Sunday, February 21, 2021

 

കഥ

മാറ്റം

അമ്പഴയ്ക്കാട്ട് ശങ്കരൻ

നേരം വെളുക്കുന്നതേയുള്ളു. ഒറ്റക്കുള്ള യാത്രയായിരുന്നതുകൊണ്ട് ഒരു വലിയ ബാഗേ ഉണ്ടായിരുന്നുള്ളു. എല്ലാ തവണത്തേയും പോലെ തന്നെ സരസ്വതി യാമത്തിന്‌ മുമ്പെ തന്നെ വിമാനം ഇറങ്ങിയിരുന്നു. ആധൂനിക സൗകര്യങ്ങൾ നിറഞ്ഞ് എയർപ്പോർട്ട് ആകെ മാറിയിട്ടുണ്ട്. അഞ്ച് വർഷം മുമ്പാണ്‌ ഇതിനുമുമ്പ് ഇതിലൂടെ വന്നത്. ചിട്ടകൾ കഴിയാൻ എത്ര നേരം എടുക്കുമെന്നറിയാൻ വയ്യാത്തതുകോണ്ട് എല്ലാം കഴിഞ്ഞശേഷമെ അളിയനെ വിളിച്ചുള്ളു. അനാവശ്യമായി ആരേയും കാത്തു നിർത്തരുതെന്ന നിർബന്ധവും ഉണ്ടായിരുന്നു. കാറുമായി അളിയനെത്താൻ ഒരു മണിക്കൂർ, തിരിച്ച് അളിയന്റെ വിട്ടിലെത്താൻ മറ്റൊരു മണിക്കൂർ. ക്ഷീണമുണ്ടെകിൽ ഒന്ന് മയങ്ങിക്കോളു എന്നളിയൻ പറഞ്ഞതാണ്‌. കൊച്ചു കുശലങ്ങൾ പറഞ്ഞതൊഴിച്ചാൽ, വഴിവിളക്കുകളുടെ നേരിയ വെളിച്ചത്തിൽ അതിവേഗം മാറുന്ന നാടിന്റെ ഛായകൾ ആസ്വദിച്ച് ഒന്നു മിണ്ടാതെ ഇരിക്കുകയായിരുന്നു എതാണ്ട് മുഴുവൻ സമയവും.

കൂട്ടി ചേർത്ത ഒരു പുമൂഖം മാത്രമായിരുന്നു അളിയന്റെ വീടിനുവന്ന മാറ്റം. പഴയ ഹീറോ ഹോണ്ട ഇപ്പോഴും മഴകൊള്ളാതെ കവർ ചെയ്ത് വെച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ വീടിന്റെ പകുതിയോളം മുങ്ങിയിരുന്നു. അതിന്‌ സർക്കാരിൽനിന്നും കുറച്ച് പണം കിട്ടിയതും കേടുപാടുകൾ തീർത്തതും കാറിലിരിക്കെ പറഞ്ഞിരുന്നു. ഭംഗിയുള്ള പുത്തൻ പൂമുഖത്ത്, കസേരയിൽ ഇരു കാലുകളും നീട്ടി തിണ്ണയിൽ വച്ച്, സാമാന്യം അകലെയുള്ള റോഡിലേക്ക് കണ്ണും നട്ടിരുന്നു. സൈക്കിളിന്റെ കാരിയറിൽ വലിയ അലുമിനിയം പാൽപാത്രം നിറഞ്ഞ പാലുമായി ആരോ ഒരാൾ സൈക്കളോടിച്ച് പോയി.

- ഉറക്കം പോയി അല്ലെ? അകത്തേക്ക് കേറി ബാഗുകൾ വെച്ചോളു. ഞാൻ ചായ ഉണ്ടാക്കാം“.

- ആവാം. ആദ്യമൊന്നിരിക്കട്ടെ.

മൂന്നാഴ്ച്ചയെ ഉള്ളു. കുടുംബത്തിലെ ഒരു വിവാഹത്തിൽ പങ്കെടുക്കണം. അച്ഛന്റേയും അമ്മയുടേയും സഹോദരങ്ങളെ ഒന്ന് പോയി കാണണം. അടുത്ത സുഹൃത്തുക്കളേയും സഖാക്കളേയും കാണണം. നാട്ടിൽ വന്നാൽ താമസ്സിക്കാൻ സ്വന്തമായി ഒരിടമില്ലാത്തതിന്റെ വേവലാതികൾ പങ്കിടാൻ ലക്ഷ്മി തുടങ്ങിയിട്ട് വർഷങ്ങളായി. തൊണ്ണൂറുകളിൽ എന്നോ വാങ്ങിയ ഹൗസിങ്ങ് ബോഡിന്റെ ഒരു രണ്ടു മുറി വിട് കാടുപിടിച്ച് കിടക്കുന്നുണ്ട്. അതൊന്ന് വൃത്തിയാക്കി മതിൽ കെട്ടി സുരക്ഷിതമാക്കി താമസയോഗ്യമാക്കണം.

പാലുമായി വന്ന ഒരു മെലിഞ്ഞ പെൺക്കുട്ടി അപരിചതനെ കണ്ട് പരുങ്ങി നിന്നു. എന്തുവേണമെന്ന് ചോദിക്കുന്നതിനുമുമ്പ് പാൽ പകർത്താനുള്ള പാത്രവുമായി അനിയത്തി വന്നു.

- ഏട്ടനെന്താ അകത്ത് കയറാതെ സ്വപ്നം കണ്ടിരിക്കണെ? ചായ ഇപ്പൊ തരാം

ഒഴിഞ്ഞ കുപ്പിയുമായി ഗേയ്റ്റ് ചേർത്തടച്ച് പെൺകുട്ടി മറഞ്ഞുപോയി. കിഴക്ക് വെള്ളകീറുന്നതറിഞ്ഞ് ബാഗുമായി അകത്ത് കയറി.

ജെറ്റ്ലാഗുമായി രണ്ട് ദിനങ്ങൾ ഉണർന്നും ഉറങ്ങിയും കടന്നുപോയി. സുപ്രഭാത കീർത്തനങ്ങളും, പള്ളിമണിയും, വാങ്കും അന്തരീക്ഷങ്ങളെ മുഖരിതമാക്കി. അനിയത്തിയും അളിയനും ഉണ്ടാക്കി തന്ന നാടൻ വിഭവങ്ങൾ നാവിന്റെ രുചിസുഷിരങ്ങളെ ഉണർത്തുകയും, ‘ഓലോലനൊന്നുമതി എന്തിന്‌ നൂറുകൂട്ടം...’ എന്നും ‘കണ്ണിമാങ്ങ കുറും കാളൻ കനലിൽ ചുട്ട പപ്പടം...’ എന്നും, പകൽകിനാവിൽ വിരുന്ന വന്ന ഒറവങ്കര ഏട്ടൻ ചൊല്ലിയാടി.

- ഇന്നെന്താ പരിപാടി? പുറത്തേക്കൊന്നും ഇറങ്ങുന്നില്ലെ?

മൂന്നാം നാൾ ‘നൂറ്‌’ വാർത്തകൾ കേട്ടുകൊണ്ടിരിക്കെ അളിയൻ ചോദിച്ചു.

- ഒരിടം വരെ പോണം. ഒരു പഴയ വീടുള്ളത് അറിയാലോ. അതൊന്ന് വൃത്തിയാക്കണം

- വണ്ടി വേണോ? ഞാൻ ബസ്സിന്‌ പൊക്കോളാം

- തനിക്ക് നേരത്തിനെത്തേണ്ടതല്ലെ. അത് വേണ്ട

താളാത്മക ശബ്ദമുണർത്തി മോട്ടാർ സൈക്കിൾ അകന്നകന്ന് പോകുന്നതറിഞ്ഞു.

പട്ടണത്തിലെ പ്രാന്തപ്രദേശത്താണ്‌ ആ വീട്. പത്തിരുപതഞ്ച് കിലോമീറ്റർ ദൂരമുണ്ട്. നാട്ടിൽ വരുമ്പോൾ ആദ്യമൊക്കെ തങ്കപ്പനെയാണ്‌ ദൂരയാത്രക്ക് ആശ്രയിക്കാറുള്ളത്. തങ്കപ്പൻ ഒരേ ബെഞ്ചിലിരുന്ന് പഠിച്ച സഹപാഠി, സഖാവ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിച്ച് പഞ്ചായത്ത് പ്രസിഡണ്ടായി. അതോടെ പഴയ അമ്പാസഡർ കാറ്‌ വിറ്റു. പഞ്ചായത്തിലെ അവസാനത്തെ അമ്പാസഡർ. ഇതൊന്ന് വിറ്റുകൂടെ എന്ന് ഒരിക്കൽ ചോദിച്ചിരുന്നു. അറം പറ്റിയ വാക്കുകൾ എന്ന് പറയൻ കഴിയുമോ എന്നറിയില്ല. എല്ലാം നല്ലതിന്‌ എന്ന് പറയാം. സോൾഡ് ഫോർ ഗുഡ്! സ്വദേശനിർമ്മിത വിദേശകാറുകൾ ധാരാളമായിട്ടുണ്ട്. ഓട്ടോമാറ്റിക്, ഏസി, ലെതർ സീറ്റ് എന്നിവ അതിസാധാരണം. മഹേഷിന്റെ കാർ അതിലൊന്നാണ്‌. അയാൾ യാത്രക്കാരെ പ്രീതിപ്പെടുത്താൻ നയമുള്ളവൻ. കുറച്ച് കാലം ഗൾഫിലായിരുന്നു. ഇപ്പോൾ സ്വന്തം കാർ വാടകക്ക് കൊടുക്കുന്നു. അയാൾ തന്നെ ഓടിക്കുന്നു.

- തൃശൂരിന്ന് കുട്ടൻ വരാറില്ലെ?

അവൻ അവിടെ നിന്ന് പഠിക്കുകയാണ്‌. അനിയത്തിയോട് അധികമൊന്നും കുശലം ചോദിച്ചിരുന്നില്ല.

- രണ്ടാഴ്ച്ചകൂടുമ്പോ വരും. ഇനീപ്പ് അടുത്താഴ്ച്ച.

മഹേഷിന്റെ വരവും കത്ത്, ഇരുത്തം കസേരയിൽനിന്നും തിണ്ണയിലേക്ക് മാറ്റി തൂണിൽ ചാരിയിരുന്നു. കനത്ത ചൂടിലും വൃക്ഷക്കൂട്ടങ്ങളിൽനിന്നും തണുത്ത കാറ്റ് പൂമുഖത്ത് വീശിക്കൊണ്ടിരുന്നു.
നാട്ടിൽ വന്ന രാഷ്ട്രിയ മാറ്റം അളിയനും പിന്നെ ഈ രണ്ട് ദിവസത്തിലുണ്ടായ ഹൃസ്വസന്ദർശനങ്ങൾക്കിടയിലെ ചർച്ചകളിൽ ഏയാറും മധുവും ബോദ്ധ്യപ്പെടുത്തിയിരുന്നു. മധു വലിയച്ഛന്റെ മകനാണ്‌. മധുവുമായി പൗരത്വബില്ലിനെ കുറിച്ചുള്ള തർക്കങ്ങൾ അടിയിൽ കലാശിക്കുമൊ എന്ന് കുടുംബസദസ്സിലെ പുതിയ അംഗങ്ങൾ അടക്കം എല്ലാവരും ഭയപ്പെട്ടു. ആലക്കാട്ട് രാമൻ രാമകൃഷ്ണൻ ആദ്യം എ ആർ ആർ എന്ന് ത്രയക്ഷരി ആയിരുന്നു. പിന്നീടത് ചുരുങ്ങി ഏയാർ അയി. പാർട്ടിയെ പഞ്ചായത്തിൽ ആത്മാർത്ഥതയോടെ വർഷങ്ങളിൽ നയിച്ച ഒരാൾ. മൂന്ന് ടേം ലോക്കൽ സെക്രട്ടറിയായി. പിന്നീടെ ടേം ലിമിറ്റ് വന്നപ്പോൾ ഒഴിയേണ്ടി വന്നു. വി എസ് വിഷയത്തിൽ നടപടിക്ക് വിധേയമായി.

അടിയന്തരാവസ്ഥ കഴിഞ്ഞ് കാമ്പസ്സൂകളിൽ ഇടതുപക്ഷം മുന്നേറി തുടങ്ങിയ കാലം. കിരാതകാലങ്ങൾക്കുശേഷം ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ഏയാറിനൊടൊപ്പം പഞ്ചയാത്ത് വാർഡ് മുഴുവനും അഭിമനത്തോടെ പ്രവർത്തിച്ച കാലം.

- നിങ്ങ്ടെ വാർഡ് ജയിച്ചു അല്ലെ? വല്യെ നെഗളിപ്പൊന്നും വേണ്ട.

ഒമ്പത് സീറ്റിൽ ഒരേയൊരു സീറ്റ് ജയിച്ച് കോളേജിൽ ചെന്നപ്പോൽ കോളെജ് യൂണിയൻ വൈസ് ചെയർമാൻ ഗിരിജ ചോദിച്ചു. ദില്ലി യൂണിവേർസിറ്റിയിൽ നിന്ന് എം എ കഴിഞ്ഞ് ജെ എൻ യു -വിൽനിന്നു പി എച് ഡിയെടുത്ത ബാലഗോപാൽ. ചെറുപ്പം. പേരിൽ വാൽ പാടില്ലെന്ന് നിർബന്ധമുള്ളവൻ. ചതുഷ്ക്കോണ മത്സരത്തിൽ വിജയക്കൊടി പാറിച്ചവൻ. അന്ന് മത പക്ഷമില്ല. ഇടതുപക്ഷം, വലതുപക്ഷം, വലതുപക്ഷവിമതൻ, പിന്നെ വാർഡിൽ സാധീനമു മറ്റൊരാൾ.
പിന്നീട് അഞ്ച് വർഷം പൂർത്തിയാക്കാതെ പഞ്ചായത്തഗംത്വം രാജിവെച്ച് നഗരത്തിലേക്ക് ബാലഗോപാൽ കുടിയേറി. ഇപ്പോൾ എവിടെയാണെന്നറിയില്ല.

- പാർട്ടി മെമ്പർഷിപ്പ് കിട്ടാൻ ഞാനെന്താ ചെയ്യണ്ടെ?

ഏയാറിനോട് ചോദിച്ചു. തങ്കപ്പൻ മുമ്പെ തന്നെ മെമ്പറായി കഴിഞ്ഞിരുന്നു.

- ഗ്രൂപ്പില്‌ ചേർക്കാം. ഡിഗ്രി കഴിയുമ്പോഴേക്കും മെമ്പറാകാം.

പിന്നീട് ഏയാർ വഴികാട്ടിയും സഖാവും സുഹൃത്തും എല്ലാമായി.

കാറിന്റെ ഹോൺ കേട്ട് ഷർട്ടിടാൻ അകത്തേക്ക് പോയി. മഹേഷിന്റെ ചെമന്ന ടോയോട്ട കാർ മോടിയോടെ മുറ്റത്ത് വന്നു നിന്നു.

- ഞാൻ ഉച്ചക്ക് ഊണിനുണ്ടാവില്ല.

അനിയത്തിയോട് ഉറക്കെ പറഞ്ഞ് കാറിൽ കയറി.

- മാഷെന്ന് വന്നു

- രണ്ട് ദിവസായി

- കുറച്ചൂസം ണ്ടൊ

ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല. സ്ഥിരം ചോദ്യങ്ങളായാതുകൊണ്ട് മഹേഷ് ഉത്തരവും പ്രതീക്ഷിച്ചുകാണില്ല. വളരെ ചെറുപ്പമായ മഹേഷിനെ നല്ലവണ്ണം പരിചയമുണ്ടെന്നല്ലാതെ അടുപ്പമില്ല. മഹേഷിന്റെ അച്ഛൻ ബ്രാഞ്ചംഗമായിരുന്നു. പിന്നീട് രാഘവന്റെ പാർട്ടിയിൽ കുറച്ചുകാലം. പിന്നീട് എല്ലാ പാർട്ടിയും ഒരുപോലെയെന്ന് പറയാൻ തുടങ്ങി. നിസ്വാർത്ഥ സേവനത്തിന്‌ വിമുഖത തുടങ്ങമ്പോൾ ന്യായീകരണ കണ്ടെത്തുലുകൾ സാധാരണമാണ്‌.

മനസ്സ് എഴുപതുകളിലേക്ക് മടങ്ങി. അഞ്ച് മുതൽ പത്തുവരെ ഒരേ സ്കൂളിൽ ആയിരുന്നു പഠനം.
- ഇന്നലെ അച്ഛനെ കാണാൻ കാര്യവിവാഹക് ഒരു വേണുഗോപാൽജി വന്നിരുന്നു. കുടുംബക്ഷേത്രത്തില്‌ ശാഖ തുടങ്ങാത്രെ.

രണ്ടു കയ്യിലേയും തള്ളവിരലുകൾ ചെറിയ ഇരട്ടപാളയങ്കൊടൻ പഴം പോലെ ആറു വിരലുകളുള്ള ഹിന്ദിമാസ്റ്ററെ കൂസാതെ പിൻബെൻഞ്ചിലിരിക്കുന്ന തങ്കപ്പനുനേരെ മുഖം തിരിച്ച് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. ഏറിയാൽ പന്ത്രണ്ട് ഇഞ്ച് സ്കെയിൽകൊണ്ട് ഒരടി. അത് സഹിക്കാവുന്നതേയുള്ളു. പ്രൈമറി ക്ലാസ്സിൽ രണ്ട് വട്ടം തോറ്റ തങ്കപ്പന്റെ ചുണ്ടിനുമുകളിൽ പ്രേംനസീർ സ്റ്റൈലിൽ മേൽമീശ കിളിർത്തിരുന്നു.

- പിന്നയാള്‌ എന്തൊക്കെ പറഞ്ഞു?

- ഹിന്ദുക്കളുടെ സംഘടനയാണ്‌. അതിന്‌ രാഷ്ട്രീയം ഒന്നൂംല്യ. എന്നോടും അനിയനോടും വല്യച്ഛന്റെ മക്കളൊടൊപ്പം ചെല്ലാൻ പറഞ്ഞു.

- എന്നിട്ട് നിയെന്ത് പറഞ്ഞു? നിന്റെ അച്ഛൻ സമ്മതിച്ചോ?

- ഞാനൊന്നും പറഞ്ഞില്ല. അച്ഛനിപ്പോ ‘നീ വലുതായി നിനക്ക് തോന്നണ പോലെ ചെയ്തോ’ ന്നാ പറയണെ. ഇഷ്ടം പോലെ കളിക്കാന്ന് പറഞ്ഞു. എന്താ നിനക്ക് തോന്നണെ?

- വിഷാണ്‌, വിഷം

തങ്കപ്പന്റെ ഒച്ച പൊന്തി. ക്ലാസ്സാകെ ചുവന്ന തുടുത്ത തങ്കപ്പന്റെ മുഖം കണ്ട് പൊട്ടിച്ചിരിച്ചു. അന്നെന്തോ ഭാഗ്യം കൊണ്ട് സ്കെയിലിനുപകരം ചൂരലെടുക്കാൻ ഹിന്ദിമാസ്റ്റർക്ക് തോന്നിയില്ല.

- ടൗണിലേക്കല്ലെ? അവിടെ എവിട്യാ

മഹേഷ് ചോദിക്കുന്നു

- സിവിൽ സ്റ്റേഷനടുത്ത്. സർക്കാരിന്റെ ഹൗസിങ്ങ് കോളനിലാ. വർഷങ്ങൾക്കു മുമ്പ് ഒരിക്കലെ വീട് കണ്ടിട്ടുള്ളു. വന്നിട്ട് കുറെ കാലായി. സ്ഥലം കണ്ടാ തിരിച്ചറിയോന്ന് പോലും അറിയില്ല.

സ്ഥലം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായാൽ റെസിഡന്റ് അസോസ്സിയേഷൻ മുൻ പ്രസിഡണ്ട് ഒരു തോമസേട്ടനെ കണ്ടാൽ മതിയെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. തോമസേട്ടൻ ലക്ഷ്മിയുടെ അച്ഛന്റെ സുഹൃത്താണ്‌. 8 വർഷം മുമ്പ് അച്ഛൻ മരിച്ചതോടെ ആരും അങ്ങോട്ട് പോകാനില്ലാതായി. നട്ടുച്ചയായതുകൊണ്ട് റോഡിൽ ആരുമില്ല.

- ഒരു തോമസ്സിനെ അറിയുമോ? റെസിഡന്റ് അസോസ്സിയേഷൻ മുൻ പ്രസിഡണ്ടാണ്‌.

സ്കൂട്ടറിൽ വന്ന ഒരാളെ തടഞ്ഞുനിർത്തി മഹേഷ് ചോദിച്ചു.

- എന്തു വേണം

കാറിൽ നിന്നിറങ്ങി ലക്ഷ്മിയുടെ അച്ഛന്റെ പേര്‌ പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ എല്ലാം എളുപ്പുമായി. വീട് കാണിച്ചപ്പോൾ അന്തം വിട്ടുപോയി. വിടിനു ചുറ്റും കുറ്റിക്കാടുകൾ. വള്ളിപ്പടർപ്പുകൾകൊണ്ട് വീട് കാണാനേയില്ല. വീടിന്‌ പിന്നിൽ സെമിനാരിയുടെ ഒരു വലിയ കുളം. കിഴക്ക്, ഒരു ഡോക്ടറുടെ രണ്ട് നിലവീട്. പടിഞ്ഞാറ്‌, രണ്ട് നില കേട്ടിടത്തിൽ ആരോ ഉപേക്ഷിച്ചുപോയ ഒരു ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു ബോർഡ് തൂങ്ങിക്കിടപ്പുണ്ട്.

ഡോക്ടറുടെ ഭാര്യ ഇറങ്ങി വന്ന് പരാതിയുടെ ഭാണ്ഡക്കെട്ട് അഴിച്ചു. മതിൽ എപ്പഴാ ഇടിഞ്ഞ് വിഴാന്ന് അറിയില്ല. മിന്നലിൽ കത്തിപ്പോയ ഒരേ ഒരു തെങ്ങ് വെട്ടിക്കളയണം. മുന്നിൽ മതിൽ ഇല്ലാത്തതുകൊണ്ട് കുലച്ചതും കുലക്കാറായതും ആയ വാഴ ആരെപ്പഴാ വെട്ടാന്ന് അറിയില്ല. രാത്രികളിൽ എന്തൊക്കാ നടക്കണേന്ന് അറിയില്ല. ഞങ്ങള്‌ മുൻസിപ്പിലാറ്റീല്‌ പരാതി കൊടുക്കാൻ തുനിഞ്ഞതാ.

- വടക്കും കിഴക്കും നിങ്ങളാ മതില്‌ കെട്ടണ്ടത്. വടക്ക് സെമിനാരിയുടെ പറമ്പ് ആയത് കാരണം അതവര്‌ ചെയ്തു. മുന്നിൽ എങ്ങിനെയായാലും നിങ്ങൾ തന്നെ കെട്ടണം. അവര്‌ ഒരു പരാതി കൊടുത്ത പിന്നെ പുലിവാലാ.

തോമസേട്ടൻ ചെവിയിൽ മന്ത്രിച്ചു.

- നമ്മ്ക്ക് ഇതൊന്ന് വൃത്തിയാക്കണല്ലൊ തോമസേട്ടാ. രണ്ടാഴ്ച്ചയെ സമയംള്ളു.

പിന്നെ എല്ലാം പെട്ടെന്ന് നടന്നു. തെങ്ങുവെട്ടാനും വള്ളിപ്പടരുകളും കുറ്റിക്കാടുകളും നീക്കാനും ടെറസ്സിലേക്ക് ചാഞ്ഞ മാവ് വെട്ടാനും ആളുകൾ എത്തി. കുറ്റികൾ പറിക്കാനും നിരപ്പാക്കാനും മിനി മെഷിൻ എത്തി.

- മാഷെ മതില്‌ കെട്ടാനും വീട് നന്നാക്കാനും പറ്റിയ ഒരാളെ എനിക്കറിയാം. ഞങ്ങള്‌ വീട്ടുകാരാണ്‌. ചെലപ്പോ മാഷ് അറിയും. നമ്മട് പ്രസിഡണ്ട് തങ്കപ്പേട്ടന്റെ വാർഡിലാ താമസം. കൃഷ്ണകുമാർ ന്നാ പേര്‌

- എന്നാ ഒന്ന് വരാൻ പറ. ഈ പണി രണ്ടൂസം ണ്ടാവും

വെയിലിന്റെ കാഠിന്യമറിഞ്ഞ് താമസമില്ലാത്ത എതിർ വീടിന്റെ ഉമ്മറത്ത് കയറിയിരുന്നുകൊണ്ട് പറഞ്ഞു. ചുടുകാറ്റിന്റെ മയക്കം കണ്ണുകളിൽ തളം കെട്ടി. ഹൈസ്ക്കൂൾകാലം മനസ്സിലുണരുന്നതറിഞ്ഞു.

- ഇത്തവണയെങ്കിലും നമുക്കൊന്ന് ജയിക്കണം. നമ്മുടെ അവസാന വർഷമാണിത്. സ്കൂൾ അസംബ്ലിയിൽ നമ്മുടെ ചെയർമാൻ പ്രതിജ്ഞ അഭിമാനത്തോടെ ചൊല്ലിക്കൊടുക്കണം.

മൂന്ന് വർഷമായി തങ്കപ്പന്റേയും വിജയന്റേയും നേതൃത്വത്തിൽ മെംമ്പർഷിപ്പ് ചേർക്കലും സമരങ്ങളും ചിട്ടയായി നടക്കുന്നുണ്ട്. തങ്കപ്പനാണ്‌ അദ്യമായി സ്റ്റൂഡന്റ് ഫെഡറേഷന്റെ മെമ്പർഷിപ്പിലേക്ക് ചേർത്തത്. ‘വിഷമാണ്‌ വിഷം’ എന്ന പറഞ്ഞ ദിവസം തന്നെ ‘ഇങ്ങിനെയാണെങ്കിൽ നിന്റെ മെമ്പർഷിപ്പ് തിരിച്ചെടുക്കേണ്ടിവരും’ എന്നുപോലും തങ്കപ്പൻ പറഞ്ഞുകളഞ്ഞു. ഒരിക്കൽപോലും ഒന്ന് രണ്ട് ക്ലാസ് ലീഡർ ജയിക്കുകയല്ലാതെ കാര്യമായ ഒരു മുന്നേറ്റവും കഴിഞ്ഞുപോയ വർഷങ്ങളിൽ ഉണ്ടായിട്ടില്ല.

സവർണ്ണ വലതുപക്ഷ അദ്ധ്യാപകരുടെ കേന്ദ്രമായിരുന്നു സ്കൂൾ. ചരിത്രത്തൊലൊരിക്കലും സ്റ്റൂഡന്റ് ഫെഡറഷേൻ ജയിച്ചിട്ടില്ല. തങ്കപ്പനും വിജയനും ആന്റണിയുമായിരുന്നു അതിനൊരറുതി വരുത്താൻ തുനിഞ്ഞിറങ്ങിയത്.

- ക്ലാസ് ലീഡർ പദവിയിലേക്ക് നിനക്ക് പുഷ്പം പോലെ ജയിക്കാം. സ്റ്റുഡന്റ് യൂനിയന്റെ മോഹനൻ നിനക്കെതിരെ മത്സരിക്കുമെന്ന് ഉറപ്പാണ്‌. പക്ഷെ കണ്ണനും രാജുവും രവിയും ബാലനും കൂടിചേർന്നാൽ പിന്നെ മോഹനന്റെ മോഹങ്ങളുടെ തീ കെടും. അവർ പറഞ്ഞാലപ്പുറം ക്ലാസ്സിലെ മഹാഭൂരിപക്ഷത്തിനും ഒന്നുമില്ല.

തങ്കപ്പന്റെ നിശ്ചയധാർഡ്ഡ്യം ആത്മധൈര്യം പകർന്നു. ക്ലാസ്സിൽ ലീഡർ ജയിച്ച് സ്കൂൽ ലീഡർ സ്ഥാനത്തേക്ക് മത്സരിക്കുന്നതറിഞ്ഞ് ഹിന്ദി മാസ്റ്റർ വിളിപ്പിച്ചു.

- ജയിക്കാനൊന്നും പോണില്ല. പക്ഷെ നിക്കാണെങ്കിൽ രാഷ്ട്രീയം ഒന്നും പറയണ്ട. അതാ നല്ലത്. കാലം നല്ലതല്ല.

അടിയന്തരാവസ്ഥയെ ഓർമിപ്പിച്ചുകൊണ്ട്, വർഷാവസാനത്തിൽ തോല്ക്കാൻ പോകുന്ന കുട്ടികളോട് ഉയർത്തിക്കാണിക്കാറുള്ള ഇരട്ട തള്ളവിരൽ ഉയർത്തിക്കൊണ്ട് സ്നേഹത്തോട് മാസ്റ്റർ പറഞ്ഞു.
മാസ്റ്ററുടെ നാക്ക് പൊൻനാക്കായി. സ്കൂൾ പാർലിമെന്റിൽ ഒരു വോട്ടിന്‌ മാത്രം തോറ്റതറിഞ്ഞ് സവർണ്ണ ലോബി ഞെട്ടി.

- സാരംല്യ. അടുത്ത വർഷം ഒന്ന് ആഞ്ഞ് പിടിച്ചാൽ ജയിക്കാവുന്നതേയുള്ളൂ.

വിജയനും ആന്റണിയും സമാധാനിപ്പിച്ചു. സ്ക്കൂളീൽ നിന്ന് പോന്നതിന്‌ ശേഷം അടുത്ത വർഷം വിജയന്റേയും ആന്റണിയുടേയും നാവ് പൊന്നാവുകയും ചെയ്തു.

- മാഷെ, കൃഷ്ണകുമാർ അഞ്ച് മണിക്ക് മുമ്പ് വരും

മഹേഷിന്റെ ശബ്ദം പണിക്കാരുടെ ആരവങ്ങൾക്കുപരി ഉയർന്നുനിന്നു. വൈകുന്നേരമായപ്പോൾ കൃഷ്ണകുമാർ എത്തി. നല്ല മുഖപരിചയം.

- മാഷക്ക് എന്നെ ഓർമ്മയില്ലേ. പണ്ട് കമ്മിറ്റികൾക്ക് എന്റെ വീട്ടില്‌ വരാറുണ്ട്‌. വേണൂന്റെ മകനാ ഞാൻ. മാഷടെ എത്ര പ്രസംഗാ ഞാൻ കേട്ടിട്ടുള്ളത്.

തങ്കപ്പൻ ലോക്കൽ സെക്രട്ടറിയായപ്പോൾ വേണു ബ്രാഞ്ച് സെക്രട്ടറിയായി തീർന്നത് ഓർമ്മ വന്നു. ഇപ്പോൾ കൂറുള്ള പാർട്ടി അനുഭാവിയായി തുടരുകയാണ്‌

- മഹേഷ് കാര്യം പറഞ്ഞിരിക്കുമല്ലോ. ഇന്ന് തന്നെ ഒരു എസ്റ്റിമേറ്റ് തരാൻ കഴിയ്യോ?

കുശലങ്ങൾക്കുശേഷം കാര്യത്തിലേക്ക് കടന്നു. വീടിനുചുറ്റം നടന്ന് മന:ക്കണക്കുക്കൂട്ടി അയാൾ തിരിച്ചു വന്നു.

- മതിലിനും വീടിന്റെ റിപ്പയറിനുംകൂടി ഒരു മുന്ന് വരും

- മൂന്നോ?

- മൂന്ന് ലക്ഷം. മതിലിന്‌ ഒന്ന്. വീടിന്‌ രണ്ട്. അങ്ങിനെ ടോട്ടൽ മൂന്ന്.

- ഇത്ര ചെറിയ മതിലിന്‌ ഒന്നോ?

- നല്ല ഒരു ഗൈയ്റ്റ് വേണ്ടെ മാഷെ. മാഷോട് ഞാൻ കൂട്ടിപ്പറയ്യോ

- ഇപ്പൊ ഇത്ര ഒക്കെ വരും. മാഷ് പോയ കാലത്തെ പോലെ ഒന്നും അല്ല. കാലം മാറി
മഹേഷ് കൃഷ്ണകുമാറിനെ പിന്താങ്ങി.

- മാഷ് ആലോചിച്ച് നാളെ പറഞ്ഞാ മതി. എല്ലാം സമയത്തിന്‌ നന്നായി ഞാൻ ചെയ്ത് തരാം. അത് അച്ചട്ട്.

തലയെടുപ്പുള്ള ഫോർഡ് എസ് യു വിയിൽ കൃഷ്ണകുമാർ ഒഴുകി മറഞ്ഞു. ലക്ഷ്മിയെ വിളിച്ച് കാര്യം പറയണം. തങ്കപ്പനെ ഒന്ന് വിളിച്ച് കൃഷ്ണകുമാറിനെക്കുറിച്ച് അന്വേഷിക്കണം. ഏയാറിനെ വിളിച്ചാൽ തങ്കപ്പന്റ് വാട്സപ്പ് നമ്പർ കിട്ടും

അളിയന്റെ വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും 8 മണി കഴിഞ്ഞു. ടിവിയിൽ ചർച്ചകളുടെ ബഹളമാണ്‌. ബഹളം മടുത്ത് അളിയൻ ചാനലുകൾ മാറ്റിക്കൊണ്ടിരുന്നു. അത്താഴം കഴിഞ്ഞ് തങ്കപ്പൻ ഉറങ്ങുന്നതിനുമുമ്പ് അയാളെ വിളിച്ചു.

- നാട്ടിലെത്തിട്ട് എത്ര ദിവസായി മാഷെ

എടാ പോടാ വിളികൾ തങ്കപ്പൻ നിർത്തിയിട്ട് നാളേറെയായി. മാഷും ദ്വയാക്ഷരികളും ത്രയാക്ഷരികളും ബഹുമാനത്തിന്റെ സൂചകങ്ങൾ ആയിരിക്കുന്നു. പള്ളിക്കൂടസ്മരണകളും നാട്ടിലെ വിശേഷങ്ങളും രാഷ്ട്രീയവും പറഞ്ഞ് സമയം അർദ്ധരാത്രിയോടടുത്തു.

- തങ്കപ്പന്റ് വാർഡിലുള്ള ഒരു കൃഷ്ണകുമാറിനെ അറിയുമല്ലോ. നമ്മ്ടെ വേണുന്റെ മകൻ. ടൗണിൽ ഒരു പഴയ വീടിന്റെ കുറച്ച് വർക്ക് ണ്ടായിരുന്നു. എങ്ങിനേണ്ട് അയാൾ. വിശ്വസിക്കാമോ?

- കുടുംബായിട്ട് നമ്മട് കൂടെ ആയിരുന്നത് അറിയാല്ലോ. അവനിപ്പോ മതപക്ഷത്താ. വേണു പറഞ്ഞാലൊന്നും കേക്കില്ല അവൻ. ഞാൻ നമ്മ്ടെ എടേന്ന് നല്ല പണിക്കാരെ തരാം.

- വർഗ്ഗപരമായി ഇവരെയൊക്കെ നമ്മടെ കൂട്ടത്തിൽ നിർത്തേണ്ടവരല്ലെ?അങ്ങ്നെ തള്ളിക്കളയാമോ?

- ശ്രമിക്കാഞ്ഞിട്ടാണോ മാഷെ. ഓതിക്കൊട് തല്ലിക്കൊട് തള്ളിക്കളാ, അത്രയൊക്കെ പറ്റു. കേന്ദ്രത്തിലെ ഭരണം ഇവരടൊക്കെ തലക്ക് പിടിച്ചപോലാ തോന്നണെ

തങ്കപ്പന്റെ വാക്കുകളിലെ നിസ്സഹായത തായ്‌വേരിൽ അണുബാധയേറ്റ വടവൃക്ഷത്തിന്റെ ഇലകളെ ഓർമിപ്പിച്ചു. പിന്നെ ഏറേ നേരം സംസാരിക്കാൻ കഴിയാതെ വാട്ട്സപ്പ് കാൾ അവസാനിപ്പിച്ചു.
നാട്ടിൽ ഇനി അധികം ദിവസം ഇല്ല. തങ്കപ്പന്റെ വാക്കുകൾ കേട്ട് മറ്റൊരാളെ വിളിച്ചാൽ അത് അയൽവക്കയുദ്ധമാവും. തിരിച്ചുപോകുന്നതിനുമുമ്പ് പണി കഴിപ്പിക്കണം. ടൗണിൽപ്പോയി വർക്ക് നോക്കാൻ ഏറെ തിരക്കുള്ള അളിയന്റെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. ഒടുവിൽ മനസ്സില്ലാമനസോടെ കൃഷ്ണകുമാറിനെ പണിയേല്പിച്ച് തലയൂരി. തങ്കപ്പൻ പിണങ്ങുമെന്നറിയാം. നിസ്സഹായത പറഞ്ഞാൽ അവന്‌ മനസ്സിലാകും.

നാട്ടിലിങ്ങനെ നിന്നാൽ എങ്ങിനെയാണ്‌. ഇന്ന് ജോലിയുള്ളതല്ലെ. വിമാനത്തിൽ കയറി അവിടെയെത്താൻ ഒന്നര ദിവസം എടുക്കും. ഉയർന്നുപൊങ്ങുന്ന ശരീരം പർവതങ്ങളും സമതലങ്ങളും കടലുകളും മരുഭുമികളും കടന്നുപോകുന്നതറിഞ്ഞു.

“ഉറക്കത്തിൽ എന്തൊരു ബഹളാ ഇത്. പഞ്ചായത്ത് ഇലക്ഷന്റെ റിസൾട്ട് വരാന്ന് വെച്ച് ഇങ്ങിനെയൊക്കെ ആവ്വോ. ആരായി തങ്കപ്പൻ?”

അനുഭൂതിയുടെ അന്ത്യത്തിൽ ലക്ഷ്മിയുടെ കുലുക്കി വിളികേട്ട് ഞെട്ടിയുണർന്നു. ധനലക്ഷ്മി യാമമായി. ലക്ഷ്മി ഉണർന്ന് ഐപ്പാഡിലെന്തോ കാണുകയാണ്‌. രണ്ടുപേർക്കും തുടർച്ചയായ ഉറക്കം ഇല്ലാതയിതുടങ്ങിയിരിക്കുന്നു.

“ഫോൺ തുടർച്ചയായി വിറക്കുന്നുണ്ടായിരുന്നു. നാട്ടിന്നാവും”

ലക്ഷ്മി നിർത്തുന്ന ലക്ഷണമില്ല. ഉറക്കത്തിന്‌ മുറിവ് ഇല്ലാതിരിക്കാൻ ഫോൺ സൈലന്റ് മോഡിലിടാറുണ്ട്. രാത്രി ഒരു മണി വരെ ഇലക്ഷൻ ഫലം അറിയാൻ ഉറങ്ങാതെ ഇരുന്നിരുന്നു. പഞ്ചായത്തിലെ റിസൾട്ട് വന്നാൽ ടെക്സ്റ്റ് ചെയ്യണമെന്നേ പറഞ്ഞിരുന്നുള്ളൂ. ആവേശം മൂത്ത ഏയാർ വിളിച്ചതായിരിക്കും.

ചായ ഉണ്ടാക്കി സോഫയിൽ ചാരിയിരുന്ന് നാട്ടിലെ ഒരു ചാനൽ ഓൺ ചെയ്ത് ശബ്ദമില്ലാതെ കണ്ടുകൊണ്ടിരുന്നപ്പോൾ വീണ്ടും ഏയാറിന്റെ വിളി.

“മാഷെ എത്ര തവണ വിളീച്ചുന്ന് അറിയോ? ഇടതുപക്ഷ തരംഗാണ്‌. വിജയതരംഗം.”

ആവേശതിമിർപ്പിൽ ഏയാറിന്റെ ആഹ്ലാദ ശബ്ദം കേട്ടപ്പോൾ സന്തോഷം തോന്നി. ഉറങ്ങാൻ കിടന്നപ്പോഴെ ഇത് പ്രതീക്ഷിച്ചതാണ്‌. പഞ്ചായത്തിലെ വിശേഷമാണ്‌ അറിയേണ്ടിരുന്നത്. കഴിഞ്ഞ തവണ ഇടത്പക്ഷമായിരുന്നു. ഭരണ തുടർച്ചക്ക് സാദ്ധ്യതയുണ്ടെന്ന് ഏയാർ ഇന്നലെ പറഞ്ഞിരുന്നു.

“നമ്മുടെ പഞ്ചായത്തിലെന്താ സ്ഥിതി?”

“തങ്കപ്പനും മുൻ വനിതാപ്രസിഡണ്ടും തോറ്റു. വലതുപക്ഷ-മതപക്ഷ അടിവലി നടന്നിട്ടുണ്ട്, ഞാൻ കണക്കുകൾ ടെക്സ്റ്റ് ചെയ്യാം. അങ്ങിനെ മതപക്ഷത്തിന്‌ ആദ്യമായി രണ്ട് സീറ്റ് കിട്ടി. നമക്ക് അഞ്ചും അവർക്ക് എട്ടും”

“ആരാ തങ്കപ്പനെ തോല്പിച്ചത്?”

“മതപക്ഷത്തിന്റെ ഒരു കൃഷ്ണകുമാർ. മാഷ് അറിയോന്നറിയില്ല.”

ഒരു സ്വപ്നം കൊണ്ട് രാവ് അസ്തമിക്കുന്നില്ല. ഒന്നും പറായാതെ ഫോൺ കട്ട് ചെയ്തു. കണക്ഷൻ പ്രോബ്ലം ആണെന്ന് കരുതിക്കോളും. ടിവി സ്ക്രീനിൽ വിവിധ കോളങ്ങളിലായി തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിഞ്ഞുകൊണ്ടിരുന്നു.

*

Wednesday, December 27, 2017

 
കഥ
 
ഹിന്ദോളം




ഇന്ന് ഒക്ടോബർ മുപ്പത് ചൊവ്വാഴ്ച. തലസ്ഥാനത്ത് കരോൾ ബാഗിൽ ഗുരുദ്വാര റോഡിലെ ത്രിനില കെട്ടിടത്തിന്റ് ബർസാത്തിയിൽ, ശിതകാലത്തിന്റെ വരവറിയിച്ച്, തണുത്ത് കാറ്റ് വീശിതുടങ്ങിയിരുന്നു. സായാഹ്നമായിരിക്കുന്നു. ക്ലാസ്സ് കഴിഞ്ഞ് വന്ന്, ചുടുചായ നുണഞ്ഞ്, നാലുകെട്ടിന്റെ ശൈലിയിൽ പണിത പഴയ കേട്ടിടത്തിന്റെ ആഴമുള്ള നടുമുറ്റത്തേക്ക് നോക്കി. ഷർട്ടിടാതെ കാലുറ ധരിച്ച്, നടുമുറ്റത്തെ നിഴലിന്റെ ചലനങ്ങൾ നോക്കി, മുകളിൽ നിന്ന് ആരാണ്‌ സുന്ദരികളായ തന്റെ പെൺ മക്കളെ നോക്കുന്നതെന്ന് അറിയാവുന്ന മദ്ധ്യ വയസ്കന്റെ വിഹ്വലതയുടെ മുഖം ഇന്ന് കാണുന്നില്ല.

“ലാന്റ് ലോഡ് വാടക ചോദിക്കാൻ വന്നിരുന്നു.”. മുറിയിൽ നിന്ന് മൂർത്തിയുടെ ശബ്ദം.

മഖൻ സിങ്ങ് ഗുരുദ്വ്വാര റോഡിലെ ഭൂരിഭാഗം വാടക കെട്ടിടങ്ങളുടെ ഉടമയാണ്‌. താടിയും നീണ്ട മുടിയും ഇല്ലാത്ത അപൂർവം സിക്കുകളിലൊരാൾ.

“ഒന്നാന്ത്യെ വരാറൂള്ളു. ഇന്നെന്ത് പറ്റി?”

“അറിയില്ല”

- ഇത് മൂർത്തി. പാർട്ടി ഓഫീസിലെ പാലക്കാട്ടുകാരൻ കൃഷ്ണേട്ടന്റെ സുഹൃത്താണ്‌.

രാമുവേട്ടനാണ്‌ ആദ്യമായി മുർത്തിയെ പരിചയെപ്പെടുത്തുന്നത്. മൂർത്തിയെന്ന് കേട്ടപ്പോൾ ഒന്നാം തരം പാലക്കാടൻ പട്ടരാണെന്നാണ്‌ കരുതിയത്. അടുത്ത് പരിചയപ്പെട്ടപ്പോഴാണ്‌ അത് വീട്ടുപേരിന്റെ ആദ്യക്ഷരങ്ങളാണെന്ന് അറിഞ്ഞത്. മുർത്തി ബറോഡാ യൂണിവേർസിറ്റിയിൽ നിന്നും ഫൈൻ ആർട്ട്സിൽ നാലു വർഷത്തെ ബിരുദം നേടി തലസ്ഥാനത്ത് ജോലി തേടി വന്നതാണ്‌. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്സിൽ താല്ക്കാലിക ജോലി. ചിത്രരചനയിൽ, പ്രത്യേകിച്ച്, ഓയിൽ പെയിന്റിങ്ങിൽ വിദഗ്ധൻ.

കൃഷ്ണേട്ടനാണെങ്കിൽ പാലക്കാട്ട് ദേശാഭിമാനി പത്രം സൈക്കിളിൽ വിറ്റ് അധികവരുമാനം ഉണ്ടാക്കിയിരുന്ന അദ്ധ്വാനി. അതിരാവിലെ പാത്രം, പകൽ കൃഷി, വൈകുന്നേരങ്ങളിൽ പാർട്ടി പ്രവർത്തനം. നേതാക്കന്മാരോടുള്ള ആരാധന മൂത്ത് ഒരു ജില്ലാ കമ്മിറ്റിയുടെ കത്തുമായി എ കെ ജി ഭവനിൽ കുടിയേറിയ പ്രതിജ്ഞാബദ്ധൻ.

- തനിക്ക് ഇ എം എസ്സിനേയും, ബസുവിനേയും, സുർജിത്തിനേയും നേരിട്ട് കാണണൊ

ഒരിക്കൽ കൃഷ്ണേട്ടൻ ചോദിച്ചു. ബഹുമാനമല്ലാതെ ആരാധന ആരോടും ഒരു കാലത്തും ഉണ്ടായിരുന്നില്ല. പ്രസംഗവേദികളിലല്ലാതെ ഇവരാരെയും അടുത്ത് കണ്ടിട്ടില്ല. യൗവനത്തിന്റെ കൗതുകം സമ്മതം മൂളി.

ക്ലാസ്സ് കഴിഞ്ഞ് വരുന്ന വഴി എ കെ ജി ഭവനിൽ കേറി. കുശലം കഴിഞ്ഞ് കൃഷ്ണേട്ടൻ ഗൈഡഡ് ടൂർ നടത്തി. ജനറൽ സെക്രട്ടറി ഇ എം എസ്സിന്റെ മുറിയുടെ മുൻപിലെത്തിയപ്പോൾ കൃഷ്ണേട്ടന്റെ മുഖത്തേക്ക് നോക്കി.

- ഇ എം സ്സും, ജ്യോതി ബസു ഒന്നും ഇവിടെ ല്യാടൊ. സുർജിത് ണ്ട്.

സുർജിത്തിന്റെ മുറിയുടെ മുമ്പിലെത്തിയപ്പോൾ കൃഷ്ണേട്ടൻ പറഞ്ഞു.

കതകിൽ തട്ടാതെ അടച്ചിട്ടിരുന്ന മുറിയുടെ വാതിൽ കൃഷ്ണേട്ടൻ തള്ളി തുറന്നു. കസേരയിൽ കുനിഞ്ഞിരുന്ന് എന്തൊ എഴുതികൊണ്ടിരുന്ന സുർജിത് മുഖം ഉയർത്തി നോക്കി. കൃഷ്ണേട്ടൻ ആയതുകൊണ്ട് സുർജിത്തിന്റെ മുഖത്ത് നീരസം വിരിഞ്ഞില്ല.

- കേരൾ സെ ആയ ഹെ. കോമ്രേഡ് ഫ്രം ട്രിചുർ.

കൃഷ്ണേട്ടൻ സുർജിത്തിന്‌ പരിചയപ്പെടുത്തി.

- ഓ. നമ്പീശൻ കൊ മാലും ഹെ

 കൈ ഉയർത്തി അഭിവാദ്യം ചെയ്തുകൊണ്ട് സുർജിത് ചോദിച്ചു. കർഷക സംഘത്തിന്റെ ചാർജുള്ള എ എസ് എൻ നമ്പീശനെ സുർജിത്തിന്‌ പെട്ടെന്ന് ഓർമ വന്നിരിക്കും. 

- അഛാ തരഹ്.

വാമൊഴി ഹിന്ദി വഴങ്ങാത്തതുകൊണ്ട് വർത്തമാനം ഉടഞ്ഞുപോയി. സുർജിത്ത് എഴുത്തിലേക്കും തിരിഞ്ഞു.

“മാവലങ്കാർ ഓഡിറ്റോറിയത്തിൽ മഹാരാജപുരത്തിന്റെ കച്ചേരിണ്ട്. പോയാലോ?”

മൂർത്തി ചോദിക്കുന്നു.

ചൊവ്വാഴ്ച എന്ത് കച്ചേരി എന്ന് ചോദിക്കുന്നതിനുമുൻപ് മറുപടി വന്നു.

“ഒരാഴച്ചത്തെ സംഗീതോത്സവം. ഇന്നൊന്ന് പോയി വന്നാലോ? സർക്കാർ പരിപാടി ആയത് കൊണ്ട് ടിക്കറ്റിന്‌ വലിയ കാശ് വേണ്ടാന്നാ തോന്നണെ.”

“ഇന്നന്താ ജോലി സ്ഥിരാവത്തതിന്റെ ദു:ഖം തീർക്കലില്ലെ?”

“കയില്‌ കാശില്ലടോ. മാസവസാനമായില്ലെ”

മുർത്തി കച്ചേരി പ്രിയനാണ്‌. ബലരാമന്റെ ഭക്തനുമാണ്‌. സംഗീതം എങ്ങിനെ ആസ്വദിക്കണമെന്ന് ആദ്യ പാഠം നല്കിയവരിൽ ഒരാൾ. താളവും ലയവും മാത്രമായിരുന്നു ആദ്യമൊക്കെ കച്ചേരിയുടെ ആസ്വാദനതലം. രാഗങ്ങൾ ഒരു കീറാമുട്ടിയായിരുന്നു. കൃതിയും രഗവും മന:പ്പാഠമാക്കുകയായിരുന്നു രീതി.

- ഏടോ, രാഗം ഏതാന്ന് മനസ്സിലായോ? ഒന്നും പറയാണ്ടിരിക്ക്യ നല്ലത്. തെറ്റി പറഞ്ഞാ രണ്ട് രാഗോം അറിയില്ലാന്ന് വരും. താനൊരു കാര്യ ചെയ്യാ. ദക്ഷിണാമുർത്തീം, ദേവരാജൻ മാസ്റ്ററും സംഗിത സംവിധാനം ചെയ്ത പഴയ സിനിമാ ഗനങ്ങൾ ശ്രദ്ധിച്ച് കേക്ക്വാ. എല്ലാം ഏതെങ്കിലുമൊരും കർണ്ണാടക സംഗീത രാഗത്തിലായിരിക്കും.

പിന്നീട് രാഗവിസ്താരത്തിന്റെ അഭൗമ സംഗീതം ആസ്വദിക്കാൻ സംഗീത നാടക അക്കാഡമിയുടെ മ്യുസിക് സ്റ്റുഡിയോവിൽ മൂർത്തിയോടൊപ്പം പതിവുകാരനായി. മധുരം വിളമ്പും അരിയാക്കുടി, സ്വരങ്ങൾ അമ്മാനമാടുന്ന മധുരൈ മണി, ഓട്ടുമണി നാദം ചെമ്പൈ, തൊണ്ട കഴച്ച് പാടുന്ന (രാമപ്പന്റെ പാട്ട് - സച്ചിദാനന്ദൻ) എം ഡി രാമനഥൻ, ധാര മുറിയാതെ പാടുന്ന ശെമ്മാങ്കുഡി, ശബ്ദ ഗംഭീരൻ മഹാരാജപുരം തുടങ്ങിയ മഹാരഥന്മാരുടെ സംഗീതം ആസ്വദിച്ച് സമയം പോക്കുക പതിവായി. ഗാനകോകിലം സുബ്ബലക്ഷ്മിയും, ഭക്തകോകിലം പട്ടമ്മാളും സായാഹ്നങ്ങൾക്ക് ശ്രുതിയേകി. ഒരാൾക്ക് ഒരു മണിക്കുർ അനുവദിക്കുന്ന സ്റ്റുഡിയോവിൽ മൂർത്തിയുടെ മിടുക്കുകൊണ്ട് താടിയുള്ള സിക്കുകാരൻ കുൽവന്ത് സിങ്ങ് സമയം നീട്ടി തരുന്നത് കീഴ്വഴക്കമായി. മറ്റുള്ളവരുടെ മനസ്സറിയുന്ന കുൽവന്ത്, ഹിന്ദുസ്ഥാനി സംഗീതാസ്വാദകനാണെന്ന് മൂർത്തി പറഞ്ഞ് പിന്നിടാണ്‌ അറിയുന്നത്.

“ശരി പോവാം. ആറരക്ക് പോയാ പോരെ?“

”ആറ്‌ പത്തിന്‌ 29 ണ്ട്. കനോട്ട് പ്ലേസിന്ന് നടക്കാം“

ദില്ലി ഇന്ത്യയുടെ കണ്ണാടിയാണ്‌. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ കുടിയേറ്റ കേന്ദ്രം. മലയാളികൾ മാത്രമാണ്‌ ഡെൽഹി എന്നു പറയുക. മറ്റുള്ളവർക്ക് ഡെല്ലിയൊ അതല്ലെങ്കിൽ ദില്ലിയൊ ആണ്‌.

- ഈ നഗരം മാസ്മരികവും ആശ്ചര്യം നിറഞ്ഞ ആവാഹന ശക്തിയുള്ളതുമാണ്‌. ആയിരക്കണക്കിന്‌ ആളുകൾ എല്ലാ ദിവസവും ഇവിടേക്ക് വന്നു ചേരും. നമ്മുടെ നാട്ടിൽ നിന്ന് വരുന്ന ജയന്തി ജനത തന്നെ നോക്കുക. ബോഗികൾ നിറയെ തെക്കെ ഇന്ത്യയിൽ നിന്നുള്ള ആളുകളെ കൊണ്ടു വന്ന് കുടഞ്ഞിടും. അതിൽ പകുതിയും പുതിയ മുഖങ്ങളായിരിക്കും. പഠിക്കാൻ വരുന്നവർ, ജോലി തേടി എത്തുന്ന വിദ്യാസമ്പന്നർ, ദരിദ്രരായ ഗ്രാമീണ കൃഷിക്കാർ, തെക്കെന്നോ, കിഴക്കെന്നോ, പടിഞ്ഞാറെന്നോ വ്യത്യാസമില്ലാതെ എല്ലായിടത്തുനിന്നും കുടിയേറുന്നവർ ദില്ലിയിൽ അലിഞ്ഞു ചേരും.

ഒരുമിച്ച പഠിച്ച ശിവാനന്ദൻ ഇടക്കിടെ പറയും. കുടിയേറ്റം അയാളുടെ ഇഷ്ടവിഷയമാണ്‌. കൂടാതെ ആധൂനിക സാങ്കേതിക വിദ്യയും.

- വെറും മാസ്റ്റേർസോണ്ട് ഒരു കാര്യോല്യ. പാസ്കലൊ കോബോളോ, ഒരു ആറു മാസത്തെ കൊഴ്സെടുക്കാ. ഇനിയുള്ള കാലം കമ്പ്യൂട്ടറിന്റെ കാലമാണ്‌.

ശിവാനന്ദൻ ഇടക്കിടെ ഓർമിപ്പിക്കും.

”നിന്ന് സ്വപ്നം കാണാതെ റെഡ്യാവാ“

മൂർത്തി തിരക്കുക്കൂട്ടി.

ബർസാത്തിയിൽ വെയിൽ മങ്ങി തുടങ്ങി. കരോൾ ബാഗിലെ ഗലികളിൽ ഇരുൾ മൂടി. ഗുരുദ്വാരാ റോഡിലേക്ക് തിരിയുന്ന വളവിൽ പലചരക്ക് കടക്കാരൻ ബനിയാ തന്റെ കഷണ്ടി തടവി കസ്റ്റമർക്കായി കാത്തിരുന്നു. മൂർത്തിയെ കണ്ട ഉടനെ അയാൾ എഴുന്നേറ്റു നിന്ന് സൗഹൃദം ഭാവിച്ചു. എല്ലാത്തിനും ഇരട്ടി വില വാങ്ങുന്ന അയാളുടെ സ്ഥിരം കസ്റ്റമറായി കരോൾ ബാഗ് സന്ദർശകർ മാത്രമാണ്‌ ഉള്ളത്. മൂർത്തിയെങ്ങിനെ അയാളുടെ വലയിൽ പെട്ടു എന്നത് എന്നും ഒരു ചോദ്യചിഹ്നമായിരുന്നു.

- മുർത്തിയ്ക്കെന്താ ഇയാളുമായി ഇത്ര അടുപ്പം?

ഒരിക്കൽ ചോദിച്ചു.

- തനിക്കൊരു ക്ലു ഇല്യാല്ലെ. ഇയാളെ അറിയുന്ന ആരെങ്കിലും ഇയാളുടെ അടുത്തുന്ന് സാധനങ്ങൾ വാങ്ങോ. പുറകു വശത്തെ റുമില്‌ എന്താന്നാ വിചാരം. ബലരാമൻ.

വഴിവിളക്കുകൾക്കു ചുറ്റും കൊതുകുകൾ വട്ടമിട്ട് പറന്നുകൊണ്ടിരുന്നു.

ഇരുപത്തൊമ്പതിൽ വലിയ തിരക്കുണ്ടായിരുന്നില്ല. പാലിക ബസാർ പകൽ പോലെ തിളങ്ങി നിന്നു. ടിക്കറ്റെടുത്ത് മാവലങ്കാർ ഓഡിറ്റോറിയത്തിന്റെ ബാൽക്കണി കയറി. താഴെ മുൻനിര മുഴുവനും വി ഐ പികളാണ്‌.

“തന്റെ നേതാവ് ണ്ട്. ബേബി.”

പരിചയക്കാർ ആരെങ്കിലുമുണ്ടോ എന്ന് പരതുമ്പോൾ മൂർത്തി പറഞ്ഞു.

സുന്ദരികളായ എംസികൾ മഹാരാജപുരത്തെയും പക്കവാദ്യക്കാരെയും പരിചയപ്പെടുത്തുന്ന സമയത്ത് തമ്പുരുവും വയലിനും മൃദംഗവും ഘടവും കാലൈക്യം വരുത്തിക്കൊണ്ടിരുന്നു. അജ്ഞേയാന്തരീക്ഷം ഓഡിറ്റോറിയത്തിൽ തളം കെട്ടിനിന്നു.

ഗണപതിയെ എല്ലാവർക്കും ഭയഭക്തി ബഹുമാനമാണ്‌. മൂപ്പരില്ലാതെ എന്തെങ്കിലും തുടങ്ങിയാൽ വിഘ്നം ഉറപ്പ്. പിന്നെ തൊണ്ട ശുദ്ധി വരുത്തുന്നതിന്‌ യോജിച്ച രാഗം. മഹാരഥന്മാരുടെ കച്ചേരിക്ക് റേഡിയോവിൽ ഒഴിച്ച് രാഗവും താളവും കൃതിയുടെ കർത്താവിനേയും കുറിച്ച് പറയുക പതിവില്ല. കേട്ട് മനസ്സിലാക്കാൻ കഴിയുന്നവർ മാത്രം കേൾക്കാൻ മെനക്കെട്ടാൽ മതി എന്ന അഹങ്കാരം ഇത്തരം കച്ചേരികളുടെ കൂടെപ്പിറപ്പാണ്‌.

ആഭോഗി ഗൗള ഹംസധ്വനി. ആവശ്യപ്പെടാതെ തന്നെ മൂർത്തി ചെവിയിൽ മന്ത്രിച്ചുകൊണ്ടിരുന്നു.

ഓരോ കച്ചേരിക്കും ഒരു രാഗ, താനം പല്ലവി കാണും. ഭൈരവി, മധ്യമാവതി, തോടി, കല്യാണീ, സിഹേന്ദ്രമദ്ധ്യമം തുടങ്ങിയവ മൂർത്തിക്ക് പൊതുവേ ഹൃദിസ്ഥമാണ്‌.

മഹാരാജപുരം രാഗവിസ്താരം തുടങ്ങി. മുർത്തി മൗനിയായി.

ഒരുവർഷത്തെ സംഗീത-നാടക അക്കാദമിയിലെ സന്ദർശനം വെറുതെയായില്ല. രാഗം അതീന്ദ്രിയവും അവാച്യവുമായ അനുഭൂതി പകർന്നു. താനവും പല്ലവിയും തനിയാവർത്തനവും കഴിഞ്ഞപ്പോൾ സദസ്സ് ആദരപൂർവം എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി.

ശുദ്ധബംഗാളയും അഠാണയും രാഗമാലികയും കാപ്പിയും കഴിഞ്ഞ് മഹാരാജപുരം മംഗളം പാടി.

“എടോ. ഇനി ബിർജു മഹാരാജിന്റെ കഥക് ണ്ട്. അത് കൂടി കഴിഞ്ഞിട്ട് പോയ പൊരെ?”

മൂർത്തി ചോദിച്ചു.

“പത്ത് മണീ കഴിഞ്ഞാ ബസ്സില്യാ ട്ടൊ. നടക്കണ്ട വരും. എന്റേല്‌ ഓട്ടോക്കുള്ള കാശ് ല്യ”

“അതിനെന്താ. അഞ്ചാറ്‌ കിലോമീറ്ററല്ലെ ഉള്ളു. നിലാവത്ത് നടക്കാ ഒരു സുഖാ ടോ“

പഡ്ഡിറ്റ് ബിർജു മഹാരാജ് ജീവിച്ചിരിക്കുന്നവരിൽ കഥകിന്റെ അവസാന വാക്കാണ്‌. ഇനിയൊരവസാരം ഉണ്ടയി എന്നും വരില്ല. ഇടങ്ങേട് പറയേണ്ടിയിരുന്നില്ലെന്ന് തോന്നി.

ഭരതനാട്യം താളവും കഥക് ലയവുമാണ്‌. ചടുലത രണ്ടിന്റേയും കൂടെപ്പിറപ്പാണെങ്കിലും കഥകിന്റെ ചടുലതക്ക് ചാരുതയേറും.

കീർത്തി വിജയലക്ഷ്മി യാമങ്ങൾ ധന്യമാക്കിതീർത്തതിന്‌ ഓഡിറ്റോറിയത്തിൽ നിന്ന് ഇറങ്ങുമ്പോൾ മൂർത്തിക്ക് മനസ്സിൽ നന്ദി പറഞ്ഞു.

നഗരം ഉറങ്ങി തുടങ്ങിയിരുന്നു. റോഡിൽ വലിയ തിരക്കുണ്ടായിരുന്നില്ല. കാറും ലോറിയും സ്കൂട്ടറും ശബ്ദമുണ്ടാക്കിക്കൊണ്ട് ഇടക്കിടെ കടന്നു പോയി. ആകാശത്ത് നക്ഷത്രങ്ങളും അർദ്ധചന്ദ്രനും നയനാനന്ദമായി.

മൂർത്തിയുടെ മിണ്ടാട്ടം നിലച്ചതെന്തിനെന്ന് പിടികിട്ടിയില്ല. ചില സമയങ്ങളിൽ ഒന്നും സംസാരിക്കാതെ നടക്കുന്നത് ചിന്തകൾ തെളിയിക്കാൻ നല്ലതാണ്‌.

ജൂൺ മാസം പ്രിയദർശിനിക്ക് പ്രിയങ്കരമാണ്‌. ആ മാസത്തിലാണ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സുവർണ്ണ ക്ഷേത്രത്തിൽ പട്ടാളത്തെ ഇറക്കി അഞ്ഞൂറിലേറെ സിഖ് തീവ്രവാദികളെ കൊന്നതും നൂറിലേറെ പട്ടാളക്കാരെ കുരുതി കൊടുത്തതും ഒരു ജൂൺ മാസത്തിൽ തന്നെ.

കാലവർഷത്തിൽ കറന്റ് പോയത് കൊണ്ട് അരിക്കലാമ്പിൽ മണ്ണണ്ണ നിറച്ച് അച്ഛൻ കത്തിച്ചുവെച്

- ഒന്ന് മുറുക്കണൊ

അത്താഴത്തിനുശേഷം വെടിവട്ടത്തിനു വന്ന, ഇടതടവില്ലാതെ ബീഡിയും സിഗററ്റും മാറി മാറി വലിക്കുന്ന ഇളയച്ഛനോട് വെറ്റിലയുടെ ഞെരമ്പ് നഖം കൊണ്ട് കോറി അച്ഛൻ ചോദിക്കുന്നു. രാഷ്ട്രീയ പറഞ്ഞ് അർദ്ധരത്രിയാക്കാനുള്ള അച്ഛന്റെ ക്ഷണമാണത്.

ഇളയച്ഛൻ അറുപതുകളിൽ പാർട്ടി പ്രവർത്തകനായിരുന്നു. മിച്ച ഭൂമി സമരത്തിൽ നാട്ടിലെ ഒരു സമരഭടൻ. അറസ്റ്റ് ചെയ്യാൻ പോലീസ് വരാതിരുന്നതുകൊണ്ട്, രണ്ട് ദിവസം കുടിൽ കെട്ടി പാർത്ത് തിരിച്ചു പോന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയം വർത്തമാനങ്ങളിൽ ഒതുങ്ങി.

- സി കെ യേയും വിഷ്ണൂനേം പോലീസ് തല്ലി ചതച്ചൂന്നാ കേക്കണെ

പാർട്ടി പറഞ്ഞിട്ടും ഒളിവിൽ പോകാൻ കൂട്ടാക്കാത്ത ധീരൻ സി കെ , വിദ്യാർത്ഥിയായത് കൊണ്ട് ആരും ഒന്നു ചെയ്യില്ലെന്ന് മൂഡ്ഡ് സ്വർഗത്തിലിരുന്നവൻ വിഷ്ണു.

- ഇതിനെ ആരെങ്കിലും കൊല്ലും.

അരിക്കിലാമ്പ് വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ നീട്ടി തുപ്പി അച്ഛൻ പ്രഖ്യാപിച്ചു. നടക്കല്ലിന്‌ ചെമപ്പേറി.

“തനിക്ക് വിസ്തരിച്ച രാഗം എതാന്ന് മനസ്സിലായോ?”

മൂർത്തിയുടെ ശബ്ദം ഭൂതകാലസ്മൃതികളിൽ നിന്നുണർത്തി.

“ഹിന്ദോളാന്നാ തോന്നണെ”

ഉറപ്പുണ്ടായിരുന്നിട്ടും ദ്വിപിഴ പറ്റേണ്ടെന്നു കരുതി പറഞ്ഞു.

മുറി തുറന്ന് മൂർത്തി ഉറങ്ങാൻ കിടന്നു.

കിഴക്ക് വെള്ള കീറി.

“ഇന്നെന്താ, കോളേജിൽ പോയില്ലെ?”

പത്രത്തിൽ നിന്നും കണ്ണെടുത്ത് മൂർത്തി ചോദിച്ചു.

“ഡെറാഡൂൺ എക്സ്പ്രസ് പോയി. ഇനി ഒമ്പതരക്ക് ലോക്കലെ ഉള്ളൂ. അവടെ എത്തുമ്പോഴേക്കും പകുതി ക്ലാസ്സ് കഴിയും. പോയ ബസ്സിന്‌ തന്നെ തിരിച്ചു പോന്നു. എന്താ ഇന്ന് നേരത്തെ തുടങ്ങ്യോ?”

മൂർത്തിയുടെ കണ്ണുനിറഞ്ഞിരിക്കുന്നു. ബനിയായുടെ കടയിൽ കാലത്തെ തന്നെ പോയിട്ടുണ്ടാകും. സ്വല്പം അകത്ത് ചെന്നാൽ മൂർത്തി കരയുന്ന പതിവുണ്ട്. അത്രയേ കരുതിയുള്ളു.

”പത്ത് വർഷത്തിലേറെയായി ഞാൻ കച്ചേരി കേക്കാൻ
തുടങ്ങീട്ട്. താൻ എന്നെ തോല്പിച്ച് കളഞ്ഞു“

പത്രത്തിന്റെ സാസ്കാരിക് പേജ് നീട്ടിക്കൊണ്ട് മുർത്തി വിലപിക്കുന്നു.

മഹാരാജപുരത്തിന്റെ കച്ചേരിയുടെ വിശദമായ റിപ്പോർട്ട് അതിലുണ്ട്. പാടിയ രാഗങ്ങളോടൊപ്പം വിസ്തരിച്ച രാഗത്തിന്റെ പ്രത്യേക വർണ്ണനയും.

”വിഷമിക്കാനൊന്നൂം ല്യ. ഇന്നലെ അടിച്ചിരുന്നില്ലല്ലോ. കുറച്ചടിച്ചാലെ മുർത്തിടെ എല്ലാ ഇന്ദ്രിയങ്ങളും തെളിയു“

തമാശയായി പറഞ്ഞു. ദേഷ്യവും സങ്കടവും സഹിക്കാതെ തോൾസഞ്ഞിയും തൂക്കി മൂർത്തി ബർസാത്തിയുടെ പടിയിറങ്ങി.

രാത്രി നടന്നതിന്റേയും നേരത്തെ ഉണർന്നതിന്റേയും ക്ഷീണം തീർക്കാൻ വീണ്ടും ഉറങ്ങാൻ കിടന്നു. എഴുന്നേറ്റപ്പോൾ ഉച്ചിയിൽ സൂര്യൻ. മുർത്തിയുണ്ടാക്കിയ കട്ടൻ ചായ് ഒന്നുകുടി ചൂടാക്കി, ബർസാത്തിയുടെ പാരപ്പറ്റിൽ ചാരി നിന്ന് അപ്പുറത്തെ ബർസാത്തിയിലെക്ക് നോക്കി. എട്ടന്മാർ എല്ലാവരും തിരിച്ചു വന്നിരിക്കുന്നു.

”എന്താ ഇന്ന് ആരും ജോലിക്ക് പോയില്ലെ“

”താനൊന്നും അറിഞ്ഞില്ലെ? പ്രധാനമന്ത്രിക്ക് വെടിയേറ്റു. ബസ്സുകളൊന്നും ഓടുന്നില്ല. എല്ലാവരും നേരത്തെ പോന്നു“

രാമുവേട്ടൻ പറഞ്ഞു.

അച്ഛന്റെ നാക്ക് കരിനാക്കായി പോയല്ലോ. ഇനിയെന്തൊക്കെ സംഭവിക്കുമോ ആവൊ?

”മുർത്തിം താനും ഇങ്ങട് വന്നോളാ. അവിടെ ഒറ്റക്കിരിക്കണ്ട.“

”മൂർത്തി ഒരു ഒമ്പതായപ്പൊ ഇവിടന്ന് പോയി.“

അന്നു തന്നെ ഒറ്റ മുറിയുള്ള ബർസാത്തിയിൽ നിന്നും ഇരുമുറിയുള്ള ബർസാത്തിയിലേക്ക് ചേക്കേറി. വാഹന ഗതാഗതം നിലച്ചു. ഒഫീസുകളും കടകളൂം അടഞ്ഞുകിടന്നു. രണ്ടരയോടെ ഔദ്യോഗിക പ്രഖ്യാപനം റേഡിയോവിലും ടിവിയിലും വന്നു.

വൈകുന്നേരമായി. ഇരുളിന്റെ മറവിൽ നഗരം കത്തി തുടങ്ങി. പാർട്ടിയുടെ അനുഗ്രഹാശിസുകളോടേ പ്രവർത്തവകരും സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടി. വിഭജനകാലത്ത് മുണ്ട് പൊക്കി നോക്കി കൊല്ലുന്നതിന്‌ പകരം താടി നോക്കി കൊല തുടങ്ങി. ഗുരുദ്വാരാ റോഡിലെ കെട്ടിടങ്ങളിൽ നിന്നും പുക ഉയരുന്നത് നിസ്സഹായതയോടെ നോക്കി നിന്നു. പട്ടാളമിറങ്ങുന്നതു വരെ ദില്ലി നഗരം നരകമായി.

ദിവസങ്ങൾ കടന്ന് പോകുന്തോറും പരിപ്പും ഉരുളകിഴങ്ങും ഗോതമ്പും പഞ്ചസാരയും ചായയും നിറഞ്ഞ പാത്രങ്ങൾ കാലിയായി കൊണ്ടിരുന്നു.

”തിങ്കളാഴ്ച്ച കട തുറന്നില്ലെങ്കിൽ എല്ലാവരും പട്ടിണി കിടക്കേണ്ടി വരും“

ഓപ്പോൾ ഓർമിപ്പിച്ചു.

ആറാം നാൾ കൊച്ചുബാവുവിന്റെ (രാമുവേട്ടനോട് കടപ്പാട്) പലചരക്ക് കട തുറന്നു. ഉള്ളിയും ഉരുളക്കിഴങ്ങും ധാരാളമായി കിട്ടി തുടങ്ങി.

ഏഴാം നാൾ ഒന്നും സംഭവിക്കാത്തതു പോലെ താടിയില്ലാത്ത സിക്ഖ് വാടക ചോദിക്കാനെത്തി. അന്നു തന്നെ സംഗീത നാടക അക്കാദിമിയിൽ ചെന്ന് മൂർത്തിയെ കുറിച്ച് താടിയുള്ള സിക്ഖിനോട് തിരക്കി. ഏഴി ദിവസമായി അയാൾ പുറത്തിറങ്ങിയിട്ടില്ല. മീററ്റ്, ആഗ്ര, ഗ്വ്വാളിയോർ തുടങ്ങിയ ഘരാനകളിലെ സംഗീതജ്ഞരടെ പാട്ട് കേട്ട് അയാൾ സമയം നീക്കിയത്രെ.

പാർട്ടി ഓഫീസിൽ ചെന്ന് കൃഷ്ണേട്ടനോടെ തിരക്കി. അങ്ങേർക്ക് ഒരു പിടിയും ഇല്ല.

മുർത്തിയെ ആരും കണ്ടിട്ടില്ല. മൂർത്തി മാത്രം തിരിച്ചു വന്നില്ല.

******************************************

വർത്തമാനകാലം. കുറെ കാലമായി രാമുവേട്ടനെ വിളിച്ചിട്ട്.

“താൻ വിളിക്കുമ്പ് ഒക്കെ മൂർത്തിയെ കുറിച്ച് ചോദിക്കും. ഇന്നന്തെ ചോദിക്കാത്തെ?”

ഫോണിൽ കുശലം കഴിഞ്ഞ് രാമുവേട്ടൻ ചോദിച്ചു.

“എന്താ. എവിട്യാന്ന് അറിയൊ”

“അറിയാടോ. ഫേസ് ബുക്കില്‌ ണ്ട്.”

വീട്ട് പേരോടെ മുർത്തിയുടെ ഫേസ്ബുക്കിലെ മുഴുവൻ നാമവും രാമുവേട്ടൻ ടെക്സ്റ്റ് ചെയ്തു.

സക്കർ മാർക്ക് സക്കർബർഗിന്‌ സ്തുതി. മൂർത്തിയുടെ പേജിൽ മെസേജിട്ട് ഫോൺ നമ്പറിനായി കാത്തിരുന്നു. നമ്പർ കിട്ടിയാൽ ഒന്ന് വിളിക്കണം

*




Tuesday, November 26, 2013

കൊടുക്കാക്കടം

അഞ്ചാങ്കല്ലിൽ ബസ്സിറങ്ങുമ്പോൾ വെയിൽ മങ്ങി തുടങ്ങിയിരുന്നു. മുഖം വീർപ്പിക്കാതെ കണ്ടക്ടർ ബസ്സ് നിർത്തി തന്നപ്പോൾ അത്ഭുതം തോന്നാതിരുന്നില്ല. കാലം മാറിയിരിക്കുന്നു. നീണ്ട ഇറക്കത്തിനും ആൾതാമസമില്ലാതിരുന്ന വയലിനും ഇടയിലെ ബസ്സ് സ്റ്റോപ്പ് കണ്ടക്ടർമാർക്ക് ചതുർത്ഥിയായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കുറ്റം പറയരുതല്ലോ, ഏ ആർ മേനോനിലേയും, ആറാട്ടുപുഴയിൽ നിന്നും കുറ്റിമുക്കിലേക്ക് പോകുന്ന പേരില്ലാത്ത ചെമന്ന ബസ്സിലെ കണ്ടക്ടർക്കും അഞ്ചാങ്കല്ലിനോട് അപഥ്യമുണ്ടായിരുന്നില്ല.

നാട്ടിൽ പോകുമ്പോൾ ഗൃഹാതുരത്വത്തിന്റെ മനസ്സുണരാനാണ്‌ ബസ്സ് യത്ര ചെയ്യുന്നത്. ചേറിയ യാത്രകൾക്ക് ഓട്ടോ, നീണ്ട യാത്രകൾക്ക് ബസ്സും. ഇത്ര പിശുക്ക് കാണിക്കണോ, കാറെടുത്തു കൂടേ എന്ന് ചോദിക്കന്നവരുണ്ട്. കുട്ടികൾ ഒപ്പമുണ്ടെങ്കിൽ അവർക്ക് ഓട്ടോറിക്ഷ ഹരമാണെന്നെങ്കിലും പറയാം. ഒന്ന് ചിരിക്കും. അത്രയേ പതിവുള്ളു. എല്ലാം വിശദീകരിക്കുക ബുദ്ധിമുട്ടാണ്‌.

നെന്മണിക്കരയിലേക്ക് തിരിയുന്ന റോഡിൽ കൊച്ചുബാവുവിന്റെ ചെറിയ പലചരക്ക് കട ഇന്നില്ല. റോഡ് ടാറിട്ടിരിക്കുന്നു. തെരുവ് വിളക്ക് സൗരോർജ്ജം കൊണ്ട് കത്തുന്നവയാണ്‌. നെന്മണിക്കര ഫർണീച്ചർ കച്ചവടത്തിന്‌ പ്രസിദ്ധം. ബസ്സിറങ്ങുമ്പോൾ  കണ്ട ഫർണീച്ചർ നിറഞ്ഞ വലിയ ഇരുനിലക്കെട്ടിടം കൊച്ചുബാവുവിന്റെ മക്കളുടേതാണ്‌. പത്രത്താളിൽ ചാക്ക് നൂലുകൊണ്ട് പൊതിഞ്ഞ് സാധനങ്ങൾ വില്ക്കുന്ന കാലം എങ്ങോ പോയ്മറഞ്ഞിരിക്കുന്നു.

അര കിലോമീറ്റർ ദുരത്തിൽ ഈ ഇടവഴിയിൽ അഞ്ച് വിടുകളേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ അമ്പതെങ്കിലും കണും.

ആദ്യത്തെ ക്ലാരയുടെ വീട്. അവളുടെ അനിയനെ കുറച്ച് കാലം ട്യൂഷൻ പഠിപ്പിച്ചിരുന്നു.  (പാരലൽ കോളേജുകളുടെ പിതാവ് മാടമ്പിന്‌ സ്തുതി.  ആനക്കമ്പക്കാരനായ അദ്ദേഹത്തിന്റെ ഇല്ലത്തേക്ക്‌ നെന്മണിക്കരയിൽനിന്നും അധികം ദൂരമില്ല.) വട്ടചിലവിന്‌ കാശും ക്ലാരയോട് കുശലം പറച്ചിലും. പേരമ്മയുടെ വീട്ടിൽ പത്രക്കാരൻ വലിച്ചെറിഞ്ഞ പത്രവും പിടിച്ച് ജനനലിലും വാതിലിലും മുട്ടി വെളുപ്പിന്‌ ഉണർത്തുന്നവൻ. അവന്റെ പേര്‌ മറന്നിരിക്കുന്നു. ക്ലാരയുടെ മുഖം തിരിച്ചറിയാത്തവിധം മാറിയിരിക്കും.

രണ്ടാമത്തെ വീട് കൊച്ചനിയന്റേതാണ്‌. ഭാഗം ചെയ്തപ്പോൾ കൊച്ചനിയന്‌ കിട്ടിയ ചെങ്കില്ലിൽ തീർത്ത തറവാട് വീടിന്‌ ഒരു മാറ്റവുമില്ല.

കൊച്ചനിയൻ കോളേജ് ഹോസ്റ്റലിലെ കുക്ക് ആയിരുന്നു. സെയ്താലിയും തോമസും രക്തസാക്ഷിയായ കാലം. അടിയന്തരാവസ്ഥക്ക് ശേഷം പുരോഗമന വിദ്യാർത്ഥി സംഘടനകളുടെ സുവർണ്ണ കാലം തുടങ്ങിയ നാളുകൾ. ഹോസ്റ്റലിലെ അന്തേവാസിയല്ലെങ്കിലും സമരവും സഘടനയുടെ യോഗവും കഴിഞ്ഞ് വൈകുന്നേരങ്ങളിൽ അവിടെ കേറിചെല്ലാനുള്ള സ്വാതന്ത്ര്യത്തിന്റെ ഒരു കണ്ണിയായിരുന്നു അയാൾ. ഹോസ്റ്റൽ മുറിയിലെ ചുമരുകളിൽ കോറിയിട്ട മായാത്ത അക്ഷരങ്ങൾ ആത്മഹത്യ ചെയ്ത എഴുത്തുകാരൻ സനൽ കുമാറിന്റേതാണെന്ന് പറഞ്ഞു തന്ന ആൾ.  വിശപ്പിന്‌ കടം പറയേണ്ടാത്ത ആൾ. റിട്ടയർ ചെയ്തിട്ട് വർഷങ്ങളായി. ഇപ്പോൾ വയസ്സായിരിക്കുന്നു. കഴിഞ്ഞ തവണ വന്നപ്പോൾ കൊച്ചനിയനെ കണ്ടിരുന്നു.  കണ്ണാടിയിൽ നോക്കാൻ ഭയവും,  പഴയ ഫോട്ടോകൾ നോക്കാൻ ആർത്തിയും ജനിച്ചു തുടങ്ങിയത് അപ്പോഴായിരുന്നു.

മുന്നാമത്തെ വീട് പുറമ്പോക്കിൽ കുടിൽ കെട്ടി താമസിക്കുന്ന അയ്യപ്പന്റേത്. ഇപ്പോൾ അത് നല്ലൊരു ടെറസ്സ് വിടായിരിക്കുന്നു. മക്കൾ വിദേശത്തായിരിക്കും.  മൂട്ട വിളക്കിന്റെ തിരിയിൽ, കള്ളുകുടിച്ച് പുലമ്പുന്ന അയ്യപ്പന്റെ ബഹങ്ങളങ്ങൾക്കിടയിൽ, മന:സാന്നിധ്യം വിടാതെ പുസ്തകം വായിച്ചിരുന്ന കുട്ടികൾ നന്നാകാതെ വയ്യ.

നാലാമത്തെ പെര പാച്ചുവേട്ടന്റെ. ഏ ആർ മേനോൻ ബസ്സിന്റെ ജനപ്രിയതയുടെ ഒരു താൾ. ഒർമകളിൽ കണ്ണീരു നനയിച്ച് കടന്നു പോയ ഒരാൾ.

- താൻ പോരണില്ലെ. പേടിക്കണ്ടടൊ? ഞാൻ കൊടുത്തോളാം.

ഒരിക്കൽ, ഇരുട്ടു കനത്ത, ഒംലെറ്റിന്റേയും മദ്യത്തിന്റെയും മണം നിറഞ്ഞ നഗരത്തിലെ ബസ്സ് സ്റ്റാന്റിൽ പൈസയില്ലാതെ ഹോസ്റ്റലിലേക്ക് തിരിച്ച് പോകണോ എന്ന് സംശയിച്ചു നില്ക്കുമ്പോൾ, ഡ്യൂട്ടി കഴിഞ്ഞ് നില്കുന്ന പാച്ചുവേട്ടൻ, അഞ്ചാങ്കല്ലിൽ ഇറക്കാമെന്ന് പറഞ്ഞ് വിളിക്കുന്നു. മനസ്സ് വായിച്ചറിഞ്ഞിരിക്കുന്നു. ഇനി ബസിൽ കയറി കൂടെ പോകാതെ നിവർത്തിയില്ലെന്ന് അറിഞ്ഞ് ബസിൽ കയറിയതും ബസിലും പിന്നെ അഞ്ചാങ്കല്ലിൽനിന്നും അങ്ങേരുടെ പടിപ്പുരവരെ നിർത്താതെ സംസാരിച്ചു നടന്നതും ഇന്നലെ പോലെ ഓർക്കുന്നു.

ചെറിയ കയറ്റം കയറിയെത്തുന്ന വളവിന്‌ താഴേ പേരമ്മയുടെ തറവാടായി. പണ്ടിവിടെ ഗയ്റ്റുണ്ടായിരുന്നില്ല.  ഗെയ്റ്റ് തുറന്ന്, പറമ്പിനകത്തേക്ക് കടന്ന്, തിരിഞ്ഞു നിന്ന് ഗെയ്റ്റ് ചാരി നടക്കുമ്പോൾ ചുറ്റും നോക്കി. ഫലവൃക്ഷങ്ങൾ നിറഞ്ഞ് ആരേയും മോഹിപ്പിക്കുന്ന തോട്ടം. രാഘവേട്ടന്റേയും രാമുവിന്റേയും അധ്വാനം അതിലുണ്ടെന്ന് തീർച്ചയാണ്‌. പിന്നെ മറ്റു സഹോദരങ്ങളുടെ സഹായങ്ങളും.

ഇരുട്ട് കനത്ത് തുടങ്ങിയിരിക്കുന്നു.

പൂമുഖത്ത് കയറിയിരുന്നു. ആളനക്കമില്ല. അകത്തേക്കുള്ള വാതിൽ ചാരിയിട്ടേയുള്ളു. ചാരിയ വാതിൽ തള്ളി തളത്തിലേക്ക് നോക്കി.

“ഇവിടെ ആരുമില്ലെ?”

ആളനക്കമില്ല. രാഘവേട്ടനിരിക്കാറുള്ള ചാരുകസേരയിൽ ഇരുന്നു.

നീളൻ പൊടിക്കുപ്പി തിണ്ണയിലിരിക്കുന്നു. രാഘവേട്ടനും, രാമുവും പൊടിവലിക്കും. ഓസിയലല്ലാതെ കാശു കൊടുത്ത് വാങ്ങി ഇതുവരെ പൊടി വലിച്ചിട്ടില്ല. അടുത്ത ബന്ധുവായ വാസുവേട്ടൻ എപ്പോഴും കളിയാക്കും. രഘവേട്ടനും, വാസുവേട്ടനും, രാമുവും പൊടിവലിയിൽ ത്രിമൂർത്തികളാണ്‌.

- കറമ്പി ഒരു നുള്ള് പൊടി തരോ?

മൂക്കുപൊടിയെക്കുറിച്ച് ഓർക്കുമ്പോൾ മുകുന്ദന്റേയും മയ്യഴിയുടേയും  ഓർമയാണ്‌ വരിക. ഒരു നുള്ളു പൊടിയെടുത്ത് തള്ളവെരലിലും ചുണ്ടുവിരലിലും പറ്റിച്ച് ആഞ്ഞുവലിച്ചു. വലിയുടെ ആഘാതത്തിൽ രണ്ടു തവണ തുമ്മി.

- നി എപ്പൊ വന്നു?

ഞെട്ടിപ്പോയി. രാഘവേട്ടൻ മുന്നിൽ നില്ക്കുന്നു.

- ഇപ്പൊ വന്നേയുള്ളൂ. ഇവിടെ ണ്ടായിരുന്നോ. ആൾക്കാരെ ഇങ്ങിനെ പേടിപ്പിക്കരുത്.

- അമ്മയും കുട്ടിയും അമ്പലത്തില്‌ പോയിരിക്ക്യ. ഇപ്പൊ വരും

രാഘവേട്ടൻ നാട്ടിലെ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. വിഷയങ്ങൾ വഴിമുട്ടുമ്പോഴുള്ള നിമിഷങ്ങളിൽ നടന്നു വന്ന വഴികൾ മനസ്സിൽ കടന്നുവന്നു.

അക്കാലത്ത് രാഘവേട്ടനിലും ഇളയ ചന്ദ്രേട്ടനായിരുന്നു അടുത്ത് സുഹൃത്ത്. പിന്നെ സുര്യ നാരായണനും. സുര്യൻ രാഘവേട്ടന്റെ ഇളയച്ഛന്റെ മകൻ. രാഘവേട്ടൻ ഡെൽഹി യൂണിവേഴ്സിറ്റിയിലെ ജോലി രാജിവെച്ച് നാട്ടിലെത്തിയ കാലം. നന്നായി വായിക്കുകയും നല്ല സംഗീതം ആസ്വദിക്കുയും ചെയ്യും. സയ്ഗാൾ, മന്നാഡെ, പിന്നെ റഫി. ഗസലുകൾ എന്നാൽ ജീവനാണ്‌. ധാരാളം സിനിമകൾ കാണും. സത്യനും ദിലീപ് കുമാറും തമ്മിലുള്ള വഴക്കിൽ മാത്രമാണ്‌ എന്തു പറയണമെന്നറിയാതെ രാഘവേട്ടൻ കുഴങ്ങിയിട്ടുള്ളു.

- നീ കഴിക്കാറുണ്ടോ, ലെറ്റ് മി റിഫ്രേസ്, നീ കഴിച്ചിട്ടുണ്ടോ?

ഒരിക്കൽ അപ്രതീക്ഷിതമായി അങ്ങേരുടെ ഒരു ചോദ്യം.

- ഇതുവരെയില്ല.

- എന്നാൽ ഈ ഗുരുസ്വാമിയുടെ ശിഷ്യത്വം സ്വീകരിക്ക്. ഞാൻ ബീർ വാങ്ങികൊണ്ട് വരാം. മുട്ട വെജിറ്റേറിയനാകുന്ന പോലെ ബീർ മദ്യമല്ലെന്ന് കരുതാം. നീ സൂര്യനെ വിളിക്ക്. ചന്ദ്രാ നീ ഓംലെറ്റ് ഉണ്ടാക്ക്.

പേരമ്മ ഗുരുവായൂരിലേക്ക് പോയിരിക്കുന്നു. എപ്പോഴാണ്‌ വരിക എന്നറിയില്ല. ഒരു കാര്യം വിചാരിച്ചാൽ പിന്നെ എല്ലാം പെട്ടെന്നാണ്‌.

ബീറും മദ്യമാണെന്നറിയുക കുപ്പികൾ കലിയാകുമ്പോഴാണ്‌.

- എന്നാൽ നീ എന്നോട് ഈ ചതി കാണിക്കരുതായിരുന്നു.

ലഹരി തലക്ക് പിടിച്ചിട്ടാണോ അത് ഗൗരവമായിട്ടാണോ എന്നറിയാതെ കുഴങ്ങി.

- ഞാനെത്രെ ചോദിച്ചതാ അതൊന്ന് വായിക്കാൻ തരാൻ, വലിയ വലിയ ആളുകൾക്കെ നീ അത് വായിക്കാൻ കൊടുക്കൂ അല്ലെ?

അക്കാദമിയുടെ ക്യാമ്പിന്റെ റിപ്പോർട്ടും ഗ്രൂപ്പ് ഫോട്ടോവും പത്രത്തിൽ കണ്ടിരിക്കുന്നു. എഴുതുമെന്ന് അറിഞ്ഞ് ഒരിക്കൽ ചോദിച്ചത് ഓർമ്മയുണ്ട്. വിമർശനം കേൾക്കാൻ ആത്മധൈര്യമില്ലാതെ കൊടുക്കാതിരുന്നതാണ്‌.

- ഡെൽഹിയിൽനിന്നും ചന്ദ്രൻ വന്നിട്ടുണ്ട്.

എപ്പഴോ മുറിഞ്ഞ് പോയ രാഘവേട്ടന്റെ ശബ്ദം വീണ്ടു കേൾക്കുന്നു. സൂര്യൻ ചെന്നയിൽ നിന്ന്  നാട്ടിലേക്ക് സെറ്റിൽ ചെയ്തത് അറിഞ്ഞിരുന്നു

- ന്ന്ട്ട് എവിട്യ

- സ്വർഗത്തിലേക്ക് പോയിരിക്ക്യാ. നാളെ വരും. അങ്ക്ട് വര്ണ്ടാവും.

ഭാര്യവീട് സ്വർഗമാണെന്ന് കേൾക്കുന്നത് ഇതാദ്യമായിട്ടില്ല. വലിയച്ഛന്റെ മകൻ വലിയേട്ടൻ പറയുന്നതാണ്‌ ആദ്യം കേട്ടിട്ടുള്ളത്.

- മറ്റു വിശേഷങ്ങൾ എന്തൊക്കെയാണ്

- വിശേഷങ്ങൾ ഏറെയുണ്ട്. നിനക്ക് ഇന്ന് പോണോ?

- പോണം. എട്ടരക്കുള്ള നെല്ലിശേരി ഇപ്പഴും ണ്ടോ?

- കാലം മാറിയതൊന്നും നീ അറിയണില്ലെ. അതൊക്കെ നിർത്തീട്ട് ത്ര കാലായി.

ഓരോ തവണ ചെല്ലുമ്പോഴും നാട്ടിലെ വിശേഷങ്ങൾ വിസ്തരിച്ച് പറയൻ രാഘവേട്ടന്‌ ഉത്സാഹമാണ്‌. രാഷ്ട്രീയം, സംഗിതം, സാഹിത്യം, സ്പോർട്സ്. എല്ലാം രാഘവേട്ടന്‌ ഇഷ്ടമുള്ള വിഷയങ്ങളാണ്‌.

- ഇവിടെ ആർക്കും ഒന്നിനും സമയില്ല. എല്ലാവർക്കും തിരക്കോട് തിരക്ക്. എനിക്ക് യാതൊരു തിരക്കുല്ല്യ. നല്ല സമാധാനോം ണ്ട്. ഒരു കാര്യം നിന്നോട് പറയാൻ മറന്നു. സമയം ഇള്ളതോണ്ട് ഞാൻ എല്ലാവരേം കാണാൻ പൊകും. നിന്റെ അച്ഛനെ കണ്ടിരുന്നു, പിന്നെ അംബികയെ. ഒരിക്കൽ നിന്റെ ചെറിയമ്മെം കണ്ടു.

 - രാഘവേട്ടൻ എന്തൊക്ക്യാ പറയണെ.

മരിച്ചു പോയവരുടെ പേരുകൾ കേട്ട് അന്തിച്ചിരുന്ന് പോയി. രാഘവേട്ടന്റെ കനം കുറഞ്ഞ കണ്ണടയിൽ സ്വന്തം നിഴൽ.

- ഞാൻ ആ പഴയ കൈഴുത്ത് പ്രതി കൊണ്ട് വന്നിട്ടുണ്ട്.  ഇപ്പോൾ പുസ്തകങ്ങളൂടെ കൈഴുത്തുപ്രതിക ഇല്ലാതായിരിക്കുന്നു. ഡിജിറ്റൽ പ്രതികളണേറേയും. രാഘവേട്ടന്റെ പഴയ കടം വീട്ടിയില്ലെന്ന് ഇനി പറയരുത്.

മുഷിഞ്ഞ് പോയി നിറം മങ്ങിയ് ഒരു കെട്ട് കടലാസ് രാഘവേട്ടന്റെ നേരെ നീട്ടി.

“തനെപ്പോ വന്നു. തനിക്ക് വട്ടായോ. എന്താ ഒരു കെട്ടും കടലാസും നീട്ടി നിക്കണെ”

തോൾ സഞ്ചിയും നരച്ച താടിയുമായി രാമു മുന്നിൽ വന്ന് നിന്നു. തോൾ സഞ്ചി മടങ്ങി വന്നുവോ. ഇനി ബെൽ ബോട്ടവും മടങ്ങി വരുമോ?

“കുറച്ച് നേരായി. ഒന്നു മയങ്ങിപ്പോയി. സ്വപ്നം കണ്ടുന്ന് തോന്നുണൂ.”

“അമ്മ അമ്പലത്തീന്ന് വന്നില്ല. അല്ലെ. ഞാൻ ചായ ഉണ്ടാക്കാം വേണെങ്കിൽ ഒന്നും കൂടി മയങ്ങിക്കോളൂ. അമ്മേണ്ട്ങ്കി സമ്മതിക്കില്ല. ത്രിസന്ധ്യ നേരത്ത് ഉറങ്ങണത് അശ്രീകരാന്ന് പറയും.”

ചിരിച്ച് കൊണ്ട് അയാൾ അകത്തേക്ക് പോയി.

സ്വപ്നം ചിലപ്പോൾ ചിലകാലത്തെ ഒത്ത് വരുകയുള്ളു. മകന്റെ ജ്യോതിഷം ഭ്രാന്ത് കാണ്ട് കലിയിളകി ശിവൻ സുബ്രമണ്യനെ ശപിച്ചു. പകുതി ഫലം തെറ്റായി പോകട്ടെ എന്ന്. ഒറ്റയാൻ  ചാർവകന്‌ വിശ്വാസം ഉണ്ടായിരുന്നില്ലെന്ന് തീർച്ച

ഇരുട്ടിൽ കരിയിലകളിൽ ചെരിപ്പില്ലാതെ ചവിട്ടി രാഘവേട്ടന്റെ മകളോടൊപ്പം നടന്ന് വരുന്ന പേരമ്മയെ കണ്ട് എഴുന്നേറ്റു.   ചിരിച്ചെന്ന് വരുത്ത് തിണ്ണയിലിരുന്നു. ആയിരം പൂർണ്ണ ചന്ദ്രമാരെ കണ്ട പേരമ്മയുടെ കണ്ണുകളിലെ നനവ് കാണാനാകാതെ ഇരുളടഞ്ഞ തൊടിയിലേക്ക് നോക്കി.

“ഡെൽഹീന്ന് ചന്ദ്രൻ വന്നിട്ടുണ്ട്.”

ഒടുവിൽ പേരമ്മ തളം കെട്ടി നിന്ന നിശബ്ദത കെടുത്തി.

“അറിഞ്ഞു. രാഘവേട്ടൻ പറഞ്ഞു.”

“ആര്‌?”

പേരമ്മയുടെ കണ്ണിൽ അതിശയവും വേദനയും അണപൊട്ടി.

“അല്ല. രാമു പറഞ്ഞു”

അബദ്ധം പറഞ്ഞതറിഞ്ഞ് തിരുത്തി. സന്ധ്യാനാമം ചൊല്ലാനായി പേരമ്മ അകത്തേക്ക് പോയി. ചായയുമായി രാമു തിരിച്ചു വന്നു.

“നല്ല് ചൂടുണ്ട്”

“താനെന്റെ കൂടെയൊന്ന് വരാമോ?”

ചായ തിണ്ണയിൽ വെച്ച് തെക്കെ തൊടിയിലേക്കിറങ്ങി. രാമുവിന്റെ നിഴൽ പിന്തുടരുന്നതറിഞ്ഞു.

“രാഘവേട്ടനെ എവിട്യാ......?”

“ദാ അവിടെ”

കുലക്കാറായ വാഴ ചൂണ്ടിക്കാട്ടികൊണ്ട് രാമു പറഞ്ഞു.

പ്രപഞ്ചത്തിലെ അനന്തം ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലൊന്നാണ്‌ മരണം. ഉത്തരം കിട്ടണമെന്ന് ശഠിക്കുന്നതിൽ അർത്ഥമില്ല.

“തന്റേല്‌ തീപ്പെട്ടി ഉണ്ടൊ?”

“ഇല്ല. സിഗററ്റ് ലൈറ്റുണ്ട്. ആ പേപ്പറിൽ എന്താണ്‌?“

”രാഘവേട്ടന്‌ വായിക്കാൻ കൊടുക്കാന്ന് പറഞ്ഞിരുന്നു. അത് കഴിഞ്ഞില്ല“

വാഴക്ക് വാടലേല്ക്കരുതെന്ന് കരുതി കുറച്ചകലെയായി കൈഴുത്ത് പ്രതി വിതറിയിട്ടു. തലെക്കെട്ട് പേപ്പർ ചുരുട്ടി കത്തിച്ച് മറ്റുള്ളവക്ക് അഗ്നി പകർന്നു. ആളിക്കത്തുന്ന തീയിൽ രാമുവിന്റെ നരച്ച താടി കൂടുതൽ തിളങ്ങി. രാഘവേട്ടന്റെ കണ്ണടയിൽ ഇപ്പോൾ സ്വന്തം മുഖം കാണുന്നില്ല.

”തനിക്കിന്ന് പോണോ?“

രാമു ചോദിക്കുന്നു.

”പോണം“

”ഒന്ന് വലിച്ചോളാ. ആശ്വാസം കിട്ടും“

നീട്ടി പൊടി വലിച്ച രാമു ഡപ്പി നെരെ നീട്ടി.

എട്ടരയുടെ നെല്ലിശേരി പോയിരിക്കുമോ? പോയെങ്കിൽ രാമുവിനോട് കാറ്‌ വിളിക്കാൻ പറയാം . ചൂടുള്ള ചായ കുടിക്കാൻ പുമുഖത്തേക്ക് നടന്നു.

*







 

Thursday, November 15, 2007

ജലനാണയങ്ങൾ

അമ്പഴയ്ക്കാട്ട് ശങ്കരൻ

ഇന്ന് കാർമന്റെ പിറന്നാളാണ്‌. മാളുവിന്റെ പഴയ ഡേകെയർ കൂട്ടുകാരി. നാട്ടിൽ പോയി വന്നിട്ട് മാസങ്ങളായെങ്കിലും അവരുടെ വീട്ടിൽ ഇതുവരെ പോയില്ല. പോകണമെന്ന് പറയുമ്പോഴൊക്കെ ലക്ഷ്മി തടയും.

“വിളിച്ചില്ലെങ്കിലും ഒന്ന് പോയി വരുന്നതാണ്‌ മര്യാദ”. ലക്ഷ്മിയോട് പറഞ്ഞു.

“അവർ വിളിച്ചുകാണും. ആ ടേപ്പ് ഒന്ന് തിരിച്ചിടാൻ പറഞ്ഞിട്ട് എത്ര നാളായി.”

നിനക്കത് ചെയ്തുകൂടെ എന്ന് ചോദിക്കുന്നതിന്‌ മുമ്പേ രണ്ടു വട്ടം ആലോചിക്കുന്നത് നല്ലതാണ്‌. സ്വൈര്യവും സുസ്ഥിരവുമായ വിവാഹബന്ധത്തിന്‌ ഓർക്കേണ്ട ചില സംഗതികളുണ്ട്. അതൊന്നും മറക്കാൻ പാടില്ല. അതിലാദ്യത്തേത് ഹോർമോണുകളുടെ ഗതിവിഗതികളാണ്‌.

“നിനക്കറിയാലോ, അവരിതൊക്കെ വളരെ സീരിയസായി എടുക്കുന്നവരാണ്‌. കഴിഞ്ഞ അഞ്ചാറ്‌ വർഷത്തിനിടക്ക് അവരെന്തെങ്കിലും നമ്മളോട് ആവശ്യപ്പെട്ടിട്ടുണ്ടോ?”

“അത് പറയാൻ വേണ്ടി അങ്ങോട്ട് പോണ്ട. അവരതൊക്കെ മറന്നുകാണും. പിന്നെ ഇതൊക്കെ പറയാൻ പറ്റിയ കാര്യങ്ങളല്ലെ. നാടിനെക്കുറിച്ചുള്ള മതിപ്പ് കളയാൻ.”

ഇന്ത്യയെക്കുറിച്ച് മതിപ്പും ആദരവുമുള്ളവരാണ്‌ ലിൻഡയും ഭർത്താവ് മൈക്കും. അതുപോലെ നല്ല ചരിത്രബോധമുള്ളവരും. അമേരിക്കൻ ജനതയുടെ അമിത ദേശീയ ബോധത്തെക്കുറിച്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറി പാർത്ത ഒരു കുടുംബത്തിലെ കണ്ണിയായിട്ടും ലിൻഡ പറയുന്നത് കേട്ടിട്ടുണ്ട്.

“അവരെല്ലാം നല്ല വിവരം ഉള്ളവരാണ്‌. എല്ലാ നാട്ടിലും നല്ലതും ചീത്തയും ഉണ്ടെന്ന് അവർക്കറിയാം.“

”ഒന്ന് വിളിച്ചിട്ട് പോകുന്നതാണ്‌ നല്ലത്.“

”ഞാൻ ട്രൈ ചെയ്തു. നമ്പറ്‌ മാറീന്നാ തോന്നണെ.“

”എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കണ്ടെ?“

ഷോപ്പിങ്ങിനുള്ള ഒരവസരവും പാഴാക്കരുതെന്ന് നിർബന്ധബുദ്ധിയുള്ളവൾ. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വർണാഭമായ വലിയ മാളുകൾ ഏതു സ്ത്രീയുടേയും ദൗർബ്ബല്യമാണ്‌. മാത്രമല്ല മനുഷ്യചരിത്രത്തിൽ ചൊവ്വക്ക് ശുക്രനേയും മാറിച്ചും പൂർണ്ണമായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലല്ലോ.

- മഹിക്ക് അമേരിക്കയിൽ ഏറ്റവും ഇഷ്ടമുള്ളത് എന്താണ്‌?

കമ്പനിയുടെ ഹൈദരാബാദ് ഓഫീസിൽ നിന്നും ഹരീഷും നവീനും വന്നപ്പോൾ ശ്യാമിന്റെ വീട്ടിൽ കൂടിയതാണ്‌.

- ഇൻഡിവിഡ്യൽ പ്രൈവസി

- അപ്പോ ലിബർട്ടി, ഓപ്പർച്യൂനിറ്റി?

നവീൻ ചോദിച്ചു. പൊട്ടിച്ചിരിക്കാനാണ്‌ തോന്നിയത്. അതിഥി നിഷ്കളങ്കനായതുകൊണ്ട് ഒന്ന് ചിരിച്ചതേയുള്ളൂ.

- ഏറ്റവും വെറുക്കുന്നത്?

- ഷോപ്പിങ്ങ് മാളുകൾ

- മാളുകളെ അങ്ങനെ കുറ്റം പറയണ്ട. നടക്കാത്ത ഒരു സമൂഹത്തിന്‌ ദൈവം അനുഗ്രഹിച്ച് നല്കിയതാണ്‌ മാളുകൾ.

മുപ്പതു ശതമാനത്തിലധികം ആളുകൾ അമിതഭാരത്താൽ വലയുന്ന ഒരു രാജ്യത്തെക്കുറിച്ച് ലഹരിയിലാണെങ്കിലും ശ്യാം പറഞ്ഞതിൽ കാര്യമുണ്ടെന്ന് തോന്നുന്നു.

”അച്ഛന്റെ പെറന്നാള്‌ എന്നാണമ്മേ?“

ഈ വർഷമാണ്‌ ആദ്യമായി മാളു അത് ശ്രദ്ധിച്ചതെന്ന് തോന്നുന്നു. മറ്റു മൂന്ന് പിറന്നാളും കഴിഞ്ഞിരിക്കുന്നു.

“അച്ഛനോട് തന്നെ ചോദിക്ക്. പിറന്നാള്‌ എന്ന് പറയുമ്പോ ചതുർത്ഥിയല്ലെ നിന്റച്ഛന്‌.”

കുട്ടിക്കാലത്തും, കൗമാരത്തിന്റെ ആദ്യനാളുകളിലും മാത്രമെ പിറന്നാളാഘോഷിച്ചത് ഓർമ്മയിലുള്ളു. നിലവിളക്കിന്‌ മുമ്പിൽ, നീളമുള്ള വാഴയില മുറിച്ച് രണ്ടായി കീറി, കടഭാഗം തിരിച്ചുവെച്ച് അതിന്‌ മുകളിലെ നാക്കിലയിൽ നെയ്യും പരിപ്പും മുതൽ എല്ലാം വിളമ്പുന്ന അമ്മയുടെ അനുഷ്ഠാനത്തിന്റെ നാളുകൾ. വലത്തും ഇടത്തും ഇരിക്കാൻ വാശി പിടിക്കുന്ന കുട്ടികൾ.
ഇപ്പോൾ വ്യത്യസ്തമായ രീതികളാണെന്നേയുള്ളൂ. മധുരമായി ഇംഗിഷ് പാട്ടിനൊത്ത് നൃത്തം വെക്കുന്ന കുട്ടികൾ. ഹാപ്പി ബർത് ഡേ പാടുമ്പ്ഴുള്ള ആഹ്ലാദം. പിന്നെ ബർത് ഡേ വിഷ്.
അവസാനം പോപ് ദ് ബലൂൺ.

- ബ്ലോ ദ് കൻഡിൽ വിത എ വിഷ്

കഴിഞ്ഞ വർഷം ജിത്തുവിന്റെ പിറന്നാളിന്‌ കേക്ക് മുറിക്കുന്ന സമയം. അക്ഷമയോടെ മാൾ ജിത്തുവിനോട് പറയുന്നു.

- ഐ വിഷ് എവരിബഡി ബിക്കം റിച്ച്.

ജിത്തുവിന്റെ കൂസലില്ലാത്ത വർത്തമാനം കേട്ട് ചുറ്റിം കൂടി നിന്നവർ പൊട്ടിച്ചിരിച്ചു. പിന്നിട് ഒറ്റ ഊതിന്‌ എല്ലാം മെഴുകുതിരികളും അണഞ്ഞു.

“ആർ യു ഡ്രീമിങ്ങ് ഡാഡി”

വേനലിൽ മുറിഞ്ഞ് ഒഴുക്ക് നിന്ന നദി പോലെ ഗൃഹാതുരത്വത്തിന്റെ അലകൾ മുറിഞ്ഞുപോയി.
അച്ഛന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള കഥകൾ കേട്ട് മാളുവിന്‌ മടുത്തതാണ്‌. കാടിവെള്ളം കുടിക്കുന്ന തള്ളപശുവിന്റെ അമ്മിഞ്ഞ നുണയുന്ന കിടാവിന്റെ കഥ ഇനി ജിത്തുവിന്‌ പറഞ്ഞുകൊടുക്കാം.

“ക്യാൻ ഐ ഹാവ് എ പെറ്റ് ഡാഡ്...പ്ലീസ്. ചെറിയ ഡോഗ് മതി. അല്ലെങ്കി ക്യാറ്റ്”

“നിങ്ങളെ മേയ്ക്കാൻ തന്നെ സമയില്ല്യ. പിന്നല്ലെ പട്ടീം, പൂച്ചേം” ലക്ഷ്മി ദേഷ്യത്തോടെ പറഞ്ഞു.

“നെക്സ്റ്റ് ബെർത് ഡേക്ക് എന്റെ വിഷ് അതാണ്‌” മാളു ഉറപ്പിച്ചു.

എന്തെങ്കിലും മറുപടി കേൾക്കുമെന്ന് പ്രതീക്ഷിച്ച് കുറച്ചുനേരം നിന്നശേഷം ഇവിടെ ആരൊടും ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന മട്ടിൽ അമ്മയെ ചാനലുകളിലെക്കും അച്ഛനെ പകൽസ്വപ്നങ്ങളിലേക്കും വെറുതെ വിട്ട് മാളു മുകളിലേക്ക് പോയി.

അഭിലാഷങ്ങൾ പൂവണിയുന്നതിന്‌ പിറന്നാൾ ദിനത്തിൽ പ്രർത്ഥിക്കുന്നു. സാന്റയോട് കുട്ടികൾ ക്രിസ്തുമസ് കാലത്ത് ആഗ്രഹിക്കുന്ന സമ്മാനങ്ങൾ പറഞ്ഞൾ അത് കിട്ടുമെന്ന് വിശ്വാസം. വിശേഷങ്ങൾ ഒന്നും ഇല്ലാത്ത ദിവസങ്ങളിൽ ആഗ്രഹസഫലീകരണത്തിന്‌ ജലത്തിലേക്ക് നാണയങ്ങൾ എറിയും.

കന്നി വിദേശയാത്രയുടെ ലഹരിയിൽ ഡിട്രോയിറ്റിൽ വന്നിറങ്ങിയത് ഇപ്പോഴും ഓർക്കുന്നു. ഇമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ് ഡൊമെസ്റ്റിക് ടെർമിനലിൽ ഇരിക്കുമ്പോഴാണ്‌ ആദ്യമായി അത് ശ്രദ്ധിക്കുന്നത്. ചെറുതും വലതുമായ വാട്ടർ ഫൌണ്ടനുകളുടെ ജലത്തിനടിയിലെ നാണയങ്ങൾ. തീർത്ഥയാത്രക്കിടയിലെവിടെയോ പുഴയിലേക്കെറിഞ്ഞ നാണയങ്ങൾ തപ്പിയെടുക്കാൻ മുങ്ങാം കുളിയിടുന്ന വയറുന്തിയ കുട്ടികളുടെ നനുത്ത ഓർമ്മ.

ജലത്തിലേക്കെറിയുന്ന നാണയങ്ങളെക്കുറിച്ച് ഇവിടെയുള്ളവരുടെ വിശ്വാസങ്ങളെന്തെന്ന് അന്ന് അറിയില്ലായിരുന്നു.

രണ്ട് നാണയങ്ങൾ എറിഞ്ഞാൽ വിവാഹം നടക്കും. മൂന്നെറിഞ്ഞാൽ വിവാഹമോചനം. വാട്ടർ ഫൌണ്ടന്‌ മുഖം തിരിഞ്ഞ് നിന്ന് വലത് കൈകൊണ്ട് ഇടതു തോളിലൂടെ എറിഞ്ഞാൽ ഉദ്ദിഷ്ടകാര്യം സാധിക്കും.

ലോകത്തെല്ലായിടത്തും ഇത് കാണുന്നുണ്ട്. മനസ്സിലെ ആശ നിറവേറുന്നതിന്‌ നൂറ്റാണ്ടുകളായി മനുഷ്യൻ അനുവർത്തിക്കുന്ന ഒരു വഴി. ചരിത്രത്തിന്റെ താളുകൾ ക്രിസ്തുവിന്‌ മുമ്പ് അഞ്ഞൂറ്‌ വർഷം വരെ പിന്നോട്ട് മറിച്ച് വേണമെങ്കിൽ ഗ്രീസിലേക്കോ റോമിലേക്കോ പോകാം.
അസ്വസ്ഥത നിറഞ്ഞ മനസ്സിന്റെ അടയാളമാണ്‌ ജലത്തിലേക്കെറിയുന്ന നാണയങ്ങൾ.
ലിൻഡയിലേക്കും അവരുടെ കുടുംബത്തിലേക്കും മനസിനെ മടക്കി അയക്കുന്നതാണ്‌ നല്ലത്. വർഷങ്ങൾക്ക് മുമ്പാണ്‌ ലിൻഡയെ ആദ്യമായി പരിചയപ്പെടുന്നത്. മാളുവിന്റെ ഡേകെയറിൽ വെച്ച്. നിറഞ്ഞ യൗവനം വിട്ടെങ്കിലും മദ്ധ്യവയസിന്റെ നിരാശ ബാധിക്കാത്ത മുഖം. വെളുത്ത സുന്ദരിയായ ഒരു ബ്ലോൺഡ്.

മാളുവിന്‌ അന്ന് ഒരു വയസ് കഴിഞ്ഞിരുന്നു. വീട്ടിലിരുന്നാൽ മോർഗേജ്, കാർലോൺ, ക്രെഡിറ്റ് കാർഡ് എന്നിവയുടെ കടം വന്ന് മുടിഞ്ഞുപോകുമെന്നറിഞ്ഞ് ലക്ഷ്മിയും ജോലിക്ക് പോയിതുടങ്ങിയപ്പോഴാണ്‌ മാളുവിനെ ഡെകെയറിൽ ആക്കിയത്. ഒരർത്ഥത്തിൽ മാളു ഭാഗ്യവതിയാണ്‌. ഒരു വയസുവരെയെങ്കിലും മുഴുവൻ സമയവും അമ്മയോടൊപ്പമായിരുന്നവല്ലോ. കരഞ്ഞ് കരഞ്ഞ് കണ്ണീരിൽ ഉപ്പുവറ്റിയ ആറുമാസം പോലുമാകാത്ത കുഞ്ഞുങ്ങൾ ഇവിടെയുള്ള ഡെകെയറുകളിൽ ഉണ്ട്.

- മഹിയെ എനിക്കറിയാം

പേരു പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ അവർ പറഞ്ഞു. മഹാദേവനെ മഹിയെന്ന് വിളിക്കാനുള്ള അടുപ്പം എങ്ങിനെ കിട്ടിയെന്ന് ആശ്ചര്യപ്പെട്ടപ്പോൾ അവൾ തുടർന്നു.

- ലക്ഷ്മിയെ ഞാൻ നല്ലവണ്ണം അറിയും അവരാണല്ലോ എന്നും വരാറുള്ളത്.

ഇവളുടെ മകൾ കാർമനെങ്ങിനെ ഒരു ഗോതമ്പുനിറവും കറുത്തമുടിയും എന്നാലോചിച്ച് നിന്നപ്പോൾ അവൾ ശുദ്ധമായ ഇംഗ്ലീഷിൽ പറഞ്ഞു.

- എന്റെ ഭർത്താവ് വെനിസൂലക്കാരനാണ്‌. ഒരു ദിവസം ലക്ഷ്മിയേയും കൂട്ടി വീട്ടിലേക്ക് വരൂ. പുതിയ കുടിയേറ്റക്കാരുടെ ഇടയിലെ ടേഡ് യൂണിയൻ പ്രവർത്തകനാണദ്ദേഹം.

ഉച്ചനീചത്തങ്ങളുടെ ഉണങ്ങാത്ത മുറിവുകൾ കുറച്ചെങ്കിലും അവശേഷിക്കുന്ന ഒരു ചെറിയ നഗരമാണിത്. ഗ്രാമ്യഭാഷക്കും ഗ്രാമസംഗീതത്തിനും പേരുകേട്ട നഗരം. വെളുപ്പും കറുപ്പും ചുവപ്പും മഞ്ഞയും നിറമുള്ള പട്ടങ്ങൾ പറപ്പിക്കാൻ കുഞ്ഞുങ്ങൾക്കോ, കുഞ്ഞുങ്ങളുടെ മനസ്സുള്ളവർക്കെ കഴിയു. വലിയവർക്ക് ഈ നിറമെല്ലാം തൊലിയുടെ നിറം തന്നെയാണ്‌ . ഇന്ത്യയിൽ നിന്നും വന്ന നല്ല കറുത്തനിറമുള്ളവർ പോലും സ്വകാര്യമായി കറുത്തവർഗ്ഗക്കാരെ നിന്ദിക്കുന്നത് കേട്ടിട്ടുണ്ട്. ഡൗൺ ടൗണിനടുത്താണ്‌ കറുത്തവരും ചുവന്നവരും താമസിക്കുന്നതിന്റെ അരികയാണ്‌ വീട് വാങ്ങിയതറിഞ്ഞ് അവിടെയുള്ള നിലവാരം കുറഞ്ഞ സ്കൂളുകളെക്കുറിച്ച് ഓർമിപ്പിച്ചതും ഓർക്കുന്നു. ഇതിനിടയിൽ തെക്കെ അമേരിക്കയിൽനിന്നും ഇണയെ കണ്ടെത്തുകയും ഇന്ത്യയെക്കുറിച്ച് അറിവും ആദരവും ഉള്ള, സോഷ്യലിസം സംസാരിക്കുന്ന ഒരു മദാമയെ കണ്ടുമുട്ടിയപ്പോൾ അതിശയം തോന്നി.

വളരെ ചെറിയ സൗഹൃദവലയത്തിലേക്ക് ലിൻഡയേയും കുടുബത്തേയും കൊണ്ടുവരണമെന്ന് തോന്നിയത് അങ്ങിനെയാണ്‌. ലിൻഡയുടെ വീട് ഡൗൺ ടൗണിനപ്പുറത്ത് ഏറെ മദ്ധ്യവർഗ്ഗക്കാർ താസിക്കുന്ന പ്രദേശത്താണ്‌. നിറങ്ങളുടെ ചേരിതിരിവുകൾ പോലെ വർഗ്ഗപരമായ ചേരിതിരിവുകൾ ഏറെയുള്ള നഗരമാണിത്. നഗരത്തിലും നഗരത്തിന്‌ ചുറ്റും ദരിദ്രർ, പ്രത്യേകിച്ച് കറുത്തവർഗ്ഗക്കാർ. അതിന്‌ ചുറ്റും മദ്ധ്യവർഗ്ഗം. തൊട്ടടുത്ത കൗണ്ടികളിൽ വിശാലമായ പുൽത്തകിടികളും, ഗോൾഫ് കോഴ്സും, കുതിരപന്തികളും നിറഞ്ഞ, രണ്ടും മൂന്നും മില്യൻ ഡോളർ വിലമതിക്കുന്ന വീടുകളിൽ താമസിക്കുന്നവർ.

കുട്ടികളുടെ പിറന്നാളുകൾ സൗഹൃദവലയങ്ങളുടെ ആഴവും വ്യാപ്തിയും വർദ്ധിപ്പിക്കും. അങ്ങിനെ മാളുവിന്റെ പിറന്നാളിനും പിന്നീട് ജിത്തു ജനിച്ചപ്പോൾ രണ്ടുപേരുടെ പിറന്നാളിനും അവരെ ക്ഷണിക്കാൻ തുടങ്ങി. കാർമന്റെയും പിന്നീട് പിറന്ന ജേക്കബ്ബിന്റേയും പിറന്നാളുകൾക്ക് അവരും ക്ഷണിച്ചുകൊണ്ടിരുന്നു.

- ഈ വിക്കെന്റിൽ കാർമന്റെ ബെർത് ഡേയാണ്‌ ലിൻഡ വിളിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ കാർമന്റെ പിറന്നാളിന്‌ വളരെ മുമ്പ് തന്നെ അവർ വിളിച്ചിരുന്നു. രണ്ടുമാസം കഴിഞ്ഞാൽ മാളുവിന്‌ അഞ്ചു വയസ് തികയും. കാർമനും മാളുവും തമ്മിൽ രണ്ട് മാസത്തെ വ്യത്യാസമേയുള്ളൂ. ഒരേ ഡേകയറിലാണ്‌ പൊയിരുന്നുവെങ്കിലും ഒരേ സ്കൂളിൽ പോകാൻ കഴിയുമെന്ന് തോന്നുന്നില്ല.

ഇവിടെ എല്ലാ പിറന്നാളുകളും ഒഴിവ് ദിവസങ്ങളിലാണ്‌ ആഘോഷിക്കുക. യഥാർത്ഥ പിറന്നാൾ ദിനത്തിന്‌ മുമ്പോ പിമ്പോ ഉള്ള ആഴ്ചയുടെ അവസാനം. ഭാഗ്യമുള്ളവർക്ക് പിറന്നാൾ ദിനവും ആഴ്ച്ചയുടെ അവസാനവും ഒന്നായിത്തീരുന്നു.

കഴിഞ്ഞ വർഷം കാർമന്റെ പിറന്നാളും ശനിയാഴ്ച്ചയും ഒന്നായിരുന്നു. നാല്‌ വിമാനം കയറി നാട്ടിലെത്തേണ്ട നീണ്ട യാത്രകൾക്കുപോലും സമയനിഷ്ഠ പാലിക്കാത്ത ലക്ഷ്മിക്ക് പാർട്ടികൾക്ക് ആദ്യമായോ അവസാനമായോ എത്തരുതെന്ന് നിർബ്ബന്ധമുണ്ട്.

ഇരുളുന്നതിന്‌ മുമ്പെ ലിൻഡയുടെ വീട്ടിൽ എത്തിയിരുന്നു. ശ്രദ്ധയോടെ പർചരിക്കുന്ന പുൽത്തകിടിയിലേക്കൊന്ന് വെറുതെ നോക്കി. പുൽത്തകിടിക്ക് ചുറ്റും നല്ല ആകൃതിയിൽ വെട്ടി വൃത്തിയാക്കിയ കുറ്റിച്ചെടികൾ . ഭംഗിയുള്ള പൂക്കളെ നോക്കി ലക്ഷ്മി നെടുവീർപ്പിടുന്നത് കേട്ടു. ഇന്ത്യക്കാരുടെ വീടുകൾ തിരിച്ചറിയാൻ അവരുടെ പുൽത്തകിടികൾ നോക്കിയാൽ മതിയെന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്. കളകൾ നിറഞ്ഞിരിക്കും.

നേരത്തെ എത്തിയ അധികം പേരും മൈക്കിന്റെയും ലിൻഡയുടേയും അടുത്ത ബന്ധുക്കളാണ്‌ ആളുകൾ വന്നുകോണ്ടിരിക്കുകയും വർത്തമാനങ്ങളുടെ ഇരമ്പൽ കൂടിക്കൊണ്ടിരിക്കുകയും ചെയ്തു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വർത്തമാന പറയുന്നവരിൽ രാഷ്ട്രീയം പറയുന്നവരുടെ ഇടയിലേക്ക് ചേക്കേറി. ലക്ഷ്മി, സ്വന്തം കുട്ടികളെക്കുറിച്ചും വസ്ത്രങ്ങളെക്കുറിച്ച് പറയുന്നവരുടെ ഇടയിലേക്കും.

- തെക്കു നിന്ന് പൊളിഞ്ഞ വേലിക്കിടയിലൂടെ വരുന്നവരെക്കുറിച്ച് മാത്രമെ എല്ലാവർക്കും പരാതിയുള്ളൂ. അത് കൂടിയാൽ മുപ്പത് ശതമാനം. വടക്കുനിന്നും, ആകാശത്തിലൂടേയും, കടലലിലൂടേയും വന്ന് സ്ഥിരതാമസമക്കിയവരെക്കുറിച്ച് ആർക്കും ഒരു പരാതിയുമില്ല.

പ്രസിഡൻഷ്യൽ ഇലക്ഷൻ, ക്ലൈമറ്റ് ചെയ്ജ്, അൽ ഗോർ, മൈക്കിൾ മോർ തുടങ്ങി സകലമാന വിഷയങ്ങളും കഴിഞ്ഞ് കുടിയേറ്റത്തിൽ എത്തി നില്ക്കുകയാണ്‌. വൈനും, വിസ്കിയും, ക്യുബൻ സിഗാറും ചർച്ചകൾക്ക് എരിവും പുളിയും പകർന്നു.

ഇഷ്ടമുള്ള വിഷയമായതുകൊണ്ടും മൈക്കിളിന്റെ ആവേശം കണ്ടും ചർച്ചകളിൽ പങ്കെടുക്കാതെ തരമില്ലെന്നായി. ഇത്തരം പാർട്ടികളിൽ സിനിമയും സ്പോർട്സുമാണ്‌ വിഷയങ്ങളാവാറ്‌. മൈക്കിളിന്റെ പാർട്ടികൾ വ്യത്യസ്തമാവുമെന്നുള്ളതുകൊണ്ട് കാർമന്റെ പിറന്നാളാഘോഷം എന്നും ഇഷ്ടമായിരുന്നു.

- ഞങ്ങൾ വെനിസൂലയിലേക്ക് തിരിച്ച് പോയാലൊ എന്ന് ആലോചിക്കുകയാണ്‌. മഹി നാട്ടിലേക്ക് തിരിച്ച് പോകുന്ന കാര്യം ഇപ്പോഴും ആലോചിക്കുന്നുണ്ടോ?
മൈക്കിന്‌ നല്ല ഓർമ്മശക്തിയാണ്‌. കാർമന്റെ രണ്ടാം പിറന്നാളിന്റെ പാർട്ടിക്ക് പറഞ്ഞതാണ്‌.
- അതിന്‌ വെനിസൂലയും ഇന്ത്യയും ഒരു പോലെയാണോ. അവിടെ ജനാധിപത്യ്മുണ്ടോ?

ലിൻഡയുടെ ഓഫീസിൽ നിന്നും വന്നവരിൽ ആരോ ഒരാൾ ചോദിച്ചു.
- ഞാൻ വിചാരിച്ചത് ഷാവേസ് തെരഞ്ഞെടുപ്പിൽ ജയിച്ചാണ്‌ പ്രസിഡന്റായത് എന്നാണ്‌.
മൈക്ക് അയാളെ കളിയാക്കിക്കൊണ്ട് പറഞ്ഞു. ജനാധിപത്യ കാർഡ് അധികം ചെലവാകാത്ത സമയമാണ്‌.

ജീവസ്സുറ്റ ചർച്ചകൾ സമയം അപഹരിച്ചുകൊണ്ടിരുന്നു.

പുറത്ത് തട്ടി വിളിക്കുന്ന ലിൻഡയെ എന്തിനാണെന്നറിയാതെ കുഴങ്ങുന്ന മുഖവുമായി നോക്കി. ലക്ഷ്മി അവരുടെ പിന്നിലുണ്ട്.

- വരു പറയാം

അവരുടെ പിന്നാലെ നടന്ന് കിടപ്പുമുറിയിലെത്തി. അരണ്ട വെളിച്ചത്തിൽ ഒരു കെട്ട് എഴുത്തുകളും കുറച്ച് ഫോട്ടോകളും അവരെടുത്തു. പിന്നെ ലൈറ്റ് ഓൺ ചെയ്തു.

- ഇറ്റ് ഈസ് ഓകെ. ഇരിക്കു.

ഇരുവരും മടിച്ചുനിന്നപ്പോൾ ലിൻഡ പറഞ്ഞു.

- കഴിഞ്ഞ നലഞ്ചുവർഷമായി ഈ കുട്ടിയുറ്റെ വിദ്യാഭ്യാസത്തിനായി എല്ലാ മാസവും ഞാൻ അമ്പത് ഡോളർ അയക്കുമായിരുന്നു. നാലുമാസം മുമ്പ് അയച്ചത് തിരിച്ചുവന്നു. പിന്നെ ഒരിക്കൽ കൂടി ഞാൻ അയച്ചു. അതും തിരിച്ചുവന്നു. പിന്നീട് ഞാൻ അയച്ചില്ല.

ഫോട്ടോകൾ കൈമാറികൊണ്ട് ലിൻഡ പറഞ്ഞു.

- നല്ല ഐശ്വര്യമുള്ള കുട്ടി. മാളുവിനേക്കാളും കുറച്ചുകൂടി പ്രായമുണ്ടെന്ന് തോന്നുന്നു. എന്ത ഈ കൂട്ടീടെ പേര്‌?

ലക്ഷി ചോദിച്ചു.

- ചാന്ദ്നി. അവൾക്കിപ്പോ എട്ടു വയസ്സായി. വടക്കെ ഇന്ത്യയിലെ ഈ അഡ്രസ്സിലേക്കാണ്‌ ഞാൻ പണമയക്കാറ്‌.

അഡ്രസ് കൈമാറിക്കൊണ്ട് അവർ തുടർന്നു.

- ഇതൊരു നോൺ പ്രോഫിറ്റ് ഏജൻസിയുരെ അഡ്രസ്സാണ്‌. അവളുടെ കത്തുകൾ വായിച്ചാൽ കരിച്ചിൽ വരും. എപ്പോഴെങ്കിലും ഇന്ത്യയിലേക്ക് പോകുമ്പോൾ അവളെ കാണണമെന്നത് എന്റെ ആഗ്രഹമാണ്‌. രണ്ടാഴ്ച്ച മഹി ഇന്ത്യയിലേക്ക് പോകുന്നുണ്ടല്ലോ

വർത്തമാനങ്ങിൾക്കിടയിൽ ഹൈദരാബാദ് യാത്രയെക്കുറിച്ച് ലക്ഷ്മി പറഞ്ഞിരിക്കുന്നു. അഡ്രസ് നോക്കിയപ്പോൾ ദില്ലിക്കും മീററ്റിനും ഇടക്കുള്ള ഒരു സ്ഥലമാണതെന്ന് മനസ്സിലായി.

- ബുദ്ധിമുട്ടുക്കുകയാണെന്നറിയാം. ഇന്ത്യയിൽനിന്നുള്ളവരിൽ നിങ്ങളുമായി മാത്രമെ ഇത്ര അടുപ്പമുള്ളൂ എന്നറിയാലോ. ഈ യാത്രയിൽ അവിടെ പോയി ഒന്നന്വേഷിക്കണം.

ആകെ രണ്ടാഴ്ച്ചയാണുള്ളത്. ആദ്യത്തെയും അവസാനത്തെയും വീക്കെന്റുകൾ യാത്രക്ക് വേണം. പിന്നെ ഇടയിലെ വീക്കെന്റിൽ നാട്ടിലേക്ക് പോകണമെന്ന് കരുതിയതാണ്‌. അമ്മയോട് എന്തെങ്കിലും തൊടുന്യായം പറയേണ്ടിവരും.

- ഇപ്പോ ഒന്നും പറയണ്ട. ആലോചിച്ച് പറഞ്ഞാൽ മതി.

- അതിനെന്താ മഹി പോയി അന്വേഷിക്കും

ലക്ഷ്മിയുടെ മനസ്സിൽ യഥാർത്ഥത്തിൽ എന്താണെന്ന് ഇപ്പോൾ ഉറപ്പിക്കാൻ കഴിയില്ല.

- എന്താ വേണ്ടത് ലക്ഷി?

തിരിച്ചുവരുമ്പോൾ കാറിൽ കയറിയ ഉടനെ ചോദിച്ചു. മഹിക്കെന്താ ഭ്രാന്തുണ്ടോ, വെറുതെ കാശും സമയവും കളയാമെന്നല്ലാതെ എന്ന് പറയുമെന്നാണ്‌ കരുതിയത്.

- ഒന്ന് പോയി വന്നോളൂ. ആ കുട്ടീടെ മുഖം കണ്ടപ്പൊ ഞാൻ മാളുനെ ഓർത്തു.

സ്നേഹത്തിന്റെ ആഴം അളക്കാൻ കഴിയില്ലെന്ന അറിവിന്‌ തെളിമ കൂടി വരികയാണ്‌.
അങ്ങിനെയാണ്‌ യാത്രക്കിടയിൽ ഒരു ദിവസം ദില്ലിയിൽ പോകാൻ തീരുമാനിക്കുന്നത്.

“പോകണമെന്ന് തന്നെയാണോ തീരുമാനം?”

കനവുകളിൽ നിന്നും ഞെട്ടിയുണർന്നു.

“പിറന്നാൾ ആഘോഷം കഴിഞ്ഞ ആഴ്ച്ച ആയിരുന്നുവോ, അതോ ഈ ആഴ്ച്ചയാണോ എന്നറിയില്ല. അവരുടെ വീടായതുകൊണ്ട് വിളിക്കാതെ പോയാലും കുഴപ്പമില്ല. എന്തായാലും ഒന്ന് പോയി നോക്കാം.”

“ഇത്തിരി നേരത്തെ ഇറങ്ങണം. എന്തെങ്കിലും വാങ്ങണ്ടെ?”

ടിവിയിൽ സിനിമകൾക്കിടയിലെ ന്യൂസിനുള്ള ഇന്റെർവൽ ആണ്‌. കുട്ടികൾക്കുള്ള ഭക്ഷണം റെഡിയാക്കാൻ ലക്ഷ്മി അടുക്കളയിലേക്ക് പോയി. പകൽ വെളിച്ചത്തിൽ കണ്ണുകളടച്ച് സ്വപ്നങ്ങളിൽ മനസ്സുറപ്പിച്ചു.

ദില്ലിയിൽ ധാരാളം ബന്ധുക്കളും സുഹൃത്തുക്കളുമുണ്ട്. അവരെയെല്ലം ഒന്ന് കണ്ട് ചായ കുടിച്ച് പിരിഞ്ഞാൽ ഒരു മാസം കടന്നുപോകുന്നതറിയില്ല. അതുകൊണ്ട് അവിടെ ഒപ്പം പഠിച്ചവരുടെ അഡ്രസ് തപ്പിയെടുത്തു. ക്ലാസിൽ പതിനാർ പേർ ഉണ്ടായിരുന്നുവെങ്കിലും ഏറ്റവും അടുപ്പമുള്ളവർ മൂന്ന് പേരാണ്‌. മധുരമായ് ഗസൽ പാടുന്ന ഉദയ് ശർമ, മഞ്ഞുകാലം ഏറെ ഇഷ്ടപ്പെടുന്ന വിവേക് ചതുർവേദി. രാത്രിക്ക് ദൈർഘ്യം കൂടുമ്പോൾ മന:സുഖം കൂടുമത്രെ. മനഷ്യന്‌ സ്വസ്ഥമായി ഉറക്കം കിട്ടുകയും ശരീരം അല്പം തടിക്കുന്ന കാലം. യൗവനത്തിൽ നിന്നും മദ്ധ്യവയസ്സിലേക്ക് കടന്ന വിവേകിന്റെ ഇപ്പോഴത്തെ അഭിപ്രായം എന്തായിരിക്കുമെന്ന് ഊഹിക്കാൻ കൗതുകം തോന്നി. പിന്നെ ഇന്ദിരാഗാന്ധിയുടെ വധത്തിന്റെ നാളുകളിൽ ഉന്മൂലനം ചെയ്യപ്പെട്ട ഒരു കുടുംബത്തിലെ, ഹോസ്റ്റലിൽ താമസിക്കുന്നതുകൊണ്ട് മാത്രം രക്ഷപ്പെട്ട, നെഞ്ചിൽ നെരിപ്പോട് കത്തുന്ന കുൽദീപ് സിങ്ങും.

മൂന്നുപേരേയും എയർപ്പോർട്ടിൽ കണ്ടപ്പോൾ ആഹ്ലാദം തോന്നി. ലിൻഡ തന്ന അഡ്രസ് വിവേകിന്റെ വീടിനടുത്താണ്‌. അച്ഛന്‌ റെയിൽവേയിൽ ആയിരുന്നു ജോലി. മകനും അവിടെത്തന്നെ. ഈ കൊച്ചു നഗരത്തിന്‌ വലിയ മാറ്റമൊന്നും ഇല്ല. അങ്ങിങ്ങ് കുറച്ച് കെട്ടിടങ്ങൾ വന്നുവെന്നല്ലാതെ. ഐടിയുടെ ഭൂതം ഒന്ന് ആവേശിച്ചാൽ മതി. എല്ലാം പെട്ടെന്ന് മാറും. പക്ഷെ അതിന്‌ അല്പം ഭാഗ്യവും കൂടി വേണമെന്ന് മാത്രം.

കോളേജും, റെയിൽവെ സ്റ്റേഷനും, തട്ടുകടകളും, ചൂടുള്ള ചായയും, സമോസയും, പക്കുവടയും, പുളിവെള്ളവും, പിന്നെ കനലിൽ ചുട്ടെടുത്ത റൊട്ടിയും സബ്ജിയും, നീളമുള്ള അധികം എരിവില്ലാത്ത പച്ചമുളകും. ഹൈദരാബാദ് ഓഫീസിലെ ടെൻഷനിൽനിന്നും മനസ്സിന്‌ ഉണർവ് നല്കിയ ദിവസ്മായിരുന്നു അവ.

- ആരാം കരോ ദോസ്ത്, ഡോണ്ട് വറി. നമുക്ക് അന്വേഷിക്കാം. എന്റെ ഒരു കസിൽ ഇവിടെ പോലീസ് സ്റ്റേഷനിലുണ്ട്.

വിവരങ്ങൾ പറഞ്ഞപ്പോൾ വിവേക് പറഞ്ഞു. ഇവിടെ പഠിക്കുന്ന കാലത്ത് ഒരിക്കൽ ആ സ്റ്റേഷനിൽ പോയത് ഇപ്പോഴും ഓർമ്മയിലുണ്ട്. റെയിൽവെ സീസൺ ടിക്കറ്റ് നഷ്ടപ്പെട്ടാത് റിപ്പോർട്ട് ചെയ്യാൻ പോയതായിരുന്നു. ബാല്യവും കൗമാരവും സന്ധിക്കുന്ന പ്രായത്തിൽ നാട്ടിലുള്ള പൊലീസ് സ്റ്റേഷനടുത്തുകൂടെ നടന്നുപോകുമ്പോൾ കേട്ട അലറി കരച്ചിലിന്റെ ദു:സ്വപ്നങ്ങൾ വിട്ടു മാറിയിരുന്നില്ല. ആദ്യമായി പൊലീസ് മർദ്ദനം നേരിട്ട് കണ്ടത് ഇവിടെവെച്ചാണ്‌. പോക്കറ്റടിച്ച് പിടിക്കപ്പെട്ട നിർഭാഗ്യവാനായ ഒരു ചെറുപ്പക്കാരൻ. അന്ന് ദേഹമാകെ ദു:ഖവും ദേഷ്യവും പെരുത്തുകയറി. മനുഷ്യാവകാശക്കാർ ഇത്രയേറെ സജീവമല്ലാത്ത കാലം. ഇനി ഉണ്ടായാലും വലിയ കാര്യമൊന്നും ഉണ്ടെന്ന് തോന്നുന്നുല്ല.

വേണ്ടപ്പെട്ടവർ ഉണ്ടെങ്കിൽ പൊലീസ് സ്റ്റേഷനുകൾ മാതൃകാ കേന്ദ്രങ്ങളാണ്‌.

- ദെയറിസ് ഗുഡ് ന്യൂസ് ആൻഡ് ദെയറിസ് ബാഡ് ന്യൂസ്. ആക്ച്യലി നോ ഗുഡ് ന്യൂസ്, ഓൺലി ബാഡ് ന്യൂസ്.

ധാരാളം ഇഗ്ലീഷ് സിനിമകൾ കണ്ടതിന്റെ ഹാങ്ങോവറിൽ പകുതി തമാശയായും, പകുതി കാര്യമായും വിവേകിന്റെ കസിൻ പറഞ്ഞുതുടങ്ങി.

- നാലഞ്ചുമാസം മുമ്പാണ്‌ അവരുടെ ഓഫീസ് പൂട്ടിച്ചത്. ഇപ്പൊ എല്ലാവരും അകത്താണ്‌. അതിന്റെ ലീഡർ മാത്രം വിദേശത്തേക്ക് കടന്നു കളഞ്ഞു. അവ്ര് നോൺ പ്രോഫിറ്റ് അല്ല. ടെറിബിൾ ഹൈ പ്രോഫിറ്റ് ആണ്‌.

ദില്ലിയിൽ കേൾക്കുന്ന ഹിന്ദിയും ഈ നാടൻ ഹിന്ദിയും തമ്മിൽ വ്യത്യാസമുണ്ട്. എങ്കിലും മൻസ്സിലാവും.

- കുട്ടികളെ പഠിപ്പിക്കുന്നതിനെന്ന് പറഞ്ഞ് സായ്പ്പമാരെ പറ്റിച്ചാണ്‌ തുടക്കം നമ്മളെയൊക്കെ പറ്റിച്ച് അവരും കുറെ കുന്നുകൂട്ടിയിട്ടുണ്ടല്ലോ.

ലിൻഡയെ ഓർത്തപ്പോൾ എല്ലാവരും അങ്ങിനെയല്ലെന്ന് പറയണമെന്ന് തോന്നി. അയാളുടെ കഥ പറയുന്ന രസച്ചരട് മുറിക്കണമെന്ന് തോന്നിയില്ല.

- പിന്നീട് കള്ളപ്പണം, കുഴൽ പണം അങ്ങിനെ പലതും. അതീ സ്റ്റേഷനിലെ എല്ലാവർക്കും അറിയാമായിരുന്നു. ഇവിടെ പലർക്കും കിമ്പളവും കിട്ടുമായിരുന്നു. അടുത്തകാലത്തായി മയക്കുമരുന്നും കൊച്ചു പെൺക്കുട്ടികളെ വിദേശത്തേക്ക് കടത്തലും തുടങ്ങി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ബഗ്ലാദേശും ആണ്‌ അവരുടെ പ്രധാന റൂട്ട്.

അമ്പരന്ന മുഖമായി നില്ക്കുന്ന വിവേകിനെ നോക്കിയപ്പോൾ ഈ നാട്ടുകാരനായ അയാൾക്ക് പോലും സംഗതിയുടെ ആഴവും പരപ്പും അപ്പോഴാണ്‌ മനസ്സിലാകുന്നതെന്ന് തോന്നി.

- കൊച്ചുപെൺക്കുട്ടികളെ കാണാതായി തുടങ്ങിയപ്പോൾ നാട്ടുകാർ ഇളകി. എന്റെ ജീവിതത്തിൽ ആദ്യമായും അവസാനമായും മന:സുഖത്തോടെ ടോർച്ചർ ചെയ്തിട്ടുള്ളത് ഇവരെയാണ്‌.
പ്രതികളുടെ ഫോട്ടോ കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു.

- ഇവരെ പിടിക്കുന്ന സമയത്ത് ഉണ്ടായിരുന്ന കുട്ടികളെ അടുത്തുള്ള ഓർഫനേജിൽ കൊണ്ടാക്കി. മുന്നാല്‌ കൊല്ലമായി പണമയക്കുന്നു എന്നല്ലെ പറഞ്ഞത്. ഈ കുട്ടി അവിടെ ഉണ്ടാകാൻ വഴിയില്ല. ഈ കുട്ടിയെ കണ്ടതായി ഓർക്കുന്നുമില്ല.

ചാന്ദ്നിയുടെ ഫോട്ടോ നോക്കികൊണ്ട് അയാൾ പറഞ്ഞു.

ഒന്നോ രണ്ടോ വെടിയുണ്ടകൾകൊണ്ടോ പെട്ടെന്നുള്ള ഹൃദയാഘാതംകൊണ്ടോ നിമിഷങ്ങൾക്കകം ജീവിതം വെടിയുന്നവർ എത്ര ഭാഗ്യവാന്മാരാണ്‌. എന്നാൽ ചാന്ദ്നി ഇപ്പോൾ എവിടെയായിരിക്കുമെന്നും എങ്ങിനെയായിരിക്കുമെന്നും ഓർക്കാൻ ഭയം തോന്നി.

മാളുവിനേയും ചാന്ദ്നിയേയും താരതമ്യം ചെയ്യുന്ന വിഹ്വലമായ മനസ്സിനെ നിയന്ത്രിക്കാനാകാതെ, മൈക്കിനോടും ലിൻഡയോടും എന്ത് പറയണമെന്നറിയാതെ ഉഴറിയ നരകയാത്രയായിരുന്നു തിരിച്ചുള്ള യാത്ര. തിരിച്ചെത്തിയാൽ ഹാങ്ങോവറും ജെറ്റ്ലാഗും ഒരാഴ്ച്ച കളയുമെന്നുള്ളതുകൊണ്ട് ലൈറ്റ് ബീർ മാത്രമെ വിമാനയാത്രയിൽ കഴിക്കാറുള്ളു. എന്നാൽ യാത്രയിൽ സുന്ദരിയായ എയർ ഹോസ്റ്റസ് മുഖം കറുപ്പിച്ചിട്ടും തുടരെ തുടരെ വിസ്കി കഴിച്ചുകൊണ്ടിരുന്നു.

“എന്തൊരു ഇരിപ്പാണത്. മണി രണ്ട് കഴിഞ്ഞു. ഇന്ന് പല്ലുകൂടി തേച്ചിട്ടില്ലാ അല്ലെ?”

ലക്ഷ്മിയുടെ പരിഭവം കുട്ടികളുടെ ഭക്ഷണം കൊടുത്തതും ടിവിയിലെ സിനിമ കഴിഞ്ഞതും അറിയിച്ചു. ഇനി സിനിമ വൈകുന്നേരമെ ഉള്ളു.

ഇന്ന് അലാസ്കയിൽ സൂര്യൻ അസ്തമിക്കാത്ത ദിവസമാണ്‌. എന്നാൽ ലിൻഡയുടെ സ്വപ്നങ്ങൾ അസ്തമിക്കുന്ന ദിവസവും. ഇരുളുന്നതിനുമുമ്പെ പുറപ്പെട്ടു. വഴിയിൽ ലോകത്തിലെ ഏറ്റവും വലിയ സുപ്പർമാർട്ടിന്റെ സെന്ററിൽ എത്തയപ്പോൾ ലക്ഷ്മി മാത്രമെ ഇറങ്ങിയുള്ളു. ബാക് സീറ്റിലെ ഡിവിഡി പ്ലേയറിൽനിന്നും സ്പൻജ് ബാബ് സ്ക്വയർ പാന്റിന്റെ അലർച്ച തുടർച്ചയായി കേട്ടുകൊണ്ടിരുന്നു. അമ്മ ഇറങ്ങിപ്പോയത് കുട്ടികൾ അറിഞ്ഞിട്ടില്ല. ഷോപ്പിങ്ങ് അവസാനിപ്പിച്ച് ലക്ഷ്മി വേഗം പുറത്തുവന്നപ്പോൾ അത്ഭുതം തോന്നി.

വാതിൽ മുട്ടി വിളിച്ചപ്പോൾ ലിൻഡയുടെ അനുജത്തിയാണ്‌ തുറന്നത്. ഡിന്നർ ടൈമിലെ കാളും, പ്രതീക്ഷിക്കാത്ത അതിഥികളും ഇവിടെ മര്യാദയുടെ ഭാഗമല്ല.

“വരൂ, അകത്തിരിക്കാം”

“മൈക്കും ലിൻഡയും.....?”

“അവർ വെനിസൂലയിലേക്ക് തിരിച്ചുപോയല്ലോ. മൈക്കിന്റെ ഡാഡി മരിച്ചു. അതിന്റെ ആവശ്യത്തിനാണ്‌ പോയത്. മൈക്കിന്റെ വയസ്സായ അമ്മ മാത്രമെ അവിടെ ഉള്ളു. അവരവിടെ സെറ്റിൽ ചെയ്യാൻ തീരുമാനിച്ചു. കാർമനെ അവിടെ സ്കൂളിൽ ചേർത്തു.“

ഒരു നിമിഷം സന്തോഷിക്കണോ ദു:ഖിക്കണോ എന്നറിയാതെ മനസ്സ് തുടിച്ചു.

”ഇനിയെപ്പഴാ വരാ?‘

“ഈ വീട് ഞങ്ങള്‌ വാങ്ങിച്ചു. അതിന്റെ രജിസ്ട്രേഷന്‌ രണ്ടാഴ്ച്ച കഴിഞ്ഞ് മൈക്കെ വരുന്നുണ്ട്. മൈക്കിനോട് എന്തെങ്കിലും പറയണോ? ലിൻഡയും കുട്ടികളും വരുന്നുണ്ടാകില്ല.”

മൈക്കിനോട് പറയണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല. ചാന്ദ്നിയെക്കുറിച്ച് അവർ അറിയാതിരിക്കുന്നതാണ്‌ നല്ലത്.

“നിങ്ങളെ ഡിന്നർ ടൈമിൽ ബുദ്ധിമുട്ടിക്കുന്നില്ല. ഞങ്ങള്‌ പോട്ടെ”

തിരിച്ചിറങ്ങുമ്പോൾ ബാക്കിയുണ്ടായിരുന്ന പകൽ വെളിച്ചവും മറഞ്ഞിരുന്നു.

“ഇവിടെ ഒന്ന് നിർത്താമോ? അഞ്ചുമിനിറ്റ് മതി”

നീലയും വെള്ളയും നിറഞ്ഞ മാളിന്റെ വലിയ ബോർഡ് കണ്ട് ലക്ഷ്മി പറഞ്ഞു

“നിനക്കെന്താണ്‌ ലക്ഷ്മി, ഇപ്പൊ തന്നെ ഇവിടെ കേറിയല്ലേയുള്ളു. നാളെ ഓഫീസിൽ പോണ്ടെ?”

വെറുതെ പറയാമെന്നല്ലാതെ കാര്യമൊന്നുമില്ല. അഞ്ച് മിനിറ്റ് മണിക്കൂറുകളാകുമെന്ന് അറിയാഞ്ഞിട്ടല്ല. ഹോർമോണുകളുടെ രൗദ്രഭാവവും കിടപ്പുമുറിയിലെ പട്ടിണിയും ഓർത്ത് വണ്ടി മാളിലേക്ക് തിരിച്ചു. ഷോപ്പിങ്ങും ഫാസ്റ്റ് ഫൂഡും കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും അർദ്ധരാത്രിയോടടുത്തിരുന്നു. കാറിൽ കയറിയപ്പോഴേക്കും കുട്ടികൾ ഉറങ്ങി.

“നാട്ടിൽ സ്മാർട്ട് സിറ്റി വരുന്നണ്ടത്രെ. നമുക്കൊന്ന് ട്രൈ ചെയ്താലോ?”

മൗനത്തിന്റെ ദൈർഘ്യം മനസ്സ് കലുഷമാക്കുന്നതറിഞ്ഞ് ലക്ഷ്മിയോടെ ചോദിച്ചു.
“മഹിക്കെന്താ വട്ടുണ്ടോ?”

പാതി മയക്കത്തിൽ നിന്നും ഉണർത്തിയതിന്റെ നീരസത്തിൽ അവൾ പിലമ്പി. ആകാശത്തിലിരുന്ന് അപ്പോഴും ചൊവ്വയും ശുക്രനും ചിരിക്കുന്നുണ്ടായിരുന്നു.


 
(പുഴ ഓൺലൈൻ മാഗസീനിൽ പ്രസിദ്ധീകരിച്ചത്)

Thursday, April 1, 2004

നീലിമ

അമ്പഴയ്ക്കാട്ട് ശങ്കരൻ

നീലിമ നഗരത്തിൽ അറിയപ്പെടുന്നവളാണ്‌. വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. അവളുടെ വലിയ വീടിന്റെ ഗെയ്റ്റിനരികെ മതിലിന്മേൽ ചെമ്പുതകിടിൽ അവളുടെ പേര്‌ എഴുതിവെച്ചിരിക്കുന്നു. വലിയ വീടാണെന്ന് എഴുതിയിരുന്നുവെങ്കിലും ഇത്ര പ്രതീക്ഷിച്ചിരുന്നില്ല.

ടാറിട്ട റോഡിൽനിന്നും സിമന്റ് ചെയ്ത മുറ്റത്തേക്ക് കയറാം. ശ്രദ്ധയോടെ പരിചരിക്കുന്ന വലിയ മുറ്റം. പൂന്തോട്ടത്തിൽ വിവിധ തരം പൂക്കൾ. പനിനീരും സൂര്യകാന്തിയും തിരിച്ചറിഞ്ഞു. മുക്കുറ്റിയും തുമ്പയും ചെമ്പരത്തിയും കണ്ടു ശീലിച്ച കണ്ണുകൾക്ക് മറ്റുള്ളവ തിരിച്ചറിയാനായില്ല.

വീടിന്റെ പ്ലാൻ നീലിമയുടേതായിരിക്കും. അവളുടെ സ്വപ്നങ്ങളിൽ എല്ലായ്പ്പോഴും ഒരു നല്ല വീടുണ്ടായിരുന്നു. ആധുനിക സൗകര്യങ്ങളും തറവാടിത്തവും നിറഞ്ഞ ഒരു വീട്.

- ഒരായിരം സ്വപ്നങ്ങളിൽ ആദ്യത്തേതൊരു വീട്. സ്വപ്നങ്ങളിൽ സ്വപ്നം സാക്ഷാത്ക്കരിക്കിമ്പോഴേക്കും ഉണരുന്നു നീരജ്. ദൈവം എന്തൊരു പിശുക്കനാണ്‌. പക്ഷെ ഒരിക്കൽ എല്ലാം യാഥാർത്ഥ്യമാകും.

അവളെഴുതാറുള്ള വരികൾക്ക് ദു:ഖത്തിന്റെ നേർത്ത ഈണമുണ്ട്. പ്രത്യാശയുടെ കിരണവും.

കോളിങ്ങ് ബെല്ലിന്റെ വിരലമർത്തുന്നതിനുമുമ്പെ വാതിൽ തുറന്നു. ഈ കുട്ടിയെ ഇതിനുമുമ്പ് കണ്ടിട്ടില്ല. ഇവളെക്കുറിച്ച് നീലിമ എഴുതിയതായി ഓർക്കുന്നുമില്ല. തിരക്കിനിടയിൽ എഴുതാൻ വിട്ടുപോയതായിരിക്കും.

“ചേച്ചി വന്നില്ല. ഫോൺ ചെയ്തു പറഞ്ഞിരുന്നു. ഇപ്പൊ വരും.“

ഈ പാവാടക്കാരിയുടെ സംഭ്രമങ്ങൾ നിറഞ്ഞുതുളുമ്പുന്നത് കാണാൻ ഭംഗിയുണ്ട്.

”ഇരിക്കു“

അകത്തു കടക്കുമ്പോൾ വിശാലമായ സ്വീകരണമുറി പരിചയിക്കുകയായിരുന്നു. വൈകിയാലും സരമില്ല നീലിമ, നീ ഭാഗ്യവതിയാണ്‌.

”കുട്ടീടെ പേരെന്താ“

”മായ“

”നീലിമേടെ ആരെങ്കിലുമാണോ?“

”അല്ല ചേച്ചീടെ സഹായത്തിന്‌ നിക്കാ“

കുറച്ചുകൂടി ചോദ്യങ്ങൾ വേണമെങ്കിലും ചോദിക്കാം. അപരിചരിതരോട് സ്വകാര്യങ്ങൾ ചോദിക്കുന്നത് ഇഷ്ടമല്ല.

”കുടിക്കാനെന്തെങ്കിലും..?“

”കുറച്ചു തണുത്ത വെള്ളം. ഏറെ നടന്നു.“

വെള്ളമെടുക്കാൻ മായ അകത്തേക്ക് പോയി. പകലറുതിയിലും കാറ്റാടിമരത്തിന്റെ മർമ്മരം മാത്രം ബാക്കിയായി.

നീലിമയുടെ സാന്നിദ്ധ്യം മനസ്സിലുണരുന്നു. ഒരു തണുത്ത പ്രഭാതത്തിൽ വളരെ യാത്ര ചെയ്ത് സ്കൂളിൽ എത്തിയതായിരുന്നു. രാത്രിയിലെ വായനയും വെളുപ്പിനുള്ള യാത്രയും ശരീരത്തെ തളർത്തിയിരുന്നു. ക്ഷീണം കൊണ്ട് ഡെസ്കിൽ തല ചായ്ച്ച് ഉറങ്ങൈയതറിഞ്ഞില്ല. യാത്ര ചെയ്യുമ്പോഴും ഇടവേളകളിൽ ഉലാത്തുമ്പോഴും ആരെയും ശ്രദ്ധിക്കാറില്ല. എല്ലാവരുടെയും മുഖം വിളർത്തിരിക്കുമെന്നും ആദ്യമായി വരുന്നവരുടെ ആഹ്ലാദവും അമ്പരപ്പും വേഗം ചത്തൊടുങ്ങുമെന്നും അറിഞ്ഞിരിക്കുന്നു.

- എന്താ സുഖംല്യെ?

ആർക്കും അറിയേണ്ടാത്തത് ഇവളെന്തിൻ അന്വേഷിക്കുന്നു എന്ന അത്ഭുതം അവളും കണ്ടിരിക്കണം.

- സാരല്യ. നേരത്തെ എണിറ്റു. നേരം വൈകിയാ ശീലം അതോണ്ടാ.

- ഇൻവിജിലേറ്ററു വന്നു

പുറത്തേക്കിറങ്ങൈ മുഖം കഴുകി വരുന്നതുവരെ അവൾ കാത്തു നിന്നു.

- എന്താ പേര്‌

- നീലിമ

“ഇതാ വെള്ളം”

മായയുടെ ശബ്ദ്ത്തിന്‌ വീണക്കമ്പികളുടെ സ്വരം. ഓർമകളുടെ പളുങ്കുപാത്രം ഉടഞ്ഞുപോയി.

“സാറിനെന്താ സുഖംല്യെ?”

“എന്തിനാ സാറെന്ന് വിളിക്കണെ. എട്ടാന്ന് വിളിച്ചോളൂ.”

പുറത്തിരുന്ന് നേരം കളയാൻ എഴുന്നേറ്റു. പടിഞ്ഞാറ്‌ ചെമന്നിരിക്കുന്നു. അസ്തമനത്തിന്‌ മുമ്പുള്ള പ്രഭ തൊടിയാകെ നിറഞ്ഞു.

“പാഠിക്കണുണ്ടോ?”

പിന്തുടരുന്ന മായയെ നോക്കി ചോദിച്ചു.

“ഉവ്വ്”

“എത്രേലാ”

“ഒമ്പതില്‌”

“ഞാൻ ചേച്ചിടെ ആരാന്നറിയോ”

“ഇല്ല”

“അതിപ്പൊ എനിക്കും അറിയില്ലല്ലോ”

മായ പൊട്ടിച്ചിരിച്ചു

“ഏട്ടൻ നല്ല തമാശക്കാരനാ”

“മായയുടെ വീടെവിട്യാ”

“തൃശ്ശൂര്‌ അടുത്താ”

“വീട്ടിൽ ആരൊക്കെയുണ്ട്”

“അമ്മേം ഒരനിയനും ഒരനിയത്തീം. അച്ഛൻ മരിച്ചു. കുടിച്ച് കുടിച്ചാ”

എത്രയോ പേരോട് ഇവളിത് പറഞ്ഞിരിക്കും. ഇളം മനസ്സുകൾ വേഗം വാടും. മായയുടെ മുഖമാകെ വിളറിയ കൃത്രിമ പ്രകാശത്തിന്റെ നിഴൽ. നോക്കിയിരിക്കാൻ മടി തോന്നി.

കുചേലൻ വരുന്നുണ്ടെന്നറിഞ്ഞ് കൃഷ്ണൻ രുക്മിണിയോട് ചോദിച്ചു. ഏറ്റവും വലിയ ദു:ഖം ഏതാണ്‌. പുത്രദു:ഖം, വൈധവ്യം, യുദ്ധം തുടങ്ങിയ പലതും രുക്മിണിയുടെ മനസ്സിൽ തെളിഞ്ഞു. അടുവിൽ രുക്മിണി പറഞ്ഞു. ദാരിദ്രദു:ഖം!

ചോദ്യങ്ങൾ പ്രതീക്ഷിച്ച് മായ കാത്തുനിന്നു. ഒടുവിൽ തന്നെ ഒറ്റക്ക് വിട്ട് അവൾ അകത്തേക്ക് പോയി. നിമിഷങ്ങളുടെ പരിചയമേ ഉള്ളുവെങ്കിലും തന്നെ മായ മനസ്സിലാക്കിയെന്നു തോന്നുന്നു.

ഉടഞ്ഞുപോയ പളുങ്കുപാത്രം ചിന്നിചിതിറിയിരുന്നില്ല. അത് അടുക്കിവെക്കാൻ ശ്രമിച്ച് തോട്ടത്തിലിരുന്ന് ഓർമകളുടെ പളുങ്കുകളിൽ മുഴുകി.

അത്ഭുതം കൂറുന്ന മിഴികളുമായി രണ്ടാമതും മറ്റൊരു സ്കൂളിൽ സന്ധിച്ചു. പേരിന്റെ ആദ്യത്തെ മൂന്നക്ഷരം ഒന്നാണെന്ന് അന്നാദ്യമായി ശ്രദ്ധിച്ചു. ഒരു പക്ഷെ ഇനിയും കണ്ടുമുട്ടുമെന്ന അറിവ് കൗതുകം ജനിപ്പിച്ചു. പേര്‌ ചോദിക്കുന്നതിലും അപരചിതർ തമ്മിൽ ആദ്യമായി ചോദിക്കുന്ന ചോദ്യങ്ങളിലും ഒതുങ്ങിപ്പോയ ആദ്യത്തെ കണ്ടുമുട്ടലിൽനിന്നും വ്യത്യസ്തമായിരുന്നു ഇത്തവണ. വഴക്കടിച്ചും പരിഭവിച്ചു ഇണങ്ങിയും പിണങ്ങിയും ജീവിച്ച് പിരിഞ്ഞ് കണ്ടുംട്ടിയവരെപ്പോലെയായി ഇരുവരും.

വളർന്നതു പഠിച്ചതും കുടുംബസഹചര്യങ്ങളും പരസ്പരം അറിഞ്ഞപ്പോൾ സഹാനുഭൂതി നിറഞ്ഞു. നീലിമ ദരിദ്രകുടുംബത്തിൽ ജനിച്ചു. അഛൻ നല്ലവണ്ണം മദ്യപിക്കും. ബോധൗള്ള സമയം കുറവാണ്‌. താന്തോന്നികളായ സഹോദരങ്ങളുടെ സഹായം അവൾ പ്രതീക്ഷിച്ചതേയില്ല. കരഞ്ഞും വാശിയോടെ പഠിച്ചും അവളുടെ ദിനങ്ങൾ കൊഴിഞ്ഞുവീണു.

തനിക്ക് ജീവിതം ഒരു ഭാരമായിരുന്നില്ല. ഇടത്തരക്കാരന്റെ പൊങ്ങച്ചങ്ങൾ നിറയാൻ ഒരു ജോലി അനിവാര്യമാണ്‌. കായികാദ്ധ്വാനത്തിന്റെ മഹിമ ആരോ വരച്ച ലക്ഷ്മണരേഖക്ക് അപ്പുറമാണ്‌. മത്സരപരീക്ഷകൾ തിങ്കൾ തൊഴലായി. അനുഷ്ഠാനം പോലെ അവയെഴുതി ദിനങ്ങൾ തള്ളിനീക്കി.

- അടുത്ത ടെസ്റ്റെവിട്യാ

ഓരോ സ്ഥലങ്ങളിലും കണ്ടുമുട്ടി പിരിയുമ്പോൾ ചോദിക്കുമായിരുന്നു.

- തന്റെ അഡ്രസ് എനിക്ക് തരാമോ?

ഒരിക്കൽ സംശയിച്ച് ചോദിച്ചു. അതിനുള്ള മറുപടി മറുചോദ്യമായിരുന്നു.

- നീരജിന്റെ അഡ്രസ് എനിക്ക് തരാമോ. ഞാൻ ആദ്യം എഴുതാം.

“നീരജേട്ടൻ ആരൊക്കെയുണ്ട്?”

മായയുടെ പാദസരത്തിന്റെ കിലുക്കം മയക്കത്തിൽനിന്നും ഉണർത്തി.

“എല്ലാരുംണ്ട്. അമ്മ അച്ഛൻ, ചേച്ചിമാർ, പിന്നെ നിന്നെ പോലെ കുസൃതിയായ ഒരനിയത്തിയും”

“അതിന്‌ ഞാനിപ്പൊ ന്ത് കുസൃതിയാ കാണിച്ചെ?”

“എന്റെ മുഖത്ത് നോക്കി കളിയാക്കി ചിരിക്കായിരുന്നില്ലെ?”

“എങ്ങിനാ ചിരിക്ക്യാണ്ടെ ഇരിക്ക്യാ. പ്രതിമ പോലെ ഒരൊറ്റ ഇരിപ്പല്ലെ”

മായയുടെ വേദനകൾ ഇത്തരം കൊച്ചു ത്മാശകളിൽ അലിയുന്നുണ്ടാകും.

പുറത്ത് ഇരുൾ പരക്കുന്നതറിഞ്ഞു. സന്ധ്യാവന്ദനങ്ങൾ ശിലിച്ചുതുകൊണ്ടാകാം മായ വീണ്ടും അകത്തേക്ക് പോയി. നിലവിളക്കുമായി തുളസിത്തറയുടെ മുമ്പിൽ വന്നുനിന്ന് തൊഴുന്ന മായയുടെ മുഖമാകെ ശാന്തതയുടെ തെളിമ.

മിഴികൾ അടഞ്ഞുപോകുന്നു. മനസ്സിലൊടുങ്ങിയ സംഭവങ്ങൾ ഓരാന്നായി ഉയർത്തെഴുന്നേല്കുകയാണ്‌. നീലിമ മാസത്തിലൊരിക്കലെങ്കിലും എഴുതുമായിരുന്നു. തന്റെ അലസത അവളുടെ കത്തുകളെ മുടക്കിയില്ല.

കത്തുകളിൽ സ്വകാര്യദു:ഖങ്ങൾ, ദാരിദ്രം, ബന്ധുക്കളുടെ ശാപവാക്കുകൾ, മറുപടി എഴുതാത്തതിലുള്ള പരിഭവങ്ങൾ എല്ലാമുണ്ടാകും. നിസ്സഹായത നിറ്റിയ മനസ്സുമായി മറുപടി എഴുതുക എളുപ്പമല്ല. പരിഭവങ്ങൾ വളരുമ്പോൾ വീർപ്പുമുട്ടൽ ഒഴിയാബാധയാകും. ഒടുവിൽ ഒരു മറുപടി. അവൾക്ക് സന്തോഷമാകാൻ അത് മതിയായിരുന്നു.

മത്സരപ്പരീക്ഷകൾ മധുരങ്ങളായി. പൊയ്യയിലെ വെറ്റിലയും, പഴഞ്ഞിയിലെ അടക്കയും, ഇടുക്കിയിലെ പുകയിലയും വാങ്ങി വാസനചുണ്ണാമ്പ് തേച്ച് മുറുക്കിത്തുപ്പി രസിച്ചു. നീലിമ മൂന്നുംകൂട്ടിയ ചെമപ്പിൽ ചിരിച്ചു. ആ ചിരിയാകെ പടരാൻ അയക്കാവുന്ന എല്ലാ ജോലികൾക്കും അപേക്ഷകൾ അയച്ചുകൊണിരുന്നു.

- ടെസ്റ്റിനുള്ള ഹാൾ ടിക്കറ്റ് വന്നിരിക്കുമല്ലോ. ചേട്ടന്മാർ എന്റെ കൂടെ പോരാൻ കൂട്ടാക്കുന്നില്ല. അവിടെ പോയി എഴുതിയിട്ട് ഒരു കാര്യവും ഇല്ലത്രെ. എപ്പഴാ ഭാഗ്യത്തിന്റെ വരവെന്ന് ആർക്കറിയാം. എനിക്ക് എഴുതണമെന്നുണ്ട്. അച്ഛൻ വന്നിട്ട് ഒരു കാര്യവുമില്ല. വന്നാത്തന്നെ ഞാനച്ഛനെ നോക്കേണ്ടിവരും. നീരജിന്‌ വിരോധം ഇല്ലെങ്കിൽ എന്നേയും കൊണ്ടുപോകണം. എന്റെ കൈയിൽ ഒറ്റ പൈസപോലുമില്ല. നീരജ് കരുതണം“

കത്തിലെ വരികൾ ഇപ്പോഴും ഓർക്കുന്നു. അധികം ഒന്നും ആലോചിക്കാതെ കൊണ്ടുപോകാമെന്ന് ഉറപ്പുകൊടുത്തു.

നഗരം താപംകോണ്ട് വരണ്ടിരുന്നു. ടെസ്റ്റ് കഴിഞ്ഞ് ഉടനെ മുറിയിലേക്ക് മടങ്ങി. ഇഴയുന്ന പാമ്പും, കയറിതീരാത്ത കോണിയും, ഭാരമില്ലാതെ ശരീരം ഉയർന്ന് പറക്കുന്നതും അന്ത്യയാമങ്ങളിൽ ഉറക്കം കെടുത്തിയിരുന്നു. താഴ്ന്ന് പറക്കാൻ ആഗ്രഹിച്ചാലും ഉയർന്നുയർന്നുപോകും. സ്വപ്നങ്ങളിൽ ഉയർന്നു പറക്കുമ്പോൾ മേഘങ്ങൾ മാലാഖമാരായി. മലയുടെ ഉയരങ്ങളും താഴവാരങ്ങളുടെ ആഴവും ഈറൻ സ്വപ്നങ്ങളെ പുളകമണിയിച്ചു. ഹോട്ടൽ മുറിയിലെ അരണ്ട വെളിച്ചത്തിൽ നീലിമയുടെ നിമ്നോന്നതങ്ങളിൽ കയറിയിറങ്ങി. വെയിലേക്കാതെ വെളുത്തപോയ ശരീരഭഗങ്ങളിൽ നഖക്ഷതങ്ങൾ നിറഞ്ഞു.

ഇടക്കൊന്ന് ഉണർന്നപ്പോൾ പുറത്ത് മഴ പെയ്യുകയാണ്‌. പുറത്തെ മഴയുടെ താളത്തിൽ പൊഴിഞ്ഞുപോയ ആലിപ്പഴങ്ങൾ മയക്കമായി ശരീരത്തിൽ ചേക്കേറി.

പ്രഭാതത്തിൽ നഗരവാസികളുടെ ആശ്വാസം നിറഞ്ഞ മുഖമാണ്‌ കണികണ്ടത്. ഭൂമി പുതുമഴയിൽ കുതിർന്നു. പൊടിപാറിയ അന്തരീക്ഷം പൊടിയൊഴിഞ്ഞ് ശുദ്ധമായി. പത്രക്കാരനും പാൽക്കാരനും നേരം വൈകിയിട്ടോ എന്തോ ആരേയും ശ്രദ്ധിക്കാതെ സൈക്കളോടിച്ചുപോയി. അതിരാവിലെ തണുത്ത വെള്ളത്തിൽ കുളിച്ച തമിഴത്തികൾ മുല്ലപ്പൂവിന്‌ വിലപേശിക്കൊണ്ടിരുന്നു. കണവന്റെ തലയിൽ ഒരു കുടം തണുത്ത വെള്ളം കോരിയൊഴിച്ചതിന്റെ ആഹ്ലാദം അവരുടെ കണ്ണുകളിലുണ്ട്. മഴപെയ്ത് തണുത്ത ഭൂമിയുടെ ആലസ്യവും.

നിലിമ ഹോട്ടൽ മുറിയിലെ വലിയ കണ്ണാടിക്ക് മുന്നിൽ സ്വപ്നം കാണുന്നതറിഞ്ഞു. തണ്ണീരിന്റെ കുളിരും നഖക്ഷതങ്ങളുടെ നീറ്റവും അവളെ ഉന്മാദിനിയാക്കി.

“ഏട്ടാ..”

മേഘങ്ങളിലെ മാലാഖമാർ മനസ്സിനെ ഭുമിയിലേക്കെ തിരിച്ചയച്ചു.

“എന്താ മായേ”

“നേരം ഇരുട്ടി. അകത്തിരിക്കാം”

“ചേച്ചി വന്നില്ലല്ലോ?”

“ഉം”

“എന്തെങ്കിലും തിരക്കുണ്ടായിരിക്കും ല്ലെ”

തോട്ടത്തിലെ പുല്ലിലൂറിയ ബാഷ്പബിന്ദുക്കൾ ഷർട്ട് നനച്ചു. പുറത്ത് തണുപ്പ് തട്ടുന്നതറിഞ്ഞ് എഴുന്നേറ്റു.

“ഞാനെപ്പഴാ കിടന്നത്?”

“അറിയില്ല. ഞാൻ പോകുമ്പോ ഇരിക്ക്യായിരുന്നു. വരുമ്പോ കിടക്കേം”

മായ മന:പൂർവം ചിരിയടക്കിയതാണ്‌. തന്റെ ചോദ്യങ്ങൾ ഒരരക്കിറുക്കന്റെ മട്ടിലായിരിക്കുന്നു.

“ചൂടുള്ള ചായേണ്ട്. തരട്ടെ”

സോഫയിൽ ചാരിയിരുന്ന് മൂളി. സ്വീകരണമുറിയിലെ വർണ്ണവിന്യാസങ്ങൾ ഹൃദിസ്ഥമാക്കിക്കൊണ്ട് ചൂടുള്ള ചായ രുചിച്ചിറക്കി.

“മായ പോയി പഠിച്ചോളു. ചേച്ചി വന്നാൽ വിളിക്കാം”

ഓർമകൾ ഒഴുകി നടക്കുകയാണ്‌. മെഴുകി നേദിച്ചാലും ഫലമുണ്ടാകും. ചാണകം കൂട്ടി മെഴുകി കൈടക്കത്തോടെ ഓർമകളെ ആവാഹിച്ചു.

ടെസ്റ്റ് കഴിഞ്ഞ് തിരിച്ചെത്തിയ നീലിമയെ ശാപവാക്കുകളാണ്‌ എതിരേറ്റത്. കൂട്ടുകാരിയല്ല എതോ ആൺചെറുക്കനാണ്‌ അവളോടൊപ്പം ടെസ്റ്റെഴുതാൻ പോയതെന്ന് അവർ അറിഞ്ഞു. അവനെതേടി അവളുടെ ചേട്ടന്മാർ നാലുപാടും അലഞ്ഞു. കുടുംബാന്തരീക്ഷം കലങ്ങിമറിഞ്ഞു.

പിന്നിട് മാസങ്ങളോളം നീലിമ കത്തെഴുതിയില്ല. തന്റെ കത്തുകളിൽ പലതും അവളുടെ കൈയിൽ കിട്ടിയതുമില്ല. ഒരിക്കൽ, അവളെ അന്വേഷിച്ച് വീട്ടിൽ ചെല്ലുമെന്ന എഴുതിയപ്പോൾ മാത്രം തിരിച്ചെഴുതി.

- ഞാനിനി ഒരു ടെസ്റ്റും എഴുതുന്നില്ല. എന്നെ അന്വേഷിച്ച് ഇവിടെ വരരുത്. ചേട്ടന്മാർ നീരജിനെ കാത്തിരിപ്പാണ്‌.

കൊഴിഞ്ഞുപോയ നലഞ്ചു വർഷങ്ങൾ തന്റെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല. ടെസ്റ്റുകളെഴുതുകയും ഫലത്തിനായി കാത്തിരിക്കുകയും ചെയ്തു. റാങ്ക് ലിസ്റ്റുകൾ വരികയും കാൻസലാവുകയും ചെയ്തുകൊണ്ടിരുന്നു.

അങ്ങിനെ ഒരു ദിവസം.....

ക്യൂവിൽ നില്ക്കുന്ന എല്ലാവരുടെ മുഖഭാവവും ഒരു പോലെയാണ്‌. തന്റെ മുഖം കാണാൻ കഴിയില്ലെന്നതുകൊണ്ട് എതിരെയുള്ളവരുടെ മുഖത്തേക്ക് നോക്കുകയായിരുന്നു. അവരുടെ ഇടയിൽ നീലിമയുടെ മുഖം. നിമിഷങ്ങൾ വേണ്ടിവന്നു മന:സ്സാന്നിദ്ധ്യം വീണ്ടെടുക്കാൻ. പിന്നെ ചിരിയായി. മാറിനിന്ന് സംസാരിക്കാൻ മാടിവിളിച്ചു.

- ഇപ്പൊ ദാ പണി

- ന്താ മോശണ്ടോ. നല്ല വരുമാനാ

നീലിമ ഗൗരവത്തിലായിരുന്നു.

- അപ്പൊ..... നീലിമ നിങ്ങളെ സഹായിക്കാം......

- അത് ഞാൻ തന്നെ

നഗരത്തിനെ പ്രധാന കവലകളിൽ കാണാറുള്ള ഒരു പരസ്യബോർഡ് ശ്രദ്ധിച്ചിരുന്നു. നീലിമ നിങ്ങളെ സഹായിക്കാം. ഇലക്ട്രിസിറ്റി ബില്ലുകൾ, വാട്ടർബില്ലുകൾ തുടങ്ങൈയവ കൃത്യമായി അടച്ചുകിട്ടുന്നതിന്‌ സമീപിക്കുക.

വീടുകളിൽ കയറി നീലിമ ബില്ലുകൾ ശേഖരിക്കും. അപ്ലിക്കേഷൻ ഫോമുകൾ പൂരിപ്പിച്ചുകൊടുക്കും. അങ്ങിനെ ചില്ലറ പണികൾ പലതും.

- നീരജനറിയോ. എനിക്കിപ്പോൾ നല്ല വരുമാനമുണ്ട്. വീട്ടിൽ സ്വസ്ഥതയുണ്ട്.

സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാതെ കുഴങ്ങി. അസാധാരണമായ ആത്മവിശ്വാസം അവളുടെ മുഖത്ത് തെളിയുന്നതറിഞ്ഞു. അവൾ കത്തുകളെഴുതിതുടങ്ങി. താൻ മറുപടി അയയ്ക്കാതേയും.

വരുമാനം വർദ്ധിച്ചപ്പോൾ അവൾ ഒരു ടൈലറിങ്ങ് സ്കൂൾ തുടങ്ങി. നീലിമയുടെ സഹായ സേവനങ്ങൾ മറ്റു സുന്ദരികളായ പെൺകുട്ടികളെ ഏല്പിച്ചു. ഒരു ചെറിയ മുറി വാടകയ്ക്കെടുത്തു. ഫോൺ കണക്ഷൻ കിട്ടി.

നീലിമ ഫേബ്രിക്സ് ഉത്ഘാടനം ചെയ്തത് ഒരു സിനിമാനടി ആയിരുന്നു. നീലിമ നഗരത്തിൽ അറിയപ്പെടാൻ തുടങ്ങിയിരുന്നു. അവളുടെ കത്തുകളിൽ പ്രേമവായ്പിന്റെ അനുരണനങ്ങൾ ഇല്ലാതെയായി.

- നീരജിന്‌ എന്തുകൊണ്ട് ഒരു ബിസിനസ്സ് തുടങ്ങിക്കൂടാ. ഇപ്പോ എനിക്ക് നഗരത്തിലെ ബാങ്കുമാനേജർമാരെ പരിചയമുണ്ട്. ഞാൻ വിചാരിച്ചാൽ ഒരു ലോണെടുത്ത് തരാൻ കഴിയും. നോക്കു നീരജ്, സ്ത്രീകൾക്ക് പരിമിതികൾ ഏറെ ഉണ്ടെങ്കിലും എന്റെ വളർച്ചയിൽ അത് തടസ്സമായിട്ടില്ല. എന്നെ സഹായിച്ചവരും ഞാൻ സഹായിച്ചവരും ഈ നഗരത്തിൽ ധാരാളമുണ്ട്.

ഒരിക്കൽ അവളെഴുതി. മറുപടി എഴുതിയില്ല. നീലിമ അവളുടെ ജീവിതം മറന്നിരുന്നു. ഒരിക്കൽ അത് ഓർമിപ്പിച്ചു. ഇതെല്ലാം നോക്കി നടത്താമെങ്കിൽ ജീവിതം തുടങ്ങാമെന്ന് അവളെഴുതി. തന്റെ ദു:രഭിമാനം മാത്രം തികഞ്ഞുനിന്നു. നീലിമയെ കാണാൻ പോകാതെയായി.

നീലിമയുടെ കത്തുകൾ വന്നുകൊണ്ടിരുന്നു. നീലിമ മെഡിക്കൽസിന്റെ ഉത്ഘാടനത്തിന്‌ പോകണമെന്ന് തോന്നിയില്ല. തുടങ്ങാൻ പോകുന്ന ഒരു മരുന്നുകമ്പനിയുടെ പ്രോജക്റ്റ് റിപ്പോർട്ട് അവൾ അയച്ചുതന്നു.

“ഏട്ടനെന്താ ഇരുട്ടത്ത് ഇരിക്കണെ?”

- വെളിച്ചം ണ്ടായിട്ടെന്താ. അകം നിറയെ ഇരുട്ടാ.

പറയണമെന്ന് തോന്നി. കാറിന്റെ ഹോൺ കേട്ടാണ്‌ മായ വന്നതെന്ന് അറിഞ്ഞത് അവൾ ഗെയ്റ്റ് തുറക്കാൻ പോയപ്പോഴാണ്‌.

“കുറെ നേരമായോ നീരജ് വന്നിട്ട്?”

“ഉവ്വ്. നിനക്ക് തിരക്കാണ്‌ അല്ലെ?”

“സോറി നീരജ്. ഒഴിവാക്കാൻ കഴിയാത്ത ഒരു ഗസ്റ്റ് വന്നുപെട്ടു. അതോണ്ടാ”

തന്റെ മുഖഭാവം ദേഷ്യമാണെന്ന് അവൾ തെറ്റിദ്ധരിച്ചിരിക്കുന്നു. നിർവികാരത എന്താണെന്ന് അറിയാനുള്ള കഴിവ് അവൾക്ക് നഷ്ടപ്പെട്ടിരിക്കണം.

“സാരല്യ. ഞാൻ വെറുതെ ചോദിച്ചന്നേയുള്ളു.”

അവളുടെ കണ്ണുകൾ നനയുന്നതറിഞ്ഞ് പറഞ്ഞു.

അവളുടെ സത്ക്കാരങ്ങളിൽ സന്തോഷിക്കാനായില്ല. പരിഭവം ഒന്നുമില്ലെന്ന് ബോദ്ധ്യപ്പെടുത്താനുമായില്ല.

നീലിമ അവളുടെ പുതിയ കമ്പനിയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. പുറത്ത് ഇരുട്ട് വളരുന്നതറിഞ്ഞ് പോകാനെഴുന്നേറ്റപ്പോൾ അവൾ ചോദിച്ചു.

“എന്തിനാ കാണണംന്ന് പറഞ്ഞത്?”

- നിനക്കറിയോ നീലിമേ, ഈ അലച്ചില്‌ തുടങ്ങീട്ട് എത്ര കാലായി. സുരക്ഷിതമായ ഒരു ജോലി, ഇനി അത് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. നിന്റെ പുതിയ കമ്പനീല്‌ എന്തെങ്കിലും ഒരു ജോലി...

പറയാൻ അഗ്രഹിച്ചെങ്കിലും പറഞ്ഞതിങ്ങനെയാണ്‌.

“ഒന്നുമില്ല നിന്നെ ഒന്ന് കാണാൻ. മായയെവിടെ”

“അവളുറങ്ങി. നീരജിനിന്ന് പോണോ. ഒരൂസം ഇവിടെയായാൽ ഒന്നും വരാനില്ല.“

ആലിപ്പഴം പൊഴിച്ച പുതുമഴയുടെ താളം മനസ്സിലുറങ്ങികിടപ്പുണ്ട്. അതൊന്നും ഉണരാൻ പാടില്ല.

”വേണ്ട നീലിമേ, നിക്ക് പോണം“

എഴുന്നേറ്റ് നടന്നുകൊണ്ട് പറഞ്ഞു.

”നിക്കു നീരജ്, ഞാൻ കൊണ്ടുവിടാം“

നടക്കില്ലിറങ്ങി തിരിഞ്ഞുനോക്കിയപ്പോൾ അവൾ പറഞ്ഞു.

”നിനക്ക് ബുദ്ധിമുട്ടാകും. ഇരുളിൽ ഓരോന്നാലോചിച്ച് നടക്കുന്നത് ഒരു രസാ“

ഗേറ്റ് ചാരി നിരത്തിലിറങ്ങി. മൂടൽമഞ്ഞ് നഗരമാകെ മൂടിയിരിക്കുന്നു. വിജനമായ റോഡിൽ തനിയെ നടക്കുമ്പോൾ നഗരം ഉറങ്ങിയതറിഞ്ഞു.

*

(പുഴ ഓൺലൈൻ മാസികയിൽ പ്രസിദ്ധീകരിച്ചത്)

Friday, February 3, 1989

വഴിയമ്പലം

അമ്പഴക്കാട്ട്‌ ശങ്കരൻ

1

ചിതറി വീണ ചിന്തകൾ പൊറുക്കിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ശ്രദ്ധ അറിയാതെ അരിച്ചു നീങ്ങുന്ന ഉറുമ്പുകളിൽ പതിഞ്ഞു. അവ മൂന്നെണ്ണമുണ്ട്‌. വരിവരിയായി, ഒന്നിനുപുറകെ ഒന്നായി അച്ചടക്കത്തോടെ മുന്നോട്ട്‌ നീങ്ങുന്നു. രണ്ടെണ്ണം അപ്പുറത്തുണ്ടല്ലോ. അവ തമ്മിൽ പരസ്പരധാരണയില്ല. വിശ്വാസവും. ഉണ്ടെങ്കിൽ അവ ഒരേ വരിയിലായിരുന്നേനേ.

ചിന്തകൾ കാടുകയറുകയണ്‌. സാരമില്ല. ഈ ഭ്രാന്തൻ ചിന്തകളെ കയറൂരി വിടുന്നതാണ്‌ നല്ലത്‌. എന്നാൽ കുറച്ചെങ്കിലും സമാധാനം കിട്ടും. അല്ലെങ്കിൽ ഭ്രാന്ത്‌ പിടിക്കും.

മുന്നിൽ നടക്കുന്നവൻ ഒന്ന്‌ തലതിരിഞ്ഞ്‌ നോക്കുന്നുണ്ടോ. ഉണ്ടല്ലോ. അപ്പോൾ വഴി മാറി നടക്കുന്നവ പെണ്ണുറുമ്പകളായിരിക്കും. കടാക്ഷമേറ്റ്‌ ഒരുവൾ തലതാഴ്തുന്നണ്ടെന്ന്‌ തോന്നുന്നു. അതിനിടെ ഒരുവൻ ഇടത്തോട്ട്‌ തിരിഞ്ഞ്‌ ഡെസ്‌കിന്റെ അടിയിലേക്ക്‌ പോകുന്നു. മറ്റൊരുവൻ വലത്തോട്ട്‌ തിരിഞ്ഞ്‌ ഡെസ്‌കിന്റെ പലകകളുടെ വിടവിലേക്കും.

ഒരാണും രണ്ട്‌ പെണ്ണും!

ഇത്രയും നേരം മൂന്നാണും രണ്ടു പെണ്ണും ആയിരുന്നു. പൊരുത്തക്കേടുകൾ ആണ്‌ എവിടേയും. ശരിയാവുകയില്ല, ഒരിക്കലും ശരിയാവുകയില്ല. ഒരാണും ഒരു പെണ്ണും മതി.

ഡും!

കനമുള്ള ഒരു പുസ്തകം ഒന്നിന്റെ പുറത്ത്‌. ചതഞ്ഞരഞ്ഞിരിക്കും.

“ആറിയു ഒകെ രഘവൻ?”

ഞെട്ടിപ്പോയി. ക്ലാസ്സിലാണെന്ന ബോധം വീണ്ടെടുക്കാൻ നിമിഷങ്ങളെടുത്തു.

“ഹെ! ഒ...ഒ..ഒന്നുമില്ല ടീച്ചർ. ചെറിയ ഒരു തലവേദന”

“യു മേ ഗൊ”

“താങ്ക്‌യു ടീച്ചർ”

സംശയിക്കാതെ ഇറങ്ങി നടന്നു. അതുകൊണ്ട്‌ രംഗം വഷളാവാതെ കഴിഞ്ഞു. മരവിച്ച ക്ലാസ്സിൽ നിന്നും ടീച്ചറുടെ തണുത്ത ശബ്ദം ഒഴുകിവരുന്നുണ്ടായിരുന്നു. ഇത്രയും കനത്ത ശബ്ദത്തിൽ പുസ്തകം ഇടേണ്ടിയിരുന്നില്ലെന്ന്‌ ഇപ്പോൾ തോന്നുന്നു. വലത്തോട്ട്‌ തിരിഞ്ഞ്‌ തഴത്തേക്കിറങ്ങാൻ സംശയിച്ച്‌ നില്‌ക്കുമ്പോൾ പ്രൊഫസർ കയറി ബവരുന്നു. ഇനി സംശയിക്കാനില്ല.

“ഗുഡ്‌ മോണിങ്ങ്‌ സർ”

“ഗുഡ്‌ മോണിങ്ങ്‌”

സംശയിച്ച്‌ നിന്ന്‌ എന്തോ ചോദിക്കാൻ അദ്ദേഹം ചുണ്ടനക്കുന്നുണ്ടായിരുന്നു. അസമയത്തെ സുപ്രഭാതം അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കാനാണെന്ന്‌ പ്രൊഫസർക്ക്‌ അറിയാതെ പോയല്ലോ. തിരിഞ്ഞുനോക്കാതെ ധൃതിയിൽ കോണിയിറങ്ങി.

കാലത്ത്‌ വന്നപ്പഴെ നേരം വൈകിയിരുന്നു. ഒന്നാമത്തെ അവറിന്‌ ക്ലാസ്സിൽ കയറിയില്ല. രണ്ടാമത്തെ അവറിന്‌ തൊട്ടുമുമ്പ്‌ പിക്കറ്റിങ്ങ്‌ തുടങ്ങിയിരുന്നു. തന്നെ കണ്ടപ്പോൾ അവരുടെ ആവേശം കൂടി. മുദ്രാവാക്യത്തിൽ ശ്യാമിന്റെ പേരാണ്‌ കൂടുതൽ കേട്ടിരുന്നത്‌. ഉച്ചക്കുള്ള മീറ്റിങ്ങിൽ അവരുടെ നീക്കങ്ങളെക്കുറിച്ച്‌ കൂടുതൽ ചർച്ചയുണ്ടാകും. അവരുടെ ആദ്യനീക്കം വിജയമാണ്‌.
മൂന്നാമത്തെ അവറിൽ മെയിൻ കട്ട്‌ ചെയ്യേണ്ടെന്ന്‌ വിചാരിച്ചപ്പോൾ ടീച്ചർക്ക്‌ തന്നെ ആവശ്യമില്ല.
എതിരെ വരുന്നവരെ ശ്രദ്ധിക്കാതെ നടന്നു. പുറത്ത്‌ നല്ല വെയിലുണ്ടായിരുന്നു. കാറ്റും. പൈപ്പിൽ നിന്ന്‌ വെള്ളമെടുത്ത്‌ മുഖം കഴുകി. പിൻവാതിലിലൂടെ കാന്റീനിലേക്ക്‌ കയറി. വിടർന്ന മിഴിയുമായി രമണി ഇറങ്ങിവരുന്നു.

“ഒരു നിമിഷം”

“ഉം, എന്താ”

“ഈ അവറ്‌ ഒഴിവാണോ”

“അല്ല. ഞാൻ കയറിയില്ല. ഇത്‌ ചോദിക്കാനാ”

“അല്ല”

“പിന്നെ”

“പിന്നെ.... ഒന്നൂല്ല്യ..... പിന്നെ പറയാം. രാഘവൻ പൊക്കോളു”. അവൾ തിരിഞ്ഞു നടന്നു.

നീ ചോദിക്കാതെ തന്നെ നിന്റെ മനസ്‌സിലുള്ളത്‌ എനിക്കറിയം. കേട്ടതെല്ലം സത്യമാണോ എന്ന്‌ നിനക്ക്‌ ഉറപ്പിക്കേണ്ടിയിരിക്കുന്നു.

“ഇപ്പൊ പിൻവാതിലിലൂടെയല്ലെ കയറിവരാൻ പറ്റു.”

മൂർഛയുള്ള പരിഹസം. ചിരിച്ചുനില്ക്കുന്ന രാമേട്ടൻ. മനസ്‌ വേദനിച്ചു.

“എന്തു ചെയ്യാം ഒരാൾക്കും ഉത്തരവാദിത്തബോധം ഇല്ലാതെയായാൽ”

“ഞാൻ തമാശ പറഞ്ഞതാണ്‌. നോക്ക്‌ രഘവാ ഇന്നത്തെ പിക്കറ്റിങ്ങ്‌ കണ്ടോ കുട്ട്യോളെത്രയാ. തിങ്കളാഴ്‌ച്ചമുതൽ അനിശ്ചിതകാലത്തേക്കാണെന്നാ കേക്കണെ”

“ആര്‌ ബപറഞ്ഞു”

“ആരു പറഞ്ഞാലെന്താ, താനെങ്കിലും സത്യം പറയ്യോ, എന്താ ശരിക്കും ഉണ്ടായത്‌?”

“എനിക്കറിയില്ല. ശ്യാമിനെ ഞാൻ കണ്ടില്ല. രാത്രി തന്നെ അവർ ഹോസ്‌റ്റല്‌ വിട്ടു. പിന്നെ അവനെ ആരും കണ്ടിട്ടില്ല.“

”ആ പിള്ളേരൊ?“

”അവരെ ആരോ വന്ന്‌ കൂട്ടികൊണ്ടു പോയി.“

”ശ്യാമിന്റെ കൂട്ടുകാരൊ?“

”എല്ലാവരും അവരവരുടെ വീട്ടിലുണ്ട്‌. എന്നാൽ ശ്യാം മാത്രം വീട്ടിലില്ല. ഫോൺ എടുത്തത്‌ അവന്റെ അച്ഛനാണ്‌“

”മറ്റ്‌ സഖാക്കൾ എന്തു പറയുന്നു?“

”ഇന്ന്‌ രണ്ടു മണിക്ക്‌ എക്സിക്യുട്ടീവ്‌ ഉണ്ട്‌. ജില്ലാകമ്മറ്റീന്ന്‌ ആരെങ്കിലും പങ്കെടുക്കും.“

അടുക്കളയിൽ നിന്ന്‌ മോഹനന്റെ അട്ടഹാസം.

”ഏതായാലും ചായ കുടിക്ക്‌. ഞാനിപ്പൊ വരാം“

രാമേട്ടൻ ചെന്നാൽ അടങ്ങുമായിരിക്കും.

തേഡ്‌ അവർ തീരാൻ ഇനിയും സമയമുണ്ട്‌. ഇന്ന്‌ മീറ്റിങ്ങിൽ നടക്കാൻ പോകുന്ന ലഹളയെക്കുറിച്ച്‌ ഓർക്കാതെയിരിക്കുകയവും ഭേദം. സെക്രട്ടറിയെ ഒന്നു കാണണം. അത്യാവശ്യസമയത്തായിരിക്കും അവന്റെ മറ്റൊരു പ്രോഗ്രാം. കുറച്ചൊക്കെ സ്വയം അറിഞ്ഞ്‌ പെരുമാറാൻ പഠിക്കണം. സ്‌കൂളിൽ ചെയർമാനായിരുന്നു, ഏരിയായിൽ പ്രവർത്തിച്ചിട്ടുണ്ട്‌. പഴം പുരാണങ്ങളുടെ വേലിയേറ്റം.
”സഖാവെന്താ ഇവിടെ ഇരിക്കണെ?“

ശിവാനന്ദനെക്കുറിച്ചുള്ള ചിന്തകൾക്ക്‌ വിരാമമിടാൻ ശ്രമിക്കുകയായിരുന്നു. ഒരു നിമിഷം എന്ത്‌ പറയണമെന്നറിയതെ കുഴങ്ങി.

”ശിവാനന്ദൻ ഹോസ്‌റ്റലിൽ പോയോ. വിവരങ്ങൽ അന്വേഷിച്ചോ“.
ജാള്യത മറക്കാൻ പെട്ടെന്ന്‌ ചോദിച്ചു.

​‍”ഇല്ല പോയില്ല. മൂന്നവറും ക്ലാസ്‌ ഉണ്ടായിരുന്നു.“

”ഇനിയെന്താ റിപ്പോർട്ട്‌ ചെയ്യാ. കാലത്ത്‌ കണ്ടപ്പോ ഞാൻ പറഞ്ഞതല്ലെ. നമ്മുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ചർച്ച. ചർച്ചയുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. അതിന്‌ റിപ്പോർട്ട്‌ തന്നെ ഇല്ലങ്കിലോ“

ദേഷ്യം പതഞ്ഞുപൊന്തുന്നുണ്ടായിരുന്നു.

”നോക്ക്‌ രഘവാ, ഇപ്പൊതന്നെ പോകാം. ബചിലതൊക്കെ നടന്നുവെന്നുള്ളത്‌ തീർച്ചയാണ്‌“
”അതെനിക്കുമറിയം. നടന്നതെന്തെന്ന്‌ ശരിയായി അറിയണം.“

”ഒരു കാര്യം പറയാൻ മറന്നു. നാളെ മുതൽ വാർഡൻ ലീവിലാണെന്ന്‌ കേട്ടു. ഇന്നുച്ചക്ക്‌ നാട്ടിലേക്ക്‌ തിരിക്കുമെന്നും.“

”കാര്യം കുഴഞ്ഞല്ലോ. ഹോസ്‌റ്റലിൽ ഉണ്ടായിരുന്ന കുട്ടികളെ ആരെയെങ്കിലും കണ്ടോ?“

”ചിലരെ കണ്ടു, ശ്യാമിന്‌ ഒരു ബോധവും ഇല്ലായിരുന്നത്രെ. അവൻ ഒരു കൊല്ലമായി നിർത്തീന്നാ ഞാൻ വിചാരിച്ചിരുന്നത്‌. വീണ്ടും തുടങ്ങിയെന്ന്‌ തോന്നുന്നു.“

”നീയൊരു കാര്യം ചെയ്യ്‌, മറ്റുള്ളവരെ കൂട്ടി പാർട്ടി ഓഫീസ്‌സിൽ വാ. ഒരാളെയും ഒഴിവാക്കരുത്‌. ഞാനിപ്പൊത്തന്നെ ഹോസ്‌റ്റലില്പ്പോയി മീറ്റിങ്ങ്‌ സമയത്ത്‌ എത്താം.“

”ജില്ലയിൽ നിന്ന്‌ ആരെങ്കിലും....?“

”ഞാൻ ബാലുവിനോട്‌ പറഞ്ഞിട്ടുണ്ട്‌. ഒരു പക്ഷെ വരുമായിരിക്കും.“
എഴുന്നേറ്റ്‌, നടന്നുകൊണ്ട്‌ പറഞ്ഞു.

”രാമേട്ടാ ഞാൻ പോണു“

രാമേട്ടൻ തല കുലുക്കിയെന്ന്‌ തോന്നുന്നു. ചുറ്റും ശ്രദ്ധിക്കാതെ ഇറങ്ങി നടന്നു.
”താൻ ക്ലാസിൽ കയറിയില്ലെ?“ എതിരെ വരുന്ന വിഷ്ണു ചോദിച്ചു.

അശ്രദ്ധ അവഗണനയയി വിഷ്ണുവിനെപ്പോലെയുള്ള ഒരു നല്ല സുഹൃത്തിന്‌ തോന്നുകയില്ല.

“കുറച്ചുനേരം കേറീരുന്നു. ടീച്ചറ്‌ പൊക്കോളാൻ പറഞ്ഞു.”

“എന്ത്‌ പറ്റി?”

“ക്ലാസില്‌ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. പിന്നെ ഒരു നുണയും പറഞ്ഞു. തലവേദന.”

“സമരം കണ്ടില്ലെ. എന്താ ചെയ്യാൻ പോണെ?”

വിഷ്ണു ഫയൽ നെഞ്ചിലമർത്തി കൈകെട്ടി നിന്നു.

“രണ്ട്‌ മണിക്ക്‌ മീറ്റിങ്ങ്‌ ഉണ്ട്‌. വിഷ്ണുവിനറിയ്യോ ശ്യാം എവിടെയുണ്ടെന്ന്‌?”

ശ്യാമിനെ കാണാതെ കഴിയില്ലെന്നതുകൊണ്ട്‌ ചോദിച്ചു.

“അറിയാം. ടൗണിൽത്തന്നെയുണ്ട്‌. ഇന്ന്‌ കാലത്ത്‌ ഇല്ലത്ത്‌ വന്നിരുന്നു.”

ശ്യാമിന്റെയും തന്റെയും സാന്നിദ്ധ്യത്തിൽ വിഷ്ണു ഇല്ലമെന്നേ പറയൂ.

“അവിടെ കുറച്ച്‌ അസൗകര്യം ഉണ്ട്‌. രാഘവന്‌ അറിയാല്ലോ. അതുകൊണ്ട്‌ അവൻ ബലോഡ്‌ജിലാ. ആരോടും പറയേണ്ടെന്ന്‌ എന്നോട്‌ പ്രത്യേകം പറഞ്ഞിട്ടുണ്ട്‌.”

“എന്നെ അത്ര വിശ്വാസം ഇല്ലാതായോ?”

“അതല്ല. തനിപ്പൊ സുഹൃത്തിനെക്കാൾ കൂടുതൽ സംഘടനയുടെ ആളല്ലെ”

വിഷ്ണു മനഃപ്പൂർവം പറയുന്നതാണ്‌. മുഖം വിളറിയപ്പോൾ അയാളുടെ മുഖം മങ്ങി.

“സോറി. ഞാൻ തമാശ പറഞ്ഞതാണ്‌. ഒരുറപ്പ്‌ തന്നാൽ അവനെവിടെയുണ്ടെന്ന്‌ പറയാം.”

ഒന്ന്‌ നിർത്തി, വിഷ്ണു തുടർന്നു.

“ശ്യാം പറയുന്നതുവരെ അവൻ എവിടെയുണ്ടെന്ന്‌ അറിയില്ലെന്ന്‌ നടിക്കണം, ഏറ്റോ?”

വിഷ്ണുവിനെ ഇപ്പോൾ കാണണ്ടായിരുന്നു. സത്യം അറിഞ്ഞിട്ട്‌ നുണ പറയുന്നതെങ്ങിനെ. സത്യം പറഞ്ഞാലും അവരിൽ പലരും വിശ്വസിക്കണമെന്നില്ല. ശ്യാമിന്റെ കാര്യമാകുമ്പോൾ എല്ലാം അറിയുമെന്നാണ്‌ അവരുടെ ധാരണ. പക്ഷെ ഇവിടെ ഏല്ക്കാതെ തരമില്ല. വിഷ്ണുവിനോടായതുകൊണ്ട്‌ ഏറ്റത്‌ ലംഘിക്കാനും കഴിയില്ല.

“ഏറ്റു വിഷ്ണു.”

വിഷ്ണു ലോഡ്‌ജിന്റെ പേരു പറഞ്ഞു.

“മീറ്റിംങ്ങ്‌ കഴിഞ്ഞ്‌ വൈകീട്ട്‌ ഞാൻ ലോഡ്‌ജിലുണ്ടാവും. വിഷ്ണു വരാമോ”

“വരാം”

“ചെറിയേട്ടന്റെ വിവാഹഒരുക്കങ്ങൾ എവിടെവരെയായി?”

“അതങ്ങിനെ നടക്കുന്നു. ഈ അവസ്ഥയല്ലെങ്കിൽ ശ്യാമിന്‌ മുറിയെടുക്കേണ്ടി വരില്ലായിരുന്നു.”
കാന്റീന്‌ നേരെ നടന്നുനീങ്ങിക്കൊണ്ട്‌ വിഷ്ണു പറഞ്ഞു. പിന്നെ തിരിഞ്ഞു നിന്നുകൊണ്ട്‌ ചോദിച്ചു.
“താൻ ഊണ്‌ കഴിച്ചോ?”

“ഇല്ല”

“വരുന്നോ?”

“ഇല്ല. ഞാനിപ്പൊത്തന്നെ ഹോസ്‌റ്റലിലേക്ക്‌ പോവ്വാ. ടൗണീന്ന്‌ കഴിച്ചോളാം”

മനസ്സിന്റെ പിരിമുറുക്കം ഒട്ടൊന്നയഞ്ഞിരുന്നു.

2

മുണ്ടിന്റെ കോന്തലകൊണ്ട്‌ നെറ്റിയിലെ വിയർപ്പ്‌ തുടച്ച്‌ കസേരയിൽ ഇരുന്നു. ഓഫീസ്‌ സെക്രട്ടറി കരുണൻ ആർക്കോ ഫോൺ ചെയ്യുകയണ്‌. സ്വിച്ചിന്റെ നേരെ വിരൽ ചൂണ്ടി ഫാൻ ഓൺ ചെയ്യാൻ കരുണണൻ ആംഗ്യം കാട്ടി. വിയർപ്പ്‌ വലിഞ്ഞു തുടങ്ങുന്നതിനുമുമ്പ്‌ അയാൾ ഫോൺ തഴെ വച്ചു.

“എല്ലാവരും. എത്തിയിട്ടുണ്ട്‌. മുകളിലാണ്‌.”

“താഴത്ത്‌ മതിയായിരുന്നൂ. ആ ഇടുങ്ങിയ മുറിയിൽ ചൂടെടുത്ത്‌ മരിക്കും.”

“താഴത്ത്‌ പാർട്ടീടെ ഏര്യ കമ്മിറ്റീണ്ട്‌. മൂന്ന്‌ മണിക്ക്‌ തുടങ്ങും. അപ്പോ നിങ്ങക്ക്‌ അങ്ങോട്ട്‌ പോകേണ്ടി വരും. ഇന്ന്‌ ജില്ലാസെക്രട്ടറി വരണ ദിവസാ”

“അപ്പോ ഇന്ന്‌ മഴ പെയ്യും”

“കളിയാക്കൊന്നും വേണ്ടാ. തിരക്കിനിടക്ക്‌ ഇതന്നെ ഭാഗ്യം.”

- എത്ര കാലായി സെക്രട്ടറിയായിട്ട്‌, ഒരിക്കലെങ്കിലും എല്ലാ ഏരിയായിലും ആള്‌ പോയിട്ടുണ്ടോ?
ഒരിക്കൽ കരുണനോട്‌ ചൊദിച്ചു.

- അതിനിത്‌ കുട്ട്യോളുടെ സംഘടനയല്ലെ, നേതാവ്‌ വന്ന്‌ ആവേശംണ്ടാക്കാൻ. ഒരു കാര്യം തനിക്കറിയോ, പാർട്ടീടെ ഒരു ലോക്കൽ കമ്മറ്റി മെംമ്പർക്ക്‌ മറ്റ്‌ പാർട്ടികളുടെ സ്‌റ്റേറ്റ്‌ നേതാവിനെക്കാളും വിവരോംണ്ട്‌.

പാർട്ടിയെക്കുറിച്ചൂള്ള കരുണന്റെ ഇത്തരം അഹന്തകൾ ഇഷ്ടമാണ്‌.
എവിടെ തുടങ്ങണമെന്നറിയാതെ നിശ്ശബ്ദത കനത്തുനിന്നു. എവിടെയെങ്കിലും തുടങ്ങണമല്ലൊ. ഒടുവിൽ ചോദിച്ചു.

“അതുപോട്ടെ. കരുണന്‌ ആ കുട്ടികളുടെ വീട്ടുകാരെ അറിയില്ലെ, അവരുടെ നീക്കമെന്താണെന്നറിയാമോ. വല്ല പോലീസ്‌ കേസിനോ മറ്റോ.....“

ഇടക്കൊന്ന്‌ നിർത്തി കരുണന്റെ മുഖത്തേക്ക്‌ നോക്കി.

”ഇതറിഞ്ഞയുടനെ ഞാൻ രണ്ടുപേരുടെയും വീട്ടിൽ പോയിരുന്നു. ഒരാൾ എന്റെ അയൽപക്കമാണ്‌. നമ്മുടെ ആളാണ്‌ ഇത്‌ ചെയ്തതെന്ന്‌ അറിഞ്ഞപ്പോൾ എന്റെ തൊലി കിഴിഞ്ഞുപോയി. അതും ഒരു കോളേജ്‌ യൂണിയൻ ചെയർമാൻ!“

അയാളുടെ കണ്ണുകളിലെ വെറുപ്പിന്റെ ആഴം അളക്കാൻ കഴിഞ്ഞില്ല. ചോദിച്ചതിന്‌ ബൈപ്പോഴും ഉത്തരം കിട്ടിയില്ല. ഇനി ഒന്നുകൂടി ചോദിച്ചാൽ മറുചോദ്യങ്ങളും ഉപദേശങ്ങളും തുടങ്ങും. നിങ്ങളെക്കാൾ ഗൗരവമുള്ള എന്തെല്ലാം പ്രശ്നങ്ങൾ കിടക്കുന്നു എന്ന മട്ടിൽ ഒരു ചിരിയും. അതാണ്‌ സഹിക്കാൻ കഴിയാത്തത്‌. പുച്ഛത്തോടെയുള്ള ആ ചിരി.

- ആർക്കും ആരെയും പുച്ഛിക്കാൻ അർഹതയില്ല. അതിന്‌ തക്കവണ്ണം ആരും സ്വയം പൂർണ്ണനല്ലല്ലോ.


മുമ്പൊരിക്കലെന്നോ പിന്തിരപ്പനെന്ന്‌ പതിവു ശൈലിയിൽ കളിയാക്കിയപ്പോൾ വിഷ്ണു പറഞ്ഞ വാക്കുകൾ ഒർമ്മ വരുന്നു. മെമ്പർഷിപ്പ്‌ വർക്കിന്‌ ക്ലാസ്സിൽ ചെന്നതാണ്‌. അവരവരുടെ നിലപാട്‌ ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ ചില വാക്കുതർക്കങ്ങൾ സാധാരണമാണ്‌. പ്രകോപിപ്പിക്കാൻ മനഃപൂർവം ശ്യാം ശ്രമിക്കുമ്പോഴും ശാന്തതയാണ്‌ വിഷ്ണുവിന്റെ മുഖത്ത്‌ കണ്ടത്‌.

- ഞാൻ ഒരു സംഘടനയുടേയും മെംമ്പർഷിപ്പ്‌ എടുക്കാറില്ല. ഓരോ രാഷട്രീയത്തേയും പഠിക്കാൻ ശ്രമിക്കുകയണ്‌. ശരിയും തെറ്റും തമ്മിലുള്ള അതിർവരമ്പ്‌ ഏതെന്ന്‌ അറിയാതെ വെറുതെ ശാഠ്യം പിടിക്കരുത്‌.

അളന്ന്‌ മുറിച്ച വാക്കുകൾകൊണ്ട്‌ പ്രതിരോധം തീർക്കാൻ കഴിവുള്ള വിഷ്ണുവിനെ ആദ്യമായി പരിചയപ്പെട്ടത്‌ ഇപ്പോഴും ഓർക്കുന്നു.

- തുല്ല്യതയിലെ സൗഹൃദം നിലനില്‌ക്കു. അല്ലെങ്കിൽ അതിന്‌ വിധേയത്വം എന്നാണ്‌ പറയുക.
വാഗ്വാദങ്ങളിൽ മിടുക്ക്‌ കാണിക്കാറുള്ള ശ്യാമിന്റെ മുഖത്ത്‌ കൊള്ളാമല്ലൊ എന്ന ഭാവം.

- രാഘവന്‌ ഞാൻ ഒരുറപ്പ്‌ തരുന്നു. നിങ്ങളുടെ സംഘടനക്ക്‌ മറ്റുള്ളവയേക്കാൾ ദിശാബോധം ഉണ്ടെന്ന്‌ ബോദ്ധ്യപ്പെട്ടാൽ മെമ്പർഷിപ്പ്‌ ചോദിച്ച്‌ അങ്ങോട്ട്‌ വരും.

അതിനുശേഷം വിഷ്ണു എന്തൊക്കയോ പറഞ്ഞു. അത്‌ ശ്രദ്ധിക്കാനുള്ള മനോനില ഉണ്ടായിരുന്നില്ല. പിന്നീട്‌ കൂടെക്കൂടെ ചർച്ചകൾക്ക്‌ കളമൊരുക്കാറുണ്ടായിരുന്നു. ഓരോ ദിവസവും പുതിയ അറിവുകളുമായിട്ടാണ്‌ പിരിയുക. പരസ്പരം അറിഞ്ഞപ്പോൾ ബഹുമാനം നിറഞ്ഞു.
ഫോണിന്റെ ബെല്ലടിച്ചപ്പോൾ ചിന്തകൾക്ക്‌ ബവിരാമമിട്ടു. എഴുന്നേറ്റ്‌ നടക്കുമ്പോൾ എന്തോ എഴുതി അവസാനിപ്പിച്ചതിലുള്ള സംതൃപ്തിയിൽ കരുണന്റെ ദീർഘനിശ്വാസം പിന്നിൽവിന്ന്‌ കേട്ടു.
കോണി കയറിച്ചെല്ലുമ്പോഴേക്കും ശിവാനന്ദൻ അജണ്ട വായിക്കാൻ തുടങ്ങിയിരുന്നു. ഒതുങ്ങിയിരുന്നുകൊണ്ട്‌ ബെഞ്ചിന്റെ മൂലയിലിരിക്കാൻ ചെറിയാൻ കണ്ണുകൊണ്ട്‌ ക്ഷണിച്ചു. ഇരുന്നശേഷം ചുറ്റും ഒന്ന്‌ നോക്കി. ലതയൊഴികെ എല്ലാവരും എത്തിയിട്ടുണ്ട്‌.

“ലതയെവിടെ?”

“ഇന്ന്‌ കോളെജിൽ കണ്ടില്ല. വീട്ടിൽ പോയിരിക്കുകയാണെന്ന്‌ തോന്നുന്നു.”

ശിവാനന്ദൻ അജണ്ട എഴുതി വായിച്ച്‌ ഒപ്പിടാൻവേണ്ടി മിനിറ്റ്‌സ്‌ ബുക്ക്‌ കൈമാറി.
“ഒറ്റക്കിരിക്കാൻ ഭയമുണ്ടോ?”

അനവസരത്തിലെ വേണ്ടാത്ത ചൊദ്യങ്ങൾ ശിവാനന്ദന്റെ കൂടപിറപ്പാണ്‌.
“അതിന്‌ തന്നെ ഭയക്കേണ്ട കാര്യമില്ലല്ലോ.”

ഉത്തരത്തിലെ വിപരീതധ്വനി മനസിലാക്കിയിട്ടോ, മറ്റുള്ളവരുടെ പരിഹാസച്ചിരി കണ്ടിട്ടോ എന്തോ അവനൊന്നടങ്ങി. സമാധാനമായി. കുറച്ച്‌ നേരം നാവടക്കാനുള്ളത്‌ വാസന്തി കൊടുത്തുകഴിഞ്ഞു.

“ഒപ്പിട്ട്‌ വാസന്തി പൊക്കോളു.”

അതെന്തിനാണെന്ന അർത്ഥത്തിൽ വാസന്തി മുഖത്തേക്ക്‌ നോക്കി.

“അതെന്തിനാ രഘവാ, വാസന്തി ആക്ടിംഗ്‌ പ്രസിഡന്റല്ലേ.”

ചെറിയാൻ ചിരിയോടെ ചോദിക്കുന്നു.


“സാരമില്ല. മിനിട്സ്‌ ബുക്കിലെ നാലഞ്ച്‌ പേജ്‌ നീക്കി ഡേറ്റ്‌ എഴുതി ഒപ്പിട്ട്‌ പൊക്കോളു.”

“ശിവാനന്ദൻ നിർബന്ധിച്ചിട്ടാ ഞാൻ വന്നത്‌”

“അതിന്‌ രാഘവൻ എല്ലവരേയും കൊണ്ടുവരണമെന്ന്‌ പ്രത്യേകം പറഞ്ഞിരുന്നു.”

പെൺകുട്ടികളുടെ മുമ്പിൽ ചെറുതാകുന്നത്‌ ശിവാനന്ദന്‌ ഇഷ്ടമുള്ള കാര്യമല്ല.

“ഞാൻ പറഞ്ഞിരുന്നു എന്നുള്ളത്‌ ശരിയാണ്‌. പക്ഷെ ലതയേയും പ്രതീക്ഷിച്ചിരുന്നു. ലേഡീസ്‌ ഹോസ്‌റ്റലിലെ പ്രതികരണം എന്താണെന്ന്‌ അറിയണമല്ലോ“

”എന്നാ ഞൻ പോട്ടെ“

”ശരി“

ഹോസ്‌റ്റലിൽ നടന്ന സംഭവങ്ങൾ ഒരു പെൺകുട്ടിയുടെ സാന്നിദ്ധ്യത്തിൽ വിശദീകരിക്കുക വിഷമമാണ്‌.

”എന്നാൽ തുടങ്ങുകയല്ലെ?“

നിശബ്ദതയുടെ വിരസതയിൽ നിന്നും മുക്തി നേടാൻ പവിത്രൻ ചുണ്ടനക്കി.

”രാഘവൻ തുടങ്ങിക്കോളു.“

തന്റെ പ്രസംഗത്തിനുള്ള അവസരം നഷ്ടപ്പെടുത്തിയ ചെറിയാന്റെ നേരെ ശിവാനന്ദനൊന്ന്‌ നോക്കി.

”ചുരുക്കി മിനിട്സ്‌ എഴുതിയാൽ മതി. വാസന്തിയുടെ ഒപ്പിന്‌ മുമ്പായി തീരുമാനമടക്കം എഴുതാൻ സ്ഥലം ഉണ്ടാകണം“

ശിവാനന്ദന്റെ നേരെ നോക്കി തുടർന്നു.

”ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഹോസ്‌റ്റലിൽ നടന്നത്‌ പറയാം. ശ്യാം, പ്രഹ്ലാദൻ, പോൾ, സുനിൽ എന്നിവരാണ്‌ ഹോസ്‌റ്റലിൽ ഉണ്ടായിരുന്നത്‌. രാജുവും, സൈമണനും ആണ്‌ റാഗ്‌ ചെയ്യപ്പെട്ടത്‌. രാജുവിന്റെ ചേച്ചി ഗീതയുമയി കഴിഞ്ഞ കൊല്ലം ഇലക്ഷൻ കലത്ത്‌ ശ്യാം എന്തോ പറഞ്ഞ്‌ ഇടഞ്ഞിട്ടുണ്ട്‌. “

”ഗീത കഴിഞ്ഞ കൊല്ലം കോളേജ്‌ യൂണിയൻ വൈസ്‌ ചെയർമാനായിരുന്നു. കഴിഞ്ഞകൊല്ലത്തോടെ കോഴ്സ്‌ കഴിഞ്ഞു പോയി.“


ഫൈനലിയറായ ബാബു പറഞ്ഞു.

”അതെ. ഗീതയുടെ അനിയൻ ഹോസ്‌റ്റലിൽ ഉണ്ടെന്ന്‌ പ്രഹ്ലാദൻ പറഞ്ഞാണ്‌ ശ്യാം അറിയുന്നത്‌.
എന്തോ പറയാൻ രാജനൊന്ന്‌ ചുണ്ടനക്കിയപ്പോൾ ഇടക്കാന്ന്‌ നിർത്തി.

“ശ്യാം ഒരു കൊല്ലമായി ഡ്രഗ്സ്‌ നിർത്തീന്നാ ഞാൻ വിചാരിച്ചത്‌”

“ശരിയാണ്‌. അവൻ ഒരു കൊല്ലമായി നിർത്തീട്ട്‌.”

“കുറെ കാലായില്ലെ. തലക്ക്‌ ശരിക്ക്‌ പിടിച്ചുകാണും”

എല്ലാ കുരുത്തക്കേടുകൾക്കും ശ്യാമിന്റെ കൂടെ കൂടാറുള്ള ചെറിയാൻ പറഞ്ഞു.
“അനുഭവം ഗുരു”

ചെറിയാന്റെ ചിരി പൊട്ടിച്ചിരിയായി.

“പിന്നീടെന്തുണ്ടായി?”

അതുവരെ മൗനിയായിരുന്ന രവി അക്ഷമയോടെ ചോദിച്ചു.

“രാജുവിന്റെ റുമിൽ പോയി. സൈമൺ രാജുവിന്റെ റൂമേറ്റാണ്‌. ആദ്യമൊക്കെ സൊല്ല ഒഴിയട്ടെ എന്ന്‌ കരുതി അവർ പറഞ്ഞതെല്ലാം രണ്ടുപേരും അനുസരിച്ചു. അനുസരിച്ചില്ലെങ്കിൽ പുറത്തിറങ്ങുമ്പോൾ തടി കേടുവരുമെന്ന്‌ ഭീഷണിപ്പെടുത്തീത്രെ.”

“ഹോസ്‌റ്റലിലെ മറ്റുള്ളവരോ?”

“ഒട്ടു മിക്കവരും ബൗറങ്ങിയിരുന്നു. ഉറങ്ങാത്തവർ അത്ര കാര്യമാക്കിയില്ല. രാജുവിന്റ ഉറക്കെയുള്ള കരച്ചിൽ കേട്ടപ്പോഴാണ്‌ ഉറങ്ങാത്ത ചിലർ വാർഡനെ വിളിക്കാൻ പോയത്‌. നമ്മുടെ പ്രവർത്തകൻ ഹിസ്‌റ്ററിയിലെ രവീന്ദ്രനും വാർഡനെ വിളിക്കാൻ പോയവരിൽ ഉൾപ്പെടുന്നു. ശ്യാമിന്റെ നേതൃത്വത്തിലാണ്‌ ഇത്‌ നടക്കുന്നതെന്ന്‌ അവനറിഞ്ഞിരുന്നില്ല.”

“രാജു എന്തിനാ കരഞ്ഞത്‌?”

“റാഗിംങ്ങ്‌ വളരെ ക്രൂരമായിരുന്നു. തുണിയൂരിഞ്ഞ്‌ നിർത്തി പലതും ചെയ്യാൻ നിർബന്ധിച്ചപ്പോഴാണ്‌ അവൻ അലറിക്കരഞ്ഞത്‌. എന്തുകൊണ്ടോ സൈമണോട്‌ ക്രൂരത കുറവായിരുന്നു. ഇതെല്ലം നടന്നത്‌ ശ്യാമിന്റെ നേതൃത്വത്തിലാണ്‌. മറ്റുള്ളവർ പിൻതിരിപ്പിക്കാൻ നോക്കുമ്പോൾ അവന്‌ വാശി കൂടുകയായിരുന്നു.“

ഒന്ന്‌ നിർത്തിക്കൊണ്ട്‌ തുടർന്നു.

”അതെല്ലാം പോട്ടെ. നമ്മുടെ അനന്തര നടപടി കളെക്കുറിച്ചാണ്‌ ഇപ്പോൾ തീരുമാനമെടുക്കേണ്ടത്‌. ശ്യാമൊഴിച്ചുള്ളവരെക്കുറിച്ച്‌ നമുക്ക്‌ ചർച്ച ചെയ്യേണ്ട കാര്യമില്ല. ശ്യാമിന്റെ കാര്യത്തിൽ എന്ത്‌ നിലപട്‌ എടുക്കണമെന്ന്‌ ഗൗരവപൂർവം ചിന്തിച്ച്‌ അവരവരുടെ അഭിപ്രായം പറയണം.“

നിശബ്ദത പരന്നു. അതുവരെ ഒരു കഥ കേട്ട നിർവൃതിയോടെ പലരും ദീർഘനിശ്വാസിച്ചു.

- ഈ നിർവികാരത നമ്മെ എവിടേയും എത്തിക്കാൻ പോകുന്നില്ല. വിമർശനവും
സ്വയവിമർശനവും ആഘോഷങ്ങളും ആചാരങ്ങളും പോലെ ഒരു ചടങ്ങായി മാറുന്നതിന്റെ ഗതികേട്‌ ഒന്നാലോചിച്ച്‌ നോക്ക്‌.

ഇപ്പോൾ ശ്യാമിന്റെ വാക്കുകൾ എന്തേ ഓർക്കാൻ കാരണം. അല്ലെങ്കിൽത്തന്നെ കാര്യകാരണ ബന്ധങ്ങളാണോ സംഭവങ്ങളെ നിയന്ത്രിക്കുന്നത്‌.

”ശ്യാം എവിടെയാണെന്ന്‌ ആർക്കെങ്കിലും അറിയാമോ?“

ഭയപ്പെട്ടത്‌ സംഭവച്ചിരിക്കുന്നു. എപ്പോൾ ആരാണത്‌ ചോദിക്കുക എന്ന്‌ ഭയപ്പെട്ടിരിക്കുകയായിരുന്നു. അതുവരെ ഒരക്ഷരം ഉരിയാടാതിരുന്ന ജനാർദ്ദനാണ്‌ അത്‌ ചോദിച്ചത്‌.

”അതാണ്‌ രസം. ഇന്നലെ ഹോസ്‌റ്റൽ വിട്ടതിന്‌ ശേഷം അവനെ ആരും കണ്ടിട്ടില്ല. ബവീട്ടിലും ഇല്ലത്രെ.“

തലകുനിച്ചിരിക്കുമ്പോൾ പവിത്രൻ പറയുന്നത്‌ കേട്ടു.

”രാഘവന്റെ ക്ലോസ്‌ ഫ്രണ്ടല്ലെ. അറിയുമായിരിക്കും.“

ശിവാനന്ദൻ വിടുന്ന മട്ടില്ല.

”ഞാനെങ്ങിനെ അറിയാനാ. ആരോടും പറയാതെയല്ലെ അവൻ സ്ഥലം വിട്ടത്‌.“

തലയുയർത്തികൊണ്ട്‌ പറഞ്ഞു. ഒരു നുണ മറയ്‌ക്കാൻ ആയിരം നുണ പറയേണ്ടി വന്നില്ലല്ലോ.

”ഞാനും ഹോസ്‌റ്റലിൽ പോയിരുന്നു. രാഘവൻ വിട്ടുപോയ എനിക്കറിയവുന്ന ചില കാര്യങ്ങൾ ബാക്കിയുണ്ട്‌. “

ചെറിയാൻ പറഞ്ഞു തുടങ്ങിയപ്പോൾ എല്ലാവരുടേയും ശ്രദ്ധ അയാളിലേക്ക്‌ തിരിഞ്ഞു.
”വാർഡൻ ചെന്ന്‌ വാതിലിൽ മുട്ടിയപ്പോൾ സംഗതി പിശകാണെന്ന്‌ അവർക്ക്‌ മനസ്‌സിലായി. ലൈറ്റ്‌ ഓഫ്‌ ചെയ്ത്‌ അവർ ഓടിപ്പോകുകയും ചെയ്തു. കുട്ടികളെ ഗാഡിയൻസ്‌ വന്ന്‌ കൂട്ടി കൊണ്ടുപോകുമ്പോൾ, യാതൊരു നടപടിയും വേണ്ട, ഇനിയൊന്നും കുത്തിപ്പൊക്കണ്ട എന്ന്‌ പ്രത്യേകം പറഞ്ഞുവത്രെ.“

ചെറിയാൻ പറഞ്ഞുകൊണ്ടിരുന്നു.

”അവരുടെ പിക്കറ്റിങ്ങ്‌ തുടങ്ങിയപ്പോൾ. പ്രിൻസിപ്പൽ വാർഡനെ വിളിച്ചു ചോദിച്ചു. വാർഡൻ ഗാർഡിയൻസ്‌ പറഞ്ഞത്‌ പ്രിൻസിപ്പലിനെ അറിയിച്ചു. നാളെ മുതൽ നമ്മുടെ സഹോദര സംഘടനകൂടി അവരോടൊപ്പം സമരത്തിൽ ചേരാൻ സാദ്ധ്യതയുണ്ട്‌. നമ്മൾ ഒറ്റപ്പെടാനും“

മുഖത്ത്‌ നോക്കി കണ്ണിറുക്കികൊണ്ട്‌ ചെറിയാൻ തുടർന്നു.

”ഇതുകൂടി മനസ്‌സിൽ വെച്ചുകൊണ്ടായിരിക്കണം ചർച്ചയും തീരുമാനവും.“

”ഇത്രയൊക്കെ പറഞ്ഞില്ലെ. ഇനി എന്തുകൂടി വേണമെന്ന്‌ പറഞ്ഞാൽ മുഴുവനായി.“

”എനിക്ക്‌ ചിലത്‌ പറയാനുണ്ട്‌“

ബാബു പറഞ്ഞത്‌ ശിവാനന്ദന്‌ അത്ര പിടിച്ചിട്ടില്ലെന്ന്‌ തോന്നുന്നു.

”അഭിപ്രായമോ സംഭവത്തിന്റെ ബാക്കിയോ?“

ഇടപെട്ടില്ലെങ്കിൽ ശരിയാവില്ലെന്നറിഞ്ഞ്‌ ചോദിച്ചു.

”അഭിപ്രായം.“

”എന്നാലിപ്പൊ ഒന്നും പറയണ്ട“

”അതെന്താ“

”അതങ്ങിനെയാണ്‌“

തറപ്പിച്ച്‌ പറഞ്ഞിട്ടും അടങ്ങുന്ന മട്ടില്ല. എന്തോ പിറുപിറുക്കുന്നുണ്ടെന്ന്‌ ബതോന്നുന്നു. ചെറിയാൻ ആദ്യം പറഞ്ഞാൽ തന്റെ അഭിപ്രായത്തിന്‌ വിലയില്ലാതാകുമോ എന്നവൻ ഭയപ്പെടുന്നു. ഒന്ന്‌ മെരുക്കിയെടുത്തില്ലെങ്കിൽ ശരിയാവുകയില്ല.

”നിങ്ങൾ ചർച്ച തുടർന്നോളു. ഞങ്ങളിപ്പോ വരാം.“

ശിവാനന്ദനേയും കൂട്ടി കോണിയിറങ്ങി. അവിടെ പാർട്ടി കമ്മിറ്റി തുടങ്ങിയിരിക്കുന്നു.

”സംഘടനയിൽ നിന്റെ പൊസിഷനെന്താ?“

”ഇതെന്താ ഒന്നും അറിയാത്തപോലെ.“

”നോക്ക്‌, നീ സെക്രട്ടറി മാത്രമല്ല. ജില്ലാ കമ്മിറ്റി മെംമ്പർകൂടിയാണ്‌. ഇവിടെ അഭിപ്രായം പറയണമെന്നില്ല. എങ്ങിനെയായാലും ഇവിടെ എടുക്കുന്ന തീരുമാനങ്ങൾ മേൽകമ്മിറ്റിയുടെ അംഗീകാരത്തോടെ മാത്രമെ നടപ്പാവുകയുള്ളൂ. നിന്റെ അഭിപ്രായവേദി അവിടെയാണ്‌“

”പക്ഷെ.... ഞാൻ സെക്രട്ടറിയാണ്‌. സഖാവിനെപ്പോലെയല്ല. സഖാവ്‌ യൂണിറ്റ്‌ എക്സിക്യൂട്ടീവിൽ ഇല്ല. ജില്ലാ കമ്മിറ്റി മെംമ്പർ മാത്രമാണ്‌. സഖാവിനെ സംബന്ധിച്ചിടത്തോളം ഈ അഭിപ്രായം പുർണമായും ശരിയാണ്‌.“

സൗഹൃദത്തിന്‌ മങ്ങലേല്‌ക്കുന്നു എന്ന തോന്നൽ ശക്തമാകുമ്പോൾ ശിവാനന്ദൻ സഖാവെ എന്നാണ്‌ വിളിക്കുക. വിശദീകരിക്കാൻ തുടങ്ങിയപ്പോൾ അരിശം വന്നു. മനസ്‌സിലാക്കികൊടുക്കേണ്ടത്‌ തന്റെ ചുമതലയാണ്‌.

”നോക്ക്‌ ശിവാനന്ദാ, നീ നേതൃത്വ പരിശീലനക്ലാസ്‌സുകളിലും പഠനക്ലാസ്‌സുകളിലും പങ്കെടുത്തിട്ടുള്ളതല്ലെ. സെക്രട്ടറി ഒരാളുടെ ഭാഗത്ത്‌ നിന്നൂന്ന്‌ വരരുത്‌. എല്ലാവരുടെയും അഭിപ്രായം കേട്ട്‌ ഏവർക്കും സ്വീകാര്യമായത്‌ കണ്ടെത്തുകയാണ്‌ വേണ്ടത്‌.“

പറയുന്നതൊന്നും അവൻ കാര്യമായി എടുത്തിട്ടില്ലെന്ന്‌ അവന്റെ മുഖഭാവം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. എന്തുവേണമെങ്കിലും ആയ്‌ക്കോട്ടെ. കുടം കമിഴത്തി വെള്ളം ഒഴിക്കുന്നതുപോലെയാണ്‌ ഈ അധരവ്യായാമം.

”രാഘവൻ ഇവിടെ വരു.“

നേരത്തെ പറഞ്ഞത്‌ ഓർത്തിട്ടോ എന്തോ കരുണൻ വിളിക്കുന്നു.

”നീ പോയ്‌ക്കോ. മുകളിൽ പോയി ചർച്ചകൾ നിയന്ത്രിച്ച്‌ അഭിപ്രായങ്ങൾ ബസ്വരൂപിക്ക്‌.“

കരുണൻ വിളിച്ചപ്പോൾ ശിവാനന്ദനോട്‌ പറഞ്ഞു. കരുണനിരിക്കുന്ന മുറിയിൽ എത്തിയപ്പോൾ മുഖവുര കൂടാതെ അയാൾ പറഞ്ഞുതുടങ്ങി.

”തന്റെ ചോദ്യത്തിന്‌ ഞാനപ്പോ മറുപടി പറഞ്ഞില്ല അല്ലെ. പോലീസ്‌ കേസിനൊന്നും അവർക്കുദ്ദേശമില്ല. എങ്ങിനെയെങ്കിലും കുഴപ്പമില്ലാതെ സംഭവം ഒതുക്കിതീർത്താ മതീന്നാ അവര്‌ പറഞ്ഞത്‌. ഇവരെ പുറത്താക്കിയാൽ പ്രതികാരം അവരുടെ കുട്ടികളുടെ നേരെ തിരിയുമോന്നാ അവരുടെ പേടി.“

മറപടി വേണ്ട സമയത്ത്‌ അല്ലാത്തതിനൽ അതിൽ ശ്രദ്ധിക്കാൻ തോന്നിയില്ല.

”ജില്ലാ സെക്രട്ടറി വന്നിട്ടുണ്ടോ?“

”ഉണ്ട്‌“

”മീറ്റിങ്ങ്‌ എപ്പഴാ കഴിയാ“

”അതിപ്പൊഴൊന്നും കഴിയില്ല. രാത്രി ഏറെ വൈകും. കഴിഞ്ഞില്ലെങ്കിലും റിപ്പോർട്ടിങ്ങ്‌ കഴിഞ്ഞാൽ അങ്ങേര്‌ പോകും. എന്താ കാണണോ?“
”ഉം“

”എന്നാ താനിവിടെ ഇരിക്ക്‌. എനിക്കൊരു ചായ കുടിക്കണം.“

ആരെയെങ്കിലും വലയിടാൻ കാത്തിരിക്കുകയയിരുന്നൂ എന്ന്‌ തോന്നുന്നു. കരുണൻ പോയ്‌ക്കോട്ടെ. കുറച്ചു നേരം സ്വസ്ഥത വേണം. ഇപ്പോൾ മുകളിൽ പോയാൽ സ്വയം നിയന്ത്രിക്കാൻ കഴിയുമെന്ന്‌ തോന്നുന്നില്ല.

സെക്രട്ടറിയെ കണ്ട്‌ ചേട്ടന്റെ പ്രശ്നം സംസാരിക്കണമെന്ന്‌ വിചാരിച്ചിട്ട്‌ ദിവസങ്ങളായി. ഇപ്പോൾ അത്‌ ഒത്തുവന്നിരിക്കുന്നു. എപ്പോഴാണാവോ ആളെ ഒന്നു വിട്ടുകിട്ടുക.

കൈകൾ മേശപ്പുറത്ത്‌ പിണച്ച്‌ വെച്ച്‌ തലചായ്‌ച്ചു. പവിത്രൻ വന്ന്‌ വിളിച്ചപ്പോഴാണ്‌ ഉണർന്നത്‌.

”രാഘവൻ എന്തു പണിയാ കാണിച്ചത്‌. മോളില്‌ ആകെ ബഹളാണ്‌.“

”എന്താ ഉണ്ടായത്‌.“

”ചെറിയാൻ ഒരു ഭാഗം, ശിവാനന്ദൻ മരു ഭാഗം. രണ്ട്‌ ചേരിയായിരിക്കാ. ഇനി താൻ വന്നിട്ട്‌ ചർച്ച മതീന്ന്‌ പറഞ്ഞാ ഞാൻ ഇങ്ങട്‌ പോന്നത്‌.“

മുകളിലേക്ക്‌ ചെന്നപ്പോൾ ചെറിയാന്റെ ദേഷ്യം ആളിക്കത്തുന്ന ചുവുന്നുതുടുത്ത മുഖമാണ്‌ എതിരേറ്റത്‌. കുനിഞ്ഞിരുന്നിരുന്ന ശിവാനന്ദൻ തലയുയർത്തി നോക്കിയപ്പോൾ തറപ്പിച്ചൊന്ന്‌ നോക്കി.

- ഒരു ബകൊടിക്കീഴിൽ ഒരേ ലക്ഷ്യത്തിന്‌ വേണ്ടി പ്രവർത്തിക്കുന്നവർ തമ്മിൽ സംഘട്ടനം! നിറഞ്ഞ അഹന്തയുമായി പരസ്പരം ബഹുമാനിക്കാൻ പഠിക്കാതെ നാം എവിടെയും എത്തിച്ചേരാൻ പോകുന്നില്ല.

വേണമെങ്കിൽ വിഷ്ണു പറയാറുള്ളത്‌ ഇവിടെ ആവർത്തിക്കാം. ഫലമൊന്നുമില്ലെന്ന്‌ മാത്രം.

”ചെറിയാനെങ്കിലും കുറച്ച്‌ ബോധമുണ്ടെന്നാണ്‌ ഞാൻ വിചാരിച്ചത്‌“

ചെറിയാൻ പക്വതയുള്ള ഒരു കേഡറാണെന്ന്‌ അറിയാഞ്ഞല്ല. അപ്പോൾ അങ്ങനെയാണ്‌ പറയാൻ തോന്നിയത്‌. മറ്റു കുട്ടികൾ തെറ്റു കാണിച്ചാലും സ്വന്തം കുട്ടിയെ ശാസിക്കുന്നപോലെ.

”സഹിക്കുന്നതിനും ഒരതിരുണ്ട്‌. ശ്യാമിനെ സംഘടനയിൽ നിന്നും പുറത്താക്കണം, ചെയർമാൻ സ്ഥാനം രാജിവെക്കാൻ സമ്മർദ്ദം ചെലുത്തണം, ഇതൊന്നും പോരാഞ്ഞ്‌ കുറെ ഇല്ലാത്ത ആരോപണങ്ങളും.“

ചെറിയാൻ എടുത്തടിച്ച മട്ടാണ്‌. പറയുന്നതെല്ലാം കേൾക്കുന്നതാണ്‌ നല്ലത്‌. ദേഷ്യം തണുത്താൽ എല്ലാം പറഞ്ഞു മനസ്‌സിലാക്കാം.

”വാർഡന്റെയും പ്രിൻസിപ്പലിന്റെയും നീക്കമെന്താണെന്ന്‌ അറിയാതെ ഒരു തീരുമാനമെടുക്കുന്നതും ബുദ്ധിപരമല്ല. ഇപ്പോൾ സംഘടനയിൽനിന്നും പുറത്താക്കിയാൽ ശ്യാമിന്റെ നേരെ ആക്രമണമുണ്ടാകാനും മതി. സംഘടനയിൽ ഉള്ളിടത്തോളം കാലം ആരും ഒന്നും ചെയ്യില്ല. അടിയുടെ രുചി നല്ലവണ്ണം അവർക്കറിയം. കഴിഞ്ഞകൊല്ലം ഞങ്ങളനുഭവിച്ച മാനസികസംഘർഷം ഇവിടെയിരിക്കുന്ന പലർക്കുമറിയില്ല.“

”അതെങ്ങിനെ അറിയാനാ. അന്ന്‌ ചിലർക്കൊക്കെ അമ്മായിയുടെ മകളുടെ കല്യാണമായിരുന്നല്ലോ.“

ബബു ശിവാനന്ദന്‌ എയ്ത ഒരു ശരമാണത്‌. ആ ഒരാഴ്‌ച ശിവാനന്ദൻ കോളേജിൽ വന്നതേയില്ല.
”ഒരു കാര്യം കൂടി ഞാൻ പറയാം. ഇത്‌ സമ്മർദ്ദതന്ത്രമൊന്നുമല്ല. ഞാനും, പവിത്രനും, രവിയും, ബാബുവും ഈ അഭിപ്രായക്കാരാണ്‌. ഒന്നും ആലോചിക്കാതെ പെട്ടന്നെന്തെങ്കിലും തീരുമാനമെടുത്താൽ ഞങ്ങൾ കോളേജ്‌ യൂണിയൻ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനില്‌ക്കും.“
ചെറിയാന്‌ ബസംഘടനാബോധമുണ്ട്‌. യൂണിറ്റ്‌ പ്രവർത്തനങ്ങളിൽനിന്നും മാറിനില്‌ക്കുമെന്ന്‌ പറഞ്ഞില്ലല്ലോ. ചെറിയാൻ പറഞ്ഞ്‌ അവസാനിപ്പിച്ചപ്പോഴാണ്‌ കാര്യത്തിന്റെ ഗൗരവം മനസ്‌സിലായത്‌. ഇത്രയൊക്കെയായി എന്ന്‌ പവിത്രൻ വന്ന്‌ വിളിച്ചപ്പോൾ കരുതിയതേയില്ല.
നേരത്തെ പറഞ്ഞത്‌ ഏറ്റതുകൊണ്ടോ എന്തോ ശിവാനന്ദന്‌ പകരം തങ്ങളുടെ വാദം അവതരിപ്പിക്കാൻ എഴുന്നേറ്റത്‌ ജനാർദ്ദനനായിരുന്നു.

“സ്വകാര്യപ്രശ്നങ്ങൾക്ക്‌ അമിത പ്രാധാന്യം നൽകരുത്‌. അടിസ്ഥാനപരമായി സംഘടന റാഗിങ്ങിനെതിരാണ്‌. അത്തരക്കാരെ സംഘടനയുമായി അടുപ്പിക്കുകയോ പൊറുപ്പിക്കുകയോ അരുത്‌. നാമിപ്പോ സംശയിച്ച്‌ നിന്നാൽ കുട്ടികൾക്ക്‌ സംഘടനയിൽ ഉള്ള വിശ്വാസമാണ്‌ ഇല്ലാതാവുക. ശ്യാം യൂണിയൻ ചെയർമാനാണ്‌, അറിയപ്പെടുന്ന നേതാവുമാണ്‌. ഇപ്പോൾ അയാൾക്കെതിരെ നടപടിയെടുത്താൽ സംഘടനയുടെ ഇമേജ്‌ ഉയരുകയാണ്‌ ചെയ്യുക. എടുത്തില്ലെങ്കിൽ യൂണിറ്റ്‌ പാടെ തകരാനും മതി.”

“അങ്ങിനെ തകരുന്ന യൂണിറ്റാണെങ്കിൽ അത്‌ തകരുന്നതാണ്‌ നല്ലത്‌.”

പവിത്രൻ പിറുപിറുത്തു.

“സംഘടനയുടെ നിയമാവലി അനുസരിച്ച്‌ ഭൂരിപക്ഷം തീരുമാനം അംഗീകരിക്കുകയാണ്‌ വേണ്ടത്‌.”

അഞ്ചുപേർ തന്റെ ഭാഗത്തുള്ള ബലത്തിലാണ്‌ ശിവാനന്ദൻ അത്‌ പറഞ്ഞത്‌.
“അതിനിത്‌ സ്വതന്ത്ര തിരുവിതാംകൂർ യൂണിറ്റല്ലെ. ഇതിനു മുകളിലും ഘടകങ്ങളുണ്ട്‌”

ചെറിയാൻ വിട്ടുകൊടുക്കുന്ന മട്ടില്ല.

“സഖാവ്‌ അരുടെ ഭാഗത്താണ്‌?”

രജനാണ്‌ അത്‌ ചോദിച്ചത്‌. നിയന്ത്രിക്കാനാകാത്ത ദേഷ്യം തോന്നി. ഒമ്പതിൽ അഞ്ചും നാലും ആയി തിരിഞ്ഞിരിക്കുകയാണ്‌. നാലിന്റെ ഭാഗത്താണെങ്കിൽ ഒരു തീരുമാനവും നടക്കാതെ പോകുമല്ലോ. അത്‌ ഭയന്നിട്ടാവണം രാജനങ്ങിനെ ചോദിച്ചത്‌.

“ഞാൻ ആരുടെയും ഭാഗത്തല്ല.”

“എങ്കിൽ ഭൂരിപക്ഷതീരുമാനം ചെറിയാനെന്തുകൊണ്ട്‌ അംഗീകരിച്ചുകൂടാ.”

“ഓ... ഒരു ജനാധിപത്യവിശ്വസി. ജനാധിപത്യോം തലയിൽ ബവെച്ചോണ്ടിരുന്നോ.”

എഴുന്നേറ്റ്‌ നിന്ന്‌ സംസാരിക്കാൻ തുടങ്ങിയപ്പോൾ എല്ലാവരും നിശബ്ദരായി.

“സാങ്കേതികതയും കേവലഭൂരിപക്ഷവുമൊക്കെ കണക്കാക്കി മുന്നേറുന്ന സംഘടനയാണിതെന്നാണോ നിങ്ങൾ മനസ്‌സിലാക്കിയിരിക്കുന്നത്‌. ഏകകണ്‌ഠേന ഒരു തീരുമാനം എടുക്കാൻ സാധിക്കാത്ത സ്ഥിതിക്ക്‌ ഏരിയ ജില്ലാ കമ്മിറ്റികൾ കഴിഞ്ഞിട്ട്‌ മതി അടുത്ത നടപടികൾ എല്ലാം. യോഗം അവസാനിപ്പിക്കാം”

യോഗം കഴിഞ്ഞതായി അദ്ധ്യക്ഷൻ പ്രഖ്യാപിച്ചു. ശിവാനന്ദനെഴുന്നേറ്റ്‌ നടന്നപ്പോൾ പിന്നാലെ ജനാർദ്ദനനും കൂട്ടരും ഇറങ്ങി നടന്നു. കോണിപ്പടികളിൽ അമർത്തി ചവിട്ടിയിറങ്ങുന്ന കാലടികളുടെ ശബ്ദം പെരുമ്പറയായി ഹൃദയത്തിൽ തുടികൊട്ടി. അവരെല്ലാം പോയി എന്ന്‌ ഉറപ്പ്‌ വരുംവരെ നിശബ്ദത കനത്തുനിന്നു.

3

അവസാനമണിക്കൂറിന്റെ അന്ത്യത്തിന്‌ പത്തുനിമിഷം മുമ്പ്‌ അദ്ധ്യാപകൻ ക്ലാസ്‌ നിർത്തിയപ്പോൾ ആഹ്ലാദത്തിന്റെ ഇരമ്പലുയർന്നു. വിശ്രമമില്ലതെ പണിയെടുത്തിരുന്ന പേനക്ക്‌ സുരക്ഷിതത്വത്തിന്റെ മൂടിയണിഞ്ഞപ്പോൾ സന്തോഷം തോന്നിയിരിക്കണം. വിദ്യാർത്ഥികളെല്ലാം പുറത്തിറങ്ങുംവരെ, പുളിമരകൊമ്പിൽ ഊഞ്ഞാലാടുന്ന അടക്കാപക്ഷിയെ വെറുതെ നോക്കിയിരുന്നു. കോണിപ്പടിയിറങ്ങി താഴത്തെത്തിയപ്പോൾ നാരായണേട്ടൻ സ്‌കൂട്ടർ സ്‌റ്റാർട്ട്‌ ചെയ്യുകയാണ്‌.

“വിഷ്ണു പോരുന്നോ. ബസ്‌റ്റാന്റിലിറക്കാം.”

“ഇല്ല. ഒരിടം വരെ പോകാനുണ്ട്‌”

- ആള്‌ മഹാ ബോറനാണല്ലെ? ഞങ്ങൾ ആൾക്കിട്ടിരിക്കുന്ന പേരറിയണോ, കീഴ്‌കൊമ്പൻ.
നാരായണേട്ടനെ കണുമ്പോഴൊക്കെ ശ്യാം പറയാറുള്ള വാക്കുകളാണ്‌ ഓർമ വരിക. വിദ്യാർത്ഥികൾക്ക്‌ നാരായണൻ സാർ ഒരു വിനോദോപകരണമാണ്‌. നമ്പൂതിരി വിഡ്‌ഢിത്തങ്ങളുടെ തലതൊട്ടപ്പനും. പത്തിൽ തോറ്റ കുഞ്ഞോപ്പോൾക്ക്‌ ഇങ്ങിനെയുരെ ബന്ധം ഭാഗ്യമായിട്ടാണ്‌ കരുതിയിരുന്നത്‌. കണ്ണുനീരിന്റെ ഉപ്പു രസത്തിൽ ചിരിക്കുന്ന കുഞ്ഞോപ്പോളെ ഓർക്കുമ്പോൾ കീഴ്‌കൊമ്പനോട്‌ അരിശം തോന്നാറുണ്ട്‌.

“ഇല്ലത്ത്‌ നേരാനേരത്തിന്‌ എത്തില്ലെന്ന്‌ നിർബന്ധമാണോ?”

സ്‌കൂട്ടറിന്റെ താളാത്മകമായ ശബ്ദത്തിനിടയിൽ നാരായണേട്ടൻ ഒരിക്കൽകൂടി ചോദിക്കുന്നു. ഇതിന്‌ മറുപടി പറഞ്ഞാൽ കുഞ്ഞോപ്പോൾക്ക്‌ ഒരിക്കൽകൂടി കരയേണ്ടിവരുമെന്നോർത്ത്‌ മിണ്ടാതെ നിന്നു.

സ്‌കൂട്ടറിന്റെ ശബ്ദം അന്തരീക്ഷത്തിൽ അലിഞ്ഞില്ലാതായപ്പോൾ പൊടിയും പോക്കുവെയിലും നിറഞ്ഞ റോഡിലൂടെ നടന്നു. റോഡിനിരുവശത്തുമുള്ള ചുവരുകളിൽ ഇലക്ഷനേല്പിച്ച ആഘാതത്തിന്റെ വടുക്കൾ മായാതെ കിടക്കുന്നു. വെള്ളയടിച്ച്‌ ചുവന്ന അക്ഷരത്തിൽ എഴുതിയ ശ്യാമിന്റെ പേരും ഒരു നിമിഷമെങ്കിലും നോക്കാൻ പോന്ന ആകർഷകത്തമുള്ളവയാണ്‌. എണ്ണൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ശ്യാം കോളേജിന്റെ നേതൃത്വം ഏറ്റെടുത്തപ്പോൾ ഏറ്റവും കൂടുതൽ ബസന്തോഷിച്ചത്‌ രാഘവനായിരുന്നു. ഇരു മുന്നണികളും തരിച്ചിരുന്നുപോയി!
- ഞാൻ തീർച്ചയായും അടിസ്ഥനവർഗത്തിന്റെ പ്രതിനിധിയാണ്‌. ഇലക്ഷൻ സംഘടനാപ്രവർത്തനത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന്‌ വിശ്വസിക്കുന്ന ഈ സംഘടനയിൽ ബൂർഷ്വാ വ്യാമോഹമുള്ളവർ പലരും കാണും.

ഒന്നും മനസ്‌സിലായില്ലെന്ന്‌ പറയൻ മടി തോന്നി. എല്ലാം മനസിലാക്കിത്തരാൻ രാഘവൻ വീണ്ടും വീണ്ടും വന്നപ്പോൾ അയാളെ അറിയാൻ കഴിഞ്ഞു. അയാൾ പ്രതിനിധീകരിക്കുന്ന സംഘടനയെക്കുരിച്ച്‌ പലതും മനസ്‌സിലാക്കുകയും ചെയ്തു.

- വ്യക്തിത്വം പലപ്പോഴും ബലിയാടാകുന്നത്‌ സംഘടനയിൽ പ്രവർത്തിക്കുന്നതുകൊണ്ടല്ല. സംഘടനയുടെ നിയന്ത്രണം ഒരു പിടി ആളുകളുടെ കൈയിൽ അകപ്പെടുന്നതിനെതിരെ ജാഗ്രത പുലർത്താത്തതുകൊണ്ടാണ്‌.

രാഘവന്‌ ഉത്തരമില്ലാത്ത ചോദ്യങ്ങളില്ലായിരുന്നു. പിന്നീട്‌ രാഷ്ര്ടീയം ചർച്ചാവിഷയം അല്ലാതെയായി. ഒടുവിൽ സുഹൃത്തുക്കളുടെ ഇടയിലെ ചൂടുള്ള ചർച്ചകൾ സൗഹൃദം ഊട്ടിയുറപ്പിക്കാൻ ഉതകുന്ന ഉപകരണമായി.

“ഹലൊ വിഷ്ണു”

തിരിഞ്ഞുനോക്കിയപ്പോൾ പ്രതാപൻ. തിരിച്ചൊന്നും പറയണമെന്ന്‌ തോന്നിയില്ല.

“തനിക്ക്‌ ചെവി കേൾക്കില്ലെ. സ്വപ്നം കാണ്വാണോ?”

ഉത്തരം പറയേണ്ട ചോദ്യമല്ലെന്നറിഞ്ഞ്‌ വെറുതെ ചിരിച്ചു. ഇതിനുമമ്പ്‌ ഒന്നുരണ്ടു തവണ വിളിച്ചുകാണും. കേട്ടില്ല.

ഏതായാലും ഇനി ബസ്സ്‌ സ്‌റ്റോപ്പ്‌ എത്തും വരെ സ്വൈരം തരില്ലെന്ന്‌ ഉറപ്പാണ്‌. ഒരു പക്ഷെ ഇയാളിൽ നിന്നും കിട്ടുന്ന വിവരങ്ങൾ രാഘവന്‌ ഉപകാരമായേക്കും.

“നിങ്ങളുടെ സമരം എവിടെവരെയായി. കുട്ടികളുടെ പിന്തുണ ഉണ്ടോ?”

“ഉണ്ടോ എന്നോ, ഇന്നത്തെ പിക്കറ്റിങ്ങിൽ അഞ്ഞൂറിലേറെ പേർ പങ്കെടുത്തു.”

പച്ചക്കള്ളം പറയാൻ പ്രതാപൻ മിടുക്കനാണ്‌. നൂറ്‌, ഏറിയാൽ നൂറ്റമ്പത്‌, അത്രയെ ഉണ്ടായിരുന്നുള്ളൂ.

“നാളെ മുതൽ അനിശ്ചിതകാലസമരമാണ്‌”

പ്രതാപൻ പ്രഖ്യാപിച്ചു.

“നിങ്ങളുടെ ഡിമാന്റുകൾ ബേന്തൊക്കെയാണ്‌?”

“ശ്യാമടക്കം റാഗിംങ്ങ്‌ വീരന്മാരെ കോളേജിൽനിന്ന്‌ പുറത്താക്കുക. കോളേജ്‌ യൂണിയൻ പിരിച്ചുവിടുക”

ഇക്കൊല്ലം സമരം കുറവായിരിക്കട്ടെ എന്നായിരുന്നു പ്രാർത്ഥന. എതായാലും ഒരു മാസത്തെ ക്ലാസ്‌ പോയതുതന്നെ.

“കുട്ടികൾ പരാതിപ്പെട്ടിട്ടില്ല, വാർഡന്‌ ഒരു വിവരവുംം അറിയുകയുമില്ല. പിന്നെങ്ങിനാ പ്രൻസിപ്പൽ നടപടിയെടുക്കാ”

“പരാതിയില്ലെങ്കിൽ സംഭവം നടന്നില്ലെന്ന്‌ വാദിക്കരുത്‌”

ചോദ്യം പ്രതാപനെ ചൊടിപ്പിച്ചിരിക്കുന്നു. മറുപടിയിലെ നീരസം അതാണ്‌ വിളിച്ചറിയിക്കുന്നത്‌

“അതൊക്കെ പോട്ടെ. വിഷ്ണുവിന്‌ ശ്യാം എവിടെയുണ്ടെന്ന്‌ അറിയുമോ?”

അങ്ങിനെ വരട്ടെ! അതാണ്‌ പ്രതാപന്റെ ആവശ്യം. ഇത്രയും നേരത്തെ വാചകകസർത്തിന്റെ ഉദ്ദേശം അതായിരുന്നു. സ്‌കൂട്ടറിൽ മടങ്ങിവരുന്ന നാരായണേട്ടൻ ഇപ്പോൾ തന്നെ രക്ഷിച്ചിരിക്കുന്നു.

“അതെനിക്കറിയില്ലല്ലോ. പ്രതാപൻ നടന്നോളു.”

പ്രതാപൻ നിരാശയോടെ നടന്നുനീങ്ങുമ്പോൾ നാരായണെട്ടൻ സ്‌കൂട്ടർ തിരിച്ചുനിർത്തി.

“ഒരു കാര്യം പറയാൻ മറന്നുപോയി. മറ്റന്നാൾ കുട്ടന്റെ പിറന്നാളാണ്‌. എല്ലാവരോടും വരാൻ പറയണം. താനും ഉണ്ടാവൂലോ”

പറയാമെന്ന അർത്ഥത്തിൽ ഒന്നു മൂളി. പ്രതാപനിലേക്കുള്ള ദൂരം നടത്തത്തിന്റെ വേഗതയാണെന്ന്‌ ഓർക്കുകയായിരുന്നു അപ്പോൾ.

“ഞാനും വരാം. എന്നെ ടൗണിലിറക്കിയാൽ മതി”

പ്രതാപനിൽ നിന്നും രക്ഷപ്പെടാൻ അതേ ഒരു മാർഗമുള്ളൂ. സ്‌കൂട്ടറോടിക്കുമ്പോൾ നാരായണേട്ടൻ സംസാരിക്കുകയുമില്ല.

“ശരി കേറിക്കോളു.“

പ്രതാപനെ മറികടന്നുപോകുമ്പോൾ ചിരിച്ചുകൊണ്ട്‌ തലയാട്ടി.

ടൗണിലിറങ്ങി ലോഡ്‌ജിലേക്ക്‌ നടക്കുമ്പോൾ മുറിഞ്ഞുപോയ ചിന്തകൾ ഇണക്കിയെടുക്കണമെന്ന്‌ തോന്നി.

സമീപനത്തിന്റെ വൈരുദ്ധ്യങ്ങൾക്കിടയിലും നിലനിന്നു പോന്ന സൗഹൃദത്തെയോർത്ത്‌ അത്ഭുതം തോന്നാറുണ്ട്‌. ഒന്നിൽ വിശ്വാസമർപ്പിച്ച്‌ അതിന്‌ വേണ്ടി പ്രവർത്തിക്കാൻ കഴിയുന്നവർ ബഭാഗ്യവാന്മാരാണ്‌. മുള്ളുകൾ മാത്രം വിരിച്ച ജീവിതപാതയിൽ തന്റെ വിശ്വാസം മാത്രമാണ്‌ തനിക്ക്‌ തണലേകുന്നതെന്ന്‌ രാഘവൻ ആവർത്തിച്ച്‌ പറയാറുണ്ട്‌.

ശ്യാമിന്റെ ചിന്താഗതിയാന്‌ ഏറെ രസകരം. നാം മഹാന്മാരല്ലെന്നിരിക്കെ ചോദ്യങ്ങളിലും ഉത്തരങ്ങളിലും നമുക്കെന്തുകാര്യം. അവനവന്‌ തോന്നുന്നത്‌ എന്തോ അതാണെത്രെ ശരി. ഒരു വരയിട്ട്‌ അതിനപ്പുറം തെറ്റും ഇപ്പുറം ശരിയുമെന്നത്‌ അവനന്യമാണ്‌. ഓരോ പ്രവർത്തിയിലും തന്റെ വാദം ശരിയാണെന്ന്‌ അവൻ തെളിയിക്കുകയും ചെയ്യും.

ശരിയും തെറ്റും ആപേക്ഷികമാണെന്ന അറിവ്‌ വീർപ്പുമുട്ടിക്കുന്നു. രണ്ടൂ വഞ്ചിയിലും കാലുവെക്കരുതെന്ന്‌ രാഘവൻ ഇടക്കിടെ ഓർമിപ്പിക്കുമ്പോൾ അകലുന്ന വഞ്ചികൾക്കിടയിലെ ഇളം കുളിരാണ്‌ ഇഷ്ടമെന്ന്‌ ആത്മവിശ്വാസത്തോടെ പറയാറുണ്ട്‌.

കാറ്റും വെളിച്ചവും പിന്നെ നഗരത്തിന്റെ ശബ്ദകോലാഹലങ്ങളും തിരിച്ചുവന്നപ്പോൾ നിനക്ക്‌ ഭ്രാന്താണെന്ന്‌ മനസ്സ്‌ വിളിച്ചുപറയുന്നുണ്ടെന്ന്‌ തോന്നി. അതെ, ഭ്രാന്ത്‌ തന്നെയാണെന്ന്‌ ചിരിച്ചുകൊണ്ടോർത്തു.

ലോഡ്‌ജിന്റെ ഗെയ്‌റ്റ്‌ തുറന്ന്‌ ശ്യാമിന്റെ മുറിക്ക്‌ നേരെ നടന്നു. ശ്യാമിനെ വിളിച്ചുകോണ്ട്‌ കതകിൽ ഒന്നുരണ്ടു പ്രവശ്യം മുട്ടി. വാതിൽ തുറന്നിട്ടും അനങ്ങാതെ നില്‌ക്കുന്ന ശ്യാമിന്റെ ക്ഷീണിച്ച മുഖത്തേക്ക്‌ നോക്കി അല്പനേരം സംശയിച്ചു നിന്നു.

“ഞാൻ കാത്തിരിക്കുകയായിരുന്നു.”

അവസാനം അസാധാരണ ഗൗരവത്തിൽ ശ്യാം പറഞ്ഞു തുടങ്ങിയപ്പോൾ ഇവന്റെ പ്രസരിപ്പ്‌ എവിടെ പോയൊളിച്ചെന്ന്‌ അത്ഭുതപ്പെട്ടു.

“രാഘവൻ എത്തിയില്ലെ, അല്ലെ”

“അതിന്‌ അവൻ വരാമെന്ന്‌ പറഞ്ഞോ”

“ഉവ്വ്‌. ഇന്നു എക്സിക്യൂട്ടീവ്‌ ഉണ്ട്‌. അത്‌ കഴിഞ്ഞ്‌ നിന്നെ കാണണമെന്ന്‌ പറഞ്ഞു.”

ആവശ്യത്തിലേറെ സംസാരിക്കുന്ന കൂട്ടത്തിലാണ്‌ ശ്യാം. ഇപ്പൊഴത്തെ മൗനത്തിന്റെ കാരണം ഊഹിക്കാവുന്നതേയുള്ളൂ.

“വരുന്ന വഴി പ്രതാപനെ കണ്ടിരുന്നു. അനിശ്ചിതകാല സമരത്തിലേക്കാണ്‌ അവരുടെ പോക്ക്‌.”

ബേവിടെയെങ്കിലും ഒന്നു തുടങ്ങണമല്ലോ. ഇവനാണെങ്കിൽ തലക്ക്‌ കയ്യും കൊടുത്ത്‌ കുനിഞ്ഞിരിക്കുകയാണ്‌.

“നിയെന്താണൊന്നും പറയാത്തത്‌. നിനിക്കിപ്പോൾ പശ്ചാത്താപം തോന്നുന്നുണ്ടോ?”

“അല്പം ജാള്യത തോന്നുന്നുണ്ട്‌. പക്ഷെ തെറ്റ്‌ ചെയ്തു എന്ന തോന്നൽ ഒട്ടും തന്നെയില്ല. നീ വിചാരിക്കുന്നുണ്ടാവും ഞാനാകെ ഉലഞ്ഞിരിക്കുകയാണെന്ന്‌. എന്നാൽ കഴിഞ്ഞ കൊല്ലം ഗീത തന്ന ഷോക്ക്‌ ആലോചിക്കുമ്പോ ഇപ്പോഴത്തെ അവസ്ഥ എത്ര ഭേദമാണ്‌.“

തലയുയർത്തി പറഞ്ഞശേഷം അവൻ കട്ടിലിലിന്‌ നെടുകെ കിടന്നു.

”ഗീത നിന്നെ വല്ലാതെ ഇൻസൾട്ട്‌ ചെയ്തു എന്നുള്ളത്‌ ശരിയാണ്‌. അതിന്‌ രാജു....“

”എന്തു പിഴച്ചൂന്നായിരിക്കും. നോക്ക്‌ വിഷ്ണു, രാജു നീ വിചാരിക്കണ പോലെയല്ല. നല്ല മെന്റൽ സ്ര്ടെങ്ങ്ത്‌​‍ുണ്ടവന്‌. അവസാനം അലറി വിളിച്ചത്‌ മുറിയിൽ നിന്നും രക്ഷപ്പെടാനാണ്‌. അല്ലാതെ മെന്റലി ഡിപ്രസ്‌ഡ്‌ ആയതുകൊണ്ടൊന്നുമല്ല.“

”നിന്റെ വേദാന്തമൊന്നും എനിക്ക്‌ കേൾക്കണ്ട. എനിക്ക്‌ ഒരു കാര്യം അറിയാം. നിനക്ക്‌ കോളേജിൽ നല്ല അംഗീകാരം ഉണ്ടായിരുന്നു. നല്ലൊരു രാഷ്ര്ടീയഭാവിയും. അതെല്ലാം നീ ഒറ്റ ദിവസം കൊണ്ട്‌ കളഞ്ഞുകുളിച്ചു.“

”അംഗീകാരം! അത്‌ കോളേജിൽ ചെന്ന്‌ നാലാളോട്‌ സംസാരിക്കുമ്പോ അറിയാം. പിന്നെ രാഷ്ര്ടിയഭാവി. അതെങ്ങിനാ ഉണ്ടായത്‌. സംഘടനയിൽ വരും മുമ്പ്‌ ശ്യാം എങ്ങിനെയായിരിന്നൂന്ന്‌ എല്ലാവർക്കും അറിയാം.“

രാഘവന്റെ ശബ്ദം കേട്ടപ്പോൾ ശ്യാമൊന്ന്‌ ഞെട്ടിയെന്ന്‌ തോന്നുന്നു. പെട്ടെന്നവൻ എഴുന്നേറ്റ്‌ ചുമരിൽ ചാരിയിരുന്നു. വതിക്കൽ രാഘവൻ വന്നുനിന്നതവനറിഞ്ഞില്ല. രാഘവന്റെ മുഖഭാവം ദേഷ്യമോ ദുഃഖമോ അതോ രണ്ടും കലർന്നതോ എന്ന്‌ അറിയാൻ കഴിഞ്ഞില്ല. അനാവശ്യമായി വികാരങ്ങൾക്ക്‌ വശംവദനകുന്നവനല്ല രാഘവൻ. എന്നാലിപ്പോൾ വല്ലതെ വേദനിപ്പിക്കുന്ന എന്തോ ഒന്ന്‌ സംഭവിച്ചിട്ടുണ്ട്‌.

“എന്തുണ്ടായി രാഘവാ?”

ഇരിക്കാതെ ജനലിനരികിലെത്തി ബപുറത്തേക്ക്‌ നോക്കിനില്‌ക്കുന്ന അയാളോട്‌ ചോദിച്ചു.

“എന്നെക്കുറിച്ച്‌ ആലോചിച്ചാരും തല പുണ്ണാക്കണ്ട. എന്റെ വഴി നോക്കാനെനിക്കറിയാം.”

“ഒന്ന്‌ മിണ്ടാതിരി ശ്യാം. ഞാൻ രാഘവനോടാണ്‌ ചോദിച്ചത്‌.”

“ആരോട്‌ ചോദിച്ചാലും എനിക്കൊന്നൂല്യ. ഞനെന്തോ വലിയ തെറ്റ്‌ ചെയ്തമതിരി. ഇതൊക്കെ എല്ലാ കോളേജിലും പതിവുള്ളതാ.”

“ഞാൻ നിന്റെ ന്യായീകരണം കേൾക്കാനും, അഹങ്കാരം കാണാനുമല്ല വന്നത്‌. ഒന്ന്‌ രണ്ട്‌ കാര്യങ്ങൾ നിന്നെ അറിയിക്കാനാണ്‌.”

രാഘവൻ തിരിഞ്ഞുനിന്ന്‌ പറഞ്ഞുതുടങ്ങിയപ്പോൾ പറയാനുള്ളത്‌ പറഞ്ഞ്‌ തുലക്കട്ടെ എന്ന ഭാവത്തിൽ ശ്യാം ഇടക്കൊന്ന്‌ നിർത്തി.

“ഇന്നത്തെ മീറ്റിംഗ്‌ തീരുമാനമെടുക്കാതെ പിരിഞ്ഞു. ആകെ ബഹളായി. നിന്നെ പുറത്താക്കണമെന്ന്‌ ശിവാനന്ദനും കൂട്ടരും. പെട്ടെന്ന്‌ ഇങ്ങിനെയൊരു തീരുമാനമെടുത്താൽ യൂണിയൻ പ്രവർത്തനങ്ങളിൽനിന്നും മാറിനില്‌ക്കുമെന്ന്‌ ചെറിയാനും കൂട്ടരും ”

“ഓ...ഹോ, അപ്പോ ആകെ രസാണല്ലോ.”

“രസം! ഉത്തരവാദിത്തം തരിമ്പെങ്കിലും ബാക്കിയുണ്ടെങ്കിൽ ഇതൊന്നും ആർക്കും രസാകില്ല. അല്ല, ഞാനൊന്ന്‌ ചോദിക്കട്ടെ, നിന്റെ ഭാവംന്താ”

ശ്യാമിന്റെ ലാഘവത്തം രാഘവന്റെ രോഷം ആളിക്കത്തിച്ചു.

“നീ ചൂടാകാതിരി, ഞനിവിടെയിരുന്ന്‌ ചിലതൊക്കെ അറിയുന്നുണ്ട്‌. അവർ പരാതി കൊടുക്കില്ലെന്നാണ്‌ അറിഞ്ഞത്‌. പിന്നെ പ്രിൻസിപ്പൽ എങ്ങിനാ നടപടിയെടുക്കാ. പിന്നെ അവരുടെ സമരം. ഒരാഴ്‌ച്ച ക്ലാസ്‌ പോമ്പോ ഇതിനൊരു തിരിച്ചടി ഉണ്ടാകും.”

“അപ്പോ നടന്നതെല്ലാം നിഷേധിക്കണമെന്നാണോ. പിന്നെന്തിനാ നീ ഹോസ്‌റ്റൽ വിട്ടത്‌. നിയൊന്ന്‌ പുറത്തിറങ്ങി നടന്ന്‌ നോക്ക്‌. അപ്പോഴറിയാം.”

മുഖത്തേക്ക്‌ നോക്കി താനും ഇത്‌ കേൾക്കണമെന്ന മട്ടിൽ രാഘവൻ തുടർന്നു.

“നിയൊന്ന്‌ മനസ്സിലാക്കിക്കോ. നിന്നെ പുറത്താക്കരുതെന്ന്‌ ചെറിയാൻ വാദിച്ചത്‌ നിന്നെ ന്യായീകരിക്കാനല്ല. നിന്റെ ദേഹരക്ഷ കരുതിയിട്ട്‌ കൂടിയാണ്‌. ബസംഘടനയിൽ ഉള്ളിടത്തോളം കാലം ഒരാളും നിന്നെ ഒന്നും ചെയ്യില്ലെന്നാണ്‌ അവൻ പറഞ്ഞത്‌.”

“എന്റെ തടി നോക്കാനെനിക്കറിയാം.”

“അറിയുമായിരിക്കും. പക്ഷെ തെറ്റ്‌ ചെയ്യാൻ നേരത്ത്‌ നിന്റെ കൂടെ ഉണ്ടായിരുന്നവർ ഇപ്പോൾ എവിടെയാണ്‌?”

രാഘവന്റെ ചോദ്യത്തിന്‌ മുമ്പിൽ ശ്യാമിന്റെ അഹങ്കാരം കടപുഴകി വീണു. അവർ മാതാപിതാക്കളുടെ ചിറകിൻ കീഴിൽ ഒളിച്ചിരിക്കുകയാണെന്ന്‌ അവനെങ്ങിനെ പറയും.

“ഇനിയിപ്പൊ എന്ത്‌ പറഞ്ഞിട്ടും കാര്യമില്ല. നിനക്ക്‌ സംഘടനയിൽ നല്ലൊരു ഭാവി ഞാൻ പ്രതീക്ഷിച്ചിരുന്നു. അതെല്ലാം നീ കളഞ്ഞു കുളിച്ചു. യൂണിറ്റിൽ ശരിക്കും നിന്നെ അറിയാവുന്നവർ ഉള്ളതുകൊണ്ട്‌ നീ രക്ഷപ്പെട്ടിരിക്കുന്നു. ജില്ലാ കമ്മിറ്റി കൂടുമ്പോൾ സ്നേഹബന്ധങ്ങൾക്ക്‌ യാതൊരു വിലയും ഉണ്ടാകില്ല. ഉണ്ടാകാനും പാടില്ല.“

സാധാരണ സംഘടനാ കര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ ശ്രദ്ധിക്കാറില്ല. അതിന്റെ ആവശ്യവും തോന്നാറില്ല. എന്നാലിപ്പോൾ രാഘവന്റെ വാക്കുകളിൽനിന്നും കാര്യത്തിന്റെ ഗൗരവം മനസ്‌സിലാകുന്നുണ്ട്‌. ശ്യമിനെ സംഘടനയിൽ നിന്നും പുറത്താക്കുക, യൂണിയൻ പ്രവർത്തനങ്ങൾ അലങ്കോലപ്പെടുക, ഇതിനെല്ലാം പുറമെ പരസ്പരം മനസ്‌സിലാക്കിയ നല്ലൊരു സുഹൃത്തിനെ നഷ്ടപ്പെടുക. ഇതൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന്‌ തോന്നി.

”എനിക്ക്‌ പോകാറായി. വീട്ടിൽ പോയിട്ട്‌ ടൗണിലേക്ക്‌ തിരിച്ചുവരണം. ചേട്ടൻ ആശുപത്രിയിലാണ്‌. വീട്ടിൽ ചേട്ടത്തിയും കുട്ടികളും മാത്രമേയുള്ളു.“

ചേട്ടത്തിയമ്മ എന്ന്‌ കേട്ടപ്പോൾ നേരം വൈകിയാൽ അക്ഷമയോടെ കാത്തിരിക്കാറുള്ള ഓപ്പോളെ ഓർത്തു. അകലെനിന്ന്‌ ഒരു ബസ്‌സിന്റെ ഇരമ്പൽ കേട്ടാൽ പുറത്തളത്തിലെ വാതിൽ തുറക്കുന്ന ശബ്ദത്തിന്‌ കാതോർക്കുന്ന ഓപ്പോൾ. തിടുക്കപ്പെടുന്ന രാഘവനെ നോക്കി മനഃസാന്നിദ്ധ്യം വീണ്ടെടുത്ത്‌ എഴുന്നേറ്റു.

”ശരി ശ്യാം, ഞങ്ങള്‌ പോണൂ.“

അവൻ ലോഡ്‌ജിന്റെ വരാന്ത വരെ വന്ന്‌ എന്തോ ആലോചിച്ച്‌ ഒന്നും പറയാതെ ബതിരിച്ചുപോയി. ഗെയ്‌റ്റ്‌ ചാരി ഒന്നും മിണ്ടാതെ നടക്കുമ്പോൾ സന്ധ്യയാകാൻ ഇനി അധികസമയമില്ലെന്നറിഞ്ഞു.

ഉന്തുവണ്ടികളിൽനിന്നും ഓലെറ്റിന്റെ മണവും കപ്പലണ്ടി വറുക്കുന്ന ശബ്ദവും
ബസ്‌റ്റാന്റിലെത്തിയതറിയിച്ചു.

“കുറച്ച്‌ കപ്പലണ്ടി തിന്നാം.”

വേണമെന്നോ വേണ്ടെന്നോ രാഘവൻ പറഞ്ഞില്ല.

“ശ്യാമിന്റെ ഭാവി കളഞ്ഞൂന്ന്‌ ഞാൻ പറഞ്ഞൂലോ. അതിന്‌ ചില കാരണങ്ങളുണ്ട്‌”

കപ്പലണ്ടി വാങ്ങി കൊറിച്ചുതുടങ്ങിയപ്പോൾ അതുവരെ നീണ്ടുനിന്ന മൗനം രാഘവൻ ഭജ്ഞിച്ചു. ആകാംക്ഷയോടെ മുഖത്തേക്ക്‌ നോക്കി.

“കഴിഞ്ഞ ജില്ലാകമ്മിറ്റിയിൽ ഒന്ന്‌ രണ്ട്‌ തീരുമാനം എടുത്തിരുന്നു. ശ്യാമിനെ ജില്ലാസെക്രട്ടറിയേറ്റിലും സംസ്ഥാനകമ്മിറ്റിയിലും എടുക്കാൻ തീരുമാനിച്ചതാണ്‌ അതിലൊന്ന്‌. സാധാരണ സമ്മേളനങ്ങളിലെ ഇത്തരം പ്രൊമോഷനുകൾ ഉണ്ടാകാറുള്ളൂ. രണ്ടാമത്തേത്‌ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിലേക്ക്‌ അവനായിരിക്കും ഇത്തവണത്തെ സ്ഥാനാർതഥി. അവന്റെ പ്രവർത്തനരീതിയെക്കുറിച്ച്‌​‍്‌ സെക്രട്ടേറിയേറ്റിനും സംസ്ഥാനകമ്മിറ്റിക്കും അത്ര കണ്ട്‌ മതിപ്പായിരുന്നു. അഞ്ചാറ്‌ കൊല്ലത്തെ സ്ഥിരം സംഘടനാ പ്രവർത്തകർക്ക്‌ കിട്ടാത്ത ഒരു അപുർവഭാഗ്യമാണ്‌ അവന്‌ കിട്ടിയത്‌. എന്നിട്ട്‌....”

തൊണ്ട ഇടറിക്കൊണ്ട്‌ രാഘവൻ പറഞ്ഞ വാക്കുകൾ മുൻസിപ്പൽ സൈറണിന്റെ കാതടപ്പിക്കുന്ന ചൂളം വിളിയിൽ മുങ്ങിപ്പോയി.

“ഏറ്റവും കഷ്ടം അതല്ല. ഇനീപ്പോ, ജില്ലാ കമ്മിറ്റിക്ക്‌ ശിവാനന്ദന്റെ പേര്‌ പരിഗണിക്കേണ്ടിവരും.“

സൈറന്റെ ശബ്ദം നിലച്ചപ്പോൾ ബസ്‌ വരുന്നത്‌ ശ്രദ്ധിച്ച്‌ രാഘവൻ പറഞ്ഞുതുടങ്ങി.

”അപ്പോ താനോ“

ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

”രണ്ടാമത്‌ പരിഗണിക്കുന്നത്‌ എന്റെ പേരു തന്നെയായിരക്കും. എന്നാൽ എനിക്കിതിനൊന്നും

നിക്കാൻ പറ്റുമെന്ന്‌ തോന്നുന്നില്ല. ചിലപ്പോൾ കോളേജും രാഷ്ര്ടീയവും ഒക്കെ വിടേണ്ടിവരും.“

”ആറിയു സീരിയസ്‌“

”അതെ. വിട്ടിലെ സ്ഥിതി അങ്ങിനെയാണ്‌. ഇത്‌ ഞാൻ കുറെകാലമായി ബാലോചിക്കുന്നതാ. ശ്യാം വളർന്ന്‌ വന്നപ്പോൾ നന്നായി പ്രവർത്തിക്കുന്ന ഒരു യൂണീറ്റും ഏരിയായും അനാഥമാക്കാതെ വിട പറയാമെന്ന്‌ കരുതി.“

രാഘവന്റെ മാറ്റുരച്ച സംഘടനാകൂറും പക്വതയും അതിശയിപ്പിക്കുന്നതാണ്‌.

”എന്റെ ബസ്‌ പോവ്വായി. ഞാൻ പോട്ടെ, നാളെ കാണാം.“

ഒന്ന്‌ നഷ്ടപ്പെട്ട ദുഃഖത്തിൽ മറ്റൊന്നുകൂടി നഷ്ടപ്പെടുമെന്ന അറിവുമായി നില്‌ക്കുമ്പോൾ, ബസ്‌സിൽ ചാടിക്കയറി ചവിട്ടുപടിയിൽ നിന്ന രാഘവൻ കൈ വീശുന്നുണ്ടായിരുന്നു.

4

ബസ്‌സിറങ്ങുമ്പോൾ ഇരുട്ട്‌ പരന്നിരുന്നു. കാറ്റുമൂലം നെറ്റിയിലൂർന്നുവീണ മുടി കൈകൊണ്ട്‌ മാടിയൊതുക്കി. മങ്ങിക്കത്തുന്ന വഴിവിളക്കുകൾക്ക്‌ കീഴെ നീളുന്ന നിഴലിനെ നോക്കി നടന്നു. കാറ്റിന്റെ താളത്തിനൊത്ത്‌ പറന്ന്‌ നടക്കുന്ന സോപ്പുകുമിളപോലെയായിരുന്നു മനസ്‌. ചിന്തയുടെ നേർത്ത സൂചികൊണ്ട്‌ അതിനെ നോവിച്ച്‌ പിളർക്കാൻ അഗ്രഹിച്ചില്ല. അതുവരെ ശ്രദ്ധിക്കാത്ത ക്ഷേത്രത്തിൽനിന്നും ഉയർന്നിരുന്ന ഭക്തിഗാനം നിലച്ചപ്പോൾ അതിന്റെ അസാന്നിദ്ധ്യം ശ്രദ്ധേയമായി. പിന്നീട്‌ തകിലിന്റെ താളത്തിൽ നാഗസ്വരത്തിൽ നിന്നുയർന്ന ഗാനം ഒരു ലഹരിയായി മനസ്‌സിലേക്ക്‌ പടർന്നുകയറി. താളം പിടിക്കുന്ന കൈകളുമായി ക്ഷേത്രഗോപുരത്തിന്റെ വീതികൂടിയ നിരയിൽ ചാരിനിന്നു. ഒരു കൈയിൽ എണ്ണപ്പാത്രവും മറുകൈയിൽ പ്രസാദവുമായി ഇടംവലം ശ്രദ്ധിക്കാതെ നടന്നുപോകുന്ന അംബികയുടെ നീണ്ട്ഇടതൂർന്ന മുടിയിൽ നിന്നും തുളസിയിലയുടെ ഗന്ധമുയർന്നു.

“ദേവി.... അംബികേ.... കടാക്ഷിക്കണെ...”

ഞെട്ടിത്തിരിഞ്ഞ്‌ അത്ഭൂതത്തോടെ നോക്കുന്ന അംബികയുടെ കണ്ണിൽ ചുറ്റുവിളക്കിന്റെ തിളക്കം.

“വിഷ്ണു ഇവിടെ നിപ്പുണ്ടായിരുന്നോ. കളിയാക്കൊന്നൂം വേണ്ടാ. ദേവ്യേ നിന്ദിക്കുന്നത്‌ പാപാ”

ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയുണ്ടായിരുന്നു ആ വാക്കുകളിൽ.

“എന്തേ ഇന്ന്‌ കോളേജീന്ന്‌ വരാൻ വൈകിത്‌”

“ഒന്നൂല്ല്യ, ടൗണിലൊന്ന്‌ കറങ്ങി.“

ഇളം കറ്റ്‌ അമ്മാനമാടുന്ന കുറുനിര. നെറ്റിയിൽ സിന്ദൂരം. വിടർന്ന കണ്ണുകൾ. എണ്ണമയമുള്ള തുടുത്ത കവിളുകൾ. പുഞ്ചിരി മൊട്ടിട്ട ചെമന്ന ചുണ്ടുകൾ. നിറഞ്ഞ മാറിടം. ലോക്കറ്റുള്ള മാല മാറിൽ പതിഞ്ഞുകിടക്കുന്നു. മതിയെന്ന്‌ മനസ്‌ വിലക്കിയപ്പോൾ മുഖമുയർത്തി.

”ഇങ്ങനെ നോക്കരുതട്ടൊ വിഷ്ണു.“

”ഇപ്പോ അംബികയെ കാണാൻ നല്ല ഭംഗിംണ്ട്‌.“

”നേരം വൈകി. ഞാൻ പോവ്വാ“

അംബികയുടെ സാമിപ്യത്തിൽ ഗൗരവക്കാരനെന്ന മുഖമ്മൂടി താനെ ബബാഴിഞ്ഞുപോകുന്നു. നീ സുന്ദരി തന്നെയാണെന്ന്‌ ഒരിക്കൽകൂടി പറയണമെന്നും, പരിഭവത്തോടെ നടന്നുനീങ്ങുന്ന അവളുടെ മുഖം ഒരിക്കൽക്കൂടി കാണണമെന്നും തോന്നി.

ഒരു ഉണർത്തുപാട്ട്‌ സമ്മാനിച്ച ഉണർവ്‌ സിരകളിലൂടെ ഒഴുകുന്നുണ്ടായിരുന്നു. മൂളിപ്പാട്ടുമായി ഇല്ലത്തെ മുറ്റത്തെത്തിയപ്പോൾ ഓപ്പോള്‌ അന്തിത്തിരി കത്തിച്ച്‌ മടങ്ങാൻ തുടങ്ങുകയാണ്‌.

”എവിടെയായിരുന്നു ഇത്രേം നേരം. ഇവിടൊരാള്‌ അന്വേഷിച്ചു തുടങ്ങീട്ട്‌ കുറെ നേരായി.“

”ആര്‌ വല്യേട്ടനോ. ഒപ്പോളുണ്ടായിരുന്നില്ലെ അന്വേഷിക്കാൻ“

”അകത്തെ കാര്യത്തിനാണെങ്കിൽ ഞാൻ മതിയാർന്നു. ഇതിപ്പോ എന്തോ വാങ്ങാനാ.“

”ശരി. സമാധാനംണ്ടാക്കാം“

ഫയൽ മേശപ്പുറത്ത്‌ വെച്ച്‌ പുറത്തളത്തിൽ അച്ഛന്റെ ചാരുകസേരയിൽ ചാരിക്കിടന്നു. ഒരേ ഈണത്തിൽ സഹസ്രനാമം ഉരുവിടുന്ന അച്ഛന്റെ ശബ്ദം വടക്കിണിയിൽനിന്നും കേൾക്കുന്നുണ്ട്‌. അച്ഛനെന്നും മുത്തച്ഛനായിരുന്നു. വലിയേട്ടനുതന്നെ അച്ഛനാകാനുള്ള പ്രായമുണ്ട്‌. കുട്ടികൾക്ക്‌ പേടിസ്വപ്നമാകാറുള്ള അച്ഛനെന്ന ഗൗരവക്കാരന്റെ വേഷമണിഞ്ഞിരുന്നത്‌ വലിയേട്ടനായിരുന്നു. സ്നേഹനിധിയായ അമ്മ ഓപ്പോളും. അവസാനത്തെ അരുമസന്താനത്തിന്‌ അച്ഛൻ കഥകൾ പറഞ്ഞുകൊടുക്കാറുണ്ടായിരുന്നു. ഒരു പക്ഷെ പിതാവിന്റെ നെഞ്ചിൽ ഏറ്റവും കൂടുതൽ കഥകൾ കേട്ടുറങ്ങിയ പുത്രൻ.

“ശ്രീമാതാ ശ്രീമഹാരാജ്ഞി.....”

രണ്ടാമത്തെ ഉരു തുടങ്ങിയിരിക്കുന്നു. അതോ മൂന്നാമത്തേയോ. ലളിതാ സഹസ്രനാമം ഉള്ളതുപോലെ അംബികാസഹസ്രനാമവും ഉണ്ടോ ആവോ. മനസ്‌സിൽ ഒരു പുഞ്ചിരി വിടരുന്നതറിഞ്ഞു. ചോദിച്ചാൽ അച്ഛനിങ്ങനെ പറയുമായിരിക്കും.

- ലളിതയും അംബികയും ഒരേ ശക്തിയുടെ വ്യത്യസ്ത രൂപങ്ങളല്ലെ. രണ്ടും ഒന്നാണെന്ന്‌ പറയുന്നതായിരിക്കും കൂടതൽ ശരി.

ഒഴുക്കില്ലാത്ത ജീവിതമാണച്ഛന്റേത്‌. ഇല്ലവും മുറ്റവും മുറ്റത്തിനപ്പുറത്തെ പറമ്പും അമ്പലവുമാണ്‌ അച്ഛന്റെ ലോകം. നെല്ലുകൊത്താൻ വരുന്ന കക്കയെപ്പോലും ബാട്ടാതെ ബലോഗ്യം പറയും. പ്രകൃതിയുടെ അനുഗ്രഹം കൊണ്ട്‌ എന്നും ശുദ്ധജലം നിറഞ്ഞുനില്ക്കുന്ന ഒരു നീലതടാകം പോലെയാണ്‌ അച്ഛന്റെ മനസ്‌. കൊഴിയുന്ന >ദിനങ്ങളും കുറെ ശുഭപ്രതീക്ഷകളുമായിട്ടായിരിക്കും അച്ഛൻ ജീവിതം തുടങ്ങിയത്‌. അതിനെ ചലനരഹിതമാക്കിയത്‌ അമ്മയുടെ വേർപാടായിരിക്കും.

പ്രകൃതിയുടെ ഓരോ ചെയ്തിക്കും ഓരോ അർത്ഥമുണ്ടെന്ന്‌ തോന്നുന്നു. അല്ലെങ്കിൽ അമ്മ മരിച്ചതെന്തിനാണ്‌. സമപ്രായമാകുമായിരുന്ന ഓപ്പോളുടെ കുട്ടി പിറവിയിലെ മരിച്ചതെന്തിനാണ്‌.

“കാപ്പി”

ഓപ്പോള്‌ അടുത്ത്‌ വന്ന്‌ നിന്നതറിഞ്ഞില്ല.

“എന്താ മനോരജ്യം കാണ്വാണോ”

“ഏയ്‌, അല്ല.”

“എന്തോ ഉണ്ട്‌, മുഖം കണ്ടാലറിയം”

“ഞാനമ്മയെക്കുറിച്ച്‌ ഓർത്തു. ഞാനൊന്ന്‌ ചോദിക്കട്ടെ. സത്യം പറയ്യോ”

കാപ്പിയിലെ പാട മാറ്റി ഊതി കുടിക്കുന്നതിനിടയിൽ ചോദിച്ചു.

“ചോദ്യമറിയാതെ ഞാനെങ്ങനെ പറയാനാ. ആദ്യം ചോദ്യം കേക്കട്ടെ”

“ഓപ്പോൾക്ക്‌ പിറന്ന ഉണ്ണിയെക്കുറിച്ച്‌ ഓർക്കാറുണ്ടോ”

പ്രതീക്ഷിച്ച ഭാവമൊന്നുമല്ലായിരുന്നു ഓപ്പോളുടെ മുഖത്ത്‌. നിറങ്ങൾക്ക്‌ വരക്കാനാകാത്ത വാക്കുകൾക്ക്‌ പ്രകടിപ്പിക്കാനാകാത്ത ഭാവം.

“ഞാനതിനെക്കുറിച്ചോന്നും ഓർക്കാറില്ല. ഇപ്പോ എന്തെ ഇങ്ങനെ ചോദിക്കാൻ”

“ഇപ്പണ്ടെങ്കിൽ, ഏകദേശം ന്റെ പ്രായല്ലെ, എന്ത്‌ രസായിരിക്കുമ്ന്ന്‌ ആലോചിക്കാർന്നു.”

ഓപ്പോളുടെ മുഖത്ത്‌ നിർവചിക്കാനാകാത്ത നിർവികാരത. കുറച്ചുനേരം മിണ്ടാതെ നിന്ന ഓപ്പോളുടെ കണ്ണൂനനയുന്നതറിഞ്ഞൂ. കാപ്പി ഗ്ലാസ്‌ >തിരിച്ചുവാങ്ങി പിന്നീടൊന്നൂം പറയാതെ അവർ അടുക്കളയിലേക്ക്‌ തിരിച്ചുപോയി. ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യേണ്ടായിരുന്നു.

മറവി അനുഗ്രഹവും ഓർമ്മ സുന്ദരവുമാണ്‌. അതിന്റെ വിപരീതമുഹൃത്തങ്ങൾ മനസ്‌സിന്‌ താങ്ങാനാകാത്ത ഭാരമാണ്‌. കുഴമ്പിന്റെയും വിവിധ തരം എണ്ണകളുടെയും രൂക്ഷ ഗന്ധത്തിലിരുന്ന്‌ ആവി പറക്കുന്ന കഞ്ഞി പ്ലാവില ബകൊണ്ട്‌ ബകോരിക്കൊടുക്കുമ്പോൾ കിനിഞ്ഞിറങ്ങുന്ന അമ്മയുടെ കണ്ണുനീരിന്‌ ഒരർത്ഥമുണ്ട്‌. അത്‌ നാളികേരചമ്മന്തിയിലെ എരിവോ ചുട്ടപപ്പടം തൊണ്ടയിൽ തടഞ്ഞിട്ടോ ആണെന്നോ മനസ്‌സിലക്കുന്ന ഓപ്പോൾ എത്ര ഭഗ്യവതിയാണ്‌. ഓപ്പോളുടെ കൈയിൽനിന്നും നിന്ന്‌ പാത്രം വാങ്ങി കോരിക്കൊടുക്കാൻ തുടങ്ങുമ്പോൾ ആ കണ്ണിര്‌ വലിയുമെന്ന്‌ വെറുതെ ആശിക്കുന്നു. അവിടെ ആശകൾ നിരാശയാകുന്നു. തോന്നലുകൾക്ക്‌ തെറ്റുപറ്റുന്നു. എന്നാലിപ്പോൾ ആ കണ്ണൂനീരിന്റെ അർത്ഥം പൂർണ്ണമായും മനസ്‌സിലാകുന്നു. ഒരു കർക്കിടകസന്ധ്യയിൽ തെക്കുപുറത്തെ കൂറ്റൻ മാവ്‌ നിലം പതിച്ചപ്പോൾ ചേക്കാറാൻ തുടങ്ങിയിരുന്ന വാലൻകിളികൾ ഉറക്കെ കരഞ്ഞത്‌ മാത്രം ഓർമ്മയുണ്ട്‌. സങ്കടങ്ങൾ അടക്കി പുത്തൻ കുളത്തിൽ എത്ര പ്രാവശ്യം മുങ്ങിനിവർന്നു എന്ന്‌ മാത്രം ഓർമ്മയില്ല.

“നീ എവിടെയായിരുന്നു ഇത്രയും നേരം”

കുളിച്ച്‌ ഈറൻ തോർത്ത്‌ തോളിലിട്ട ചെറിയേട്ടന്റെ >പരുക്കൻ സ്വരം ദേഷ്യത്തേക്കാളേറെ ശാസന നിറഞ്ഞതാണ്‌.

“എന്തെങ്കിലും അത്യാവശ്യസമയത്ത്‌ ഇവിടെയില്ലാതെയിരുന്നാൽ മതിയല്ലോ. ആ പണികൂടി ലാഭം.”

ചോദ്യത്തിന്‌ മറുപടി പ്രതീക്ഷിച്ചിട്ടേയില്ലെന്നമട്ടിൽ ചെറിയേട്ടൻ തുടർന്നു.

“ലിസ്റ്റിലെ ഒന്ന്‌ രണ്ട്‌ സാധനങ്ങൾ കാണാൻല്യ. കടേല്‌ വെച്ച്‌ മറന്നോന്ന്‌ സംശയം. ഇനീപ്പോ കട പൂട്ടിട്ടുണ്ടാവും. നാളത്തെ നിന്റെ ആദ്യത്തെ പണി അതാ.”

എന്തു നടന്നുവെന്ന്‌ ഇപ്പോൾ മനസ്‌സിലാകുന്നു. ഇല്ലാത്ത പൊതിയെക്കുറിച്ച്‌ ഓപ്പോളുടെ അന്വേഷണം വല്ല്യേട്ടന്റെ നേരെ. വല്ല്യേട്ടൻ ചെറിയേട്ടനെ വിളിക്കുന്നു. ചെറിയേട്ടന്‌ വിളിക്കാൻ പാകത്തിൽ കാലേക്കൂട്ടി ഹാജരില്ല. ഇനിയുണ്ടെങ്കിൽത്തന്നെ ഒരു വഴക്കായിരിക്കും ഫലം. കടയിൽ പോകാൻ മോട്ടോർ സൈക്കിളിന്റെ കീ ചോദിക്കുന്നു. സൈക്കിളിൽ പോയാൽ മതിയെന്ന്‌ ചെറിയേട്ടൻ. എന്നാൽ പോക്കുണ്ടാവില്ലെന്ന്‌ പറഞ്ഞ്‌ കസേരയിൽ ചടഞ്ഞിരിക്കുമ്പോൾ ഒപ്പോളുടെ കരച്ചിൽ. ബബാവിടംകൊണ്ടവസാനിച്ചെന്ന്‌ കരുതിയിരിക്കുമ്പോൾ വലിയേട്ടന്റെ അപേക്ഷയും അനുനയവും. ഒടുവിൽ താക്കോൽ ചെറിയേട്ടന്റെ കൈയിലാണെന്ന ഒറ്റ കാരണത്താൽ തോല്‌വി സമ്മതിച്ച്‌ സൈക്കിളിൽ കടയിലേക്ക്‌ പുറപ്പെടുന്നതോടെ രംഗത്തിന്‌ തിരശീല വീഴുന്നു.

“അത്‌ പോട്ടെ. ഒരത്യാവശ്യ കാര്യംണ്ട്‌”

തോർത്തുമുണ്ടിന്റെ തല ചുരുട്ടി ചെവി >വൃത്തിയാക്കുന്നതിനിടയിൽ ചെറിയേട്ടൻ പറഞ്ഞു.

“നിന്റെ കോളേജിലെ ഉണ്ണിക്കൃഷ്ണൻ മാഷെ നീയറിയോ”

“എത്‌ ഡിപ്പാർട്ടുമെന്റിലാ”

“കെമിസൃടി”

“അറിയും”

“ആളെന്റെ ക്ലാസ്മേറ്റാ. ഒരു ഇൻവിറ്റേഷൻ കാർഡ്‌ തരം. പ്രത്യേകം പറഞ്ഞ്‌ കൊടുക്കണം.”

മേശപ്പുറത്തേക്ക്‌ ചൂണ്ടിക്കൊണ്ട്‌ ചെറിയേട്ടൻ പറഞ്ഞു.

“ദാ ഇവിടെ വെച്ചേക്കാം. നാളെ മറന്നൂന്ന്‌ പറയാൻ ഇടവരരുത്‌.”

മറക്കരുതെന്ന്‌ പറയുന്നത്‌ ബാലിശമാണെന്ന്‌ വാദിച്ചാൽ ഗുരുത്വദോഷമായി വ്യാഖ്യാനിച്ചേക്കാം. മിണ്ടാതിരിക്കുകയാവും ഭേദം.

കരയുന്ന കരിയിലയുടെ ശബ്ദം വലിയേട്ടന്റെ ആഗമനം അറിയിക്കുന്നു. കസേര ഒഴിഞ്ഞുകൊടുത്ത്‌ ബഹുമനിച്ചാൽ സന്തോഷമാകും. ഒന്ന്‌ കുളിക്കുകയും വേണം. എഴുന്നേറ്റ്‌ നടക്കുമ്പോൾ സ്നേഹം ദൗർബല്യമാകുന്നത്‌ വലിയേട്ടന്റെ മുന്നിൽ മാത്രമാണെന്നോർത്തു. കനത്ത ശബ്ദത്തത്തിൽ ആജ്ഞാപിച്ചാൽ എതിർക്കാം. അപേക്ഷയുടെയും അനുനയത്തിന്റേയും മുമ്പിൽ എതിർപ്പ്‌ നിരർത്ഥകമാണ്‌.

“ഇന്ന്‌ എണ്ണ തേക്കണ്ട വിഷ്ണു. ഇടയിലെ പിറന്നാളാണ്‌.”

അടുക്കളയിലെത്തി എണ്ണക്കുപ്പി പരതുമ്പോൾ അച്ഛന്‌ ചോറ്‌ വിളമ്പിക്കൊടുത്തുകൊണ്ടിരുന്ന ഓപ്പോൾ ഓർമ്മിപ്പിച്ചു.

“പിറന്നാളിന്റെ കാര്യം പറഞ്ഞപ്പളാ ഒരു കാര്യം ഓർത്തത്‌, ഇന്ന്‌ നാരായണേട്ടനെ കോളേജിൽ വെച്ച്‌ കണ്ടിരുന്നു.

”എന്നിട്ട്‌“

അച്ഛൻ തലയുയർത്തി >നോക്കി.

“മറ്റന്നാൾ എല്ലാവരോടും ചെല്ലാൻ പറഞ്ഞിട്ടുണ്ട്‌.”

“ആരെങ്കിലും ചെന്നില്ലെങ്കിൽ ഗിരിജ കരഞ്ഞുതുടങ്ങും.”

കുഞ്ഞോപ്പോളുടെ സ്വഭാവമറിയാവുന്ന ബ​‍ാപ്പോൾ ബപറഞ്ഞു.

“ആണ്ടെത്തുന്ന പിറന്നാള്‌ കേമായിട്ടാണാവോ”

പുറത്തേക്ക്‌ നടക്കുമ്പോൾ അച്ഛന്റെ ആത്മഗതം കേട്ടു.

“ഇത്ര കൂരിരുട്ടീട്ട്‌ വേണോ കുളി. ഈ ടോർച്ച്‌ കൊണ്ടുപോയ്ക്കോ. ഇഴജന്തുക്കള്‌ എറങ്ങണ സമയാ”

പുല്ല്‌ ചെത്തിയ പടിഞ്ഞാറെ മുറ്റത്ത്‌ തെക്കുവടക്ക്‌ ഉലാത്തുന്ന വലിയേട്ടൻ ടോർച്ച്‌ നീട്ടിക്കൊണ്ട്‌ പറഞ്ഞു. വലിയേട്ടൻ എത്തിയത്‌ ഓപ്പോൾ അറിഞ്ഞിട്ടില്ലെന്ന്‌ തോന്നുന്നു.

വെറുതെ നടക്കുമ്പോൾ മനസ്‌സിനിഷ്ടപ്പെടുന്നത്‌ ഓർക്കുന്നതാണ്‌ നല്ലത്‌. വർഷങ്ങളോളം ശ്രദ്ധിക്കാതരുന്ന ഒരു പെൺക്കുട്ടിയെ ഒരു ദിവസം ശ്രദ്ധിച്ചുതുടങ്ങിയപ്പോൾ നഷ്ടപ്പെട്ട ദിനങ്ങളെക്കുറിച്ചായി ചിന്ത. അംബികയെ എന്ന്‌ ഇഷ്ടപ്പെടാൻ തുടങ്ങിയെന്ന്‌ ഓർമ്മയില്ല. വിഗ്രഹത്തിന്‌ തനതായ ശക്തിയൊന്നുമില്ലെന്ന്‌ വിശ്വസിക്കുമ്പോഴും അതിന്‌ ചുറ്റുമുള്ള പരിവേഷം എന്നും ഇഷ്ടമായിരുന്നു. സായം സന്ധ്യകളിൽ മതിൽക്കകത്ത്‌ കളിക്കുന്ന കുട്ടികളുടേയും കൊഴിഞ്ഞുവീണ ആലിലകളുടേയും ഇടയിലൂടെ നടപ്പാതയിലെ കരിങ്കല്ലുകൾ ഓരോന്നായി എണ്ണി പ്രദക്ഷിണം വെക്കുമ്പോഴും അതൊരൊറ്റസഖ്യയായി അവസാനിപ്പിക്കണമെന്ന്‌ നിർബന്ധമില്ലായിരുന്നു. എവിടെ >തുടങ്ങണമെന്നറിയാതെ ദിവസങ്ങൾ കടന്നുപോകുമ്പോൾ സുഖമുള്ള ഒരു നൊമ്പരം അനുഭവിച്ചിരുന്നു. ഒടുവിൽ എങ്ങിനെയാണ്‌ തുടങ്ങിയതെന്നും ഓർമ്മയില്ല.

കല്പടവിലിരുന്ന്‌ മുകളിലേക്ക്‌ നോക്കി. ഒരൊറ്റ നക്ഷത്രങ്ങളുമില്ല. കാലിന്റെ മടമ്പ്‌ കൊണ്ട്‌ ജലനിരപ്പ്‌ പരതുമ്പോൾ ഇരുട്ടിന്റെ സന്ദ്രത അനുഭവിക്കുകയായിരുന്നു.

കുളിച്ച്‌ തോർത്തിയിട്ടും കുളിര്‌ വിട്ടുമാറിയില്ല.

വാതിൽക്കൽ മുട്ടുകേട്ട്‌ അച്ഛനെഴുന്നേറ്റുവെന്ന്‌ തോന്നുന്നു. ഒരേ ഈണത്തിൽ പാടുന്ന ഓടാമ്പലിന്റെ ശബ്ദം നിലച്ചപ്പോൾ വാതിൽ തള്ളി തുറന്നു.

“കുളം കുത്തിയാ ഓരോരുത്തരുടെ കുളീന്ന്‌ തോന്നുണു.”

ചെറിയേട്ടന്റെ ശബ്ദം കാതിൽ വന്നലക്കുന്നു. ഈറൻ മാറാതെ അടുക്കളയിലേക്ക്‌ ചെന്ന്‌ ഊണ്‌ കഴിക്കാനിരുന്നു.

5

കൈ കഴുകി മുറിയിൽ കയറി ലൈറ്റണച്ച്‌ കൈ പിണച്ചുവെച്ച്‌ കട്ടിലിൽ മലർന്ന്‌ കിടന്നു. നിലാവിൽ ജനൽക്കമ്പികളുടെ നിഴൽ മുറിയിൽ തെളിഞ്ഞ്‌ കിടന്നിരുന്നു. ഗ്രാഫ്‌ പേപ്പറിലെ വീതി കൂടിയ വരകൾ പോലെ.

പറന്ന്‌ നിലത്ത്‌ വീണ മീനയുടെ കത്ത്‌ അലസമായൊന്ന്‌ നോക്കി. മാലിനിയും ഒരു തുണ്ട്‌ കടലാസ്സിലെഴുതി അതിൽ വെച്ചിട്ടുണ്ട്‌. അവർ എവിടെവെച്ചാണ്‌ കണ്ടുമുട്ടിയതെന്നെഴുതിയിട്ടില്ല.

എന്നും ആശ്വാസം തേടിയെത്തിയിരുന്നത്‌ അവരുടെ സമീപത്തായിരുന്നു. കോഴ്സ്‌ കഴിഞ്ഞ്‌ പോയ ശേഷവും അവർ എഴുത്തിലൂടെ ആശ്വാസം പകരുന്നു. അവർക്കതല്ലെ കഴിയൂ.

- ശ്യാം നാം ചെയ്യുന്നത്‌ തെറ്റല്ലെ

നെഞ്ചോട്‌ ചേർത്ത്‌ ഇറുകെ പൂണർന്ന്‌ മാലിനിയുടെ സമൃദ്ധമായ മാറിൽ കൈവിരലുകൾക്കൊണ്ട്‌ പരതി. അടിവയറിന്റെ നനുത്ത മടക്കുഅകളിൽ വിരലുകളോടുമ്പോൾ നേരിയ വൈദ്യുതി പ്രവാഹം. കനത്ത നിതംബത്തിൽ അമരുന്ന ശരീരഭാഗങ്ങളുടെ ചൂടും, വീർപ്പുമുട്ടിക്കുന്ന വിയർപ്പിന്റെ മണവും അവളെ ശ്വാസം മുട്ടിച്ചിരിക്കണം. മുഖം തിരച്ച്‌ തുടുത്ത മുഖവുമയി മാലിനി നീങ്ങിയിരുന്നു.

- തെറ്റിനെക്കുറിച്ച്‌ നീ എന്തിന്‌ ചിന്തിക്കുന്നു. നമുക്ക്‌ തോന്നുന്നതെന്തോ അതാണ്‌ ശരി.

- ഇവളിപ്പോഴും ഇങ്ങനെയാണ്‌. നല്ല മൂഡയിരുന്നു. അത്‌ നശിപ്പിച്ചു.

മീന പരിഭവത്തോടെ പറഞ്ഞു. ഓർക്കാനറക്കുന്ന കാര്യങ്ങൾ. വളരെ വർഷങ്ങൾക്ക്‌ മുമ്പ്‌ നടന്നതുപോലെ തോന്നുന്നു. കഴിഞ്ഞ ജന്മത്തിൽ. അതെ കഴിഞ്ഞ ജന്മത്തിൽ തന്നെ. അന്ന്‌ താനെവിടെയായിരുന്നു.

ജനലിലൂടെ പുറത്തേക്ക്‌ നോക്കി. ഒഴുകുന്ന മേഘങ്ങൾ ചന്ദ്രനെ മറയ്‌ക്കുന്നു. നിലാവ്‌ മങ്ങുന്നു.

അദ്ധ്യയനവർഷത്തിന്റെ ആരംഭനാളുകൾ. വിശാലമായ കാമ്പസ്സിൽ അവിടവിടെയായി ഉയർന്നുനില്‌ക്കുന്ന കെട്ടിടങ്ങൾക്ക്‌ പിന്നിൽ വൻവൃക്ഷങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ ഊട്ടി. തലമുറകളായി കോളേജിലെ കാമിതാക്കൾ അറിഞ്ഞുനല്‌കി അന്വർത്ഥമാക്കിയ ബപേര്‌. കൊക്കുരുമ്മി പ്രണയിക്കുന്ന ഇണപക്ഷികൾ വൃക്ഷകൊമ്പുകളിലും, പഞ്ചാരവാക്കുകളിൽ മയങ്ങിയ കൗമാരക്കാർ താഴെയും.

ആരും ശല്ല്യപ്പെടുത്താനില്ലെന്ന്‌ കരുതി അകലെ ഒരു വടവൃക്ഷത്തിന്റെ ചുവട്ടിൽ ഇരുന്നു. പുകയില കുത്തിക്കളഞ്ഞ്‌ ചുരുട്ടിയെടുടത്ത ബീഡി വലിച്ച്‌ പുകചുരൂളുകളാശ്വസിച്ച്‌ ഇരിക്കുകയയിരുന്നു.

- ഏയ്‌ മിസ്‌റ്റർ

മുന്നിൽ വന്ന്‌ ഒച്ചയിടുന്ന രണ്ടു പെൺകുട്ടികൾ. മരത്തിന്‌ പിന്നിൽ അവരുള്ളത്‌ അറിഞ്ഞിരുന്നില്ല.

- എന്താ ചെവി കേൾക്കില്ലെ. താനത്‌ കളഞ്ഞില്ലെങ്കിൽ പ്രിൻസിപ്പലിന്‌ റിപ്പോർട്ട്‌ ചെയ്യും.

അവഗണിച്ചപ്പോൾ അവരുടെ അരിശം കൂടിയതറിഞ്ഞു. ആണും പെണ്ണും അലയേണ്ടിടത്തെ സുന്ദരികളായ രണ്ട്‌ പെൺകുട്ടികളുടെ അസ്വാഭാവികത ആസ്വദിക്കുകയായിരുന്നു അപ്പോൾ.

- ഫസ്‌റ്റിയറാണല്ലെ. കണ്ട്‌ പരിചയമില്ല. ഈ വക ഏർപ്പടുകളൊന്നും അത്ര നല്ലതിനല്ല.

അവൾ പറഞ്ഞു നിർത്തി.

- ഞാൻ......

എന്തുപറയണമെന്നറയതെ ഒരു നിമിഷം വാക്കുകൾ ഉരണ്ടുകളിച്ചു.

- നോ എക്സപ്ലനേഷൻ. എന്താ പേര്‌

- ശ്യാംകുമാർ

- ഏതാ മെയിൻ

- മലയാളം

- ഞാൻ വിചരിച്ചു ഫിലോസഫി ആയിരിക്കുമെന്ന്‌

കളിയാക്കിയതാണെന്നറിഞ്ഞിട്ടും മറുപടി പറയണമെന്ന്‌ തോന്നിയില്ല.

- എന്റെ പേര്‌ മീന. ഇവൾ മാലിനി. ഞങ്ങൾ ഫൈനൽ ഹിസ്‌റ്ററീലാ.

അപ്പോൾ ചേച്ചിമാരാണ്‌. ഭയപ്പെടേണ്ട ഒന്നും ഇല്ലെന്ന്‌ പിന്നീടാണ്‌ മനസ്സിലായത്‌.

- ഇതിന്റെ മണം ഞങ്ങൾക്ക്‌ പിടിക്കില്ല. സിഗരറ്റ്‌ വലിച്ചോ, അത്‌ ഞങ്ങൾക്കിഷ്ടാ.

ഇവർ വഴക്കിനാണ്‌ ഭാവമെങ്കിൽ വലഞ്ഞുപോയേനെ. സ്നേഹത്തോടെയുള്ള വാക്കുകൾ കേട്ടപ്പോൾ സമാധാനമായി.

അവരുടെ ഈ സ്നേഹമാണ്‌ വൈകൃതങ്ങളിൽ വഴുതിവീഴാൻ കാരണമായത്‌. ആ തെറ്റുകൾ എന്നും ഇഷ്ടമായിരുന്നു. ഇഷ്ടമായിരുന്നു എന്നതിനേക്കാൾ അടിമയായിരുന്നു. ഒരിക്കൽ ഇല്ലാത്ത പിറന്നാളിന്റെ ക്ഷണത്തിന്‌ മറവിൽ ആദ്യമായി ആസ്വദിച്ച കാമത്തിന്റെ ഒടുവിൽ ബതളർന്നുവീണത്‌ മാത്രം ഓർമ്മയുണ്ട്‌. പരിചരിക്കാൻ കഴിയാത്തവിധം അവരും തളർന്നിരുന്നു. പിന്നീട്‌ പലവിധ പേരുകളിലൂം രൂപങ്ങളിലും വരുന്ന ലഹരിയുടെയും കാമത്തിന്റെയും എത്രയോ പകലുകൾ. പോക്കുവെയിലിനുമുമ്പെ വിടരുന്ന നാലുമണിപൂവുകൾ.

- പ്രിയപ്പെട്ട ശ്യാം. എനിക്കൊരു കുഞ്ഞ്‌ പിറന്നു. ഒരു സുന്ദരിക്കുട്ടി. അവൾക്കെന്താണ്‌ പേരിടേണ്ടതെന്ന്‌ എഴുതുമല്ലോ. നീയിപ്പോ വലിയ നേതാവല്ലെ. ഈ ഭാഗത്തൊക്കെ വരുമ്പോൾ വീട്ടിൽ കയറിയാൽ കുറച്ചിലൊന്നുമില്ല. ആളോട്‌ നിന്നെക്കുറിച്ച്‌ ഞാനെല്ലാം പറഞ്ഞിട്ടുണ്ട്‌.

എല്ലാം പറഞ്ഞിട്ടുണ്ടത്രെ. എല്ലാം പറയാൻ നിനക്ക്‌ കഴിയുമോ. മറുപടി എഴുതണം.

- ഞാനാകെ മാറിയിരിക്കുന്നു. മനസ്സും ദേഹവും തിരിച്ചറിയാൻ കഴിയാത്തവിധം മാറിയിരിക്കുന്നു.

അപ്പോൾ ഇന്നലെ... അത്‌ വേണ്ട. അതെഴുതിയാൽ അവർക്ക്‌ വിഷമം തോന്നിയേക്കും.

കഴിഞ്ഞ ഒന്ന്‌ രണ്ട്‌ വർഷങ്ങൾ അതിശയിപ്പിക്കുന്ന മാറ്റം സമ്മാനിച്ചാണ്‌ കടന്നു പോയത്‌. പഴയ കഥകൾ രാഘവന്‌ പൂർണ്ണമായും അറിയാം. കുറെയൊക്കെ വിഷ്ണുവിനുമറിയും. മീനയെയൂം മാലിനിയെയും കാണണമെന്നുപോലും ഒരിക്കൽ അവർ പറയുകയുണ്ടായി.

- നീ സ്വയം തിരുത്താൻ തയ്യാറുണ്ടോ എന്നതാണ്‌ പ്രശ്നം. അവര്‌ കോഴ്സ്‌ കഴിഞ്ഞുപോയി. കഴിഞ്ഞതിനെ കുറിച്ച്‌ വിഷമിച്ചിട്ട്‌ കാര്യമില്ല.

ലക്ഷ്യമില്ലാതെ നടന്നിരുന്ന കാലത്ത്‌ സംഘടനയുമായി അടുപ്പിക്കാൻ ശ്രമിക്കുകയായിരുന്നു രാഘവൻ.

- നിന്നെക്കുറിച്ച്‌ ഒരു ബാഡ്‌ ഇപ്രഷൻ ഉണ്ടെന്നുള്ളത്‌ ശരിയാണ്‌. അതുകൊണ്ട്‌ തന്നെ നിന്നെ എല്ലാവരും അറിയുകയും ചെയ്യും.

സംഘടനയുമായി ബന്ധപ്പെടാൻ ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും സ്വഭാവങ്ങൾ മാറ്റിത്തീർക്കാൻ അതൊരുപകരണമായിത്തീരുമെന്ന്‌ വിഷ്ണു അന്നേ മനസ്സിലാക്കിയെന്ന്‌ തോന്നുന്നു.

- നിന്റെ ചിന്താഗതി ആകെ മാറേണ്ടിയിരിക്കുന്നു. സം ഘടനയിൽ പ്രവർത്തിക്കുമ്പോൾ ചുറ്റുമുള്ളവരെ ബകുറച്ചൊക്കെ ബഹുമാനിക്കേണ്ടിവരും. സമൂഹത്തെ പാടെ നിഷേധിച്ചുകൊണ്ട്‌ വ്യക്തിക്ക്‌ നിലനില്പില്ലെന്നർത്ഥം.

രാഘവൻ തലച്ചോറ്‌ ശുദ്ധീകരിക്കുകയായിരുന്നു.

- മനഃസ്സാക്ഷിക്ക്‌ അനുസരിച്ച്‌ പ്രവർത്തിക്കുന്നു എന്ന്‌ ന്യായീകരിക്കമെങ്കിലും ചുറ്റുപാടുകളിൽ നിന്നും വിട്ടുനില്‌ക്കുക സദ്ധ്യമല്ല. അതുകൊണ്ട്‌ തന്നെ വ്യക്തിക്ക്‌ സാമൂഹ്യയാഥാർത്ഥ്യങ്ങൾക്ക്‌ വിധേയമാകതെയൂം.

അർത്ഥം നിറഞ്ഞ അളന്ന്‌ മുറിച്ച വാക്കുകൾ.

- വിഷ്ണു പറഞ്ഞ പോലെ നിന്നെക്കുറിച്ചുള്ള ചീത്ത അഭിപ്രായം നല്ല പ്രവർത്തികളിലൂടെ തിരുത്തണം. തിരുത്താൻ കഴിയാത്ത ഭൂതകാലമൊന്നുമല്ല നിനക്കുള്ളത്‌.

എത്ര വേഗമാണെല്ലാം മാറിമറിഞ്ഞത്‌. തിരുത്താൻ കഴിയാത്ത തെറ്റുകളില്ലെന്ന്‌ രാഘവനും വിഷ്ണുവും തെളിയിച്ചുതന്നു. കഴിഞ്ഞവർഷം രാഘവനൊടൊപ്പം ജനറൽ സീറ്റിൽ ജയിച്ചെങ്കിലൂം ജില്ലയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട ഏകകോളേജായി മാറിയതിൽ ദുഃഖം തോന്നി.

ഉണർന്ന്‌ പ്രവർത്തിക്കേണ്ട സമയമായിരുന്നു. അത്‌ ബൊദ്ധ്യപ്പെടുത്തുകയാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം ചെയ്തത്‌. യൂണിറ്റ്‌ സമ്മേളനത്തോടെ സെക്രട്ടറിയായി. ഏരിയ സെക്രട്ടറിയായ രാഘവന്റെ സഹായവും വിഷ്ണുവിന്റെ അനുഗ്രഹവുംകൂടിയായപ്പോൾ എല്ലാം തികഞ്ഞു. പിന്നീട്‌ വിതച്ചെതെല്ലാം നൂറ്‌ മേനി കൊയ്യാൻ വേണ്ട തന്നെയായിരുന്നു.

പക്ഷെ അതെല്ലാം ഇന്നലയോടെ......

എഴുന്നേറ്റ്‌ ജനലിലൂടെ പുറത്തേക്ക്‌ നോക്കി. നിലാവ്‌ നല്ലവണ്ണം തെളിഞ്ഞിട്ടില്ല. ഉരുണ്ടുകൂടിയിരുന്ന മേഘങ്ങൾ അല്പം അയഞ്ഞ മട്ടുണ്ട്‌. മങ്ങിയ നിലാവിൽ നിഴലുകളായി മാറിയ കെട്ടിടങ്ങൾ. ഇതിനിടയിപ്പെട്ട്‌ ഇടിഞ്ഞു തകരാതിരുന്നാൽ മതിയായിരുന്നു. ഉറങ്ങിയ നഗരവും മൃതിയടഞ്ഞ കുറെ സ്വപ്നങ്ങളും. അനാവശ്യമായ ഉൽക്കണ്‌ഠ സാധാരണമല്ല. എന്നാലിന്ന്‌ ഒരു പ്രത്യേക ദിവസമാണെന്ന്‌ തോന്നുന്നു.

കിടക്ക നിവർത്തി ബെഡ്‌ ഷീറ്റ്‌ വിരിച്ച്‌ വിളക്കണച്ചു. കിടന്നുകൊണ്ട്‌ പുറത്തേക്ക്‌ നോക്കിയപ്പോൾ നിലാവിന്‌ ബകൂടുതൽ വെളിച്ചമുള്ളതായി തോന്നി. പിന്നീട്‌ സാവധാനത്തിൽ ഇരുളുന്നതായും.

കരകവിഞ്ഞൊഴുകുന്ന നദി. എങ്ങിനെയാണ്‌ അക്കരെയെത്തുക. ഒരൊറ്റ വഞ്ചിയില്ല. നല്ല വെയിലുണ്ടെങ്കിലും ചൂടനുഭവപ്പെടുന്നില്ല. പക്ഷെ തൊണ്ട വരളുന്നല്ലോ. നല്ല ദാഹം തോന്നുന്നു. കുറച്ച്‌ വെള്ളം കിട്ടിയിരുന്നെങ്കിൽ.

പെട്ടന്നെങ്ങിനെയാണ്‌ സന്ധ്യയായതും ഇരുട്ടിയതും. തണുത്ത കാറ്റു വീശുന്നു. വല്ലാതെ കുളിരുന്നു. സാരമില്ല. കുറച്ചകലെ ഒരു തീക്കുണ്ഡം കാണുന്നുണ്ട്‌. അവിടെ ചെന്നാൽ തീകായാമെന്ന്‌ തോന്നുന്നു. എന്നാൽ നടക്കാൻ കഴിയുന്നില്ല. ഇരു കാലുകളും ഒരു പാറക്കല്ലിനോട്‌ ചേർത്ത്‌ കെട്ടിയിരിക്കുന്നു. വേച്ചവേച്ച്‌ നടന്നു. തീയ്യിനടുത്ത്‌ എത്തുന്തോറും തണുപ്പ്‌ കുറഞ്ഞുവരുന്നു.

അവിടെ ചില നിഴലുകൽ കാണുന്നു. ആരോ ഉറക്കെ കരയുന്നു. ഒരു സ്ര്തീയുടെ കരച്ചിലാണ്‌ കേൾക്കുന്നത്‌. ആരോ ഒരാൾ അവരെ അടിക്കുന്നു. അടുത്ത്‌ നില്‌ക്കുന്ന മറ്റൊരു സ്ര്തീ അത്‌ നോക്കി ചിരിക്കുന്നു.

അയ്യോ...അമ്മേ

അതമ്മയാണ്‌. ആരാണ്‌ അമ്മയെ അടിക്കുന്നത്‌. അമ്മക്കെന്നാണ്‌ വസൂരി വന്നത്‌. അമ്മയുടെ മുഖത്ത്‌ വസൂരിക്കലകൾ ഉണ്ടായിരുന്നില്ലല്ലോ.

“സർ.....”

വാതില്‌ക്കൽ മുട്ടുന്നുണ്ടല്ലോ. അച്ഛനായിരിക്കും. വീണ്ടും വീണ്ടും മുട്ട്‌ കേൾക്കുന്നു. അച്ഛനെന്തിനാണ്‌ ഇവിടെ വന്നത്‌.

“സർ........”

ഞെട്ടിയുണർന്ന്‌ വാതിൽ തുറന്നപ്പോൾ വാച്ചർ ദാസൻ.

“ഉറക്കെ ഒരു കരച്ചിൽ കേട്ടു. സാറിന്റെ മുറിന്നാന്ന്‌ തോന്നി. അതോണ്ടാ വതിലില്‌ മുട്ടീത്‌. സാറിനെന്തെങ്കിലും....വല്ല വെള്ളോ മറ്റോ...”

കിതപ്പ്‌ മാറി ശാസ്വോച്ഛാസം സാധാരണയാവാൻ സമയമെടുത്തു.

“ഒന്നൂല്യ. ഒരു സ്വപ്നം കണ്ടൂ. കുറച്ച്‌ വെള്ളം കിട്ട്യാൽ നന്നായിരുന്നു.“

”ഇപ്പോ കൊണ്ടുവരാം.“

ദാസൻ ആശ്വാസത്തോടെ തിരിഞ്ഞുനടന്നു.

6

തിരിഞ്ഞും മറിഞ്ഞും കിടന്നുനോക്കി. ഉറക്കം വരുന്നില്ല. മാറിടമമർത്തി കമിഴ്ന്‌ കിടന്നു. ഞെരിയുന്ന മുലകളിൽ വീർപ്പുമുട്ടലിന്റെ സുഖം. വലിഞ്ഞുമുറുകുന്ന ഞെരുമ്പുകളിൽ ഉന്മാദം പടരുന്നു.

- ഇപ്പോ അംബികയെ കാണാൻ നല്ല ഭംഗീണ്ട്‌.

കേൾക്കാൻ കൊതിച്ച കോരിത്തരിപ്പിക്കുന്ന വാക്കുകൾ. എന്നും കാണാറുള്ളതുകൊണ്ട്‌ ഇന്നെന്തുപറ്റിയെന്ന്‌ ആലോചിച്ച്‌ ഗോപുരം കടക്കുകയായിരുന്നു. കണ്ണടച്ച്‌ പ്രാർത്ഥിക്കുമ്പോൾ ദേവിയല്ല ദേവനായിരുന്നു മനസ്സിൽ. വിഷ്ണുവിനെ ഓർത്തുകൊണ്ട്‌ ചുറ്റും ശ്രദ്ധിക്കാതെ നടക്കുകയായിരുന്നു അപ്പോൾ.

ശബ്ദം കേട്ട്‌ തിരിഞ്ഞ്‌ നില്‌ക്കുമ്പോൾ വിഷ്ണു കളിയാക്കിച്ചിരിച്ച്‌ നില്‌ക്കുന്നു. ചമ്മലോടെ നില്‌ക്കുമ്പോൾ കുസൃതി ഒപ്പിച്ച കാലിചെറുക്കന്റെ ഭാവമായിരുന്നു വിഷ്ണുവിന്റെ കണ്ണൂകളിൽ. ചുറ്റിപ്പിടിച്ച്‌ നൂറായുസ്സാണെന്ന്‌ ചെവിയിൽ മന്ത്രിക്കാൻ മനസ്സ്‌ തുടിച്ചു. നിയന്ത്രണം വിട്ടുപോകുമെന്ന്‌ ഭയപ്പെട്ടു.

നടന്ന്‌ നീങ്ങുമ്പോൾ തിരിഞ്ഞ്‌ നോക്കാൻ കൊതിച്ചു. ഒരിക്കൽ തിരിഞ്ഞുനോക്കുകയൂം ചെയ്തു. നിർന്നിമേഷനായി നില്‌ക്കുകയാണ്‌ വിഷ്ണു.

കുട്ടിക്കാലത്ത്‌ വിഷ്ണുവിന്റെ മുത്തശ്ശിയുടെ ഇരുപുറമിരുന്ന്‌ കഥകൾ കേൾക്കാൻ ഇഷ്ടമായിരുന്നു. പ്രതിമയിൽ മാലയിട്ട്‌ സ്വയവരം നടത്തിയ രാജമുമാരിയെക്കുറിച്ച്‌, കുതിരപ്പുറത്തവന്ന്‌ രാജകുമാരിയെ തട്ടികൊണ്ടുപോയ രാജകുമരന്റ ധീരതയെക്കുറിച്ച്‌. പുരാണകഥകൾ കഴിഞ്ഞാൽ പിന്നെ ചരിത്രകഥകൾ.

അന്ന്‌ വിവാഹത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾ കുരുന്ന്‌ മനസ്സിൽ കരുപിടിക്കുന്ന കൊച്ച്‌ സ്വപ്നങ്ങളായിരുന്നു. ഉത്സവങ്ങളും ആഘോഷങ്ങളും പോലെ അത്‌ സന്തോഷത്തിന്റെ സുദിനങ്ങളാണെന്നുമാത്രം അറിയാമായിരുന്നു.

“മോളുറങ്ങിയില്ലെ”

വല്യമ്മയുടെ ചിലമ്പിച്ച ശബ്ദം ഇരുട്ടിൽ ഭയം വളർത്തി. അമ്മ അടുത്ത മുറിയില കൂർക്കം വലിച്ച്‌ ഉറങ്ങുകയാണ്‌. വല്യമ്മയ്‌ക്ക്‌ ശിവരാത്രി തുടങ്ങിയിട്ട്‌ നാളുകളേറെയായി. ഒന്നും ബമിണ്ടാതിരുന്നാൽ ഉറങ്ങുകയാണെന്ന്‌ വിചാരിച്ചുകൊള്ളൂം. അല്ലെങ്കിൽ ഓരോന്ന്‌ പറയാൻ തുടങ്ങൂം.

- ആൺക്കുട്ടികളോട്‌ അടുക്കുന്നത്‌ സൂക്ഷിച്ച്‌ വേണം. അവർ കാര്യം കാണാൻ മിടുക്കമ്മാരാ.

ഇടക്കിടെ വല്യമ്മ ഉപദേശിക്കും.

“എല്ലാവരും അങ്ങിനെയൊന്നുമല്ല.”

അറിയാതെ ഒച്ചപൊന്തി. ചരിഞ്ഞ്‌ കിടന്നിരുന്ന വല്യമ്മ എഴുന്നേറ്റ്‌ കമ്പിറാന്തലിന്റെ തിരി നീട്ടി. വല്യമ്മയുടെ കെടാവിളക്കാണ്‌ ആ കമ്പിറാന്തൽ.

- ഏടത്തീടെ റാന്തലെവിട്യാ

ലൈറ്റ്‌ പോകുമ്പോൾ അമ്മ ചോദിക്കും.

- മണ്ണെണ്ണ വാങ്ങാൻ പറയുമ്പോ കുറ്റം പറയണോരെന്തിനാ ഇപ്പോന്റെ റാന്തലന്വേഷിക്കണെ. ഇതോക്കെ തട്ടുമ്പുറത്ത്‌ കേറ്റിവെക്കണമെന്ന്‌ പറഞ്ഞോരുടെ കൂട്ടത്തിലല്ലെ നീയ്യും.

ഒച്ചകളില്ലാത്ത വീട്ടിൽ ഇടക്കുമാത്രം ഉണ്ടാകുന്ന ഇത്തരം പരിഭവങ്ങളും വാക്കുതർക്കങ്ങളുമാണ്‌ ഒരാശ്വാസം.

“മോളുറങ്ങിയില്ലെ”

ഒച്ച പൊന്തിയത്‌ ഉറക്കത്തിലാണോ എന്ന്‌ വല്യമ്മ നോക്കുന്നതറിഞ്ഞു. ഇനി രക്ഷയില്ല. തുടങ്ങാനുള്ള പുറപ്പാടാണ്‌. റാന്തലിന്റെ വെളിച്ചത്തിൽ ഉണർന്ന്‌ കിടക്കുന്നത്‌ കണ്ടിരിക്കുന്നു.

“വല്യമ്മ ഉറങ്ങിയില്ലെ. എന്താ ആലോചിക്കണെ”

“നിന്റെ കുട്ടിക്കാലം. രഘൂന്റെ കുസൃതികൾ. നോക്കി നിക്കുമ്പോഴല്ലെ പിള്ളേര്‌ പനപോലെ വളരണെ”

“അതിനിപ്പൊ ന്താ ണ്ടായെ”

“ഒന്നൂണ്ടായില്ല. നീ തലേം മൊലേം വളർന്ന പെണ്ണായിരിക്കണു.”

വല്യമ്മയുടെ നാവിന്‌ യാതൊരു നിയന്ത്രണവുമില്ല. ചിലപ്പോൾ അറപ്പ്‌ തോന്നാറൂണ്ട്‌. എന്നാലിപ്പോൾ വളർച്ചയിലുള്ള അംഗീകാരം സന്തോഷം തോന്നിക്കുന്നു.

- ബാല്യം വസന്തകാലമാണ്‌. ആടിയുലഞ്ഞ്‌ കുതിരുന്ന നൊമ്പരങ്ങളോടൊപ്പം തളരാതെ ഒഴുകുന്ന കളിവഞ്ചികളുടെ ആവേശം. ഉത്സവത്തിന്റെ നിറപ്പകിട്ടുള്ള സന്തോഷത്തിന്റെ സുദിനങ്ങൾ. തുമ്പപ്പൂക്കൾ കുസൃതിച്ചിരിയാൽ കളിയാക്കുന്ന കാലം. ഉഷമലരികൾ നൃത്തം ചെയ്യുന്ന പ്രഭാതങ്ങൾ.

വിഷ്ണുവിന്‌ അനുകരിച്ച്‌ മനസ്സിൽ പറഞ്ഞപ്പോൾ ചിരി വന്നു. വിഷ്ണു സംസാരിക്കുമ്പോഴും ബേഴുതുമ്പോഴും വളരെ നല്ല വാക്കുകളെ ഉപയോഗിക്കു. പലപ്പോഴും അർത്ഥം മനസ്സിലാകാറില്ല. എങ്കിലും മനസ്സിലായതായി നടിക്കും. ചിരി വന്നില്ലെങ്കിലും വിഷ്ണു ചിരിക്കുമ്പോൾ ചിരിക്കും.

“അന്നെത്ര അടിയാ അമ്മാളൂന്റെ കയ്യിന്ന്‌ രഘൂന്‌ കിട്ടീട്ടുള്ളത്‌. നീ നിന്ന്‌ ചിണുങ്ങും. ഒരു പുന്നാര മോളും മോനും. മോൾക്ക്‌ മോന്റെ കയ്യീന്ന്‌, മോന്‌ അമ്മേടെ കയ്യീന്ന്‌”

“കൊച്ചേട്ടന്‌ ശക്തി കൂടും. പിന്നെ ചിണുങ്ങല്ലതെന്താ വഴി.”

“നീ മോശൊന്നും ആയിരുന്നില്ല. നിന്റെ ആയുധം നഖായിരുന്നല്ലോ. രഘുവാണെങ്കില്‌ എപ്പോഴും നഖം കടിച്ച്‌ തുപ്പേം ചെയ്യും. കഴിഞ്ഞ തവണ വന്നപ്പോഴും ഞാൻ കുറെ ചീത്ത പറഞ്ഞു.”

വിദൂരതയിൽ നോക്കി വല്യമ്മ നെടുവീർപ്പിട്ടു.

വല്യമ്മ വൃദ്ധയായിരിക്കുന്നു. മുൻവശത്തെ മുടിയിഴകൾക്ക്‌ നരച്ചിരുന്നത്‌ ഇപ്പോഴാകെ വ്യാപിച്ചിരിക്കുന്നു. ഇളം ചെവപ്പ്‌ കലർന്ന കണ്ണൂകളിലെ നീല ഞെരമ്പുകൾ മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തൽ പോലും തെളിഞ്ഞു കാണാം.

ചുളിവ്‌ വീണ നെറ്റി. കവിളിലേക്കും താടിയിലേക്കും ആ ചുളിവ്‌ ബാധിച്ചിരിക്കുന്നു.

വല്യമ്മ കണ്ണടച്ച്‌ എന്തോ പിറുപിറുക്കുന്നു. വിരലുകൾ മടക്കി എന്തോ ഓർമ്മിക്കുകയും. നാമം ചൊല്ലുകയാവണം.

ചെറുപ്പത്തിൽ ഗ്രാമത്തിലെ സുന്ദരിയായിരുന്നു വല്യമ്മ. സൗന്ദര്യം പിന്നീട്‌ ശാപമായിതീർന്നു. ജാതകദോഷമുള്ള പെണ്ണിനെ പുടവകൊടുത്ത്‌ കുട്ടികൊണ്ടുപോകുന്നതിനുപകരം ഗന്ധർവവിവാഹത്തിനായിരുന്നു എല്ലാവർക്കും താല്പര്യം. ഒടുവിൽ ജാതകം നോക്കാതെ, മദ്യവും മാംസവും ശീലമാക്കിയ ഒരു വാരിയർ വല്യമ്മയുടെ കഴുത്തിൽ താലി കെട്ടി. ആ ദാമ്പത്യം അധികം നാൾ നിണ്ടുനിന്നില്ല. പിണങ്ങിപ്പോയ അയാൾ മടങ്ങിവന്നതുമില്ല.

പിന്നീട,​‍്‌ സാക്ഷാൽക്കരിക്കാത്ത സ്വപ്നങ്ങളിൽ മയങ്ങി, ദേവിയുടെ മാലകൾ കെട്ടി ദിവസങ്ങൾ തള്ളിനീക്കി. അപവാദങ്ങൾക്കെതിരെ നിസംഗത പാലിക്കാൻ വല്യമ്മക്ക്‌ ശക്തി നല്‌കിയത്‌ ആ ബദേവിയായിരിക്കും.

എണ്ണയില്ലാതെ എരിഞ്ഞടങ്ങിയ കരിന്തിരിയാണ്‌ വല്യമ്മ.

“മോള്‌ കിടന്നോ. എനിക്ക്‌ കുറേശെ ഉറക്കം വരുന്നുണ്ട്‌”

കമ്പിറന്തലിന്റെ തിരി താഴ്തി കിടക്കവിരിയുടെ ചുളിവുകൾ നിവർത്തി ചെരിഞ്ഞുകിടന്നുകൊണ്ട്‌ വല്യമ്മ പറഞ്ഞു. ഞെരിയുന്ന കയറുകട്ടിലിന്റെ ദീനരോദനം. ടൈപീസിന്റെ ഹൃദയമിടിപ്പ്‌ മുറിയിലെ നിശബ്ദത ഭജ്ഞിക്കുന്നു. വെറുതെ അതിലേക്ക്‌ നോക്കി. അർദ്ധരാത്രിയോടടുത്തിരിക്കുന്നു.

- കുട്ടിക്ക്‌ രാത്രി ഉറക്കംല്യെ. കണ്ണ്‌ ഇരിക്കണ കണ്ടില്ലെ, ചുവന്ന്‌ കലങ്ങി.

രേണു ഇയ്യിടെ ചോദിക്കുന്ന ചോദ്യമാണിത്‌. പിന്നെ ചെവിയിൽ ഒരു കുസൃതി ചോദ്യവും. ആകെക്കൂടി ഒരു രസമൊക്കെ തോന്നാറുണ്ടെങ്കിലും ദേഷ്യം നടിക്കുകയാണ്‌ പതിവ്‌.

- അംബികയുടെ കണ്ണുകളിലെന്താ ഇത്ര ആലസ്യം. രാത്രി ഉറങ്ങാറില്ലെ.

വിഷ്ണു ഒരു ദിവസം ചോദിച്ചപ്പോൾ ജാള്യത തോന്നി.

- രാവിലെ അല്പമൊക്കെ ഫ്രെഷാവണ്ടെ. കുറ്റല്ല ക്ലാസ്സിലിരുന്നാലും ഒന്നൂം മനസ്സിലാകാത്തത്‌.

ഉപദേശം തുടങ്ങുമ്പോൾ ദേഷ്യം തോന്നും. അതിന്‌ കാരണക്കാരിയാണെന്നറിയുമ്പോൾ ദേഷ്യം സങ്കടമായി മാറും. ഒന്നും മനസ്സിലാകാറില്ലെന്ന്‌ പറയാൻ പോയിട്ടല്ലെ. ദേഷ്യമോ സങ്കടമോ തോന്നിയിട്ട്‌ കാര്യമില്ല. കണ്ണൂകളിലേക്ക്‌ നോക്കി ഓരോന്ന്‌ പറയുമ്പോൾ തലകുനിച്ച്‌ നില്‌ക്കാനെ കഴിയാറുള്ളു. ശബ്ദത്തിന്റെ ഗാംഭിരത്തോടൊപ്പം പറയുന്നതെല്ലാം ശരിയാണുതാനും.

മാറിമറയുന്ന മുഖഭാവം വിഷ്ണുവിന്റെ പ്രത്യേകതയാണ്‌. ആദ്യമൊക്കെ അലസമായൊന്ന്‌ നോക്കി കടന്നുപോകുകയാണ്‌ പതിവ്‌. പരിമിതി മറന്ന്‌ സംസാരിച്ചു തുടങ്ങിയാലോ എന്നുപോലും ചിന്തിച്ചുപോയിട്ടുണ്ട്‌.

ഒടുവിൽ തുടങ്ങിയത്‌ വിഷ്ണുതന്നെയായിരുന്നു. അന്ന്‌ മനസ്സ്‌ സന്തോഷംകൊണ്ട്‌ തുള്ളിപ്പോയി. പിന്നീട്‌ പലപ്പോഴും പുഞ്ചിരി സമ്മാനിച്ചുകൊണ്ട്‌ ശ്രമിക്കുമ്പോൾ ഒട്ടും തന്നെ വിട്ടുകൊടുക്കാറുണ്ടായിരുന്നില്ല. ബാതുവരെ ഇല്ലാത്തെ തിരക്ക്‌ കാണുമ്പോൾ ചിരിപൊട്ടുമായിരുന്നു.

- എന്താ ഉറങ്ങിയില്ലെ.

വിഷ്ണു കാതിൽ മന്ത്രിക്കുന്നതായി തോന്നി. വിഷ്ണുവിന്റെ സാമിപ്യം അനുഭവിക്കുന്നതുപോലെ പാതികൂമ്പിയ കണ്ണുകളുമായി മുഖം പൊത്തിയിരുന്നു. സന്ധ്യക്കനുഭവിച്ച വിഷ്ണുവിന്റെ നിശ്വാസവായുവിന്റെ ചുടുഗന്ധം ഓർക്കുമ്പോൾ മേലാകെ കോരിത്തരിക്കുന്നു. പതുക്കെ എഴുന്നേറ്റ്‌ ചരിഞ്ഞുകിടക്കുന്ന വല്യമ്മയുടെ മുഖത്തേക്ക്‌ പാളിനോക്കി.

“വല്യമ്മേ”

നേരിയ ശബ്ദത്തിൽ വിളിച്ചാൽ പോലും അറിയുന്ന വല്യമ്മയുടെ കാതിൽ മന്ത്രിച്ചു. ഉറങ്ങിയിട്ടില്ലെങ്കിൽ എന്തെങ്കിലും പറയുമായിരുന്നു.

മൃദുവായി നിലത്ത്‌ ചവിട്ടി ജനലിനടുത്തേക്ക്‌ നടന്നു. പാതിനിറഞ്ഞ ജനൽപ്പാളികൾക്കിടയിലൂടെ ഒളിഞ്ഞുനോക്കുന്ന അർദ്ധചന്ദ്രൻ. ഇളങ്കാറ്റിൽ മുല്ലപ്പൂവിന്റെ മാദകഗന്ധം ഒഴുകിവരുന്നു. നടവഴിയിൽ ഇരുവശത്തുമുള്ള ചെമ്പരത്തിയുടെ ഇലകൾ എന്തോ അടക്കം പറഞ്ഞു ചിരിക്കുന്നു.

“മോളെ നിയുറങ്ങിയില്ലെ”

അടുത്ത മുറിയിൽനിന്നും അമ്മയുടെ ശബ്ദം കേട്ട്‌ ഞെട്ടിപ്പോയി. ജനൽപ്പാളി ചേർത്തടച്ചപ്പോൾ ഉണ്ടായ നേർത്ത ശബ്ദംപോലും അമ്മ കേട്ടിരിക്കുന്നു.

“ഇപ്പോ ഉണർന്നതാണ്‌. ബാത്ത്‌റുമിൽ പോകാൻ”

അമ്മ അത്‌ വിശ്വസിച്ചുവെന്ന്‌ തോന്നുന്നു. വല്യമ്മ നല്ല ഉറക്കമാണ്‌. അല്ലെങ്കിൽ ഇപ്പോത്തന്നെ ഉണർന്നേനെ.

കിടക്കാൻ തുടങ്ങിയപ്പോൾ അനുഭവിച്ച കോരിത്തരിപ്പ്‌ വീണ്ടും പൊട്ടിമുളക്കുന്നതായി തോന്നി. മേലാകെ ഉഴിഞ്ഞ വിഷ്ണുവിന്റെ കണ്ണുകളെ ഓർത്തപ്പോൾ അറിയതെ ഇരുകൈകളും ചുമലിലമർന്നു.

പതുക്കെ നടന്ന്‌ കട്ടിലിലിരുന്നു. വിവസ്ത്രയയി മലർന്ന്‌ കിടന്നപ്പോൾ മാറിടം തുടിച്ചു. നിമിഷങ്ങളോളം സ്വരതി പകർന്ന മിന്നൽപ്പിണർ ഹൃദയമിടിപ്പുയർത്തി. നെറ്റിയിലൂർന്ന്‌ വീണ വിയർപ്പുകണങ്ങൾ കവിളിലേക്കൊഴുകി. നാവുകൊണ്ട്‌ നനച്ചപ്പോൾ ഉപ്പുരസം. തൊണ്ട വരളുന്നു. വെള്ളം കുടിക്കണമെന്ന്‌ തോന്നി.

കിതപ്പടങ്ങിയപ്പോൾ പുതപ്പുകൊണ്ട്‌ ബശരീരത്തെ മറച്ച്‌ കമിഴ്ന്‌ കിടന്നു. പിന്നീടെപ്പഴോ തലയുയർത്തി നോക്കിയപ്പോൾ വല്യമ്മയുടെ കമ്പിറാന്തലിന്റെ തിരി അണഞ്ഞുപോയിട്ടുണ്ടായിരുന്നു.

മണ്ണെണ്ണ തീർന്നിരിക്കും.

7

ഒരു രജനി കൂടി ചത്തൊടുങ്ങിയപ്പോൾ കറുത്ത മാനം തന്റെ വേപഥു മഴയായി പൊഴിച്ചു. പ്രഭാതമായി. നനഞ്ഞ തൊടിയും കുതിർന്ന മണ്ണൂം കണ്ണീരു പെയ്ത മാനത്തെ നോക്കി പുഞ്ചിരിച്ചു. അപ്പോഴേക്കും ഉണർന്ന ഗ്രാമത്തിനപ്പുറത്തെ ഉയർന്ന കുന്നിന്റെ നെറുകയിൽ ഒളിച്ചിരുന്ന വെളിച്ചത്തിന്റെ ദേവൻ കൈകളുയർത്തി തന്റെ പൊന്നുമക്കളെ അനുഗ്രഹിക്കാൻ തുടങ്ങിയിരുന്നു.

ഇളം കുളിരിന്റെ സുഖത്തിൽ വിരിപ്പെടുത്ത്‌ കഴുത്തവരെ പുതച്ച്‌, ഓലതുമ്പുകളിൽനിന്നും വീഴുന്ന ജലകണങ്ങളുടെ താളത്തിൽ ലയിച്ച്‌ കണ്ണടച്ചുകിടന്നു.

“രാഘവനുണർന്നോ”

ചേട്ടത്തിയുടെ വാത്സല്യം നിറഞ്ഞ സ്വരം.

“ഉം..”

അലസമായൊന്ന്‌ മൂളി.

“ചായ കൊണ്ടുവരട്ടെ”

മറുപടി കാക്കാതെ അവർ അടുക്കളയിലേക്ക്‌ നടന്നു. തലയിണയിൽ വിരിച്ചിരുന്ന തോർത്തെടുത്ത്‌ തോളിലിട്ട്‌ ഇറയത്തിന്റെ തിണ്ണയിൽ തൂണിൽ ചാരിയിരുന്നു.

അടുത്ത മൂറിയിൽ വായിക്കുകയാണെന്ന ഭാവേന നിവർത്തിയ പുസ്തകം മടിയിൽ വെച്ച്‌ ജനലിലൂടെ പുറത്തേക്ക്‌ നോക്കിയിരിക്കുന്ന ചേട്ടന്റെ കുട്ടികൾ. ചിറകുകൾ മുളച്ച്‌ പറന്നകലാൻ തയ്യാറെടുക്കുന്ന പറവകൾ. പറന്നുതളർന്നവരെക്കുറിച്ച്‌ അവർക്കെന്തറിയാം. പറന്നുല്ലസിക്കുന്നതിനിടക്ക്‌ ചിറക്‌ കരിഞ്ഞവരുടെ ദുഃഖം അവർക്കാര്‌ പറഞ്ഞ്‌ മനസ്സിലാക്കിക്കൊടുക്കും.

മനസ്സറിയാതെ അവരെ കുറച്ചുനേരം നോക്കിയരുന്നപ്പോൾ അവർ തലകുനിച്ച്‌ വായിക്കാൻ തുടങ്ങി. ഒരു നിമിഷമെങ്കിലും ഒരു ബാലനയി പരിണമിക്കാൻ മനസ്സ്‌ തുടിച്ചു.

“ചായ”

ചില്ലുഗ്ലാസ്സ്‌ വാങ്ങി ചായ കുടിക്കാൻ തുടങ്ങുന്നതിന്‌ മുമ്പ്‌ ചേട്ടത്തിയുടെ മുഖത്തേക്ക്‌ നോക്കി. ദൈന്യത തളം കെട്ടി നില്‌ക്കുന്ന മിഴികൾ. ജീവിതമേല്പിച്ച ആഘാതത്തിൽ രക്തം വറ്റി വരണ്ട വിളറിയ മുഖം.

“ഇന്നലെ എപ്പഴാ വന്നത്‌.”

“നേരം വൈകി. ചേട്ടന്‌ ആഹാരം കൊടുത്ത്‌ ബസ്സ്‌ സ്‌റ്റാന്റിലെത്തിയപ്പോഴേക്കും അവസാനബസ്സും പോയി. പിന്നെ നടക്കാതെ ബപറ്റില്ലല്ലോ.”

“വന്നിട്ടെന്തേ വിളിക്കാഞ്ഞെ”

“ശല്യപ്പെടുത്തണ്ടെന്ന കരുതി”

“ചേട്ടന്‌....”

“വിശേഷിച്ചൊന്നൂംല്യ. മുഖത്ത്‌ നീര്‌ വറ്റിയിട്ടുണ്ട്‌. കാലിന്റെ വേദനക്ക്‌ കുറവില്ല. ഒന്നുരണ്ടാഴ്‌ച്ച പിടിക്കുംന്നാ ഡോക്ടറ്‌ പറഞ്ഞത്‌”

“ഇന്ന്‌ ഞാനൊന്ന്‌ പോയാലോ”

“പോയ്‌ക്കോ. പ്രകാശനോട്‌ ഉച്ചക്ക്‌ സ്‌കൂളിന്ന്‌ പോരാൻ പറഞ്ഞാ മതി. അവന്‌ സന്തോഷാവും.”

മനം നൊന്ത മുഖവുമായി ചേട്ടത്തി ഗ്ലാസ്‌ വാങ്ങി തിരിഞ്ഞു നടന്നു. അവരുടെ മനസ്സ്‌ നിറയെ വിടാതെ പിൻതുടരുന്ന ദുരന്തങ്ങളുടെ, ഭാവിയുടെ വിഹ്വലതകളുടെ നെരിപ്പോട്‌ എരിയുകയായിരിക്കും.

- അവർക്കെന്നെ പാർട്ടിയിൽനിന്നും പുറത്താക്കാൻ കഴിയുമായിരിക്കും. പക്ഷെ എന്റെ മനസ്സിൽനിന്നും പാർട്ടിയെ പൂറത്താക്കാൻ കഴിയില്ലല്ലോ.

ചേട്ടന്റെ കണ്ണൂകൾ നിറയുന്നത്‌ ആദ്യമായി ഇന്നലെ കണ്ടു. ആകെക്കുടി ഒരസ്വസ്ഥതയാണ്‌ തോന്നിയത്‌. സമാധാനിപ്പിക്കാൻ വക്കുകളില്ലാതെ മിണ്ടാതിരിക്കാനെ കഴിഞ്ഞുള്ളൂ.

- എന്താ നിന്റെ ചേട്ടന്റെ യഥാർത്ഥപ്രശ്നം.

ശ്യാം വീടിനെക്കുറിച്ചും മറ്റും ചോദിക്കാറില്ല. വിഷ്ണുവാണ്‌ പലപ്പോഴും വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിക്കാറുള്ളതും സഹാനുഭൂതി പ്രകടിപ്പിക്കാറുള്ളതും. ചേട്ടനെ കാണാൻ ആശുപത്രിയിൽ വന്ന ദിവസം ശ്യാം ചോദിച്ചപ്പോൾ അത്ഭുതമാണ്‌ തോന്നിയത്‌. മഹാഭൂരിപക്ഷം ജനങ്ങളും ഒന്നല്ലെങ്കിൽ മറ്റൊരു ദുഃഖമനുഭവിക്കുന്നവരാണെന്നാണ്‌ അവന്റെ മതം. അത്‌ മാറ്റാൻ പരിശ്രമിക്കുന്നവർക്ക്‌ സ്വന്തം പ്രശ്നങ്ങൾ രണ്ടാമതാണെന്ന യുക്തി പക്വമതികളുടേതാണ്‌.

- പാർട്ടിയുടെ ലോക്കൽ സെക്രട്ടറി എന്ന നിലയിൽ പണമിടപാടുകൾ ചേട്ടനാണ്‌ കൈകാര്യം ചെയ്യാറുള്ളത്‌. ആ പണം, ശരിയല്ലെങ്കിലും, പേഴ്സണൽ ആവശ്യങ്ങൾക്കെ ഉപയോഗിക്കാറുണ്ട്‌. ആർക്കും അതിൽ പരാതി ഉണ്ടാകാറില്ല. വേണ്ട സമയത്ത്‌ അത്‌ തിരിച്ച്‌ വെയ്‌ക്കുമെന്ന്‌ എല്ലാവർക്കും അറിയാം.

ശ്യാം ചോദിച്ചപ്പോൾ കാര്യങ്ങൾ തുറന്ന്‌ ബപറയണമെന്ന്‌ തോന്നി.

- രണ്ട്‌ മാസം മുമ്പ്‌ കുട്ടികളുടെ ചികിത്സയും മറ്റുമായി കുറച്ച്‌ പണം ആവശ്യം വന്നു. ഫണ്ടിൽനിന്ന്‌ എടുക്കകയും ചെയ്തു. അത്‌ വേണ്ട സമയത്ത്‌ തിരിച്ച്‌ വെക്കാൻ കഴിഞ്ഞില്ല. കമ്മിറ്റിയിൽ താൽക്കാലിക സസ്പെൻഷൻ വന്നു. അതിനിടെയാണ്‌ സഹോദരസംഘടനുമായി സംഘട്ടനം. അതിന്‌ ചേട്ടൻ നേതൃത്തം കൊടുത്തു എന്നൊരു വശം. കുടുംബവഴക്ക്‌ രാഷ്ര്ടീയവഴക്കാക്കി എന്ന ആരോപണം. രണ്ട്‌ പാർട്ടിയും ഒരു മുന്നണിയാണല്ലോ.

- എന്നിട്ട്‌

- എന്നിട്ടെന്താ, സസ്പെൻഷനിലിരിക്കെ പാർട്ടിയുടെ അംഗീകാരമില്ലാതെ തീരുമാനങ്ങളെടുത്ത്‌ പാർട്ടിപ്രവർത്തകരെ വഴി തെറ്റിച്ചതിന്‌ കമ്മിറ്റിയിൽ നിന്ന്‌ ഒഴിവാക്കുകയും സസ്പെൻഷൻ കാലാവുധി ഒരു വർഷമാക്കുകയും ചെയ്തു.

- പാർട്ടിയുടെ നടപടിയെക്കുറിച്ച്‌ നിന്റെ അഭിപ്രായംന്താ.

- സംഘട്ടനത്തിൽ ഞാൻ ചേട്ടന്റെ ഭാഗത്ത്‌ തന്നെയാണ്‌. ചേട്ടൻ അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്ന ആളല്ല. പക്ഷെ പൈസയുടെ കാര്യത്തിൽ ചേട്ടൻ കുറെക്കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു.

- പൈസയുടെ പ്രശ്നം! ലക്ഷത്തിന്റെ ഫണ്ടുകൾ പിരിച്ച്‌ സുഖമായി കഴിയുന്ന ചില നേതാക്കന്മാരെക്കുറിച്ച്‌ നിനക്ക്‌ ഒരു പരാതിയുമില്ല. പാവം ചേട്ടൻ ദാരിദ്രംകൊണ്ട്‌......

- മറ്റുള്ളവർ എന്ത ചെയ്ടു എന്നുള്ളതല്ല, ചേട്ടൻ തെറ്റു ചെയ്തോ എന്നതാണ്‌ പ്രശ്നം. അത്ര ദാരിദ്രം ഉണ്ടെങ്കിൽ കമ്മിറ്റിയുടെ അംഗീകാരത്തോടെ എന്തെങ്കിലും കുറച്ച്‌ അലവൻസ്‌ എഴുതിയെടുക്കുകയാണ്‌ വേണ്ടത്‌. ചില സ്ഥലങ്ങളിലെ സെക്രട്ടറിമാർ അത്‌ ചെയ്യുന്നുണ്ട്‌. അപ്പോ ചേട്ടന്‌ ദുഃരഭിമാനം.

ശ്യാമിന്റെ വാക്കുകൽ തുടരുന്നത്‌ അനുവദിക്കാൻ കഴിഞ്ഞില്ല.

അവന്റെ മുഖത്ത്‌ നോക്കി ഉറപ്പിച്ച്‌ പറഞ്ഞെങ്കിലും ആ വാക്കുകൾ തികച്ചും ആത്മാർത്ഥവും സ്വയം ബോദ്ധ്യപ്പെടുത്തുന്നതും ആയിരുന്നുവോ. കമ്മിറ്റിയുടെ തീരുമാനങ്ങളിൽ പലപ്പോഴും നീരസം തോന്നിയിട്ടുണ്ട്‌. നല്ലൊരു കേഡറെ ബനിലനിർത്താൻ കമ്മിറ്റി വിവേകവും സംയമനവും കാട്ടേണ്ടതായിരുന്നു.

- നീ മനസ്സിലൊന്ന്‌ വെച്ച്‌ പുറമെ വേറൊന്നു പറയുന്നു.

മനസ്സ്‌ വായിച്ചെട്ടന്നപോലെ ശ്യാം അപ്പോൾ തന്നെ അത്‌ പറയുകയും ചെയ്തു.

- നീ വെറും സംഘടന പ്രവർത്തകൻ മാത്രമാണ്‌. പാർട്ടി മെംബർഷിപ്പ്‌ പോലുമില്ല. നിനക്ക്‌ പാർട്ടിയെക്കുറിച്ച്‌ എന്ത്‌ തോന്ന്യാസവും പറയാം. എനിക്ക്‌ ചില ഉത്തരവാദിത്തങ്ങൾ ഉണ്ടെന്ന്‌ നീ മനസ്സിലാക്കണം.

- നിന്റെ നാവിൽനിന്ന്‌ അത്‌ കേട്ടാ മതി.

വിജയിച്ചിവെന്നപോലെ ചിരിച്ചുകൊണ്ട്‌ അവൻ വാക്കുകൾക്ക്‌ അടിവരിയിട്ടു. പരാജയപ്പെടുന്നത്‌ ആഹ്ലാദകരമാകാമെന്ന്‌ അറിഞ്ഞ നിമിഷമായിരുന്നു അത്‌.

“ചെറ്യേച്ഛാ”

മുന്നിൽ പുസ്തകം നീട്ടി നില്‌ക്കുഅയാണ്‌ പ്രകാശൻ.

“എന്താ നിനക്ക്‌ വേണ്ടത്‌”

“ഈ വാക്കിന്റെ അർത്ഥംന്താ”

ചൂണ്ടു വിരലുകൊണ്ട്‌ പുസ്തകത്തിൽ തൊട്ട്‌ കാണിച്ചുകൊണ്ടവൻ ചോദിച്ചു.

“ഇത്‌ എങ്ങനാ ഉച്ചരിക്കാന്ന്‌ നിനക്കറിയ്യോ”

“സർക്കംസ്‌റ്റാൻസ്‌”

കുറച്ചുനേരം പുസ്തകത്തിൽ നോക്കിയിരുന്നു. എന്താണിവന്‌ പറഞ്ഞുകൊടുക്കുക. സാഹചര്യം, ചുറ്റുപാട്‌ അതല്ലെങ്കിൽ പരിതസ്ഥിതി. ഇവന്‌ ഈ വാക്കിന്റെ അർത്ഥം പൂർണ്ണമായും മനസ്സിലാക്കാൻ കഴിയുമോ.

“ചെറ്യേച്ഛനറിയില്ലെ”

അവന്റെ ക്ഷമ കെട്ടുവെന്ന്‌ തോന്നുന്നു.

“പല അർത്ഥങ്ങളുമൂണ്ട്‌, ചുറ്റുപാട്‌ എന്ന്‌ പറഞ്ഞാൽ നിനക്ക്‌ മനസ്സിലാകുമോ”

“ചുറ്റുപാടെന്ന്‌ ഞാനെഴുതിക്കോട്ടെ”

ശരിയെന്ന്‌ തലകുലുക്കി. പൂർണ്ണസംതൃപ്തിയില്ലെന്ന്‌ അവന്റെ പോക്കു കണ്ടാലറിയാം.

“എന്താ ഇന്ന്‌ കോളേജിൽ പോകുന്നില്ലെ”

ഉമ്മറത്തെന്തോ ആവശ്യത്തിന്‌ വന്ന ചേട്ടത്തിയമ്മയുടെ ചോദ്യം പ്രഭാതം വളരുന്നതറിയിച്ചു. ഞെക്കിപ്പിഴിഞ്ഞാലും കിട്ടാനിടയില്ലാത്ത പേസ്‌റ്റെടുത്ത്‌ കിണറിനരികിലേക്ക്‌ നടന്നു. ചെരിപ്പിടാത്തതിനുള്ള ശിക്ഷയെന്നോണം ചരൽക്കല്ലുകൾ കാലിനടിയിൽ നോവിച്ചുകൊണ്ടിരുന്നു.

പല്ലുതേച്ച്‌ മുഖം ബകഴുകുന്നതിനിടയിൽ ഇടവഴിയിൽനിന്നും ആരോ വിളിക്കുന്നപോലെ തോന്നി. വേലിക്കരികിൽ സ്‌കൂളിൽ പോകുന്ന കുട്ടികളോട്‌ കുശലം പറഞ്ഞുനില്‌ക്കുകയാണ്‌ രാമേട്ടൻ.

“ഇന്നലെ മീറ്റിങ്ങിൽ എന്ത്‌ തീരുമാനമെടുത്തു.”

കലപില കൂട്ടി കടന്നുപോകുന്ന കുട്ടികളോട്‌ കൈവീശിക്കൊണ്ട്‌ രാമേട്ടൻ ചോദിച്ചു.

“തീരുമാനമൊന്നും എടുക്കാൻ സാധിച്ചില്ല. ചില്ലറ ബഹളോം ഉണ്ടായി”

“അതിനുതക്കോണം എന്താപ്പൊണ്ടായത്‌”

“ശ്യാമിനെ പുറത്താക്കണമെന്ന്‌ ഒരു കൂട്ടര്‌, തിരക്കുപിടിച്ച്‌ ഒരു തീരുമാനം എടുക്കണ്ടാന്ന്‌ മറ്റുള്ളവരും.”

“അങ്ങിനെ ധൃതി പിടിച്ച്‌ നടപടിയൊന്നും വേണ്ടാന്നാ എനിക്കും തോന്നണത്‌.”

“ഞാൻ അഭിപ്രായൊന്നും പറഞ്ഞില്ല. ഇന്നലെ വല്ലാതൊരു അവസ്ഥയിലായിരുന്നു.”

സമാധനിപ്പിക്കുന്നവരുടെ മുന്നിൽ ഹൃദയം തുറക്കുന്നതിൽ ഒരു സുഖമുണ്ട്‌. രാമേട്ടൻ നല്ലൊരു സഖാവും സുഹൃത്തുമാണ്‌.

“അതൊന്നും സാരംല്യാന്നേയ്‌, ഇതൊക്കെ സാധാരണ കാര്യങ്ങളാണ്‌. പ്രശ്നങ്ങളില്ലെങ്കിൽ ജീവിതത്തിന്‌ എന്തർത്ഥാ ഉള്ളത്‌”

ആലത്തറയിൽ ചുമടിറക്കി തണലിലിരുന്ന്‌ പുകവലിക്കുന്നവന്റെ സുഖം. കിണറിനരികിലെ ചെറുമിപ്പെണ്ണിന്റെ മൺകുടത്തിൽനിന്നും ദാഹം തീർത്ത സന്യാസിവര്യന്റെ ആഹ്ലാദം.

വളർന്ന്‌ നില്‌ക്കുന്ന ഇഞ്ചിപ്പുല്ലിന്റെ തലവലിച്ച്‌ കടിച്ചുകൊണ്ട്‌ രാമേട്ടന്റെ മുഖത്തേക്ക്‌ നോക്കി.

“ശരി ഞാൻ പോട്ടെ. ഇന്നും സമരം തന്നെയാണ്‌. എന്നാലും കാന്റീൻ തുറക്കതെ പറ്റില്ലല്ലോ”

ചിരിച്ചുകൊണ്ട്‌ യാത്ര പറയുമ്പോൾ ആവർത്തനവിരസതയെ മനഃപൂർവം ആഹ്ലാദകരമാക്കുകയയിരുന്നു രാമേട്ടൻ. പോകട്ടെ എന്ന്‌ പറഞ്ഞാലും എന്തെങ്കിലും പറഞ്ഞുനില്‌ക്കാറുള്ള രാമേട്ടൻ പിന്നീടൊന്നും പറയാതെ ഇല്ലിയരി എറിഞ്ഞുകളിക്കുന്ന കുട്ടികളെ ശാസിച്ചുകൊണ്ട്‌ നടന്നുപോയി.

“നടന്നോ. പിന്നാലെ ഞാനൂണ്ട്‌”

രാമേട്ടൻ ഇല്ലിമുളങ്കൂട്ടം അവസാനിക്കുന്ന വളവ്‌ തിരയുന്നതിന്‌ മുമ്പ്‌ വിളിച്ചുപറഞ്ഞു.

വെയില്‌ വിരിച്ച ബമുറ്റം. മുറ്റത്തിനതിർത്തിപാകുന്ന മുല്ലയുടെയും റോസിന്റെയും ഇലകളിൽ ഒളിഞ്ഞിരിക്കുന്ന ബാഷ്പബിന്ദുക്കൾ. ആലസ്യത്തിൽനുന്നുണർന്ന്‌ തേൻ തേടി മൂളിനടക്കുന്ന വണ്ടുകൾ.

മഴ പെയ്തു ചാഞ്ഞുനില്‌ക്കുന്ന മാങ്കൊമ്പ്‌ വെറുതെ ഒന്ന്‌ കുലുക്കി. ഉതിർന്നുവീണ ജലകണങ്ങൾ ദേഹമാകെ കുളിരണിയിച്ചു.

“രാഘവന്‌ കുളിയുണ്ടോ”

അബദ്ധം ചേട്ടത്തി കണ്ടതിന്റെ ജാള്യതയിൽ ഇല്ലെന്ന്‌ തലയാട്ടി. ആഹാരം കഴിക്കുമ്പോൾ ചേട്ടത്തി ചിരി അടക്കുന്നതറിഞ്ഞു. ചേട്ടത്തി കരയുന്നത്‌ കാണാനാണ്‌ വിഷമം. ചിരിക്കുന്നത്‌ കളിയാക്കിയിട്ടാണെങ്കിലും സാരമില്ല.

“കോളേജിൽ സമരം തുടങ്ങിരിക്കാ. ഞാൻ ചിലപ്പോ നേർത്തെ വരും.”

“നിങ്ങടെ പാർട്ടിടോ, അതൊ...”

പതിവുപോലെ ചേടത്തിയുടെ അർദ്ധോക്തി.

“ഇപ്പോ നമ്മടെയല്ല, പ്രതിപക്ഷത്തിന്റെയാ”

അവരുടെ നേർത്ത ചിരിയിൽ പങ്കുചേർന്നു.

“ആസ്പത്രിയിൽ പോകുന്നുണ്ടല്ലോ. വീടിന്റെ താക്കോല്‌ അയൽക്കത്താരുടെയെങ്കിലും കയ്യില്‌ കൊടുത്താമതി”

കൈകഴുകി മുഖം തുടച്ചുകൊണ്ട്‌ പറഞ്ഞു.

പേനയെടുത്ത്‌ പോക്കറ്റിൽ തിരുകി പുസ്തകമെടുത്ത്‌ യാത്ര പറയാതെ നടക്കില്ലിറങ്ങി. ഇടവഴയിലിറങ്ങി മുള്ളുപടി ചേർത്തടക്കുമ്പോൾ ഉമ്മറത്തേക്ക്‌ നോക്കി. തൂണിൽ ചാരി നോക്കിനില്‌കുകയാണ്‌ ചേട്ടത്തിയമ്മ. യാത്ര പറയാതെ കഴിയില്ലെന്ന്‌ വന്നപ്പോൾ കൈയുയർത്തി വീശി. തിരിച്ചുവീശുന്നുണ്ടോ എന്ന്‌ നോക്കാതെ വേഗം നടന്നു.

ഒരു ദിവസം മറ്റൊന്നിന്‌ വഴിമാറിക്കൊടുക്കുമ്പോൾ കുരുക്കുമുറുക്കുന്ന പ്രശ്നങ്ങൾ ആശങ്കാകുലനാക്കുന്നു. അതത്‌ സമയത്തെ പ്രശ്നങ്ങൾക്ക്‌ നല്‌കിയ ഗൗരവം പിൻതിരിഞ്ഞുനോക്കുമ്പോൾ പലപ്പോഴും വെറും തമാശയായി പരിണമിക്കുന്നു. ഇതെല്ലാമറിഞ്ഞിട്ടും ഭാവിയെക്കുറിച്ചുള്ള ഉത്‌കണ്‌ഠ മാത്രം ബാക്കിനില്‌ക്കുന്നു.

- പ്രശ്നങ്ങളില്ലെങ്കിൽ ജീവതത്തിനെന്തർത്ഥമാണുള്ളത്‌.

രാമേട്ടൻ നല്ലൊരു സുഹൃത്ത്‌ മാത്രമല്ല, കനത്ത നിഴലില്ലാതെ തണൽ തരുന്ന വാകമരത്തിന്റെ ബഹൃദയപരിശുദ്ധിയുടെ ഉടമകൂടിയാണ്‌.

ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു. അവസാനയാത്രികനായി ചവിട്ടുപടിയിൽ തുങ്ങിനില്‌ക്കുമ്പാൾ ബസ്സിനുള്ളിലിരുന്ന ആരോ പുസ്തകം വാങ്ങി മടിയിൽ വെച്ചു. തിരക്കൂം വെയിലിന്റെ ചൂടും ശരീരത്തെ വിയർത്തുകുളിപ്പിച്ചു.

ടൗണിലിറങ്ങി അടുത്ത ബസ്സ്‌റ്റോപ്പിനരികിലെ തുറക്കാത്ത കടയുടെ ഷട്ടറിൽ ചാരി നില്‌ക്കുമ്പോൾ ആശ്വാസം തോന്നി.

“ഏയ്‌ രാഘവൻ... ഏയ്‌ രാഘവൻ”

ഓടി തളർന്നുവെന്ന്‌ തോന്നുന്നു, കിതച്ചുകൊണ്ട്‌ വിഷ്ണു മുന്നിൽ വന്ന്‌ നില്‌ക്കുന്നു.

“എന്തുപറ്റി വിഷ്ണു”

“താൻ കോളേജിലേക്കല്ലെ. ഇപ്പോ അങ്ങോട്ട്‌ പോകണ്ട”

കിതപ്പടങ്ങുന്നതിനുമുമ്പെ വിഷ്ണു പറഞ്ഞുതുടങ്ങി.

“എന്താ...എന്തുപറ്റി”

“കോളേജിൽ സമരക്കാരും ആരും അറിയാത്ത കുറെ ഗുണ്ടകളും തമ്മിൽ അടിയുണ്ടായി. കോളേജ്‌ അനിശ്ചിതകാലത്തേക്കടച്ചു”

ഒരു നിമിഷം തളർന്നിരുന്നുപോയി.

8

“കുഴപ്പം അതല്ല. നമ്മുടെ ഗുണ്ടകളാണെന്നാണ്‌ അവർ ധരിച്ചിരിക്കുന്നത്‌. ശിവാനന്ദനും മറ്റുള്ളവരും ഹോസ്‌റ്റലിൽ അകപ്പെട്ടിരിക്കുകയാണ്‌.”

ശിരസ്‌സിന്റെ നിഴലുറങ്ങുന്ന രാഘവന്റെ മുഖത്തേക്ക്‌ നോക്കി. പരിഭ്രമത്തിന്റെ അലകൾ രഘവനിലേക്ക്‌ വ്യാപിക്കുന്നതായി തോന്നി. ഇവിടെ വെച്ച്‌ രാഘവനെ കണ്ടുമുട്ടിയത്‌ ഭഗ്യമായി.

“ഞാനങ്ങോട്ട്‌ ചെല്ലട്ടെ അവരവിടെ എന്ത്‌ ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുകയായിരിക്കും”

“എന്ത്‌ ഭ്രാന്തൻ വർത്തമാനമാണ്‌ താനീപ്പറയുന്നത്‌. തന്നെ നിർബ്ബന്ധിച്ച്‌ വീട്ടിലേക്ക്‌ തിരിച്ചയക്കാൻ രാമേട്ടൻ പറഞ്ഞിട്ടാ ഞാൻ ഓടിക്കിതച്ച്‌ വന്നത്‌.”

“എന്താ നടന്നത്‌. താനവിടെ ഉണ്ടായിരുന്നോ”

പുറത്ത്‌ നില്‌ക്കേണ്ടെന്ന്‌ കരുതി ചുറ്റും ശ്രദ്ധിച്ച്‌ രാഘവനോടൊപ്പം കോഫിഹൗസിന്‌ നേരെ നടന്നു.

നേരിയ വെളിച്ചം മാത്രമുള്ള ഒരു മൂലയിൽ കസേര വലിച്ചിട്ടിരുന്നു.

“തൽക്കാലം കുഴപ്പമൊന്നുമില്ല. പോലീസ്‌ വന്നിട്ടേ പുറത്തിറങ്ങാവു എന്ന്‌ ശിവാനന്ദനോടും മറ്റും പറഞ്ഞിട്ടാ ഞാനിങ്ങോട്ട്‌ പോന്നത്‌.”

കാത്ത്‌ നില്‌ക്കുന്ന തലപ്പാവിട്ട വെയ്‌റ്ററൊട്‌ ഓർഡർ കൊടുത്തശേഷം തുടർന്നു.

“ഗെയ്‌റ്റ്‌ പിക്കറ്റിങ്ങ്‌ തുടങ്ങി എതാനും സമയം കഴിഞ്ഞപ്പോൾ എവിടെ നിന്നോ വന്ന കുറെ ആൾക്കാർ അടി തുടങ്ങുകയാണുണ്ടായത്‌. നിമിഷങ്ങൾക്കകം കൃത്യമായി പ്ലാൻ ചെയ്ത പോലെ അവർ സ്ഥലം വിടുകയും ചെയ്തു. തെറ്റിദ്ധാരണമൂലം താനടക്കമുള്ളവരുടെ നേർക്ക്‌ ആക്രമണമുണ്ടാവാനും മതി. ടൗണിൽ നില്‌ക്കുന്നതുതന്നെ അപകടമാണ്‌. അതോണ്ടാ തന്നോട്‌ വേഗം സ്ഥലം വിട്ടോളാൻ പറഞ്ഞത്‌. ഒന്നുമില്ലാതെ രാമേട്ടൻ ഇങ്ങിനെയൊന്നൂം പറയില്ലല്ലോ.“

കാര്യത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്താൻ നടത്തിയ ശ്രമം വിജയിച്ചുവോ എന്നറിയാൻ രാഘവന്റെ മുഖത്തേക്ക്‌ നോക്കി. അവിടെ സംശയത്തിന്റെ ചുളിവുകൾ അപ്പോഴും അപ്രത്യക്ഷമായിട്ടുണ്ടായിരുന്നില്ല.

”എനിക്കൊരു സംശയം ഉണ്ട്‌. ഇതിന്റെ പിന്നിൽ പോൾ ബപ്രഹ്ലാദൻ ഗ്യാങ്ങ്‌ ഉണ്ടെന്നാണ്‌ തോന്നുന്നത്‌.“

”ഞാനും അത്‌ സംശയിക്കതിരുന്നില്ല.“

”ഒരു ഗ്ലാസ്‌ വെള്ളം.“

വെളുത്ത കളിമൺകപ്പുകളിൽ കാപ്പി കൊണ്ടുവന്ന്‌വെക്കുന്ന വെയ്‌റ്ററോട്‌ രാഘവൻ പറഞ്ഞൂ. ഇനിയെന്ത്‌ പറയണമെന്നറിയാതെ നിലത്ത്‌ നോക്കിയിരുന്നു.

ചെമന്ന കാർപ്പറ്റിട്ട നിലം. കറങ്ങുന്ന ഫാനിന്‌ കീഴെ പറന്നുയരാൻ ശ്രമിക്കുന്ന ദിനപത്രത്തിന്റെ താളുകൾ. തലയുയർത്തി നോക്കിയപ്പോൾ കണ്ണുകൾ ചെന്നുപതിച്ചത്‌ പെൻഡുലമുള്ള പഴയ ക്ലാസിക്‌ വാൾക്ലോക്കിലാണ്‌. ഒരു ദിവസംകൂടി യൗവനത്തിലേക്ക്‌ കടന്നിരിക്കുന്നു.

ക്ലോക്കിന്‌ കീഴെ വെളുത്തബോർഡിലെ കറുത്ത അക്ഷരങ്ങൾ സാധനങ്ങളുടെ വില സൂചിപ്പിക്കുന്നു. അതിനുമപ്പുറം മൂന്ന്‌ ഛായാചിത്രങ്ങൾ.

ഗാന്ധിജി, നെഹ്‌റു, പിന്നെ എകെജി.

കാത്തുനില്‌ക്കുന്നവർക്കുവേണ്ടി നിങ്ങളുടെ ഇരിപ്പിടം കഴിയുംവേഗം കാലിയാക്കുക. ദീർഘചതുരാകൃതിയിലുള്ള ഹാർഡ്‌ബോർഡിന്നേൽ ഭംഗിയില്ലാത്ത അക്ഷരങ്ങൾ. ചുറ്റും നോക്കിയപ്പോൾ അവിടെയവിടെയായി ചിതറിയിരിക്കുന്ന വിരലിലെണ്ണാവുന്ന ആളുകൾ. ചരി വന്നുപോയി.

“എന്താ ചിരിച്ചത്‌”

രാഘവന്റെ ശബ്ദം ഉണർത്തി.

“ഒന്നുമില്ല. ആ ബോർഡൊന്ന്‌ നോക്കു.”

“വൈകുന്നേരങ്ങളിൽ നല്ല തിരക്കാണിവിടെ”

ബോർഡിൽ നോക്കി പുഞ്ചിരിച്ചുകൊണ്ട്‌ രാഘവൻ പറഞ്ഞു.

“കാപ്പി കഴിക്കു”

“എതായാലും ഞാനിപ്പോ പോവ്വാ. ശിവനന്ദന്റെയും എന്തെങ്കിലും വിവരം കിട്ടിയാൽ വീട്ടിലേക്ക്‌ വരണം”

അല്പം സന്തോഷം തോന്നി. ഓട്ടം വിഫലമായില്ലല്ലോ. രാഘവൻ കൂടുതൽ വാശി പിടിക്കുമെന്നാണ്‌ കരുതിയത്‌. എഴുന്നേറ്റ്‌ പിന്നാലെ നടന്നു.

“താനിപ്പോ എന്ത്‌ ചെയ്യാൻ പോണു.”

പുറത്ത്‌ കടക്കാതെ വാതില്‌ക്കൽനിന്നുകൊണ്ടുതന്നെ അയാൾ ചൊദിച്ചു.

“പ്രത്യേകിച്ചൊന്നും ഇല്ല. ഇല്ലത്ത്‌ ചെന്നിട്ടും വലിയ കാര്യൊന്നൂല്യ.”

നടന്ന്‌ നീങ്ങുന്ന രാഘവനെ നോക്കി പറഞ്ഞു.

സുഖദുഃഖസ്മരണകൾ ഉണർത്തുന്ന നഗരം. ബസംഗമിക്കുന്നതും അലിയുന്നതും പിരിയുന്നതും ഇവിടെവെച്ചുതന്നെ. ഒഴുകുന്ന വാഹനങ്ങൾക്കും അലയുന്ന ജനങ്ങൾക്കും ഇടയിൽ ഒരിക്കെലെങ്കിലും അലിഞ്ഞു ചേരാൻ കഴിഞ്ഞിരുന്നെങ്കിൽ. ജലോപരിതലത്തിൽ കാറ്റുയർത്തുന്ന അലകൾക്കൊത്ത്‌ ലക്ഷ്യമില്ലാതെ തെന്നി നീങ്ങൂന്ന കളിവഞ്ചിയാകാനായിരിക്കും വിധി.

വ്യക്തിത്തത്തിന്‌ എന്തോ വ്യതിരിക്തത ഉണ്ടെന്ന തോന്നലാണ്‌ എല്ലാത്തിനുമുപരിയുള്ള ശാപം. ആയിരങ്ങളെപോലെയല്ല താനെന്ന തോന്നലിന്‌ എന്തു നീതീകരണമാണുള്ളത്‌. മനഃസ്സാക്ഷി നീതീകരിക്കുമ്പോഴും ബുദ്ധി ഉപദേശിക്കുകയാണ്‌ ചെയ്യുന്നത്‌.

- ഏതെങ്കിലും കോളേജിലെ ഒരു കൊച്ചുസംഘട്ടനംകൊണ്ട്‌ ഒന്നൂം നേടാൻ പോകുന്നില്ല. വെറുതെ ആത്മഹത്യ ചെയ്യാമല്ലാതെ. ഒരു തുള്ളി ചോര പോലും വെറുതെ കളയരുത്‌.

- ഇതെല്ലാം വിപ്ലവപ്രവർത്തനത്തിന്റെ ഭാഗമാണ്‌. എത്ര ഒഴിവാക്കണമെന്ന്‌ വിചാരിച്ചാലും ഒഴിവാകാത്തവയാണ്‌.

നീതീകരണങ്ങൾ തേടയമ്പോൾ വാക്കുകൾക്ക്‌ അർത്ഥവും തനിമയും നഷ്ടപ്പെടുന്നു. ദഹിക്കാത്ത പദാർത്ഥങ്ങൾ പ്രതിപ്രവർത്തിക്കുമ്പോഴുണ്ടാകുന്ന അറപ്പും വെറുപ്പും ഉളവാകുന്നു.

എന്നോ കൈവിട്ടുപോയ ഒരു നല്ല സുഹൃത്തിനൊരിക്കൽ എഴുതി.

- ലക്ഷ്യം പോലെ തന്നെ പ്രധാനമാണ്‌ മാർഗ്ഗവും.

- ഇതൊരുതരം മാദ്ധ്യസ്ഥം പറച്ചിലാണ്‌. മരീചകയായ നിക്ഷപക്ഷതയുടെ ഇല്ലാത്ത അതിർത്തിയിൽനിന്ന്‌ ഞാനൊരു മറുചോദ്യം ചോദിക്കട്ടെ. പാണ്ഡവർ ചെയ്തത്‌ നൂറ്‌ ശതമാനം ശരിയാണെന്ന്‌ തനിക്ക്‌ പറയാൻ കഴിയുമോ. തെറ്റിനെതിരെ എറ്റവും പ്രായോഗികമായ വഴിയാണ്‌ ശരിയായ വഴി. അത്‌ എല്ലാ കൊശവന്മാരുടെയൂം എല്ലാ മൂശകളിലും ഒതുങ്ങിക്കൊള്ളണമെന്നില്ല.

വാക്കുകൾകൊണ്ടുള്ള പകിടകളിയുടെ ഇടയിൽ ഒരിക്കൽ ഇങ്ങിനെ എഴുതേണ്ടി വന്നു.

- സമൂഹത്തോടൊപ്പം വ്യക്തിക്കും പ്രാധാന്യമുണ്ടെന്ന്‌ ഞാനിപ്പോഴും വിശ്വസിക്കുന്നു. എനിക്കിപ്പോഴും ഞാൻ തന്നെയാണ്‌ വലുത്‌.

സ്വാർത്ഥതയുടെ കണങ്ങൾ ബാതിലുണ്ടെന്നറിഞ്ഞുകൊണ്ട്‌ തുടർന്നു.

- അല്ലെന്ന്‌ എപ്പോൾ തോന്നുന്നുവോ അന്ന്‌ ഞാൻ താങ്കളുടെ ശിഷ്യനായിരിക്കും.

വ്യക്തിഹത്യയിൾ വേദനിച്ചപ്പോൾ മനഃപൂർവം എഴുതിയതാണ്‌. താൻ സംഘടനക്ക്‌ ആളെ ഉണ്ടാക്കുന്ന പടുവിഡ്‌ഢിയാണെന്ന്‌ തെറ്റിദ്ധരിച്ചതിൽ ഖേദിക്കുന്നു എന്ന്‌ അയാൾ മറുപടിയിൽ എഴുതിയപ്പോൾ ആ വേദന ഏറുകയാണുണ്ടായത്‌.

അയാളിന്നെവിടെയാണ്‌.

“വിഷ്ണൂ.....”

ഭൂമിയിൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന്‌ ഉറപ്പിക്കാൻ കഴിഞ്ഞത്‌ അംബിക വന്നുവിളിച്ചപ്പോഴാണ്‌.

മാറത്തടക്കിയ ഒരു കെട്ടുപുസ്തകങ്ങളും കൈത്തണ്ടയിലെ കിലുങ്ങുന്ന കുറെ കുപ്പിവളകളുമായി അവൾ മുന്നിൽ വന്ന്‌ നിന്നു.

“എന്ത ഇത്ര ചിരിക്കാൻ”

അവളുടെ ചുണ്ടിൽ വിരിഞ്ഞ മന്ദഹാസം കളിയാക്കുന്നതാണെന്നറിഞ്ഞ്‌ ചോദിച്ചു.

“ഈ നിപ്പ്‌ കണ്ടാൽ ആരാ ചിരിക്കാത്തത്‌. ഈ ലോകത്തൊന്നും അല്ലാന്ന്‌ തോന്നുണു.”

“എനിക്കൊരു കമുകിയുണ്ടായിരുന്നു. അവളിന്നലെ എന്നെ വിട്ടുപിരിഞ്ഞു. അവളെ സ്വപ്നം കണ്ടുനിന്നതാണ്‌.”

ഇങ്ങിനെയെല്ലാം പറയാൻ കഴിയുമെന്നറിഞ്ഞത്‌ വാക്കുകൾ നിയന്ത്രണമില്ലാതെ പുറത്തുവന്നപ്പോഴാണ്‌. അംബികയുടെ മുഖത്തേക്ക്‌ നോക്കി. അവിടെ കാർമേഘങ്ങൾ ഉരുണ്ടുകൂടി തുടങ്ങിയിരിക്കുന്നു.

“എന്തേ നേരത്തെ പോന്നത്‌.”

സമാധാനിപ്പിച്ചില്ലെങ്കിൽ തുവാല നനയുമെന്നോർത്ത്‌ വിഷയം മാറ്റി.

“അതെന്തിനാ വിഷ്ണു അറിയുന്നത്‌. എന്റെ കാമുകനെ കാണാൻ.”

“ആരാണാ ഭഗ്യവാൻ, ഞാനല്ലെങ്കിൽ ഭാഗ്യമായി”

ഇപ്പോഴും ആദ്യവിഷയം തിരിഞ്ഞുനിന്ന്‌ പൊട്ടിചിരിച്ചപ്പോൾ അംബികയുടേതൊപ്പം മുഖം വല്ലാതായി.

“പോട്ടെ സാരമില്ല. ഇതെല്ലാം വെറും തമാശ. ഞാനൊരു കാര്യം പറഞ്ഞാൽ സമ്മതിക്കുമോ.”

“എന്താണ്‌”

“ഒരു കാപ്പി കുടിക്കാൻ എന്നോടൊപ്പം വരാമോ”

“അത്‌ വേണ്ട വിഷ്ണു. സ്വാതന്ത്ര്യമൂണ്ടെന്ന്‌ വെച്ച്‌...”

ആദ്യമായി അംബികയുടെ മുന്നിൽ ചെറുതാകുന്ന അനുഭവം. അവൾ ബവിവേകമതിയായ ഒരു സ്ര്തീയായി വളർന്നിരിക്കുന്നു. എന്തുപറയണമെന്നറിയാതെ ഒരു നിമിഷം സംശയിച്ചുനിന്നു. നിർബന്ധിച്ചാൽ ഒരു പക്ഷെ വരുമായിരിക്കും.

“ഏറിയാൽ ഒരഞ്ച്‌ മിനിറ്റ്‌.”

അംബിക വരുമെന്ന ഉറപ്പോടെ, തിരിഞ്ഞുനോക്കുന്നത്‌ മുടുക്കുകൾ പറയാൻ അവസരം നല്‌കുമെന്നോർത്ത്‌, തിരിഞ്ഞുനോക്കാതെ നേരത്തെയിരുന്ന മേശക്കരികിലേക്ക്‌ നടന്നു. ഹൃദയവും വിവേകവും തമ്മിലുള്ള മത്സരത്തിൽ ഹൃദയം ജയിച്ചിരിക്കണം. അഭിമുഖമായി തലകുനിച്ചിരിക്കുന്ന അംബിക ഭംഗിയുള്ള വിരലുകളിലെ വൃത്തിയായി ചെത്തിമിനുക്കിയ നഖങ്ങൾകൊണ്ട്‌ മേശമേൽ കോറികൊണ്ടിരുന്നു.

“എന്താ ഒന്നും മിണ്ടാത്തെ”

“എനിക്ക്‌ വേഗം പോണം.”

കള്ളപുഞ്ചിരിയുമായി നില്‌ക്കുന്ന വെയ്‌റ്റർ.

“എന്താ കഴിക്കേണ്ടത്‌”

“വിഷ്ണു പറഞ്ഞാമതി”

“രണ്ട്‌ കാപ്പി. എതെങ്കിലും ബിസ്‌കറ്റും.”

“വിഷ്ണൂനൊന്നും പറയാനില്ലെ?”

വെയ്‌റ്റർ പോയി ഏറെ നേരം നിശബ്ദത കനത്തപ്പോൾ ക്ഷമകെട്ട്‌ അംബിക ചോദിച്ചു.

എന്തെല്ലാം പറായാൻ വേണ്ടിയാണ്‌ അംബികയെ വിളിച്ചത്‌. ഒന്നും ഓർമ വരുന്നില്ല. പറയാൻ കഴിയുന്നുമില്ല. ഒഴിഞ്ഞ പക്ഷിക്കൂടായിരിക്കുകയാണ്‌ മനസ്സ്‌.

വേണ്ടപ്പെട്ടവർ അടുത്തുള്ളപ്പോൾ സങ്കല്പങ്ങൾക്കും സ്വപ്നങ്ങൾക്കും മാധുര്യം നഷ്ടപ്പെടുന്നു. കണ്ടുമുട്ടിയാൽ അനുഭവപ്പെടുന്ന സന്തോഷത്തേക്കാൾ അതിനുമുമ്പ്‌ ബാധപോലെ ആവേശിക്കുന്ന ഉത്‌കണ്‌ഠയാണ്‌ ആഹ്ലാദകരമെന്ന്‌ തോന്നുന്നു.

“ഞാനൊരു കാര്യം ചോദിക്കട്ടെ. സത്യം പറയ്യോ”

സംശയിച്ചുകൊണ്ടുള്ള ചോദ്യം കേട്ടപ്പോൾ ആകാംക്ഷ ഉണർന്നു.

“ഞാൻ സത്യമേ പറയാറുള്ളു.”

“ആരെക്കുറിച്ചാ ആലോചിച്ച്‌ നിന്നിരുന്നത്‌”

“അതാണൊ കാര്യം. എന്റെയൊരു ഫ്രണ്ടിനെ. മധു എന്ന മാധവൻകുട്ടി. ആളൊരു ഇടതുപക്ഷതീവ്രവാദിയാണ്‌. അയാളിപ്പോ എവിടെയാണെന്നറിയില്ല. എഴുതാറുമില്ല.“

അംബികക്ക്‌ നിരാശ തോന്നിക്കാണും. മറുപടി അവൾ പ്രതീക്ഷിച്ചതാകാൻ വഴിയില്ല.

”അംബിക എന്താ വിചാരിച്ചത്‌“

”ഞാൻ വിചാരിച്ചു... ആർക്കോ എന്തെങ്കിലും... അപകടം പിണഞ്ഞൂന്ന്‌“

നുണ പറയുമ്പോഴുള്ള ഈ ചിരിയും നിർത്തിനിർത്തിയുള്ള വർത്തമാനവൂം അംബികയുടെ സ്വഭാവമാണ്‌.

”അപകടം പിണഞ്ഞൂന്നുള്ളത്‌ ശരിയാണ്‌. പക്ഷെ അതത്ര ഗൗരവമുള്ളതല്ല.“

അംബിക അതാർക്കാണെന്ന്‌ ചോദിക്കുമെന്ന്‌ പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല.

”മുമ്പുള്ള ഒരു ബില്ലൂണ്ട്‌ ഇപ്പോഴത്തെയൂം കൂട്ടി ഒരുമിച്ച്‌ തന്നാൽ മതി“

കാപ്പിയും ബിസ്‌കറ്റും കൊണ്ടുവന്നുവെച്ച്‌ കൗണ്ടറിലേക്ക്‌ പോകാൻ ഭാവിച്ച വെയ്‌റ്ററെ വിളിച്ചുനിർത്തിക്കൊണ്ട്‌ പറഞ്ഞു.

”ഹേയ്‌ വിഷ്ണു“

പ്രതീക്ഷിക്കാത്ത അതിഥി പ്രതാപൻ മുന്നിൽ വന്നുനില്‌ക്കുന്നു.

അംബികയുടെ മുഖം പരിഭ്രമം വിളിച്ചറിയിച്ചു.

”താനിവിടെ..“

”കോളേജീന്ന്‌ വർവാ“

അയാൾ അംബികക്ക്‌ അഭിമുഖമായി അരികിലിരുന്നു.

”അവിടെ പിന്നെന്തെങ്കിലും പ്രശ്നം ഉണ്ടായോ“

പെട്ടെന്ന്‌ സങ്കോചം മറക്കാൻ ചോദ്യങ്ങൾ ചോദിക്കുകയാണ്‌ നല്ലത്‌.

”ഇപ്പോൾ ഒതുങ്ങിയ മട്ടുണ്ട്‌“

അംബികയുടെ സാന്നിദ്ധ്യം പ്രതാപനിൽ അനുരണനം സൃഷ്ടിക്കുന്നതറിഞ്ഞു. ഒരിക്കലൂം കാണിക്കാത്ത അടുപ്പം ഭാവിച്ച്‌ പ്രതാപൻ പ്ലേറ്റിൽനിന്ന്‌ ബിസ്‌കറ്റെടുത്ത്‌ തിന്നുവാൻ തുടങ്ങിയപ്പോൾ വെറുപ്പ്‌ തോന്നി. പ്രതാപനെ ഒഴിവാക്കുവാൻ കഴിയുമെന്ന്‌ തോന്നുന്നില്ല. അംബികയെ ഒഴിവാക്കുന്നതാണ്‌ നല്ലത്‌.

“അംബികേ നീ പോയ്‌ക്കോ”

“വിഷ്ണു അനിയത്തിയെ പരിചയപ്പെടുത്തിയില്ലല്ലോ”

പ്രതാപൻ വിടുന്ന മട്ടില്ല. പരിചയപ്പെടുത്തേണ്ടെന്ന്‌ മനഃപൂർവ്വം കരുതിയതാണ്‌.

“സോറി. ഇത്‌ അംബിക. വിമൻസ്‌ കോളേജിൽ പഠിക്കുന്നു. അംബികേ ഇത്‌ പ്രതാപൻ.”

അംബിക ചിരിച്ചെന്ന്‌ വരുത്തി ഓടിക്കളഞ്ഞു.

“തന്റെ അനിയത്തി ഒരു നാണം കുണുങ്ങിയാണെന്ന്‌ തോന്നുന്നു.”

ആണെന്ന്‌ അല്ലെന്നോ പറയാനോ അനിയത്തിയാണെന്ന്‌ പ്രതാപൻ സ്വയം തീരുമാനിച്ചപ്പോൾ അത്‌ തിരുത്തണമെന്നോ ബതോന്നിയില്ല. ദൃഷ്ടിയിൽ നിന്നും മറയും വരെ പ്രതാപന്റെ കണ്ണൂകൾ അംബികയെ പിൻതുടരുന്നതറിഞ്ഞു.

“പ്രതാപൻ കാപ്പി കുടിക്കു”

അംബിക കുടിക്കാത്ത കാപ്പി പ്രതാപന്റെ അടുത്തേക്ക്‌ നിരക്കി നീക്കിക്കൊണ്ട്‌ പറഞ്ഞു.

“ഞാനൊരു ഒരു കാര്യം പറയട്ടെ. ഈ പണി അന്തസ്സുള്ളവർക്ക്‌ ചേർന്നതല്ല.”

ചവച്ചിറക്കിയ ബിസ്‌കറ്റിന്റെ ബാക്കി നാവുകൊണ്ട്‌ തുഴഞ്ഞ്‌ വൃത്തിയാക്കിയ ശേഷം ചുടാറാത്ത ആവി പറക്കുന്ന കാപ്പി ഊതികുടിച്ച്‌ കർച്ചീഫ്‌കൊണ്ട്‌ ചുണ്ടൊപ്പി പ്രതാപൻ പറഞ്ഞു.

“ഏതു പണി”

വിഷയം എന്താണെന്നറിഞ്ഞിട്ടും അറിയില്ലെന്ന്‌ നടിച്ചു. പ്രതാപനിൽനിന്നും കേൾക്കുന്നതാണ്‌ കൂടുതൽ രസം.

“അവൻ അടിവീരന്മാരാണെന്നാണ്‌ വെപ്പ്‌. അതിൽ സ്വയം അഭിമാനിക്കുന്നവരുമാണ്‌. എന്നിട്ടും... കുലിത്തല്ലുകാരെ വിളിച്ച്‌... ഛെ.. നാണക്കേട്‌”

പ്രകോപിക്കാൻ മനഃപൂർവ്വം പറഞ്ഞതാണെന്നറിഞ്ഞിട്ടും ചിരിച്ചതേയുള്ളൂ.

“ആർക്കെങ്കിലൂം എന്തെങ്കിലും പറ്റിയോ”

“മൂന്ന്‌ പേരെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്‌. ഇപ്പോ എനിക്ക്‌ അങ്ങോട്ട്‌ പോണം.”

“ഞാനൊരു കര്യം പറഞ്ഞാൽ വിശ്വസിക്കുമോ”

“പറയു, കേക്കട്ടെ”

“ഈ നടന്നതിനൊന്നും രാഘവനും ശിവാനന്ദനും യതൊരു ഉത്തരവാദിത്തവുമില്ല. അവർ നിരപരാധികളാണ്‌.”

“ഞാനത്‌ വിശ്വസിക്കണമല്ലെ. വിഷ്ണു സാക്ഷാൽ വിഷ്ണു തന്നെയാണ്‌. മനസ്സ്‌ അവരുടെ പക്ഷത്ത്‌, നിഷ്പക്ഷനെന്ന നട്യവും.”

മുഖത്ത്‌ സ്‌ഫുരിക്കുന്ന ദേഷ്യം കണ്ടില്ലെന്ന്‌ നടിച്ചു. പലതും അറിയാനുണ്ട്‌. അറിഞ്ഞിട്ടേ വിടുകയുള്ളുവെന്ന്‌ ഉറപ്പിച്ചു.

“അതൊക്കെ പോട്ടെ. വാർഡനെന്തു പറഞ്ഞു. വാർഡന്റെ വീട്ടിൽ പോയെന്ന്‌ കേട്ടല്ലോ.”

പ്രതാപന്റെ മുഖം മങ്ങുന്നത്‌ നോക്കിയിരിക്കാൻ രസമുണ്ട്‌ ഇതാരും അറിഞ്ഞിട്ടുണ്ടാവില്ലെന്നായിരിക്കും വിചാരം.

“പോയി എന്നുള്ളത്‌ ശരിയാണ്‌. വാർഡനെ നിങ്ങളൊക്കെക്കൂടി ഭയപ്പെടുത്തിരിക്കുകയല്ലെ. പ്രിൻസിപ്പലിനൂം ഈ ഒത്തുകളിയിൽ പങ്കുണ്ടെന്ന്‌ ബതോന്നുന്നു.“

”നിങ്ങളെന്ന്‌ പറയണ്ട. അവരെന്ന്‌ പറഞ്ഞാൽ മതി.“

ഇടയിലൊന്ന്‌ തിരുത്തിയതിന്റെ നീരസം പ്രതാപന്റെ മുഖത്ത്‌ പടരുന്നതറിഞ്ഞു.

”പക്ഷെ ഒരു കാര്യം. ഇതുകൊണ്ടൊന്നും ഞങ്ങൾ പിൻവാങ്ങില്ലെന്ന്‌ അവരെ ഓർമിപ്പിച്ചോളു.“

അധികനേരം ഇരിക്കുന്നത്‌ പന്തിയല്ലെന്ന്‌ തോന്നിയിട്ടായിരിക്കണം അയാൾ എഴുന്നേറ്റു.

”ഇരിക്കടോ. എന്താ ഇത്ര തിരക്ക്‌“

നിർബന്ധിക്കാൻ രസം തോന്നി.

”തിരക്കുണ്ട്‌. ഹോസ്പിറ്റലിൽ പോണം.“

പണിപ്പെട്ട്‌ ചിരിവരുത്തിയ അയാൾ നുരഞ്ഞുപൊന്തുന്ന കോപത്തെ അടക്കിനിർത്താൻ പാടുപെടുന്നതറിഞ്ഞു. ഇനിയെത്ര ശ്രമിച്ചാലും നില്‌ക്കില്ലെന്നറിഞ്ഞ്‌ ഇരുന്നുകൊണ്ടുതന്നെ തലകുലുക്കി യാത്രയാക്കി.

വെയ്‌റ്റർ എപ്പഴോ കൊണ്ടുവന്നുവെച്ച ബില്ല്‌ കാണാഞ്ഞ്‌ നിലത്ത്‌ നോക്കി. മേശക്കടിയിലേക്ക്‌ കുനിഞ്ഞ്‌ നിലത്ത്‌ പറന്നുവീണ ബില്ലെടുത്ത്‌ എഴുന്നേല്‌ക്കുമ്പോൾ തല മേശയിൽ മുട്ടി വേദനിച്ചു. തല തടവിക്കൊണ്ട്‌ നോക്കിയത്‌ കുറച്ചകലെ എതിരെ ഇരുന്നിരുന്ന ഒരു പെൺക്കുട്ടിയുടെ മുഖത്തേക്കായിരുന്നു. ജാള്യത മറക്കാൻ ഒന്ന്‌ ചിരിച്ച്‌ കൗണ്ടറിനടുത്തേക്ക്‌ നടക്കുമ്പോൾ അവൾ അടക്കിച്ചിരിക്കുന്നുണ്ടായിരുന്നു.

9

ചതുരംഗപ്പലകയിലെ കള്ളികളുടെ എണ്ണത്തിനൊപ്പം പരന്നുകിടക്കുന്ന ചെറുതും വലുതുമായ ഗ്രാമങ്ങൾ. അതിലീ കൊച്ചുഗ്രാമത്തിലെ ചെറിയ കുന്നിന്റെ മുകളിൽ ശ്രേയസ്സുറങ്ങുന്ന ഗ്രാമക്ഷേത്രം. അതിന്റെ താഴികക്കുടത്തിനും മീതെ ഒരു സാധാരണ ഗൃഹമോ!

ഒടുവിൽ ശാപമോക്ഷത്തിനായി താണുകേണപേക്ഷിച്ചു. അന്തസ്സും ആഭിജത്യവുമുള്ളവരുടെ രോദനം വനരോദനമാകാറില്ല. അവർക്കുവേണ്ടി സ്വതവേ ചഞ്ചലചിത്തനായ ക്ഷേത്രപാലൻ പടിഞ്ഞാറ്റി മാളിക മാത്രമേ പാടില്ലായ്‌കയുള്ളുവെന്നൊന്ന്‌ തിരുത്തി.

കർക്കിടകത്തിലെ അമാവാസിയിൽ കോരിച്ചൊരിയുന്ന മഴയത്ത്‌ നാക്കില വഞ്ചിയാക്കി തുഴഞ്ഞുവന്ന്‌ ഉറഞ്ഞുതുള്ളിയ കുടുംബദേവത വടിക്കിണിയിൽ കുടിയിരുന്നുട്ടും ദാരിദ്രം വിട്ടുമാറിയില്ല. പിന്നീട്‌ ഒരു തലമുറക്കും ഇല്ലത്തിനുടുത്ത്‌ ഒരു മാളിക പണിത്‌ പ്രൗഢി പ്രദർശ്ശിപ്പിക്കാനായില്ല.

മാളികയില്ലാത്ത ഇല്ലത്തിന്റെ വൈദ്യുതിപ്രഭയിൽ കുളിച്ച ദൃശ്യം ഒരു സർക്കസ്‌ കൂടാരത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു. ഇന്ന്‌ സ്മരണകളുണർത്തുന്ന ഇരുട്ടുമുറികളിൽ പൂർണ്ണചന്ദ്രനുദിച്ച ദിവസമാണ്‌.

“എന്തൊരിരിപ്പാണിത്‌ വിഷ്ണു. അവിടെ ഇനിയെത്ര പണിയാ കിടക്കണേന്നറിയ്യോ”

ചെറിയേട്ടന്റെ വേളിയുടെ ഭാരം തന്റെ തോളിലാണെന്നാണ്‌ രവിയേട്ടന്റെ ഭാവം. അനാവശ്യമായ ഉത്‌ക്കണ്‌ഠ അരോചകമാണ്‌.

“താൻ വേഗം കുളിച്ച്‌ വർവാ. ഞാനങ്ങോട്ട്‌ ചെല്ലട്ടെ. സമയം എത്രയായീന്നറിയ്യോ”

സന്ധ്യ കറുത്തതറിഞ്ഞില്ല. തരിമണലുകൾ വാരി ചിതറിയെറിഞ്ഞപ്പോൾ നേരിയ കാറ്റിൽ അടക്കം പറയുന്ന അലകളോട്‌ അവയെന്തോ കിന്നാരം ചൊല്ലി. കുളക്കരയിൽ ഇരുട്ടത്തിരുന്നിട്ടും തിളങ്ങുന്ന മണൽത്തരികൾ ആഴത്തിലേക്ക്‌ ഊർന്നിറങ്ങുന്നത്‌ കാണാമായിരുന്നു. തീറ്റയാണെന്ന്‌ തെറ്റിദ്ധരിച്ച്‌ പുളഞ്ഞ്‌ പരതുന്ന മത്സ്യങ്ങൾ.

തലകുടഞ്ഞ്‌ ഇരുകൈകൊണ്ടും മുടി വകഞ്ഞു മാറ്റി തുടരെത്തുടരെ കാർക്കിച്ചുത്തുപ്പിക്കൊണ്ട്‌ രവിയേട്ടൻ വേഗത്തിൽ നടന്നുപോയി.

അലച്ചിലിനിടവരുമെന്നോർത്താണ്‌ രാവിലെ കുളിക്കാതിരുന്നത്‌. ഇനിയിപ്പോൾ കുളിച്ചുചെന്നാലും വിശ്രമം കിട്ടുമെന്ന്‌ തോന്നുന്നില്ല.

മുട്ടോളം വെള്ളത്തിൽ ഇറങ്ങി നിന്ന്‌ കൈകുമ്പിളിൽ ജലമെടുത്ത്‌ മുഖം കഴുകി. കവിൾ നിറച്ച്‌ കുലുക്കുഴിഞ്ഞു. വിരലുകൊണ്ട്‌ പല്ലുതേച്ചു. എഴുന്നുനില്‌ക്കുന്ന രോമങ്ങളെ അവഗണിച്ച്‌ തണുത്ത വെള്ളത്തിൽ നിമിഷങ്ങളെണ്ണി മുങ്ങികിടന്നു. ഉരുമുന്ന മത്സ്യങ്ങളെ കാണാൻ കണ്ണ്‌ തുറന്ന്‌ ഉടനെ ഇറുക്കിയടച്ചു.

മനുഷ്യന്റെ കണ്ണുകൽ മത്സ്യങ്ങൾക്ക്‌ വളരെ പഥ്യമാണത്രെ!

മെഴുക്കുപുരട്ടിയായി ഈരിഴ തോർത്ത്‌ ചുറ്റി കൂളിക്കാൻ വരുമ്പോൾ ഓപ്പോൾ ഭയപ്പെടുത്തുമായിരുന്നു. കണ്ണടച്ച്‌ കുളിക്കാൻ ഓരോ തവണ മറക്കുമ്പോഴും ഓപ്പോൾ പൊട്ടിച്ചിരിക്കും.

ഓടിയണയുന്ന മത്സ്യങ്ങളെ കണ്ട്‌ ഭയന്നായിരിക്കും ഓരോ തവണയും മുങ്ങിയുയരുന്നത്‌. ഒന്ന്‌ കഴിഞ്ഞാൽ മതിയെന്ന്‌ ഉറക്കെ കരയും. വസ്ര്തങ്ങൾ നനയുമെങ്കിലും ഇറങ്ങിവന്ന്‌ തലപിടിച്ച്‌ മൂന്ന്‌ തവണ മുക്കാതെ ഓപ്പോൾ വിടുകയുമില്ല.

കുറച്ച്‌ തെച്ചിപ്പൂ വേണ്ടിവരുമെന്ന്‌ ഓപ്പോൾ പറഞ്ഞത്‌ ഓർമ്മ വന്നു. അക്കരെ പൊന്തക്കാടുകളിൽ പാമ്പുകൾ ഒളിച്ചിരിക്കുമെന്ന ഭയം മറന്ന്‌, നാരിഴ പോലുള്ള ചണ്ടികൾക്കിടയിലൂടെ, ആമ്പലിന്റെ വള്ളികൾ പൊട്ടിച്ച്‌ നീന്തി. നനവില്ലാത്ത ആമ്പലിലയുടെ പുറത്തിരുന്ന വാൽമാക്രികൾ ചാടുന്നത്‌ കാണാൻ രസം തോന്നി.

ഇരുട്ടിലൂം തെളിയുന്ന രക്തവർണ്ണം. പൂക്കൾ പറിക്കാൻ പ്രയാസം തോന്നിയില്ല. മടങ്ങിവന്ന്‌ മുട്ടോളം വെള്ളമുള്ള കല്പടവിലിരുന്ന്‌ കിതച്ചു.

“ആരാത്‌”

കരിയിലാരെന്ന്‌ ശബ്ദംകൊണ്ട്‌ തിരിച്ചറിഞ്ഞു. വലിയേട്ടൻ.

“ഞാനാ വിഷ്ണു.”

“എന്തായി കാട്ടണെ”

“കുറച്ച്‌ തെച്ചിപ്പൂ പറിക്ക്യായിരുന്നു.”

“അതിപ്പോ ഈ രാത്രീല്‌ തന്നെ വേണോ”

തോർത്തുമുണ്ട്‌ പരതുമ്പോൾ വലിയേട്ടൻ ടോർച്ച്‌ കത്തിച്ച്‌ കാണിച്ചുതന്നു.

പൂമുഖത്തേക്ക്‌ നടക്കുമ്പോൾ വടക്കുപുറത്തേക്ക്‌ നോക്കി. ദേഹമാസകലം ബപറ്റിപ്പിടിച്ച വറ്റ്‌ പോകാൺ കുട്ടനെ ഒന്ന്‌ തുള്ളിച്ചശേഷം കൈകഴുകിക്കുകയാണ്‌ കുഞ്ഞോപ്പോൾ.

പന്തലിലൂടെ കടന്നുപോകുമ്പോൾ നാരയണേട്ടനൊന്ന്‌ ചിരിച്ചു.

“എപ്പോ വന്നു.”

“ഇപ്പോ. ആരുല്യാലോ അവിടെ അതോണ്ടാ വൈകുന്നേരം മതീന്ന്‌ വെച്ചത്‌.”

പാത്രവും പന്തലും കോൺട്രാക്‌റ്റ്‌ എടുത്ത അനിയനെ സഹായിക്കാൻ മേശപുറത്ത്‌ വച്ച സ്‌റ്റൂളിന്മേൽ നിന്ന്‌ അഭ്യാസം കട്ടുകയാണ്‌ രവിയേട്ടൻ. കൊച്ചുനാരായാണനുമുണ്ട്‌. നിർദ്ദേശങ്ങൾ കൊടുക്കാൻ എന്ന ഭാവേന ചെറിയേട്ടനും. ഗൃഹസ്ഥനാകാനുള്ള തിരക്കിലാണദ്ദേഹം. ഇരിപ്പ്‌ കണ്ടാൽ ആദ്യരാത്രിയുടെ സ്വപ്നലോകത്തിലാണെന്ന്‌ തോന്നുന്നു.

നിലാവുദിക്കാൻ വൈകുമെന്നറിഞ്ഞ്‌ പന്തലിൽ തിളങ്ങുന്ന പ്രകാശത്തിന്റെ നിഴൽ പുറത്തളത്തിനപ്പുറത്ത്‌ അറക്കടുത്ത്‌ ഇടുങ്ങിയ മച്ചിൽ കാവൽനിന്നു.

“വിഷ്ണു....”

കുട്ടികളൊടൊപ്പമിരുന്ന്‌ ഊണ്‌ കഴിച്ച്‌ കൈകഴുകി ഉടുത്ത തോർത്തുമുണ്ടഴിച്ച്‌ മുഖം തുടച്ച്‌ അച്ഛൻ വിളിച്ചു.

“എന്താ അച്ഛാ”

“തട്ടിൻപുറത്ത്‌ ദർഭ ഇരിക്കണ്ട്‌. കുറച്ചിങ്ങട്‌ എടുത്ത്‌ കൊണ്ടർവാ. വേറൊന്നും എനിയ്‌ക്ക്‌ വയ്യാ. ന്നാപ്പിന്നെ ആ പണിങ്ങട്‌ കഴിയ്‌ക്കാന്ന്‌ വെയ്‌ക്കേ”

ഇടനാഴിയിലേക്ക്‌ കോണി കയറുമ്പോൾ വടക്കെ മച്ചിലേക്ക്‌ നോക്കി. വർഷങ്ങൾക്ക്‌ മുമ്പ്‌ കാറ്റിലൊടിഞ്ഞ്‌ വീണ തെക്കുപുറത്തെ വാഴയുടെ നനഞ്ഞ ഓർമ്മ. വടക്കെ മച്ച്‌ താല്‌ക്കാലിക കലവറ ആക്കിയിരിക്കുകയാണിപ്പോൾ. ആദ്യം മുത്തശ്ശി, പിന്നെ അമ്മ. ദുഃഖങ്ങളുടെ കലവറയായിരുന്നല്ലോ അത്‌.

ദർഭയെടുത്ത്‌ കോണിയിറങ്ങി.

“എന്താ വിഷ്ണുവേട്ടാ ഒരു ഉത്സാഹമില്ലാതെ.”

മകളെ അനുകരിച്ച്‌ ഉറക്കെ പറയുന്നത്‌ അച്ഛൻപെങ്ങളാണ്‌. ചെവി അല്പം പതുക്കെയുമാണ്‌.

“ഒന്നൂല്യ. പകൽ നല്ല പണിണ്ടായിരുന്നു.”

അവരുടെ പിന്നിൽ പതുങ്ങി നില്‌ക്കുന്ന മീര ഒന്ന്‌ ചിരിച്ചു. ഉടുപ്പിൽനിന്നും പാവാടയിലേക്ക്‌ വളർന്നിരുക്കുന്നു ഇവൾ.

“നീ ഇത്‌ അമ്മാമന്‌ കൊണ്ട്‌ കൊടുക്ക്‌. പുറത്ത്‌ ബപന്തലിലുണ്ട്‌.”

ദർഭ നീട്ടികൊണ്ട്‌ പറഞ്ഞു.

“ഈ കൊല്ലം കഴിഞ്ഞാ പഠിപ്പ്‌ നിർത്തോ അതോ ബിരുദാനന്തരത്തിന്‌ പ്ലാനുണ്ടോ.”

നേരമ്പോക്ക്‌ വർത്തമാനങ്ങൾ ധാരാളം പറയാനറിയുന്ന അച്ഛൻ പെങ്ങളിന്ന്‌ ഗൗരവത്തിലാണ്‌. നല്ലവണ്ണം വായിക്കുന്ന ഇവർ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാണ്‌.

“ഒന്നും തീരുമാനിച്ചിട്ടില്ല.”

“തീരുമാനിക്കാതെ പറ്റില്ലല്ലോ. ഇപ്പോത്തന്നെ ശ്രമിച്ച്‌ തുടങ്ങിയാലെ അഡ്മിഷനുള്ള മാർക്ക്‌ കിട്ടൂ.”

സാധാരണ ഇത്തരം ഉപദേശങ്ങൾ ബോറടിപ്പിക്കുന്നവയാണ്‌. അച്ഛൻപെങ്ങളായതുകൊണ്ട്‌ വിഷമമൊന്നൂം തോന്നിയില്ല.

വടക്കിണിയിൽ കുട്ടനുറങ്ങുന്നു. ശല്യപ്പെടുത്തണ്ട. കുട്ടികളെങ്കിലും സുഖമായി ഉറങ്ങട്ടെ. വടക്കെകെട്ടിലേക്ക്‌ നടന്ന്‌ അരയോളം ഉയരത്തിലുള്ള ചാണയിൽ കയറിയിരുന്നു.

“അവിടെയിരുന്നോളു. അംബികയെവിടെ”

അംബികയുടെ അമ്മയും വലിയമ്മയും മറ്റുള്ളവരും എഴുന്നേറ്റ്‌ മാറൻ ശ്രമിച്ചപ്പോൾ വേണ്ടെന്ന്‌ ആംഗ്യം കാട്ടിക്കൊണ്ട്‌ പറഞ്ഞു.

“അവള്‌ വന്നില്ല. കുറെ വായിക്കാനുണ്ടത്രെ”

മേലടുക്കളയിൽ ഓട്ടുപാത്രങ്ങളുടെ ചിലമ്പൽ. ഓപ്പോൾ തിരക്കിലാണ്‌.

“വിഷ്ണുവേട്ടനെ വിളിക്കുന്നു”

“ആര്‌”

“ചെറിയേട്ടൻ”

പന്തലിലേക്ക്‌ നടന്നു.

“ഞാനപ്പഴേ പറഞ്ഞതാ. ഇത്രയും പേപ്പർ മതിയാകില്ലെന്ന്‌”

പണിനിർത്തിയ രവിയേട്ടൻ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

“കുറച്ച്‌ ചൈനാപേപ്പർ വേണം.”

നീരസം കാണിക്കാതിരിക്കുന്നതിന്‌ വേണ്ടിയോ എന്തോ മോട്ടോർസൈക്കിളിന്റെ കീ നീട്ടിക്കൊണ്ട്‌ ചെറിയേട്ടൻ പറഞ്ഞു.

“ഞാനും കൂടെ വരാം.”

രവിയേട്ടന്‌ വണ്ടി ഓടിച്ച്‌ പരിചയമില്ല. ഓടിക്കാനറിയുമെങ്കിൽ അങ്ങേര്‌ തന്നെ മുൻകൈ എടുത്തേനെ.

കയറ്റം കയറി ടാറിട്ട റോഡിലേക്ക്‌ തിരിയുന്നതിന്‌ മുമ്പ്‌ അംബികയുടെ വീട്ടിലേക്കൊന്ന്‌ നോക്കി. വിളക്കണച്ചിട്ടില്ല. ഉദിച്ചുയരുന്ന അമ്പിളിയുടെ നിഴലിൽ മുറ്റത്തെ തൊടിയിലൂടെ മുറിയിലുലാത്തുന്ന അംബികയെ വ്യക്തമായി കാണുന്നുണ്ട്‌. ബതിരിച്ചുവരുമ്പോഴും അംബിക വിളക്കണച്ചിരുന്നില്ല.

ചെറിയേട്ടന്റെ ഉത്സാഹമാണെന്ന്‌ തോന്നുന്നു ഊണുകഴിച്ച പന്തലിലെത്തുമ്പോഴേക്കും ശീട്ടുകളി തുടങ്ങിയിരുന്നു.

“എല്ലാവരുടെയൂം ഊണ്‌ കഴിഞ്ഞോ”

വലിയേട്ടന്റെ അന്വേഷണം.

“അകത്ത്‌ എല്ലാവരുടേയും കഴിഞ്ഞിട്ടില്ല.”

“താനൊരു കയ്യിരിക്ക്യാ”

കശക്കിയിട്ട ശിട്ട്‌ ഒതുക്കിവെച്ച്‌ നാരായണേട്ടൻ പറഞ്ഞു. നേരത്തെ ഉറങ്ങുന്ന ശീലമാണദ്ദേഹത്തിനെന്ന്‌ തോന്നുന്നു. രക്ഷപ്പെടാനുള്ള ശ്രമമാണ്‌. കാർന്നോരല്ലെ എന്ന്‌ വിചാരിച്ച്‌ കൈ വാങ്ങിയാൽ കുടുങ്ങിയതുതന്നെ. നയത്തിൽ മയപ്പെടുത്തി പുറത്തേക്കിറങ്ങി.

അപ്പോൾ എന്തു ചെയ്യണമറിയാതെ മനസ്സ്‌ കുഴങ്ങുകയായിരുന്നു.

പാലമരചുവട്ടിലെ രൂപങ്ങളില്ലാത്ത ശിലാവിഗ്രഹങ്ങളിൽ കുരുതിനടത്തിയ വേലൻ മറന്ന ചിലമ്പ്‌ തെളിഞ്ഞ നിലാവിൽ തിളങ്ങുന്നുണ്ടായിരുന്നു. സർപ്പക്കാവിൽ ആരൊ കത്തിച്ചുവെച്ച അന്തിത്തിരി നേരത്തെ തന്നെ അണഞ്ഞുപോയിട്ടുണ്ടായിരുന്നു. കുരിരുട്ടിൽ കൂമൻ മൂളുന്നുണ്ടായിരുന്നു. അപ്പോൾ പന്തലിൽ ഉറങ്ങാത്തവരുടെ ഒച്ചയിൽ മടുത്ത്‌ നിലാവിലൂടെ നടക്കുകയായിരുന്നു.

ആകാശത്തിന്‌ നിറമില്ലായിരുന്നു. അവിടെ അപൂർവമായി നക്ഷത്രങ്ങൾ തിളങ്ങിയിരുന്നു. അലയുന്ന മേഘങ്ങൾ ചന്ദ്രനെ ഇടക്കിടെ മറച്ചുകൊണ്ടിരുന്നു. അംബികയുടെ വീട്ടുമുറ്റത്തെ ചെമ്പരത്തിപ്പൂക്കൾ അപ്പോഴും വാടിയിരുന്നില്ല.

അംബിക ഉറങ്ങിയിരുന്നു. ഉണർന്ന അംബികയുടെ മുഖം വിളറിയിരുന്നു. അവളുടെ മുടിയിൽ വാടാത്ത മുല്ലപ്പൂക്കൾ ഉണ്ടായിരുന്നു. നെറ്റിയിലുണങ്ങിയ ചന്ദനകുറിക്കുമീതെ കുങ്കമപ്പൊട്ടുണ്ടായിരുന്നു.

നെറ്റിയിലമർത്തി ചുംബിക്കുമ്പോൾ അവൾ കണ്ണൂകളടച്ചിരുന്നു. വരണ്ട ചന്ദനക്കൂറി അടർന്നുവീഴുന്നുണ്ടായിരുന്നു. കവിളിന്‌ ശീതളിമ ഉണ്ടായിരുന്നു. നനുത്ത ചുണ്ടിൽ അമർത്തിയമർത്തി ചുംബിക്കുമ്പോൾ മിഴികളിൽ നനവേറിയിരുന്നു. ചുടുനീർ ഒലിച്ചിറങ്ങാൻ തുടങ്ങിയിരുന്നു.

അവളുടെ കണ്‌ഠത്തിൽ ഗദ്ഗദം തടഞ്ഞുനിന്നു. കഴുത്തിൽ ബസ്വർണ്ണമാലയുണ്ടായിരുന്നു. മാറിൽ പതിഞ്ഞുകിടക്കുന്ന ലോക്കറ്റിൽ മഹാവിഷ്ണുവിന്റെ രേഖാചിത്രമായിരുന്നു.

കൈനിറയെ കരുതിയ പാലപ്പൂക്കൾ കട്ടിലിൽ വിതറിയിരുന്നു. അവളുടെ മുതുകും മാറിടവും നഗ്നമായിരന്നു. മുലകൾക്ക്‌ കുളിർമ്മയും മാർദ്ദവവുമുണ്ടായിരുന്നു. നഖക്ഷതങ്ങളിൽ അവൾ പുളഞ്ഞിരുന്നു. പൊക്കിൾച്ചുഴിയിൽനിന്നും അരിച്ചിറങ്ങുന്ന സ്വർണ്ണരോമങ്ങളിൽ പുളകമണിയിക്കുമ്പോൾ അവളുടെ മുഖമാകെ ലിംഗപ്രസാദം.

മദ്ധ്യയാമമായപ്പോഴേക്കും അവൾ തളർന്നിരുന്നു. അവളുടെ തളർച്ചയിൽ അഭിമാനം തോന്നിയിരുന്നു. പക്ഷെ ആദ്യരത്രിയിൽ ഭാര്യ കന്യകയല്ലെന്ന അറിയുമ്പോൾ എന്ത്‌ തോന്നുമെന്ന അവളുടെ ചോദ്യത്തിന്‌ മുന്നിൽ തളർന്നുപോയി.

തിരിച്ചുനടക്കുമ്പോൾ കൈയ്യിൽ വളപ്പൊട്ടുകൾ ഉണ്ടായിരുന്നു. കട്ടിലിലെ പാലപ്പൂക്കൾ ചതഞ്ഞിരുന്നു. മുടിയിലെ മുല്ലപൂക്കൾ വാടിയിരുന്നു. കുങ്കപ്പൊട്ട്‌ മാഞ്ഞിരുന്നു. നിലാവ്‌ മങ്ങിയിരുന്നു. കാറ്റ്‌ നിന്നിരുന്നു.

മനസ്സ്‌ നിറയെ വെണ്മണിശ്ലോകങ്ങളായിരുന്നു.

ഇടവഴിയിലൂടെ കമ്പിറന്തലുമായി മടങ്ങിവന്നിരുന്നത്‌ അംബികയുടെ അമ്മയും വലിയമ്മയുമായിരുന്നു.

പന്തലിൽ ശീട്ടുകളി കഴിഞ്ഞിരുന്നു. അപ്പോൾ അക്ഷരശ്ലോകം നടക്കുകയായിരുന്നു.

- **വെണ്ണസ്മേരമുഖിം വറുത്തുവറളും വൃന്താക ദന്തച്ഛദാം...

ഈണത്തിൽ ശ്ലോകം ചൊല്ലിയിരുന്നത്‌ ആരായിരുന്നു. ആരായലും മറ്റുള്ളവരതിന്റെ അർത്ഥം ആസ്വദിച്ച്‌ തലയാട്ടുന്നുണ്ടായിരുന്നു.

മനസ്സ്‌ തിരയടങ്ങിയ സമുദ്രമായിരുന്നു.

പന്തലിനപ്പുറത്തെ പ്രകാശമില്ലാത്ത മുറ്റത്ത്‌ പുറത്തളത്തിലേക്ക്‌ എടുത്തുവെക്കാൻ മറന്നുപോയ അച്ഛന്റെ ചാരുകസേരയിൽ മാനത്തുനോക്കി മലർന്ന്‌ കിടന്നു.

10

തെളിഞ്ഞ പ്രഭാതം.

അലങ്കരിച്ച പന്തലിൽ പിറുപിറുപ്പിന്റെ ആരവം. പുതുവസ്ര്തങ്ങളണിഞ്ഞ കുട്ടികളുടെ കലപില. കൈകെട്ടി നില്‌ക്കുന്ന കൗമാരം കടക്കാത്തവരുടെ ചുണ്ടിൽ കള്ളപുഞ്ചിരി. കൺമഷിയെഴുതിയ കടക്കണ്ണൂകളിൽ നാണത്തിന്റെ കൂമ്പൽ.

കത്താത്ത ചകിരിയിൽ ഉമിനിറഞ്ഞ മലർ കരിഞ്ഞ്‌ ഉയരുന്ന വെളുത്ത പുക. അഗ്നികുണ്ഡത്തിൽനിന്നും കരിഞ്ഞ നെയ്യിന്റെയും സ്ഥാനം തെറ്റി വീണ ജലത്തിന്റെയും ഇഴുകിയ ഗന്ധം.

ബ്രഹ്മമിരിക്കുന്ന നമ്പൂതിരി തുടർച്ചയായി ചുമച്ചു. ആകൃതിയില്ലാത്ത പാളകൊണ്ട്‌ ഓയ്‌ക്കൻ ഇടക്കിടെ വീശി. ആളിക്കത്തുന്ന അഗ്നിയുടെ സ്വർണ്ണപ്രഭയിൽ ഓയ്‌ക്കന്റെ കഷണ്ടി തിളങ്ങി.

തറ്റുടത്ത്‌ പവിത്രമിട്ട ചെറിയേട്ടൻ ഓയ്‌ക്കൻ സ്‌ഫുടതയൊടെ ചൊല്ലികൊടുക്കുന്ന മന്ത്രങ്ങൾ ശബ്ദം കുറച്ച്‌ ആവർത്തിക്കുന്നു. മൈലാഞ്ചിയിട്ട കൈകളിൽ മുറകെ പിടിച്ച വാൽകണ്ണാടി. പുതിയ ഓപ്പോൾ മുഖം കുനിച്ചിരിപ്പാണ്‌.

കൈപിടിച്ച അഗ്നിക്ക്‌ ചുറ്റും പ്രദിക്ഷണം. കുരവയെ തുടർന്ന്‌ ഉച്ചത്തിലാർപ്പുവിളി. സംഗീതസാന്ദ്രമായ വേളിയോത്തിന്റെ ഈണം. അറുപത്‌ കഴിഞ്ഞവർക്ക്‌ ആഹ്ലാദം. വീഡിയോ ഉണ്ടെന്നറിഞ്ഞപ്പോൾ ചൊല്ലുകാർക്ക്‌ ഉത്സാഹമേറി.

“ഏടത്തി വിളിക്കണു. ഒന്നങ്ങട്‌ ചെല്ലാൻ പറഞ്ഞു.”

കൂട്ടത്തിലില്ലതിരുന്ന പെൺക്കുട്ടി. നെറ്റിയിൽ കളഭം, നുണക്കുഴി, പിന്നെ മുഖക്കുരു. ആരെന്ന്‌ ചോദിക്കുന്നതിനുമുമ്പെ അവൾ ഓടിക്കളഞ്ഞു.

ഓപ്പോളായിരിക്കും വിളിച്ചതെന്ന്‌ കരുതി നാലുകെട്ടിലെത്തി. പക്ഷെ വിളിച്ചത്‌ കുഞ്ഞോപ്പാളായിരുന്നു.

“പനിനീരും ചെറുനാരങ്ങയും എവിട്യാ വിഷ്ണു.”

കുടിവെപ്പിനുള്ള ഒരുക്കമാണ്‌. നടുമുറ്റത്തിന്റെ നടുവിൽ നിറപറയിൽ പൂക്കുല. പിന്നെ നിലവിളക്ക്‌, അഷ്ടമംഗല്യം. ചുറ്റും അരിമാവുകൊണ്ട്‌ അണിഞ്ഞിരിക്കുന്നു.

നടുമുറ്റത്തെ തെക്കുകിഴക്കെ മൂലയിൽ ഒരു മേശ. അഴുക്കുപടിടിചിരുന്ന മേശ വൃത്തിയാക്കി പൂക്കളുള്ള വിരികൊണ്ട്‌ അലങ്കരിച്ചിരിക്കുന്നു. ദീർഘവൃത്താകൃതിയിലുള്ള ബ​‍ൂരു സ്‌റ്റീൽ പ്ലേയ്‌റ്റിൽ വെറ്റില, കളിയടക്ക, വാസനചുണ്ണാമ്പ്‌. പിന്നെ സുഗന്ധമുള്ള പാക്ക്‌ വേറെയും.

പേരറിയാത്ത പെൺകിടവിന്റെ ചുണ്ട്‌ നല്ലവണ്ണം ചെമന്നിരുന്നു.

നാലുകെട്ടിന്റെ ചുറ്റൂം അണിഞ്ഞൊരുങ്ങിയ സ്ര്തീകൾ കയ്യടക്കിയിരിക്കുന്നു. രസികത്തമുള്ള പുരുഷന്മാർ തെക്കിണിയും. അപ്പം തട്ടിപ്പറിക്കാൻ മാത്രം ഓവിനിച്ചുണ്ണികൾ ഇല്ലാതായിരിക്കുന്നു.

കലവറക്കാരനായി വടക്കെമച്ചിലെ വാതിൽപ്പടിയിലിരുന്നു. നിലവറയിൽ നിന്നും നരച്ചീരുകളുടെ ചിറകടി. ഉത്തരത്തിലിരുന്ന ഗൗളി ഒന്നുകൂടി ചിലച്ചു.

ചെരിച്ച്‌ ചാരി വെച്ചിരിക്കുന്ന കയറുകട്ടിലിന്‌ കൂട്ടില്ലാത്തതിന്റെ നൊമ്പരം. പിണ്ഡം കൊത്താൻ വരുന്ന പിതൃക്കളെ കാണുന്ന കൊച്ചുബലന്റെ കൗതുകത്തോടെ ചുമരിലേക്ക്‌ നോക്കി. ചുമരിൽ കളിയടക്ക കറയുടെ തെളിമ. തെളിഞ്ഞുനില്‌ക്കുന്ന കൈപ്പത്തികളൊന്നിന്റെ ഭംഗിയുള്ള വിരലുകൾ മുത്തശ്ശിയുടേതാകുമോ. അതോ അമ്മയുടേതോ.

നറുമണമുള്ള ഒരുപിടി പലപൂക്കളുമായാണ്‌ ഇന്നലെ രജനി വന്നത്‌. കുറെ വാടിയ മുല്ലപൂക്കൾ വിതറി അവൾ തിരിച്ചുപോയി. എവിടെ ആർക്കാണ്‌ തെറ്റുപറ്റിയത്‌. അമിതപ്രതീക്ഷകൾക്കുള്ള പ്രതിഫലങ്ങളാണിതെല്ലാം. ഒന്നുമില്ലെന്ന്‌ മനസ്സിലാക്കാൻ വൈകിപ്പോയി.

ഒന്നുമില്ലെങ്കിലും എന്തെങ്കിലും ഉണ്ടെന്ന്‌ ആശിക്കുകയാണ്‌ നല്ലത്‌. ശൂന്യത ഉണ്മയാണെങ്കിലും ആ അറിവ്‌ ഭയാനകമാണ്‌.

ഒരു വശം തളർന്ന്‌ വർഷങ്ങളോളം മരണം കാത്തുകിടന്ന മുത്തശ്ശിയുടെ തന്റേടമ ശൈഥില്യമാകാതിരുന്നത്‌ ആ അറിവില്ലായ്മ കൊണ്ടായിരിക്കും. അതോ എല്ലാം അറിഞ്ഞിരുന്നതുകൊണ്ടോ.

മുജ്ജന്മത്തിലെ പ്രവർത്തിയുടെ ഫലങ്ങൾ ഈ ജന്മം അനുഭവിക്കുന്നു. വിധിയുമായി പൊരുത്തപ്പെടാൻ മുത്തശ്ശിയുടെ മനം എന്നും തയ്യാറായിരുന്നു. എന്നിട്ടും ചിലപ്പോഴൊക്കെ ആ തന്റേടം കണ്ണീരിലൂടെ ഉരുകിയൊലിക്കുന്നത്‌ കാണേണ്ടിവന്നിട്ടുണ്ട്‌.

അപ്പോൾ വിധി എന്താണ്‌.

മുൻക്കൂട്ടി നിശ്ചയിച്ച്‌ കാലാകാലങ്ങളിൽ ബസംഭവിക്കുന്നതോ. അതോ മുന്നറിയിപ്പില്ലാതെ വന്നുചേരുന്നതോ.

“വിഷ്ണുവെന്താ ഒറ്റക്കിരിയ്‌ക്കണത്‌”

നാലിറയത്ത്‌ നിന്ന്‌ തലചെരിച്ചുനോക്കി ചിരിച്ചുകൊണ്ട്‌ ഓയ്‌ക്കൻ ചോദിക്കുന്നു. വൈകിക്കഴിച്ച പ്രാതലിനുശേഷമുള്ള ഏമ്പക്കത്തിൽ ചടങ്ങുകൾ ഭംഗിയായതിലുള്ള സംതൃപ്തി.

“ഒന്നുമില്ല. ചെറിയ ഒരു തലവേദന”

“പണി ശ്ശീടുത്തു ല്ലെ”

“ഉം”

അലസമായൊന്ന്‌ മൂളി. അല്പം ഏകാന്തതയ്‌ക്ക വേണ്ടി വന്നിരുന്നതാണ്‌. ഇവിടെ തന്നെ ഇരുന്നുകളയുമോ എന്ന്‌ ഭയപ്പെട്ടു. ചെല്ലമെടുത്ത്‌ വരുന്ന അച്ഛനെക്കൂടി കണ്ടപ്പോൾ ആ ഭയമേറി.

“ഓയ്‌ക്കൻ വരു. പുറത്തളത്തിലിരുന്നൊന്ന്‌ മുറുക്കാം.”

അച്ഛന്റെ മുഖം നിറയെ ക്ലാവ്‌ പിടിച്ച ഒട്ടുചെല്ലം കറകളഞ്ഞ്‌ വെളുപ്പിച്ച പുഞ്ചിരി. ഒയ്‌ക്കനെക്കൂട്ടി തിരിഞ്ഞ്‌ നടന്ന അച്ഛനെ നോക്കി നെടുവീർപ്പിട്ടു.

തിരക്കിനിടയിൽ അംബികയുടെ മുഖം തിരഞ്ഞുകൊണ്ടിരുന്നു. അംബിക വന്നിട്ടില്ല. വരുമെന്ന പ്രതീക്ഷയെല്ലാം വൃഥാവിലായി.

ആദ്യമെതിർത്ത്‌ പിന്നീട്‌ വഴങ്ങിയതിലുള്ള പശ്ചത്താപം അവളുടെ ഉള്ള്‌ നീറ്റുന്നുണ്ടായിരിക്കും. അഭിമുഖീകരിക്കാനുള്ള ഭയം വിടാതെ കൂടിയിട്ടുണ്ടാകും. ഒന്ന്‌ കാണണമെന്ന്‌ എപ്പോഴത്തേക്കാളും ശക്തിയായി മനസ്സ്‌ വെമ്പൽ കൊള്ളൂന്നു. ഇടനാഴിയിൽ നിന്നും നാലൂകെട്ടിലേക്ക്‌ നോക്കി. തനിക്ക്‌ വേണ്ട മുഖം മാത്രം കണ്ടില്ല.

ഒരു പക്ഷെ ഒന്നും സംഭവിക്കില്ലായിരിക്കാം. വെറുതെയുള്ള ഉത്‌കണ്‌ഠ കൂടപിറപ്പാണ്‌. ഉയർത്തി പിടച്ച കമ്പിറാന്തലിന്റെ മങ്ങിയ മഞ്ഞ പ്രഭയിൽ ചുളിഞ്ഞ നെറ്റിയിലും വാർദ്ധക്യം തൂങ്ങിയ കവിളിലും സ്‌ഫുരിക്കുന്ന ഭാവമെന്തായിരുന്നു. എല്ലാം മനസ്സാലായിയെന്നോ. ഇതെല്ലാം നേരത്തെതന്നെ അറിയുമെന്നോ.

ഒരായിരം അർത്ഥങ്ങളുള്ള അമർത്തിയ മൂളലിന്റെ പ്രതിദ്ധ്വനി ഇപ്പോഴൂം കാതിൽ വന്നലയ്‌ക്കുന്നു.

ഒന്ന്‌ ചിരിച്ച്‌ വിശദീകരണത്തിനൊരുങ്ങണോ എന്ന്‌ സംശയിച്ച്‌ നിന്നതായിരുന്നു. മനസ്സിന്റെ തുലാസ്സിൽ തെറ്റ്‌ തൂക്കിയ തട്ട്‌ ബശരിയേക്കാളും താഴ്ന്‌ നിന്നതുകൊണ്ടോ എന്തോ ഒന്നും ഉരിയാടാതെ നടക്കാനെ അപ്പോൾ കഴിഞ്ഞുള്ളൂ.

കലവറയിലെ ഉമ്മറപ്പടിയിൽ വന്നിരുന്നത്‌ മറ്റൊരു ഉദ്ദേശത്തോടും കൂടിയായിരുന്നു. എന്തെങ്കിലൂം ആവശ്യത്തിന്‌ ഓപ്പോൾ വരും. അപ്പോൾ പേരറിയാത്ത പെൺകിടവിന്റെ പേരറിയണം. ഒരു ദുഃസ്വപ്നമായി അനുഭവപ്പെടുന്ന യാഥാർത്ഥ്യം മറക്കാൻ മറ്റൊന്നിലേക്ക്‌ ശ്രദ്ധ തിരിക്കണം. അല്ലെങ്കിൽ ഭ്രാന്ത്‌ പിടിച്ചുപോകും.

“വിഷ്ണു വഴിമാറു”

തിരക്കിന്റെ സ്വരം വാക്കുകളിൽ നിറച്ച്‌കൊണ്ട്‌ ഓപ്പോൾ. മനസ്സൊന്ന്‌ കുളിർത്തു. പിരിമുറക്കം ഒന്നയഞ്ഞു. ധൃതി കൂട്ടുന്ന ഒപ്പോളെ നോക്കി ചിരിച്ചു.

“ഓപ്പോൾക്ക്‌ എന്താ വേണ്ടത്‌”

“ഇപ്പോ ആളെ കളിപ്പിക്കരുത്‌. അവിടെ കുട്ടികൾക്ക്‌ ഇല വെച്ചു.”

“എനിക്കൊരു കാര്യം അറിയാനുണ്ട്‌”

“എന്താത്‌”

“ആ കുട്ടിയേതാ”

“എത്‌ കുട്ടി”

“കുഞ്ഞോപ്പോളെ വിടാതെ കൂടിയിരിക്കണ ആ പെൺകുട്ടി.”

അറിയില്ലെന്ന്‌ നടിക്കുകയാണ്‌. എന്നിട്ടും വിശദീകരിച്ചു.

“പറഞ്ഞുവന്നാൽ ആ കുട്ടി നമ്മുടെ ഒരകന്ന ബന്ധുവാണ്‌. കുടീടെ കൂടെ വന്നതാ”

“ആ കുട്ടിയെ എന്തെങ്കിലും ഒരാവശ്യത്തിനിങ്ങട്‌ ഒന്ന്‌ വിടാമോ”

ചോദ്യം കേട്ട്‌ ഓപ്പോളൊന്ന്‌ അമ്പരന്നു. പിന്നെ എല്ലാം മനസ്സിലായിട്ടെന്നപോലെ ഒന്നു ചിരിക്കുകയും ചെയ്തു.

“വിഷ്ണുനെന്താ കിറുക്കുണ്ടോ”

“പറ്റില്ലെങ്കിൽ വേണ്ട കലവറയിലേക്ക്‌ കടക്കണ്ടാന്ന്‌ മാത്രം”

ഇരുകൈകളും കട്ടിളയിലമർത്തിപ്പിടിച്ച്‌ പൊട്ടിച്ചിരിച്ചു. കളിയാക്കലിന്റെ ധ്വനിയറിഞ്ഞ്‌ ഓപ്പോളുടെ പരിഭവം ചിരിയായി.

“ശരി അയയ്‌ക്കാം”

“പറ്റിക്ക്യോ”

“ഇല്ല്യാന്നേ”

“എന്താ വേണ്ടതോപ്പോൾക്ക്‌”

“ആ ചെപ്പിങ്ങെടുത്തോളു”

“മറക്കല്ലെ”

“ഇപ്പഴത്തെ കുട്ട്യോളുടെ ഒരു കാര്യേ”

ചെപ്പെടുത്തുകൊടുത്തുകൊണ്ട്‌ പറഞ്ഞപ്പോൾ പുതിയ തലമുറയെ ആകെ പഴിച്ചുകൊണ്ട്‌ അവർ വേഗം പോയി.

തണുത്തുറഞ്ഞ ഹൃദയം ഒരുകിയൊലിച്ചു. ബനിമിഷങ്ങളുടെ വ്യത്യാസത്തിൽ ചിന്തകളുടെ വ്യതിയാനമോർത്ത്‌ അത്ഭുതപ്പെട്ടു. മനസ്സിന്റെ പ്രത്യേകതയാണത്‌. ഒരേ സമയം ഒന്നിനെക്കുറിച്ച്‌ ആകുലപ്പെടാനും മറ്റൊന്നിനെക്കൂറിച്ച്‌ ആഹ്ലാദിക്കാനും അതിന്‌ കഴിയുന്നു.

ചിന്തകളെ തിരിച്ചുവിടാൻ ശ്രമിച്ചുകൊണ്ട്‌ ചുറ്റും നോക്കി. വേണ്ടപോലെ വെന്റിലേഷൻ ഇല്ലാത്ത മച്ചിൽ സഹിക്കാവുന്നതിലും അധികം ചൂടുണ്ട്‌. ശരീരം വിയർക്കുന്നതറിഞ്ഞു.

ഇടവിട്ട വീശിയിരുന്ന പടിഞ്ഞാറൻ കാറ്റ്‌ മച്ചിലൂം നേരിയ അലകളുണ്ടാക്കി. വിയർപ്പ്‌ വലിഞ്ഞ കുളിർമ്മയിൽ കണ്ണടച്ചിരുന്നു.

പ്രഭാതത്തിലെന്തോ പ്രത്യേകത തോന്നിയ തിരക്കിന്റെ ഇരമ്പം മറന്നു കഴിഞ്ഞിരുന്നു. ഭക്ഷണസാധനങ്ങളിൽ നിന്നും ഉയർന്നിരുന്ന വിവിധതരം ഗന്ധങ്ങൾ അപ്പോഴേക്കും ഒരു പ്രത്യേകതയല്ലാതായി തീർന്നിരുന്നു.

തട്ടിൽ തൂങ്ങിനിന്നിരുന്ന നരച്ചീറ്‌ എകാന്തതയിൽ മടുത്ത്‌ നിലവറയിലേക്ക്‌ പറന്നുപോയി. അവിടെനിന്നൂം തുടർച്ചയായി കേട്ട ചിറകടിയുടെ ശ്ലഥതാളം നിന്നപ്പോൾ ശൂന്യത തോന്നി.

ആ ശൂന്യതയിൽ മടുത്ത്‌ കണ്ണ്‌ തുറന്ന്‌ നോക്കിയപ്പോൽ മുന്നിൽ പേരറിയേണ്ടുന്ന പേരറിയാത്ത പെൺക്കുട്ടി.

നടക്കുമ്പോൾ തട്ടിത്തടഞ്ഞുവീഴാതിരിക്കാൻ ഉയർത്തിയ ഞൊറിയുള്ള പാവാടയുടെ കിഴെ പാദസരത്തിന്റെ അലുക്കുകൾ കിലുങ്ങുന്നു. കൈകളിൽ മൈലാഞ്ചിയുണ്ടെന്നറിയുന്നതിന്‌ മുമ്പ്‌ പാദങ്ങളിലവയുണ്ടെന്നറിഞ്ഞു.

“നേരത്തെ എന്താ പെട്ടെന്ന്‌ ഓടിക്കളഞ്ഞത്‌”

ഓർമ്മയുണ്ടെന്ന്‌ ഓർമിപ്പിച്ചു.

“ഒന്നൂല്യ”

മുഖമുയർത്താതെ നില്‌ക്കുന്ന പെൺക്കുട്ടി. ഇവൾ ആരെപ്പോലെയാണ്‌. അല്ല. ഇവൾ ആരെപ്പൊലെയുമല്ല.

“ഏടത്തി പറഞ്ഞു ശർക്കര ഉപ്പേരി തരാൻ.”

“എന്താ പേര്‌”

“ദേവി”

“എത്രേലാ പഠിക്കണെ”

“ഹയർ സെക്കന്ററിലാ”

“എന്നിട്ടാ ഇത്ര നാണം”

ചിരിച്ചുകൊണ്ട്‌ പറഞ്ഞുകഴിഞ്ഞപ്പോൾ തോന്നി, വേണ്ടായിരുന്നു, അത്രക്ക്‌ അടുപ്പമില്ലല്ലോ.

“തമാശ പറഞ്ഞതാണ്‌”

മധുരം തിരഞ്ഞുകൊടുക്കാൻ എഴുന്നേറ്റു. ശർക്കര ഉപ്പേരിയുടെ ബപാത്രമെടുത്ത്‌ ദേവിയുടെ നേരെ നീട്ടി.

“എന്റെ പേരറിയ്യോ”

“അറിയാം”

“ന്നാ കേക്കട്ടെ”

“വിഷ്ണന്ന്‌”

“ആരാ പറഞ്ഞത്‌”

“ഗിരിജേടത്തി”

“കാർന്നോമ്മാരെ പേര്‌ വിളിക്കുന്നത്‌ പാപാട്ടൊ. ഗിരിജേടത്തി ഒന്നും പറഞ്ഞുതന്നില്ലെ”

ദേവി പാത്രം വാങ്ങി ഒടുന്നതിനിടയിൽ വിളിച്ചു പറഞ്ഞു. അപ്പോൾ അവളുടെ മുടിക്കെട്ടിലെ മുല്ലപ്പൂക്കൾ ചിരിക്കുന്നുണ്ടായിരുന്നു.

11

ചൂടുള്ള സായാഹ്നം. നഗരത്തിന്‌ ഒഴിവ്‌ ദിനത്തിന്റെ ഉറക്കച്ചടവ്‌. ഇനി നഗരമൊന്നുണരണമെങ്കിൽ സന്ധ്യയാകണം. ഓർത്ത്‌ നടക്കാൻ ഒന്നുമില്ലാത്തതുകൊണ്ട്‌ നിരത്തിലലയുന്നവരെ നോക്കി നടന്നു.

നെയിം ബോർഡ്‌ വെച്ചിട്ടുള്ള ഗെയ്‌റ്റ്‌ തള്ളിത്തുറന്ന്‌ അകത്ത്‌ കടന്നപ്പോൾ കെട്ടിയിട്ട നായ തുടർച്ചയായി കുരച്ചു. കാളിംഗ്‌ ബെല്ലമർത്താതെ തന്നെ അകത്ത്‌ പദചലനം. യജമാനന്റെ സാന്നിദ്ധ്യമറിഞ്ഞ്‌ നായ കുര നിർത്തി.

പാതി തുറന്ന വാതിലിന്‌ പിന്നിൽ സംശയത്തിന്റെ മുഖവുമായി ഒരു പെൺകുട്ടി. എവിടെയോ വെച്ച്‌ കണ്ട്‌ മറന്ന മുഖം. പെട്ടന്നവളുടെ മുഖത്ത്‌ ചിരി വിടർന്നു.

“വരൂ”

“അച്ഛനില്ലെ”

“ഉറങ്ങുകയാണ്‌.”

“എന്നാൽ കുറച്ചുകഴിഞ്ഞുവരാം”

സമയം നല്ലതല്ലന്നോർത്ത്‌ പുറത്തുനിന്നുകൊണ്ട്‌ തന്നെ പറഞ്ഞു.

“അകത്ത്‌ വരൂ. ഞാൻ വിളിക്കാം”

നല്ല പരിചയമുള്ളപോലെ വാതിൽ മുഴുവനായി തുറന്ന്‌ അവൾ അകത്തേക്ക്‌ ക്ഷണിച്ചു.

“എന്നെ മനസ്സിലായോ”

അകത്തേക്ക്‌ കടക്കുമ്പോൾ ചോദിച്ചു.

“ശ്യാമിനെ ആരാ അറിയാത്തത്‌. ഞാൻ ആ കോളേജിൽത്തന്ന്യാ പഠിക്കണെ”

“സോറി. ഞാൻ കരുതി പ്രിൻസിപ്പലിന്റെ മകളാന്ന്‌”

“എന്റെ വലിയച്ഛനാ”

ക്ഷമാപണം കേട്ടൊന്ന്‌ ചിരിച്ച്‌ മറുപടി പറഞ്ഞുകൊണ്ട്‌ അവൾ അടുത്ത മുറിയിലേക്ക്‌ പോയി, പെട്ടെന്ന്‌ തിരിച്ചുവരികയും ചെയ്തു.

“എന്താ ഇരിക്കാത്തെ. വലിയച്ഛൻ നല്ല ഉറക്കാ.”

“സാരമില്ല ഞാൻ കാത്തിരിക്കാം. എന്തിനാ പഠിക്കണെ”

“ഡിഗ്രി ഫസ്‌റ്റിയറാ”

“സാറൊന്നും പറഞ്ഞില്ല. പിന്നെ അത്രക്ക്‌ പരിചയോം ഇല്ല. എലക്ഷൻ കാലത്ത്‌ കാണേം പരിചയപ്പെടേംണ്ടായിട്ടുണ്ടാവും. ഒരു മുഖപരിചയം തോന്നി. സാറിന്റെ മകളെവിട്യാ”

“മെഡിസിന്‌ പഠിക്ക്യാ. ഹോസ്‌റ്റലില്‌ നിക്ക്വാ”

തുടർന്നോന്നും ചോദിക്കാനില്ലാതെ പുറത്തേക്ക്‌ നോക്കിയിരുന്നു.

“പേരെന്താ. അത്‌ മാത്രം ചോദിക്കാൻ മറന്നു.”

അവൾ പോകാൻ തുടങ്ങിയപ്പോൾ പെട്ടെന്ന്‌ ചോദിച്ചു.

“രാധിക”

ബതിരിഞ്ഞനിന്ന്‌ പറഞ്ഞകൊണ്ട്‌ അവൾ അടുക്കളയിലേക്ക്‌ പോയി.

നിഴൽ വീണ മുറ്റത്ത്‌ കരിയിലകളുടെ ശബ്ദം. തണൂത്ത കാറ്റ്‌ വീശുന്നു. പോക്കുവെയിലിന്റെ നേരിയ ചൂടുപോലും ഇവിടെയില്ല. നഗരത്തിന്റെ തിരക്കിലും ചൂടിലും ഇങ്ങനെയൊരു വീട്‌ ഭാഗ്യമാണ്‌.

പലപ്പോഴും ഇവിടെ വന്നിട്ടുണ്ട്‌. അപ്പോഴൊന്നും ഇങ്ങിനെ ചിന്തിച്ചിരുന്നില്ല. പക്ഷെ ഇന്ന്‌ നല്ലൊരു ദിവസമാണെന്ന്‌ തോന്നുന്നു. ജീവിക്കണമെന്ന തോന്നലിന്‌ വിത്തിട്ട ദിവസം. അത്‌ വളർന്ന്‌ വലിയ മരമാകണം. പുഷ്പിക്കണം, കായ്‌കനികളുണ്ടാകണം.

എന്നിട്ട്‌.. എന്നിട്ടെന്താണ്‌. അത്‌ മാത്രം അറിയില്ല.

ദിവസങ്ങളായുള്ള ലോഡ്‌ജിലെ ഏകാന്തവാസം മടുത്തുകഴിഞ്ഞിരുന്നു. നാല്‌ ചുവരുകൾക്കുള്ളിലെ വീർപ്പുമുട്ടിക്കുന്ന അജ്ഞാതവാസം ഭയാനകമാം വിധം മനസ്സിനെയും ശരീരത്തേയും തളർത്തിയിരുന്നു. ഒരു പകലിനോ ഒന്നുരണ്ട്‌ രാത്രികൾക്കോ വേണ്ടി മുറിയെടുത്ത്‌ മടങ്ങിപ്പോയവരുടെ എണ്ണം എത്രയായിക്കാണുമെന്നറിയില്ല. കുറെയായിക്കാണണം. അങ്ങിനെയാണ്‌ വീട്ടിലേക്കൊന്ന്‌ പോകാൻ തീരുമാനിച്ചത്‌.

വീട്ടിലൊരു മാറ്റവും ഉണ്ടായിരുന്നില്ല. കയറിചെല്ലുമ്പോൾ പതിവുപോലെ ചെറിയമ്മ അവിടെ ഉണ്ടായിരുന്നില്ല. കരിപുരണ്ട മുഖവും കുഴിനഖം വന്ന്‌ വീർത്ത കൈവിരലുകളുമായി അടുക്കളയിൽ തുളസി.

- ചേട്ടനെപ്പോ വന്നു.

അത്ഭുതം കൂറുന്ന മിഴികളുമായി തുളസി നിന്നു. അവളുടെ കൺകോണുകളിൽ മിഴിനീർ. അവളുടെ വാക്കുകളിൽ ഗദ്ഗദം.

- ഇപ്പോ. അച്ഛനെവിടെ തുളസി.

- അച്ഛന്റെ മുറിയിലുണ്ട്‌. ചേട്ടനെന്ത്‌ ക്ഷീണാ. എന്തൊരു കോലാ ഇദ്‌. കൂളിം ഷേവ്‌ ചെയ്യലൂം ഒന്നൂല്യെ. ഇപ്പൊ കാപ്പി ഉണ്ടാക്കാം.

അവളുടെ ആഹ്ലാദം കണ്ടപ്പോൾ തോന്നി, അരുതായിരുന്നു, ഇവളെയെങ്കിലും ഓർക്കണമായിരുന്നു.

“കാപ്പി”

“നീയ്യ്‌ വല്ലാതെ ക്ഷീണിച്ചിരിക്കുന്നല്ലോ തുളസി.”

“ഇതെന്താ ശ്യാം ഭ്രാന്ത്‌ പറയണത്‌. സ്വപ്നം കാണ്വാണോ”

ബരാധിക നിന്ന്‌ ചിരിക്കുന്നു. വർത്തമാനത്തിലേക്ക്‌ തിരിച്ചെത്താൻ നിമിഷങ്ങളെടുത്തു. കപ്പ്‌ വാങ്ങുമ്പോൾ കൈവിറച്ച്‌ കാപ്പി തുളുമ്പി. കപ്പ്‌ ടീപ്പോയിൽ വെച്ച്‌ കർചീഫെടുത്ത്‌ കൈ തുടച്ചു.

“വല്ല്യച്ഛനുണർന്നോ”

“ഞാൻ നോക്കാം. ആരായി തുളസി”

“എന്റെ അനിയത്തി”

“നമ്മുടെ കോളേജിലാ”

“അവൾ പഠിക്കണില്ല്യാ.”

അവൾക്ക്‌ പഠിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ രാധികയോടൊപ്പമായേനെ. ജീവിതത്തിൽ എങ്കിലെന്ന ചിന്തക്ക്‌ അർത്ഥമില്ല. എങ്കിലും ആഗ്രഹിച്ചുപോകുന്നു. ആഗ്രഹങ്ങളാണ്‌ ജീവിതത്തിന്‌ അർത്ഥം നല്‌കുന്നത്‌. എത്തിപ്പിടിക്കാൻ കഴിയാത്തത്‌ ആശിക്കുന്നത്‌ നിരാശക്ക്‌ വഴിനല്‌കുമായിരിക്കാം.

ആരാധന നിറഞ്ഞ മുഖവുമായി രാധിക അവളുടെ മുറിയിലേക്ക്‌ പോയി.

തളർന്ന മുഖവുമായി തുളസി വീണ്ടും മുന്നിൽ വന്ന്‌ നില്‌ക്കുന്നു. അവളുടെ ധാവണിതുമ്പിൽ കണ്ണുനീരിന്റെ ഈർപ്പം. അവളുടെ പൂക്കളുള്ള പാവാടയിൽ കൈ തുടച്ച കരിയുടെ പാടുകൾ.

- എന്തിനാ ഞാൻ വരുമ്പോഴൊക്കെ നീ ഇങ്ങനെ കരയണെ.

- ഒന്നുല്യാ

- ചെറിയമ്മയെവിടെ

- എന്നും വഴക്കാണ്‌. അങ്ങിനെയൊരു വഴക്കും കഴിഞ്ഞാ ചെറിയമ്മ ഇറങ്ങിപ്പോയത്‌. എല്ലാ വീട്ടിലും വഴക്ക്‌ കഴിഞ്ഞാ അച്ഛന്മാരാ ഇറങ്ങിപ്പോവ്വാ. ഇവിടെ...

- കരഞ്ഞിട്ട്‌ കാര്യൊന്നുംല്ല്യാ. ഓരോരുത്തർക്കും അവരവരുടെ ഇഷ്ടാനിഷ്ടങ്ങളാ വലുത്‌. നീ എന്നും ഇങ്ങന്യാ, കരഞ്ഞ്‌ കരഞ്ഞ്‌

- എന്നും കരയാനുള്ള കണ്ണീരില്യ. ഇന്ന്‌ ചേട്ടനെ കണ്ടപ്പോ. ചേട്ടനെങ്കിലും രക്ഷപ്പെട്ടല്ലോ.

- ഞാൻ രക്ഷപ്പെട്വേ. ഇവിടെ ആരും രക്ഷപ്പെടുന്നില്ല. കൂടുതൽ ആഴത്തിലേക്ക്‌ മുങ്ങിപ്പോകുകയാണ്‌ ചെയ്യുന്നത്‌.

തുളസി പാവമാണ്‌. മനസ്‌ തുറന്ന്‌ സംസാരിക്കാൻ അവൾക്കാരെങ്കിലൂം വേണ്ടെ. ഇപ്പോഴും മനസ്‌ കുറ്റപ്പെടുത്തുന്നു. അവളെയെങ്കിലൂം ഓർക്കണമായിരുന്നു.

- ആരാ അവിടെ തുളസി.

സംസാരത്തിനിടെ ശബ്ദം പൊന്തിയപ്പോൾ അച്ഛനുണർന്നു.

- ചേട്ടൻ

- ന്നാലിങ്ങട്‌ വരാൻ ബപറ.

അച്ഛന്റെ മുറിയുടെ വാതില്‌ക്കൽ ചെന്നുനിന്നു. വെള്ളെഴുത്ത്‌ കണ്ണടയൂരി ഉടുത്ത മുണ്ടുകൊണ്ട്‌ മുഖവും കണ്ണടയും തുടച്ച്‌ കണ്ണ്‌ തെളിയിക്കുന്ന അച്ഛൻ. കണ്ണൂകളിടഞ്ഞപ്പോൾ അപരിചിതരപ്പോലെ ഇരുവരും മുഖം തിരിച്ചു. ഗൗരവത്തിന്റെ മുഖംമൂടിയണിഞ്ഞ്‌ രണ്ടുപേരും നിന്നു. ഒടുവിൽ അച്ഛൻ തുടങ്ങി.

- ഒരാഴ്‌ചയായി നിന്നെ അന്വേഷിക്കുന്നു. എവിടെയാണെന്നറിയണ്ടെ. പ്രിൻസിപ്പല്‌ പലതവണ ഫോൺ ചെയ്തിരുന്നു.

- ഉം

- പ്രിൻസിപ്പലിനെ കണ്ടുവോ

മൂളലിന്റെ അർത്ഥം അറിഞ്ഞുവെന്നാണ്‌ തെറ്റിദ്ധരിച്ച്‌ അച്ഛൻ ചോദിച്ചു.

- ഇല്ല്യ

- തല്‌ക്കാലം കോളേജിൽ നിന്നും മാറുന്നതാണ്‌ നല്ലതെന്ന്‌ പറഞ്ഞു. സയൻസ്‌ സബ്‌ജക്‌റ്റ്‌ ഒന്നും അല്ലല്ലോ. പിന്നീടെഴുതി പാസാകാം.

- ഇത്‌ പറയാനാ

ഇടയിലെ അതൃപ്തിയുടെ സ്വരം അച്ഛനെ മുഷിപ്പിച്ചു.

- ഇത്‌ മാത്രമല്ല. ബാംഗ്ലൂർന്ന്‌ നിന്റെ അമ്മാമൻ വിളിച്ചിരുന്നു.

- എന്നിട്ട്‌

- ഞാൻ നിന്റെ കാര്യങ്ങളൊക്കെ പറഞ്ഞപ്പോ നിന്നോട്‌ അങ്ങോട്ട്‌ ചെന്നോളാൻ പറഞ്ഞു.

ഇത്‌ പ്രതീക്ഷിച്ചതല്ല. ഉളവായ സന്തോഷം മറച്ചുപിടിക്കാൻ പാടുപെട്ടു. വണ്ടി മാറിക്കയറാൻ ഒരവസരം.

- നിനക്കൊരു മാറ്റം ആവശ്യമാണ്‌. കോളേജും രാഷ്ര്ടീയൊക്കെ തത്‌ക്കാലത്തേക്ക്‌ വിട്വാ നല്ലത്‌.

ഒന്ന്‌ മുഖത്തേക്ക്‌ നോക്കി അച്ഛൻ തുടർന്നു.

- അവിടെ ഏതെങ്കിലും ഒരു കപ്യൂട്ടർ കോഴ്സിന്‌ ചേരാമെന്നാ പറഞ്ഞത്‌. പ്രൈവറ്റായി ഡിഗ്രി കംപ്ലീറ്റ്‌ ചെയ്യേം ചെയ്യാം. കോഴ്സ്‌ കഴിഞ്ഞാൽ എന്തെങ്കിലും ഒരു ജോലി തരപ്പെടുത്തിത്തരാൻ അയാൾക്ക്‌ കഴിയും. അത്‌ വേണ്ടെങ്കിൽ എമ്മേക്ക്‌ ചേരണമെങ്കിൽ ചേരാം.

അച്ഛന്റെ ശബ്ദം ആർദ്രമായിരുന്നു. ഇതുവരെ കണ്ടില്ലാത്ത അച്ഛന്റെ പുതിയ മുഖം കണ്ട്‌ മനം കുളിർത്തു.

- നീയ്യൊന്നും പറഞ്ഞില്ലല്ലോ

മുറിയിൽ നിന്നും പോകാൻ തുടങ്ങിയപ്പോൾ ഉത്തരമൊന്നൂം പറഞ്ഞില്ലെന്ന്‌ അച്ഛൻ ഓർമിപ്പിച്ചു.

- ഞാനെന്ത്‌ പറയാനാ. ചെറിയമ്മയെവിടെ. ബൈതുവരെ കണ്ടില്ലല്ലോ.

- എല്ലാം അറിഞ്ഞിട്ട്‌ നീയ്യിങ്ങനെ തുടങ്ങിയാൽ....

മനഃപൂർവ്വം ചോദിച്ചതാണ്‌. അത്‌ അച്ഛനെയിത്ര വേദനിപ്പിക്കുമെന്നറിഞ്ഞില്ല.

- ഞാൻ നിന്നോട്‌ തെറ്റു ചെയ്തിരിക്കാം. ചെറിയമ്മ നിന്ന്‌ വേദനിപ്പിച്ചിരിക്കാം. പക്ഷെ പാവം തുളസി നിന്നോടെന്ത്‌ തെറ്റ്‌ ചെയ്തു. അവളെക്കൂറിച്ചെങ്കിലും നീ ഓർക്കണമായിരുന്നു.

അച്ഛന്റെ മുഖത്ത്‌ വേദന പടരുന്നത്‌ ഇന്നാദ്യമായി കണ്ടു

ശരിയാണത്‌. തുളസിയോട്‌ തെറ്റുചെയ്തിരിക്കുന്നു. അവളുടെ കണ്ണീര്‌ കാണാൻ, സ്നേഹമറിഞ്ഞ്‌ പെരുമാറാൻ കഴിഞ്ഞില്ല. ഒരനിയത്തിയൂം ചേട്ടനുവേണ്ടി ഇത്രമേൽ കരഞ്ഞിരിക്കില്ല.

ഉച്ചക്ക്‌ ചൂടുള്ള ആഹാരം നിർബന്ധിച്ച്‌ ഊട്ടുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

- നീയ്യെന്ത്‌ തീരുമാനിച്ചു.

പോകാൻ തുടങ്ങവെ ഒരിക്കൽക്കൂടി അച്ഛൻ ചോദിച്ചു.

- ഒന്നും തീരുമാനിച്ചിട്ടില്ല. ഇപ്പോ ഞാൻ പ്രിൻസിപ്പലിനെ കാണാൻ പോവ്വാ. വൈകുന്നേരം വരും.

നടക്കില്ലിറങ്ങുമ്പോൾ ദുഃശ്‌ശകുനം പോലെ ചെറിയമ്മ മുന്നിൽ വന്ന്‌ നില്‌ക്കുന്നു.

- ശ്യാമെപ്പോ വന്നു.

- കുറച്ചുനേരായി.

- പോവ്വായോ. കാപ്പി കഴിച്ചില്ലെ.

ഒരതിഥിയോടെന്നവണ്ണം ചെറിയമ്മ ചോദിക്കുന്നു.

- ഞാനിപ്പൊ ഊണ്‌ കഴിച്ചതേയുള്ളൂ.

- സാരമില്ല, കുറച്ച്‌ കാപ്പി കുടിക്കാം. കുറച്ച്‌ കഴിഞ്ഞ്‌ പോകാം.

ഇന്നാരെയാണ്‌ കണികണ്ടത്‌. ഒഴിവുദിവസമായിട്ടും മുഖം വീർപ്പിക്കാതെ കൺടക്ടർ കൺസെഷൻ തരുന്നു. അച്ഛൻ സ്നേഹത്തോടെ സംസാരിക്കുന്നു. ചെറിയമ്മ വാത്സല്യം കാട്ടുന്നു.

- അച്ഛനെന്തെങ്കിലും പറഞ്ഞോ.

ആവി പറക്കുന്ന കാപ്പി ഗ്ലാസിൽ പകർന്ന്‌ നീട്ടി സ്നേഹപുർവം ചെറിയമ്മ ചോദിക്കുന്നു.

- മധുരമില്ലെ

- ഉവ്വ്‌

രണ്ട്‌ ചോദ്യത്തിനും ഉത്തരം ഒന്നിലൊതുക്കി.

- ഇല്ലെങ്കിൽ കൊണ്ടുവരാം.

- വേണ്ട

- എന്നിട്ടെന്ത്‌ തീരുമാനിച്ചു.

- ഒന്നും തീരുമാനിച്ചിട്ടില്ല.

- തീരുമാനിക്കാതെ പറ്റില്ലല്ലോ. വിദേശങ്ങളില്‌ ബകമ്പ്യൂട്ടറിന്റെ കാലം കഴിഞ്ഞെങ്കിലും ഇവിടെ കുറെകാലത്തേക്ക്‌ കൂടി നല്ല ചാൻസ്‌ ഉണ്ടാവും.

ആരോ പറഞ്ഞത്‌ കേട്ട്‌ പറയുകയാണ്‌ ചെറിയമ്മ. ഒന്നും പറയാതെ അവരുടെ മുഖത്തേക്ക്‌ നോക്കിയിരുന്നു. സ്വന്തം ആവശ്യങ്ങൾക്ക്‌ ബുദ്ധിമുട്ട്‌ തുടങ്ങിയിരിക്കും. അച്ഛനെന്ന കറവപ്പശുവിന്റെ കറവ്‌ വറ്റിയിരിക്കുന്നു. ഇവർ പുതിയ ഉറവിടങ്ങൾ തേടുകയാണ്‌.

“കാപ്പി കുടിച്ചില്ലെ. അത്‌ ചൂടാറിക്കാണും. പിന്നേം കിനാവ്‌ കാണ്വാണോ”

രാധിക വീണ്ടും വന്ന്‌ നിന്ന്‌ പരിഭവിക്കുന്നു.

“ശ്യാമിനെന്ത്‌ മാറ്റാ. ഇലക്ഷൻ കാലത്ത്‌ എന്ത്‌ രസായിരുന്നു. എനിക്കപ്പോഴത്തെ ശ്യാമിന്യാ ഇഷ്ടം.”

വളരെ പരിചരിതപ്പോലെ അവൾ പറയുന്നു. ഈ കുട്ടിക്കെന്തു പറ്റി. ഇടക്ക്‌ സഹതാപം, ചിലപ്പോൾ ആരാധന, ഇപ്പോഴത്തെ ഭാവം എന്താണെന്ന്‌ അറിയാൻ പോലും കഴിയുന്നില്ല.

“വല്ല്യച്ഛനുണർന്നു. ഇപ്പോ വരും”

അവൾ പറഞ്ഞുതീരും മുമ്പെ അദ്ദേഹം മുറിയിൽനിന്നും പുറത്തേക്ക്‌ വന്നു. മുഖത്താകെ ഒഴിവുദിനത്തിന്റെ മയക്കം. കട്ടിയുള്ള കണ്ണടചില്ലിലൂടെ ഗൗരവമേറിയ നോട്ടം. എഴുന്നേറ്റ്‌ ബഹുമാനിച്ചു.

“ഇരിക്ക്‌. വന്നിട്ട്‌ കുറച്ച്‌ നേരായി അല്ലെ. ഇവളെന്തെങ്കിലും തന്നോ. മഹാമടിച്ചിയാണ്‌“

ചിരിച്ച്‌ അദ്ദേഹത്തിന്‌ അഭിമുഖമായി ഇരുന്നു.

”അച്ഛന്‌ ഫോൺ ചെയ്തിരുന്നുവെന്ന്‌ പറഞ്ഞു“

”ഞാനീക്കേട്ടതെല്ലാം ശരിയാണോ ശ്യാം. എനിക്ക്‌ വിശ്വസിക്കാൻ കഴിയുന്നില്ല.“

”എല്ലാം ശരിയാണ്‌ സർ“

കുറ്റബോധം കൊണ്ടും ജാള്യതകൊണ്ടും തലകുനിഞ്ഞൂ.

”ഏതായാലും താൻ വന്നത്‌ നന്നായി. രണ്ട്‌ ദിവസം കഴിഞ്ഞാൾ രക്ഷകർത്താക്കളുടെയും വിദ്യാർത്ഥിനേതാക്കളുടയും മീറ്റിങ്ങുണ്ട്‌. എന്താ വേണ്ടതെന്ന്‌ സംശയിച്ചിരിക്ക്യായിരുന്നു. തന്നെ നിർബന്ധിച്ച്‌ ബാംഗ്ലൂർക്ക്‌ പറഞ്ഞയക്കാൻ അച്ഛൻ ഫോണിലൂടെ പറഞ്ഞു. വീട്ടിലേക്ക്‌ പോയില്ലെ“

”ഉവ്വ്‌. ഞാൻ പോകാൻ തീരുമാനിച്ചു“

”അതേതായാലും നന്നായി“

”പിന്നെ“

”എന്താണ്‌ പറഞ്ഞോളു.“

”എന്റെ ടീസിയും മറ്റും വീട്ടിലേക്ക്‌ അയച്ചുതരണം. എന്നെ പുറത്താക്കി എന്ന്‌ പറയുന്നതിലും വിരോധമില്ല. ക്രിമിനൽ കേസ്സൊന്നും വരാതെ സഹായിക്കണം. ഇനി കോളേജിൽ വരാൻ എനിക്ക്‌ മടിയുണ്ട്‌.“

”അതാ നല്ലത്‌. മറ്റു വിദ്യാർത്ഥി സംഘടനകൾ ആകെ ഇളകിയിരിക്കുകയാണ്‌. ഞാനിപ്പോ തന്റെ ഭാഗത്താന്നാ അവരുടെ വാദം.“

ചിരിച്ച്‌ വേദന മറയ്‌ക്കുകയാണന്നെറിഞ്ഞു. അദ്ദേഹത്തിന്‌ അളവറ്റ സ്നേഹമുണ്ട്‌. സ്നേഹിക്കുന്നവരെ വേദനിപ്പിയ്‌ക്കാനെ കഴിഞ്ഞിട്ടുള്ളു.

”കാപ്പി ചൂടാക്കണോ“

രാധിക വലിയച്ഛനുള്ള കാപ്പിയുമായി തിരിച്ചുവന്നിരിക്കുന്നു.

“തണുത്ത കാപ്പി വീണ്ടും ചൂടാക്കിയാൽ കയ്പാവും കുട്ടി”

വലിയച്ഛന്റെ ഒരുപദേശം എന്ന മട്ടിൽ രാധിക മുഖം തിരിച്ചു.

“കോളേജ്‌ വിടുന്നൂന്ന്‌ വെച്ച്‌ പഠിപ്പ്‌ നിർത്തൊന്നും വേണ്ട. ബിയേയും കമ്പ്യൂട്ടറും ഒരുമിച്ച്‌ പഠിക്കാനുള്ള കഴിവ്‌ തനിക്കുണ്ട്‌. പിന്നെ ഇടയ്‌ക്ക്‌ ഇങ്ങോട്ടൊക്കെ വരണം.”

പോകാനായി എഴുന്നേറ്റപ്പോൾ അദ്ദേഹം പറഞ്ഞു. ചിരിച്ച്‌ യാത്ര പറയുമ്പോൾ കണ്ണൂകൾ നിറഞ്ഞിരുന്നുവോ. അറിയാൻ കഴിഞ്ഞില്ല. പോക്കുവെയിലിന്റെ നിഴൽ തൊടിയാകെ നിറഞ്ഞ്‌ കഴിഞ്ഞിരുന്നു.

12

അനിശ്ചിതത്വം അസഹനീയമാണ്‌. പ്രതീക്ഷിക്കാതെ വീണുകിട്ടിയ ഈ അവുധിക്കാലം എന്നാണ്‌ അവസാനിക്കുക. അറിയില്ലെന്ന അറിവ്‌ മാത്രമുണ്ട്‌. ആരാണത്‌ പറഞ്ഞത്‌. ഏതെങ്കിലൂം ഒരു മഹാനായിരിക്കും. അദ്ദേഹത്തിന്റെ പേരെന്തായിരുന്നു. ഓർക്കുന്നില്ല. നാവിൻതുമ്പിലുണ്ട്‌. മദ്ധ്യാഹ്നത്തിൽ കത്തിച്ച കമ്പിറാന്തലുമായി തെരുവിലൂടെ നടന്ന്‌ പോകാറുള്ളത്‌ അദ്ദേഹമാണെന്ന്‌ കേട്ടിട്ടുണ്ട്‌.

അത്‌ മറക്കാം. അതിനെക്കുറിച്ച്‌ ഓർക്കാതിരിക്കാം. പരന്നുകിടക്കുന്ന പുൽത്തകിടിയെ നോവിച്ചുകൊണ്ട്‌ മലർന്ന്‌ കിടന്നു.

വായനശാല തുറന്നിരിക്കുന്നു. ക്ഷേത്രവും വായനശാലയും ഗ്രാമത്തിന്റെ ഹൃദയമാണ്‌. വർഷങ്ങളായി കാടുപിടിച്ച്‌ കിടന്നിരുന്ന ഈ സ്ഥലത്തിന്‌ ഇത്രയേറെ വികസനസാദ്ധ്യതയുണ്ടെന്ന്‌ അധികമാരും കരുതിയിരിക്കില്ല.

വീതി കുറഞ്ഞ റോഡ്‌ വീതി കൂട്ടി ടാറിട്ടപ്പോൾ തുടങ്ങിയതാണി വികസനം. നിരത്തിനിരുവശത്തും കടകളുയർന്നപ്പോൾ ഗ്രാമം തെളിഞ്ഞൂ. നിരത്തിൽ നിന്നും അകന്നുകിടക്കുന്ന ക്ഷേത്രത്തിലേക്ക്‌ ഒരു വീഥി കൂടി വെട്ടിയപ്പോൾ ആ വികസനം പൂർത്തിയായി.

മറയുന്ന പകലിനും ഇരുളുന്ന സന്ധ്യക്കുമിടയിലെ സമയം തെരുവിന്‌ പ്രധാനമാണ്‌. തെരുവുണരുന്നത്‌ അപ്പോഴാണ്‌.

കിടന്നുകൊണ്ട്‌ തന്നെ ചുറ്റും നോക്കി. പോക്കുവെയില്‌ കാഞ്ഞ്‌ കുശലം പറഞ്ഞുചിരിക്കുന്ന വൃദ്ധരോട്‌ അസൂയ തോന്നി.

ആരും എത്തിയില്ലല്ലോ. അവരെന്തെ നേരം വൈകാൻ കാരണം. ഇവിടെ വന്നിരുന്നത്‌ നേരത്തെയായോ. നീണ്ട പകൽ സമ്മാനിച്ച വിരസതയിൽ മടുത്ത്‌ ഒടി വന്നതാണ്‌. ഇനി അവർ വന്ന്‌ കുറച്ചുനേരം കാത്തിരിക്കട്ടെ. കാത്തിരിപ്പിന്റെ മടുപ്പ്‌ അവരും മനസ്സിലാക്കട്ടെ.

എഴുന്നേറ്റ്‌ നടന്നു.

“വിഷ്ണു..... ഒരു നിമിഷം”

തിരിഞ്ഞു നോക്കി. വായനശാലഅയിൽ നിന്ന്‌ കൃഷ്ണൻക്കുട്ടി മാഷ്‌ ഇറങ്ങി വരുന്നു. താനദ്ദേഹത്തെ അവഗണിച്ച്‌ നടക്കരുതായിരുന്നു. പ്രായമേറെയില്ലെങ്കിലും ആളൊരു അദ്ധ്യാപകനാണല്ലോ.

“ഒരു ബസംശയം ചോദിക്കാനാ”

അറിവില്ലായ്മയുടെ അറിവുമായി മാഷ്‌ നിന്ന്‌ വിയർത്തു. സംശയം സ്‌ഫുരിക്കേണ്ട മുഖത്ത്‌ അത്ഭുതം വിടർന്നു. മാഷ്‌ അങ്ങിനെയാണ്‌. ഏത്‌ മുഖഭാവത്തിനാണ്‌ പ്രസക്തി എന്നറിയില്ല.

“ചോദിച്ചോളു”

“ഈ മഹാപ്രസ്ഥാനമെന്ന്‌ പറഞ്ഞാലെന്താ. കുട്ടികൾക്ക്‌ ഒരു നോട്ട്‌ കൊടുക്കാനാ”

ഒരദ്ധ്യാപകൻ ഇത്‌ ചോദിക്കരുതായിരുന്നു. പത്രം വായിക്കനെന്ന പേരിലാണ്‌ അദ്ദേഹം വായനശാലയിൽ വരുന്നത്‌. അവിടെ പുസ്തകങ്ങളും ഉണ്ടെന്ന്‌ അറിയില്ലായിരിക്കും. ദുരിതങ്ങളാൽ ദുഷിച്ചുപോയ ഒരു കുടുംബത്തിലെ ചുണ കെട്ടു പോയ ഒരു ജന്മമാണിത്‌. അതോർത്ത്‌ ക്ഷമിക്കാമെന്ന്‌ മാത്രം.

- പാഞ്ചാലി വീണുന്ന്‌ അറിഞ്ഞപ്പോ യുധിഷ്‌ഠരന്‌ സഹിയ്‌ക്ക വയ്യാണ്ടെ ദുഃഖണ്ടായി. എന്താ ചെയ്യാ എല്ലാ അറിയുന്ന അദ്ദേഹം മനുഷ്യൻ മാത്രമല്ലല്ലോ.

തളർന്ന മുത്തശ്ശിയുടെ കിതയ്‌ക്കുന്ന ശബ്ദം. ദുഃഖകഥകൾ പറയുമ്പോൾ മുത്തശ്ശി തളരുമായിരുന്നു. സഹനുഭൂതി മിഴികളിലും മനസ്സിലും നിറഞ്ഞിരിക്കും.

“വിഷ്ണൂനറിയില്ലെ”

വാക്കുകളിൽ ക്ഷമകെടുന്നതറിഞ്ഞു.

“അറിയാം. എങ്ങിനെ പറയണമെന്ന്‌ വിചാരിക്ക്യായിരുന്നു. നോട്ടുരൂപത്തിൽ വേണോ, അതോ കഥ പറഞ്ഞാൽ മത്യോ.”

“നോട്ട്‌ രൂപത്തിൽ തന്നെ ആയിക്കോട്ടെ”

പുസ്തകവും പേനയും നീട്ടിക്കൊണ്ട്‌ മാഷ്‌ പറഞ്ഞു.

“കൃഷ്ണന്റെ ദേഹത്യാഗത്തെപ്പറ്റിയും യദുവംശത്തിന്റെ വിനാശത്തെപ്പറ്റിയും കേട്ടതൊടെ യുധിഷ്‌ഠരന്‌ ജീവിച്ചിരിക്കണമെന്ന ആഗ്രഹം തീരെയില്ലാതെയായി. ആകയാൽ ഇനി ഹിമാലയ യാത്ര ചെയ്ത്‌ ദേഹം പരിത്യജിക്കുകയാണ്‌ തന്റെ കർത്തവ്യമെന്ന്‌ അദ്ദേഹത്തിന്‌ തോന്നി.”

മുത്തശ്ശിയുടെ കഥകളും വർഷങ്ങൾക്കുമുമ്പ്‌ മനഃപ്പാഠമാക്കിയ മലയാളം പണ്ഡിറ്റിന്റെ നോട്ടും മനസ്സിലുണർന്നു. അറിവിലും മനോഭാവത്തിലും ഇത്രയധികം വ്യത്യാസം അദ്ധ്യാപകരിലുണ്ടെന്നറിഞ്ഞിരുന്നില്ല.

“ഇങ്ങിനെ പ്രാണത്യാഗം ചെയ്യനുള്ള ഉദ്ദേശത്തോടുകൂടി ബപത്നിയോടും സഹദോരങ്ങളോടുംകൂടിയുള്ള യാത്രയ്‌ക്കാണ്‌ മഹാപ്രസ്ഥാനമെന്ന്‌ പറയുന്നത്‌”

നിർത്തിനിർത്തി പറഞ്ഞ്‌ എഴുതി അവസാനിപ്പിച്ചുകൊണ്ട്‌ അദ്ദേഹത്തിന്റെ മുഖത്തേക്ക്‌ നോക്കി. തൃപ്തിയായിരിക്കുന്നു.

“ഇതിനുശേഷമുള്ള കഥ മാഷ്‌ക്കറിയ്യോ”

“ഇല്ല്യ.”

“എന്നാൽ കേട്ടോളു. സഹോദരങ്ങളെതിർത്തിട്ടും യുധിഷ്‌ഠരൻ തന്നോടൊപ്പം ഒരു പുഴുത്ത നായയെയും കുട്ടിയിരുന്നു. പിന്നീട്‌ ദുഃഖമയമാണ്‌ കഥ. പാഞ്ചാലി തുടങ്ങി ഒരോരുത്തരായി തളർന്ന്‌ വീണ്‌ മരിക്കും. മനുഷ്യന്റെ ദൗർബല്ല്യം ഒരോരുത്തരേയും തിരിഞ്ഞനോക്കാൻ പ്രേരിപ്പിക്കും. തിരിഞ്ഞുനോക്കില്ലെന്ന്‌ മാത്രം. ദുഃഖം ഉള്ളിലൊതുക്കി ഒരോരുത്തരും സ്വസഹോദരങ്ങളുടെ ശവമുപേക്ഷിച്ച്‌ നടക്കുകയൂം ചെയ്യും. ഒടുവിൽ ധർമ്മപുത്രരും ആ പുഴുത്തനായയും ബാക്കിയായപ്പോൾ സ്വർഗ്ഗത്തിൽനിന്ന്‌ ഇന്ദ്രനിറങ്ങിവന്ന്‌ അവരെ ഉടലോടെ സ്വർഗ്ഗത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുകയും ചെയ്യും”

മാഷടെ മുഖത്ത്‌ ആവശ്യമില്ലാത്തത്‌ പറഞ്ഞതിന്റെ അസംതൃപ്തി. അല്പം കോപം തോന്നി.

“മാഷ്‌ പൊക്കോളൂ.”

ചിന്ത നെയ്ത വലയിൽ കുടുങ്ങിയ മനസ്സുമായി ഇല്ലത്തെ മുറ്റത്തെത്തിയതറിഞ്ഞില്ല. പുമുഖത്തും പുറത്തളത്തിലും ആരുമില്ല. അടുക്കളയിൽ ആളനക്കമില്ല.

“ഓപ്പോളേ”

“ഓപ്പോള്‌ അമ്പലത്തിൽ പോയിരിക്ക്യാ”

പുതിയ ഓപ്പോളുടെ പതിഞ്ഞ ശബ്ദം.

“അമ്പലത്തിൽ പോകാൻ കണ്ട നേരം.”

ആരൊടെന്നില്ലാതെ ദേഷ്യം വന്നിരുന്നു. അറിയാതെ ഒച്ച പൊന്തി. അതിന്‌ മറുപടിയും വന്നു.

“കുറെ നേരം കത്തിരുന്നിട്ട്‌ കാണഞ്ഞിട്ടാ പോയത്‌”

കുറച്ച്‌ കാപ്പി വേണമയിരുന്നു. ആരോട്‌ പറയും. മനസ്സിനുള്ളിൽ രാധോപ്പോൾ ഇപ്പോഴും അതിഥിയാണ്‌. കുടുംബാംഗമായി അംഗീകരിച്ചിട്ടില്ല. കാപ്പി കണ്ടുപിടിക്കാൻ അടുക്കളയിൽ അടച്ചുവെച്ചിരുന്ന പാത്രങ്ങൾ ഓരോന്നായി പരതി. അശ്രദ്ധയിൽ കാപ്പി വെച്ചിരുന്ന പാത്രം തട്ടിമറഞ്ഞ്‌ നിലമാകെ പരന്നു.

“ഞാൻ ബവൃത്തിയാക്കാം”

നിലം തുടക്കുന്ന തുണിയെടുത്ത്‌ വൃത്തിയാക്കാൻ തുടങ്ങിയപ്പോൾ കൈ നീട്ടിക്കൊണ്ട്‌ അവർ പറഞ്ഞു. സംശയിച്ച്‌ നിന്നപ്പോൾ അവരത്‌ വാങ്ങി.

“പുറത്തളത്തില്‌ പോയിരുന്നോളു. കാപ്പിയല്ലെ വേണ്ടു. എന്നോട്‌ പറഞ്ഞൂടെ. ഞാനെന്താ അന്യയാണോ”

ആ ചോദ്യത്തിന്‌ മുമ്പിൽ അടുപ്പമില്ലായ്മ ആവിയായി. ഇനിയൊന്നും ചെയ്യേണ്ടതില്ലെന്നറിഞ്ഞ്‌ പുമുഖത്തെ തിണ്ണയിൽ സന്ധ്യയിരുളുന്നത്‌ നോക്കിയിരുന്നു.

“മൂക്കത്താ ശുണ്‌ഠിയെന്ന്‌ ഏടത്തി പറഞ്ഞിരുന്നു. പക്ഷെ ഇത്രയുണ്ടെന്നറിഞ്ഞിരുന്നില്ല.”

ചൂടുള്ള കാപ്പിയുമായി രാധോപ്പോൾ ചിരിച്ചുകൊണ്ട്‌ നില്‌ക്കുന്നു.

“സോറി”

“സോറി പറയുന്നതെന്തിനാ. എന്നേയും വിഷ്ണുവിന്റെ ഓപ്പോളെപ്പോലെ വിചാരിച്ചാ മതി”

“എന്നാലും അങ്ങിനെയല്ലല്ലോ. റിയലി സോറി”

“പിന്നേം അദന്നെ. ചെറിയേട്ടൻ വല്ലതും പറഞ്ഞോ”

വിഷയം മാറ്റാനെന്നോണം രാധോപ്പോൾ ചോദിച്ചു.

“ഇല്ല്യ. ഒന്നും പറഞ്ഞില്ല.“

”ടൗണിലൊരു സ്ഥലം വാടക്ക്‌ കിട്ടീട്ടുണ്ട്‌. ഒരാഴ്‌ച കഴിഞ്ഞാൽ അങ്ങോട്ട്‌ മാറുംത്രെ.“

എല്ലാക്കാലത്തും എല്ലാവരും അടുത്തുണ്ടായിരിക്കണമെന്ന്‌ ആഗ്രഹിക്കുന്നതിൽ അർത്ഥമില്ല. പക്ഷെ ഇത്രയും വേഗം ഇങ്ങിനെ തീരുമാനിച്ചതെന്തിനാണ്‌. ഇവർക്ക്‌ പരസ്പരം മനസ്സിലാക്കാനുള്ള സമയംപോലും കിട്ടിയില്ലല്ലോ. മാറി തമസിക്കുന്നതിലുള്ള വിഷമം ഇവരുടെ മനസ്സിലും ഉണ്ടെന്ന്‌ തോന്നുന്നു. അല്ലെങ്കിൽ എന്തിനിത്‌ ഇപ്പോൾ പറയുന്നു.

”എന്നുതൊട്ടാ കോളെജിൽ പോണത്‌“

”ആള്‌ ഒന്നും പറഞ്ഞില്ല. എന്താ തീരുമാനിച്ചിരിക്കണതാവോ.“

മുഖം മൂടിയില്ലാതെ അടുപ്പത്തോടെ അവർ പറഞ്ഞുതുടങ്ങിയപ്പോൾ തോന്നി, എന്തെല്ലാം മണ്ടൻ ചിന്തകളയിരുന്നു, എന്തെല്ലാം തെറ്റിദ്ധാരണകളയിരുന്നു മനസ്സിൽ. ഇത്രയും ദിവസം അടുത്ത്‌ പെരുമാറതിരുന്നത്‌ ബുദ്ധിഹീനത ഒന്നുകൊണ്ട്‌ മാത്രമാണ്‌.

”പുറത്താരോ നിക്കണു.“

അവർ പെട്ടെന്ന്‌ പരിഭ്രമത്തോടെ പറഞ്ഞപ്പോൾ മുറ്റത്തേക്ക്‌ നോക്കി. ബസംശയത്തോടെ മുറ്റത്ത്‌ നില്‌ക്കുകയാണ്‌ രാഘവൻ.

”ഇങ്ങോട്ട്‌ വന്നോളൂ“

ചിരിച്ചുകൊണ്ട്‌ ക്ഷണിച്ചു.

”കുറച്ച്‌ സംസാരിക്കാനുണ്ട്‌“

”എന്താ ഈ സന്ധ്യക്ക്‌. വിശേഷിച്ച്‌ വല്ലതും....“

”നമുക്കാ തൈവളപ്പിൽ പോയിരിക്കാം.“

ഒന്നും പറയാതെ തൈവളപ്പിലേക്ക്‌ നടന്നു.

”ഇവിടെയിരിക്കാം“

പുൽത്തകിടി ചൂണ്ടിക്കൊണ്ട്‌ പറഞ്ഞു. നാട്ടുവെളിച്ചത്തിന്റെ നിഴലിൽ രാഘവന്റെ ക്ഷീണിച്ച മുഖം കാണുന്നുണ്ട്‌. അയാളുടെ മുഖം നിർവ്വികാരത നിറഞ്ഞിരിക്കുന്നു.

“ഇന്ന്‌ ജില്ലാ കമ്മിറ്റി ഉണ്ടായിരുന്നു.”

നീണ്ടുനിന്ന മൗനം അയാൾ ഭജ്ഞിച്ചു.

“എന്നിട്ട്‌”

“ശ്യാമിനെ സംഘടനയിൽനിന്നും പുറത്താക്കാൻ തീരുമാനിച്ചു.”

ഒന്നും പറയാൻ തോന്നിയില്ല. ഇത്‌ ഏറെഅക്കുറെ പ്രതീക്ഷിച്ചതാണ്‌.

“മീറ്റിങ്ങ്‌ ഇപ്പോ കഴിഞ്ഞതേയുള്ളൂ. നേരെ ഇങ്ങോട്ട്‌ പോന്നു. വീട്ടിലുംകൂടി പോയില്ല.”

“ഇത്‌ ശ്യാമിനെ അറിയിച്ചോ”

“പ്രതീക്ഷിക്കാതെ അവനെ ടൗണിൽ കണ്ടു.”

“അവനെന്തു പറഞ്ഞു”

“അവൻ ലോഡ്‌ജ്‌ വിട്ടു. ഇന്നുമുതൽ വീട്ടിലാണ്‌”

“അതേതായാലും നന്നായി. എന്തെങ്കിലും ഒന്ന്‌ തീരുമാനിക്കണമല്ലോ”

“എല്ലാം തീരുമാനിച്ചുകഴിഞ്ഞു വിഷ്ണു.”

രാഘവന്റെ ശബ്ദത്തിന്‌ ദുഃഖത്തിന്റെ സ്വരവും ഈണവും ഉള്ളതുപോലെ തോന്നി. അർത്ഥം മനസ്സിലാകാതെ അയാളുടെ മുഖത്തേക്ക്‌ നോക്കി.

“എന്ത്‌ തീരുമാനം”

“ശ്യാം ബാംഗ്ലൂർക്ക്‌ പോവ്വാൻ തീരുമാനിച്ചു. കോളേജും രാഷ്ര്ടീയവുമൊക്കെ വിടാനും”

“എന്ന്‌”

“ഡെയ്‌റ്റ്‌ തീരുമാനിച്ചിട്ടില്ല. ഉടനെ പോകും. ടിസിയും മറ്റും കിട്ടാൻ അവൻ പ്രിൻസിപ്പലിനെ കണ്ടുകഴിഞ്ഞു. അവന്റെ അമ്മാമൻ അവിടെയുണ്ട്‌”

പുതിയ വാർത്ത സന്തോഷിക്കേണ്ടതോ ദുഃഖിക്കേണ്ടതോ എന്നറിയാതെ കുഴങ്ങി. മുഖഭാവം ശ്രദ്ധിക്കാതെ രാഘവൻ തുടർന്നു.

“അവനവിടെ എതെങ്കിലും കപ്യൂട്ടർ കോഴ്സിന്‌ ചേരാനാ പ്ലാൻ. വർഷാവസാനം ബിഎ പരീക്ഷ എഴുതേം ചെയ്യൂം”

രാഘവനാകെ തളർന്നതുപോലെ തോന്നി. ഇതിൽ കൂടുതൽ എന്തോ ഉണ്ടെന്ന്‌ മനസ്സ്‌ പറയുന്നു.

“ഇത്‌ പറയാൻ ശ്യാമല്ലെ വരേണ്ടത്‌. രാഘവൻ വന്നത്‌... വേറെ വിശേഷിച്ച്‌ വല്ലതും.....”

“ഉണ്ട്‌”

“എന്താണത്‌”

“അന്നൊരുദിവസം ബസ്‌റ്റാന്റിൽ വെച്ച്‌ പറഞ്ഞത്‌ ഓർക്കുന്നുണ്ടോ. ഞാൻ ഒരു പക്ഷെ....”

“ഉവ്വ്‌ ഓർക്കുന്നു”

“ആ കാര്യവും തീരുമാനമായി. ഞാൻ എയർഫോഴ്സിൽ ചേരാൻ തീരുമാനിച്ചു. അന്നേക്ക്‌ തന്നെ ഫിസിക്കൽ ടെസ്‌റ്റും മെഡിക്കൽ ടെസ്‌റ്റും കഴിഞ്ഞിരുന്നു. പൊലീസ്‌ വെരിഫിക്കേഷൻ മാത്രമെ ബാക്കിയുണ്ടായിരുന്നുള്ളൂ. അതും കഴിഞ്ഞു. ഇപ്പൊ പൊളിറ്റിക്കൽ ബാക്ക്‌ ഗ്രൗണ്ട്‌ ചെക്ക്‌ ചെയ്യലൊന്നും ഇല്ല്യാന്ന്‌ തോന്നുണു. എല്ലാം തീരുമാനമായേ പറയുകയുള്ളുവെന്ന്‌ കരുതിയാ അന്ന്‌ പറയാതിരുന്നത്‌”

എല്ലാം തീരുമാനിച്ചുറച്ച രാഘവന്റെ മുഖം കണ്ട്‌ ഒന്നും പറയാൻ കഴിയാതെ തളർന്നിരുന്നു. ഇരുവരും ഇരുളിൽ മുഖം കുനിച്ചിരുന്നു.

കാറ്റിൽ തെങ്ങോലകളുടെ മർമരം. ഓലകളിൽ തുങ്ങിനിന്നിരുന്ന കൂടുകളിലെ കൊച്ചുകിളികൾ തള്ളയെ കാണാഞ്ഞ്‌ ഉറക്കെ കരഞ്ഞു. ഇരുളിലെ നിശബ്ദതയിൽ കരച്ചിലിന്റെ ശബ്ദം തൊടിയാകെ പ്രതിദ്ധ്വനിച്ചു.

തുടർച്ചയായി കേട്ട കരച്ചിൽ നിലച്ചപ്പോൾ വിചരിച്ചു, അവ തളർന്നുകാണും.

“ഞാൻ പോട്ടെ വിഷ്ണു. നേരം വൈകി.”

അയാൾ എഴുന്നേറ്റ്‌ മുണ്ടിൽ പറ്റിയിരുന്ന മണൽ തരികൾ തട്ടി വൃത്തിയാക്കിക്കൊണ്ട്‌ തുടർന്നു.

“രണ്ട്‌ ദിവസം കഴിഞ്ഞാൽ എല്ലാവരെയൂംക്കൂട്ടി മീറ്റിങ്ങൂണ്ട്‌. അത്‌ കഴിഞ്ഞാൽ കോളേജ്‌ തുറക്കും. വിഷ്ണുവിന്‌ പിന്നെ നേരം പോകാൻ ബുദ്ധിമുട്ടുണ്ടാകില്ല. ഞങ്ങൾക്കിനി അവിടം വെറും സ്മരണകളായി മാറുകയാണ്‌.”

“എല്ലാം നേരെയാകും. ഞാനിടക്ക്‌ ചേട്ടന്റെ കാര്യങ്ങൾ അന്വേഷിക്കാം. ചേട്ടനെ എന്നാണ്‌ ഡിസ്‌ചാർജ്‌ ചെയ്യുക.”

“ഇനി ഒരാഴ്‌ച പിടിക്കും”

“ശരി നേരം വൈകിക്കണ്ട. വിട്ടിൽ ആരുമില്ലല്ലോ”

പിന്നീടൊന്നും ബപറയാതെ രാഘവൻ പോയപ്പോൾ ഓർത്തു, ഉത്തരവാദിത്തങ്ങൽ അടിച്ചെല്പിക്കപ്പെട്ട ഇയാൾ തളരുകയില്ല, തളരാൻ പാടില്ല. യുവാക്കളുടെ ഭാവിക്ക്‌ വേണ്ടി പൊരുതിയ ഇയാൾ രാജ്യത്തിന്റെ രക്ഷക്ക്‌ വേണ്ടി പൊരുതാൻ പോകുകയാണ്‌. തളർന്ന മനസ്സുകൊണ്ട്‌ എല്ലാ വിജയങ്ങളും ആശംസിച്ചു.

“വിഷ്ണൂ...”

ഓപ്പോൾ വിളിക്കുന്നു. അമ്പലത്തിൽനിന്നും എപ്പോഴാണാവോ മടങ്ങിയെത്തിയത്‌. പൂമുഖത്തെത്തിയപ്പോൾ അന്തിത്തിരികത്തിച്ച കോൽവിളക്കുമായി ഓപ്പോൾ സംശയിച്ച്‌ നില്‌ക്കുന്നു.

“പാമ്പുംകാവ്‌ വരെ ഒന്ന്‌ വർവോ. അവിടെ വിളക്ക്‌ കൊളുത്തിയിട്ടില്ല.”

“വരാം”

തീനാളം കാറ്റിലണയാതിരിക്കാൻ കൈപാതി മടക്കി മറച്ച്‌ പിടിച്ചുകൊണ്ട്‌ പതുക്കെ നടക്കുന്ന ഓപ്പോളെ പിൻതുടർന്നു. പകുതി വഴിയെത്തുന്നതിന്‌ മുമ്പെ തിരി അണഞ്ഞു.

“ഓപ്പോള്‌ ഇവിടെ നില്‌ക്കു. ഞാൻ തീപ്പെട്ടി കൊണ്ടുവരാം.”

തീപ്പെട്ടിയുമായി മടങ്ങിയെത്തി തിരി കൊളുത്തിയപ്പോൾ ഓപ്പോളുടെ വിയർത്ത മുഖം കണ്ടു. ഇരുട്ടിൽ ഭയന്നിരിക്കും.

“ഒന്ന്‌ തൊഴുതോളൂ വിഷ്ണു. അതോണ്ട്‌ ഒരു കുറച്ചിലൂല്ല്യ.”

കാവിൽ തിരി കൊളുത്തി തൊഴുതശേഷം ഒപ്പോൾ പറഞ്ഞു. അറിയാതെ കൈകൂപ്പിപ്പോയി. ഓപ്പോളുടെ മുഖത്ത്‌ സന്തോഷത്തിന്റെ വേലിയേറ്റം.

“ഇന്നലെ അമ്പലത്തില്‌ വെച്ച്‌ അംബികയെ കണ്ടു. ആ കുട്ടി അച്ഛന്റെ വീട്ടിലേക്ക്‌ താമസം മാറ്റാത്രെ. ഇവിടെ നിന്നിട്ട്‌ പഠിപ്പ്‌ ശരിയാവിണില്ല്യാത്രെ.”

കാറ്റിലാടുന്ന തീനാളത്തിനൊത്ത്‌ നീളുകയും കുറുകുകയും ചെയ്യുന്ന നിഴലിനെ നോക്കി നടക്കുമ്പോൾ ഒപ്പോൾ പറയുന്നത്‌ കേട്ടു.

അത്‌ മാത്രമെ ബാക്കിയുണ്ടായിരുന്നുള്ളൂ.

തിരിഞ്ഞനോക്കാതെ വേഗത്തിൽ നടന്നമ്പോൾ ഓപ്പോൾ വിലപിക്കുന്നു.

“ഒന്ന്‌ പതുക്കെ വിഷ്ണു.”

13

തീർത്ഥയാത്ര തുടങ്ങിയതേയുള്ളു. ഇനിയെത്ര ക്ഷേത്രങ്ങളിൽ പോകാനിരക്കുന്നു. ഇനിയെത്ര ദേവന്മാരെ ദർശ്ശിക്കാനിരിക്കുന്നു. അവിടെയെല്ലാം മണ്ഡപത്തിൽ നമസ്‌കരിച്ച്‌ മണികൊട്ടി തൊഴുത്‌ വരം വാങ്ങണമെന്ന്‌ ആഗ്രഹമുണ്ടായിരിക്കാം. വരം ലഭിച്ചില്ലെന്ന്‌ വെച്ച്‌ ദേവനെ നിന്ദിക്കുന്നത്‌ പാപമാണ്‌.

ഇനിയെത്ര ദൂരം താണ്ടാനിരിക്കുന്നു. ഇനിയെത്ര വഴിയമ്പലങ്ങളിൽ വിശ്രമിക്കാനിരിക്കുന്നു. അവിടെയെല്ലാം ഉരുത്തിരിയുന്ന സ്നേഹബന്ധങ്ങൾക്ക്‌ നൈമിഷിക നിലനില്പേയുള്ളു. പ്രബഞ്ചമാകെ പ്രതിദ്ധ്വനിച്ച്‌ മറയുന്ന മഞ്ഞുതുള്ളികളാണെല്ലാം. കുറച്ച്‌ നൊമ്പരങ്ങൾ സ്വീകരിച്ചുകൊണ്ട്‌ അവയെല്ലാം മറക്കേണ്ടിവരും.

അതെ എല്ലാം മറക്കണം. മറന്നെ പറ്റു. ഇവിടെ തളർന്നുവീണാൽ അടുത്ത വഴിയമ്പലം ഒരു മിഥ്യയാകും. പ്രതീക്ഷിച്ചുനില്‌ക്കുന്നവരെ നിരാശപ്പെടുത്തലാവും ഫലം.

- കൊച്ചബ്രാ, ഈ വെയിലത്തിങ്ങനെ നിക്കണ്ട. ആ തണലത്തേക്ക്‌ നീങ്ങിയിരുന്നോ.

വേലികെട്ടുകാരൻ കൂനുള്ള വയാറോണി ഉച്ചവെയിലിൽ വിയർത്തുകൊണ്ട്‌ പറയുന്നു.

- സാരംല്യ. അത്രക്ക്‌ ചൂടൊന്നും ഇല്ലല്ലോ.

- ഞാനൊരു കാര്യം പറയട്ടെ.

- എന്താ പറയൂ

- ഈ കള്ളിമുണ്ട്‌ മാറ്റി ഒരു കോടി ഡബിളുടുക്കണം. ഒരു കോടി പാവ്‌ തോളിലും. പിന്നെ ആ നൂലൂം. എന്താ അതിന്‌ പറയാ.

- പുണുല്‌

- പുണ്യനൂലെന്നാ അതിനർത്തം.

- എന്നിട്ട്‌

- അപ്പോ കൊച്ചബ്രാ മരിച്ചുപോയ വല്യബ്രാനെപ്പോലിരിക്കും.

മുത്തച്ഛനെ കണ്ടിട്ടില്ലെങ്കിലും മുത്തശ്ശിയുടെ വർണ്ണനകൾ ഏറെ കേട്ടിട്ടുണ്ട്‌. പഴയ ഓർമ്മകളുമായി അറ്റം കാണാത്ത പച്ചില പരപ്പ്‌ നോക്കി വയറോണി നെടുവീർപ്പിടുന്നു.

- അന്നാ പറമ്പും പാടവുമൊക്കെ ഇല്ലത്തെ വകയാ. എന്റെ അപ്പൂപ്പന്മാരടെ കാലത്ത്‌ അന്നത്തെ വല്യബ്രാൻമാർ ഇങ്ങോട്‌ പോന്നപ്പോ നാല്‌ പുലയകുടുംബങ്ങളേം കുട്ടി. ഇവിടെ വന്ന്‌ നാല്‌ കുടി വെച്ചാളാൻ പറഞ്ഞു.

- എന്നിട്ട്‌

- അന്ന്‌ അട്യേനൊരു കുട്ടിയാർന്നു.

കൈകൊണ്ട്‌ ഉയരം കാട്ടി വയറോണി പറഞ്ഞു. വയറോണിക്ക്‌ വയസ്സ്‌ എമ്പതോളം ആയെന്ന്‌ തോന്നുന്നു. ഇപ്പോഴും ഉറച്ച ദേഹവും തളരാത്ത മനസ്സും.

- അന്ന്‌ ഈ ഭാഗത്തൊന്നും ആൾ പാർപ്പില്ല. ഇരുട്ടണേന്‌ മുന്നെ കുറുക്കമ്മാരുടെ ഓരി തൊടങ്ങും. മനപ്പറമ്പാകെ പ്രേതങ്ങളാന്നാ നാട്ടാരുടെ വിശ്വാസം. ഇപ്പൊ മുക്കിന്‌ മുക്കിന്‌ കടകളായി, നെറയെ വീടുകളായി.

പല്ലില്ലാത്ത വായതുറന്ന്‌ വെളുക്കെ തൊണ്ണ്‌ കാണിച്ച്‌ വയറോണി ചിരിക്കുന്നു.

- അന്നൊരു ദീസം ഞാൻ അപ്പന്റെ കുടെ നിന്ന്‌ വേലികെട്ട്വാർന്നു.

പറയുന്നതനുസരിച്ച്‌ മാറുന്ന മുഖഭാവം.

- നീളംള്ള ഒരു മുളംകമ്പ്‌. അതിനെ ഇങ്ങനെ കുത്തിനിവർത്ത്യാ ഈ വേലിയേക്കാളും ഉയരം കൂടും. മുന്നാല്‌ കമരേണ്ടായിരുന്നു. കമര നോക്കാതെ വെട്ടി തുടങ്ങി. മുളേണ്ടോ മുറിയണു. ചതയന്നെ ചതയന്നെ. ഞാനന്ന്‌ കൊച്ചാണ്‌. നല്ല എകരള്ള വല്യബ്രാനെ നിയ്‌ക്ക്‌ പേട്യാ. ആളെ അടുത്ത്‌ കണ്ടപ്പതന്നെ വിറച്ചുപോയി. നിന്റെ അപ്പനെവിടെ, കുമ്പ കുലുക്കി ചിരിക്കണ വല്യബ്രാന്റെ ചോദ്യം. അപ്പൻ അകലെ നിന്ന്‌ വേലികെട്ട്വാർന്നു. പിന്നെ ആ മുളയിങ്ങട്‌ താന്നായി. അടിയനങ്ങട്‌ കൊടുത്തു. വേലികെട്ടാനറിയില്ലേന്നൊരു ചോദ്യം. ഒരു വെട്ട്‌ രണ്ട്‌ കഷ്ണം. എന്നട്ട്‌ കമരേലാ മുളവെട്ടാന്ന്‌ പറഞ്ഞൊരു ചിരിയും. ആ രുപം ഇപ്പളും ചങ്കിലുണ്ട്‌.

കിതപ്പ്‌ വർദ്ധിച്ച്‌ വയറോണി ഇരുന്നു.

- പിന്നെ മലേല്‌ പോയി. തേയിലതോട്ടത്തില്‌ പണിയെടുത്തു. പക്ഷേങ്കില്‌ ഈ പറമ്പില്‌ പണിയെടുക്കണ സൊകം അവിടെങ്ങും കിട്ടുല്ല.

- പോരുമ്പോ അവര്‌ വല്ലതും തന്നോ

- കുറച്ച്‌ കാശ്‌ തന്നു. അതോണ്ടാ അട്യേന്റെ കുടി ഓടിട്ടത്‌. കൊച്ചബ്രാൻ പോവ്വാണോ

എഴുന്നേറ്റപ്പോൾ വയറോണി ചോദിച്ചു.

- അതെ ടൗണിലൊന്ന്‌ പോണം.

പിന്നെയൂം വയറോണി എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കും. കേൾക്കാൻ ആളുവേണമെന്ന്‌ നിർബന്ധമില്ല.

എഴുന്നേറ്റ്‌ നടന്നപ്പോൾ ബവയറോണിയുടെ ശബ്ദം പിറുപിറുപ്പായി. വെയിലിന്റെ ചൂട്‌ പടിഞ്ഞാറൻ കാറ്റ്‌ തണുപ്പിച്ചു. ചായ്‌ച്ചിട്ടിയിലെ തണുത്ത സിമന്റുനിലത്ത്‌ കിടന്നുറങ്ങിയുണർന്നപ്പോഴേക്കും പകൽ സന്ധ്യയായി ഒടുങ്ങിയിരുന്നു.

സന്ധ്യക്കൊന്ന്‌ കരയാൻ പോലും ഇടം കൊടുക്കാതെ രാവിന്റെ നിഴൽ കടം വാങ്ങിയ നഗരം കൃത്രിമപ്രകശത്തിലമർന്നിരിക്കുന്നു. പക്ഷെ ഈ ഒഴിഞ്ഞകോണിലെ ഇടവഴിയിൽ മാത്രം ഇരുട്ട്‌ മാഞ്ഞിരുന്നില്ല.

“വിഷ്ണുവിനെന്ത്‌ പറ്റി. ഒരു മൂഡില്ലതെ”

തുടർച്ചയായി രാഘവനോടെന്തോ സംസാരിച്ചുകൊണ്ടിരുന്ന ശ്യാം സംസാരം നിർത്തി ചോദിച്ചു.

“ഇതറിഞ്ഞെങ്കിൽ ഞാൻ വരില്ലായിരുന്നു.”

“നിന്നോട്‌ ഞനെത്ര പ്രാവശ്യം പറഞ്ഞു ഇന്നൊരു മുട്ടുന്യായവും പറയരുതെന്ന്‌. ഒടുവിൽ കണക്കുക്കൂട്ടി നോക്കുമ്പോ ഇങ്ങനെ ചിലതേ ജീവതത്തിൽ ഓർക്കാനുണ്ടാകൂ”

ശ്യാം വേദന്തിയെപ്പോലെ സംസാരിച്ചുതുടങ്ങി. തർക്കിച്ചിട്ട്‌ കാര്യമില്ല. വെറുതെ വഴിയിൽ പോകുന്നവരുടെ ശ്രദ്ധ തിരിക്കാമെന്നുമാത്രം.

ഈ നിമിഷങ്ങൾ സന്തോഷിക്കേണ്ടതാണെന്ന്‌ ശ്യാം പറയുന്നു. ഇത്‌ സന്താപത്തിന്റെ നിമിഷങ്ങളാണ്‌. പരവതാനി വിരിച്ച പ്രധാന ഹാളിലേക്ക്‌ കടക്കുമ്പോൾ ഓർത്തു.

പ്രധാന ഹാളിൽ റെസ്‌റ്ററന്റ്‌ മാത്രമെ ഉള്ളു. ചുറ്റും കൊച്ചു കൊച്ചു മുറികളാണ്‌. സൗകര്യപ്രദമായി ഇരുന്ന്‌ മദ്യപിക്കാം.

ഇന്നെല്ലാം ശ്യാമിന്റെ ഇഷ്ടാനിഷ്ടങ്ങളാണ്‌. ഏത്‌ മുറിയാണ്‌ വേണ്ടതെന്ന്‌ തീരുമാനിച്ചത്‌ ശ്യാമായിരുന്നു. വാതിലിൽ മൂന്ന്‌ എന്ന്‌ അക്കത്തിൽ എഴുതിയിരിക്കുന്നു. മുറിയിൽ മേശയും നാലഞ്ച്‌ കസേരകളും.

മങ്ങിയ വെളിച്ചവും കറങ്ങുന്ന ഫാനും. താമസം മാറിയ വീട്ടുകാർ എടുക്കാൻ മറന്നുപോയ ശ്രിരാമന്റെ മാറാല മൂടിയ ചിത്രം ചുമരിൽ കണ്ടപ്പോൾ ദുഃഖം തോന്നി. അദ്ദേഹം അവിടെയിരിക്കേണ്ട ആളല്ലല്ലോ. അത്‌ ബലരാമന്റേതായിരുന്നെങ്കിൽ.....

“നമുക്ക്‌ പതിമൂന്നാം നമ്പർ മുറി മതിയായിരുന്നു.”

കുടിച്ചുതുടങ്ങുന്നതിനുമുമ്പെ രാഘവൻ വെറുംവാക്കുകൾ പറഞ്ഞുതുടങ്ങിയിരിക്കുന്നു.

“അതിനിവിടെ നാലഞ്ച്‌ മുറികളേയുള്ളൂ. ഇവിടെ നല്ല പ്രൈവസിയുണ്ട്‌. പണ്ടിതൊരു വീടായിരുന്നു. പ്രധാനഹാളും രണ്ടുമൂന്ന്‌ മുറികളും പിന്നീട്‌ പണിഞ്ഞ്‌ സൗകര്യം കൂട്ടിയതാണ്‌.”

ഉടനെത്തന്നെ ശ്യാമിന്റെ മറുപടിയും വന്നു. അവൻ പറഞ്ഞത്‌ ശരിയാണ്‌. ഈ മുറിയിൽ നല്ല സൗകര്യവും സ്വകാര്യതയൂം ഉണ്ട്‌. ആർഭാടവും പരസ്യവുമില്ലാത്ത നഗരത്തിലെ ഏകമദ്യശാലയാണിതെന്ന്‌ തോന്നുന്നൂ.

കാത്തുനില്‌ക്കുന്ന വെയ്‌റ്ററോട്‌ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയൂം അപ്പോസ്തലൻ ആജ്ഞകൾ കൊടുത്തുകൊണ്ടിരുന്നു. നിറയുന്ന ഗ്ലാസ്‌സിനും ഒഴിയുന്ന കുപ്പിക്കുമിടയിൽ രാഷ്ര്ടീയമൊഴികെ സൂര്യന്‌ കിഴെയുള്ള സകല വിഷയങ്ങളും വർത്തമാനങ്ങളും നിറഞ്ഞുനിന്നു. ലഹരി പിടിച്ചപോലെ ഘടികാരത്തിന്റെ സൂചികൾ അതിവേഗം ഓടിക്കൊണ്ടിരുന്നു. രാഷ്ര്ടിയം പറയരുതെന്ന ശ്യാമിന്റെ നിബന്ധന അതുവരെ തെറ്റിക്കാതിരുന്ന രാഘവൻ എഴുന്നേറ്റ്‌ നിന്ന്‌ സംസാരിക്കാൻ തുടങ്ങിയപ്പോൾ അത്‌ തെറ്റിക്കുമെന്ന്‌ തോന്നി.

“നോക്ക്‌ ശ്യാം, ഏന്നോട്‌ ക്ഷമിക്ക്‌, ഇത്‌ രാഷ്ര്ടീയമാണോ എന്നറിയില്ല, പക്ഷെ എനിക്ക്‌ പറയതെ വയ്യ. വിഷ്ണുവിനോട്‌ ഇത്‌ പറഞ്ഞില്ലേങ്കിൽ നമ്മൾ സുഹൃത്തുക്കളാണെന്ന്‌ പറയുന്നതിൽ അർത്ഥമില്ല.”

“വേഗം പറഞ്ഞ്‌ തുലക്ക്‌. അർദ്ധരാത്രിയാകാറായി”

ലഹരിപിടിച്ച്‌ രാഘവൻ എന്തോ പുലമ്പാൻ പോകുന്നു എന്നാണാദ്യം കരുതിയത്‌.

“എന്താ രാഘവന്‌ എന്നോട്‌ പറയനുള്ളത്‌, കേക്കട്ടെ”

“ഒരാഴ്‌ച നമ്മളെയെല്ലാം മുൾമുനയിൽ നിർത്തിയ കോളജ്‌ ഗേറ്റിലെ അടിയുടെ സൂത്രധാരന്മാർ ആരാന്നറിയോ”

“ആരാ”

“ഈ തെമ്മാടിയും പിന്നെ നമ്മുടെ ചെറിയാനും”

ശ്യാമിന്റെ അടക്കിപ്പിടിച്ച ചിരി പൊട്ടിചിരിയായി. രാഘവനോടൊപ്പം അതിൽ പങ്കുചേർന്നപ്പോൾ ഒരിക്കലും തിരിച്ചവരാത്ത നിമിഷങ്ങളാണിതെല്ലാമെന്ന്‌ ബാറിയുന്നുണ്ടായിരുന്നു.

ഒടുവിൽ എല്ലാം കഴിഞ്ഞ്‌ ഉറക്കാത്ത പാദങ്ങളുമായി പുറത്തിറങ്ങുമ്പോൾ തെരുവ്‌ വിളക്കുകൾ മാത്രം കത്തിനിന്നിരുന്നു. നഗരം ഉറങ്ങിയിരുന്നു. അടുത്ത പ്രഭാതം മുതൽ എല്ലാം ഒരിക്കൽകൂടി ആവർത്തിക്കുന്നതിനുവേണ്ടി നഗരം ഉറങ്ങിയിട്ടുണ്ടായിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * *

ഇല്ലത്തിന്റെ കിഴക്കുപുറത്തുള്ള ഇടവഴിയിലെ ഇല്ലി പൂത്തു. കാറ്റിലുതിർന്ന്‌ വീണ്‌ ചുവട്ടിലാകമാനം പരന്ന ഇല്ലിനെല്ല്‌ കല്ലോടുകൂടിത്തന്നെ വാരിയെടുത്ത്‌ മുറത്തിലിട്ട്‌ ചേറ്റി വൃത്തിയാക്കി. അടച്ചുവേവിച്ചിട്ടും നൂറച്ച ഇല്ലിയരികൊണ്ടുള്ള ശർക്കര ചേർത്ത പലഹാരം അത്താഴത്തിന്‌ ശേഷമുള്ള മധുരമായി.

“വിഷ്ണ്വേട്ടാ”

“ഉം”

“ഉറങ്ങുന്നില്ലെ”

“ഉറങ്ങണോ”

നെഞ്ചിലമർന്ന മാറിടത്തിന്റെ കുളിർമയിൽ ദേവിയുടെ നഗ്നമായ മുതുകിൽ തലോടി കഴുത്തിൽ ചുംബിച്ചുകൊണ്ട്‌ കാതിൽ ചോദിച്ചു.

അപ്പോൾ അവൾ ഓർമിപ്പിച്ചു.

“നാളെ പോകണ്ടെ”

“എവിടേക്ക്‌”

“അപ്പോഴേക്കും മറന്നോ. ഏതോ ഒരു കൂട്ടുകാരൻ....”

“ഓ.. രാഘവൻ. എങ്ങിനെയായാലും പോകണം. കൊല്ലത്തിലൊരിക്കലെ കാണാൻ പറ്റൂ. നാളെയാണെങ്കിൽ ചിലപ്പോ ശ്യാമുമുണ്ടാകും.”

കൊഴിഞ്ഞുപോയ ഒരു വ്യാഴവട്ടത്തിന്‌ മുമ്പുള്ള സ്മരണയിൽ പിറുപിറുത്തു.

“ചിലപ്പോ ഒരാളുകൂടിയുണ്ടാകും”

“അതാരാ”

അവളെന്താണ്‌ പറയാൻ പോകുന്നതെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെ ചോദിച്ചു.

“പഴയ കാമുകി അംബിക.”

പൊട്ടിചിരിച്ചുകൊണ്ടവൾ പൂരിപ്പിച്ചു.

“അയ്യൊ വിടൂന്നേയ്‌...”

“വിടില്ല”

“പ്ലീസ്‌.. ഈ വിളക്കൊന്നണച്ചോട്ടെ”
ആലസ്യത്തിൽ പൊതിഞ്ഞ അവളുടെ പരിഭവത്തിന്‌ നല്ല ഭംഗിയുണ്ടായിരുന്നു.

(അവസാനിച്ചു.)

**വെണ്ണസ്മേര മുഖിം വറുത്തു വറളും വൃന്താക ദന്തച്ഛദാം
ചെറ്റോമന്മധുരക്കറി സ്തനഭരാമമ്ളോപദം ശോദരിം
കെല്പാർന്നോരൊരു എരുമതയിർ കടിതടാം ചിങ്ങം പഴോരുദ്വയി
മേനാം ഭുക്തിവധൂം പരിണയി, സഖേ ലോക: കഥ ജീവതി.
(പുരുഷാർത്ഥകൂത്ത്)
 
 
(1989 ഫെബ്രുവരിയിൽ കേരള സാഹിത്യ അക്കാദമി തൃക്കരിപ്പൂരിൽ സംഘടിപ്പിച്ച നോവൽ ക്യാമ്പിൽ അവതരിപ്പിച്ചത്.)







*